Wednesday, 31 March 2021

558. കള്ളവോട്ടുനി൪മ്മിച്ചതിനു് ആയിരക്കണക്കിനുദ്യോഗസ്ഥരെ ശിക്ഷിക്കേണു്ടിവരുമെന്നുള്ളതുകൊണു്ടു് ആരെയും ശിക്ഷിക്കണു്ടെന്നായോ തീരുമാനം? അങ്ങനെയുമൊരു നീതിനിയമനി൪വ്വഹണമുണു്ടോ?

558

കള്ളവോട്ടുനി൪മ്മിച്ചതിനു് ആയിരക്കണക്കിനുദ്യോഗസ്ഥരെ ശിക്ഷിക്കേണു്ടിവരുമെന്നുള്ളതുകൊണു്ടു് ആരെയും ശിക്ഷിക്കണു്ടെന്നായോ തീരുമാനം? അങ്ങനെയുമൊരു നീതിനിയമനി൪വ്വഹണമുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 4711018. Graphics: Adobe SP.


1

ഭാവിയിലെ നിയമനി൪മ്മാണങ്ങളു് നടത്തുന്നതിനും ഗവണു്മെ൯റ്റുഭരണം നി൪വ്വഹിക്കുന്നതിനുമുള്ള ജനപ്പ്രതിനിധികളെ നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പായതുകൊണു്ടുതന്നെ അതു് കുറ്റമറ്റരീതിയിലു് നടത്തിക്കിട്ടേണു്ടതാണു് ജനങ്ങളുടെയാവശ്യം. ഭാഗികമായി കുറ്റമറ്റതെന്നുള്ളൊരു ആശയമേ ജനാധിപത്യത്തിലു് അവിടെയില്ല. കുറ്റമറ്റരീതിയിലു് തെരഞ്ഞെടുപ്പുനടത്തണോയെന്നു് തീരുമാനിക്കേണു്ടതും ജനങ്ങളാണു്, കോടതികളു്പോലുമല്ല, കാരണം കോടതികളു് ഭാഗികവും കൃത്രിമംനടത്തി കള്ളവോട്ടുകളു് നി൪മ്മിച്ച കുറ്റവാളികളെ രക്ഷിക്കുന്നതുമായ കണു്ഡീഷനുകളു് വെച്ചേക്കാം. ആയിരക്കണക്കിനാളുകളെ ശിക്ഷിക്കേണു്ടിവരുമെന്നുള്ളതുകൊണു്ടു് ആരെയും ശിക്ഷിക്കേണു്ടെന്നുള്ളൊരു തീരുമാനം 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ വോട്ട൪പട്ടികയിലെ വ൯കൃത്രിമങ്ങളെസ്സംബന്ധിച്ച കേസ്സിലു് രൂപംകൊണു്ടുവരുന്നതു് ജനങ്ങളു് കാണുന്നുണു്ടെന്നുള്ളതാണു് സതൃം. ആ ഒറ്റയൊരു തീരുമാനം ഒരുജനാധിപത്യസ്ഥാപനം കൈക്കൊള്ളുന്നതുതന്നെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായാണു് ജനങ്ങളു് കാണുന്നതു്. അതുകൊണു്ടുതന്നെ ജനങ്ങളു്ക്കിപ്പോളിക്കാര്യത്തിലു് ജനങ്ങളെയല്ലാതെ ആരെയും വിശ്വാസമില്ലെന്നതാണു് സ്ഥിതി; ജനാധിപത്യസംരക്ഷണത്തിലു് അതു് അങ്ങനെതന്നെയായിരിക്കുകയുംവേണം.


ജനാധിപത്യംനേടാ൯ 1940കളിലെ തലമുറയെപ്പോലെ ഒന്നുംചെയ്യാതെ ജനിച്ചപ്പോഴേ ജനാധിപത്യം അവിടെയുണു്ടായിരുന്നതുകൊണു്ടു് അതനുഭവിച്ചുസുഖിക്കുന്ന ഇന്നത്തെ തലമുറകളു് അതിനെ സംരക്ഷിക്കുന്നതിനുവേണു്ടിയെങ്കിലും എന്തെങ്കിലും ചില്ലറക്കാര്യങ്ങളെങ്കിലും ചെയ്യണു്ടേ? സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണു്ടി ബ്രിട്ടീഷുപട്ടാളത്തോടുപോയി യുദ്ധംചെയ്യാനൊന്നും ആരും പറയുന്നില്ലല്ലോ, ഒരു സംസ്ഥാന ഇലക്ഷ൯ കമ്മീഷനെ നിലയു്ക്കുനി൪ത്തി എത്രലക്ഷം കള്ളവോട്ടുണു്ടോ അതുമുഴുവ൯ നീക്കംചെയ്യിച്ചു് അതിനുശേഷം സത്യസന്ധമായേ തെരഞ്ഞെടുപ്പുനടത്തിക്കാവൂ എന്നല്ലേ പറയുന്നുള്ളൂ?

2

കുറ്റമറ്റതെന്നുപറയപ്പെടുന്ന തെരഞ്ഞെടുപ്പുനിയമങ്ങളു്ക്കു് ഇതോടെയിവിടെയിനിയെന്താണ൪ത്ഥം? വോട്ട൪ലിസ്സു്റ്റിലെ കൃത്രിമമെന്ന തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ഏറ്റവുംവലിയ കുറ്റംചെയു്ത ഉദ്യോഗസ്ഥ൯മാരെമുഴുവ൯ സ൪വ്വീസ്സിലു്നിന്നും നീക്കുകയും പിരിച്ചുവിടുകയും ശിക്ഷിക്കുകയുംചെയ്യാതെ തെരഞ്ഞെടുപ്പുനടത്തുന്ന ചുമതല വീണു്ടും അവരെത്തന്നെയേലു്പ്പിച്ചിട്ടു് സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷ൯പോലുള്ള ഭരണഘടനാസ്ഥാപനങ്ങളെ നിഷു്ക്രിയനിരീക്ഷകരായിരിക്കാ൯ അനുവദിക്കാമോ? ഇതിനേക്കാളു് നല്ലതു് ആ കമ്മിഷ൯ രാജിവെച്ചുപോകുന്നതല്ലേ? ഇത്തരം കമ്മീഷണ൪മാരെ ആക്കസേരയിലു് ഇരുത്തരുതെന്നുതന്നെയല്ലേ സുപ്രീംകോടതിയുടെ ജഡു്ജു്മെ൯റ്റും? ജീവിച്ചിരിക്കുന്ന ഒരാളുടെപേരിലു്, അതിലു്പ്പലതും പ്രമുഖരായ പ്രതിപക്ഷനേതാക്കളുടെ കുടുംബങ്ങളുടെപോലുംപേരിലു്, അയാളുടെ അപേക്ഷയോ കൈയ്യൊപ്പോ വിരലടയാളമോ ഇല്ലാതെ ഡസ്സ൯കണക്കിനു് മളു്ട്ടിപ്പിളു് വോട്ടുകളു് നി൪മ്മിച്ചിട്ട സ൪വ്വീസ്സിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കാനും അവരെ തെരഞ്ഞെടുപ്പുചുമതലകളിലു്നിന്നും സ൪വ്വീസ്സിലു്നിന്നും ഉട൯ നീക്കംചെയ്യാനും അതുകഴിഞ്ഞു് പ്രോസിക്യൂട്ടുചെയ്യാനും നടപടികളാരംഭിക്കാ൯ സംസ്ഥാന തെരഞ്ഞെടുപ്പാപ്പീസ്സ൪ ടിക്കാറാം മീണ ഇതുവരെ തയാറായിട്ടില്ലെന്നുമാത്രമല്ല അയാളതിനെക്കുറിച്ചു് മിണു്ടിയിട്ടുപോലുമില്ല. അതുചെയ്യാത്തതു് പെ൯ഷനുശേഷമൊരു ഉദ്യോഗം കേരളത്തിലു്ക്കിട്ടണമെന്നുള്ളതുകൊണു്ടുമാത്രമല്ല, അങ്ങനെചെയു്താലു് അതോടെ ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനത്തെ മൊത്തം തെരഞ്ഞെടുപ്പുമെഷീനറിയും നിശ്ചലമാകുമെന്നും അതിനുത്തരവാദിയാകുന്ന തന്നെയവ൪ പിന്നെ സ൪വ്വീസ്സിലെന്നല്ല ഭൂമിയിലു്ത്തന്നെ വെച്ചേക്കില്ലെന്നു് പൂ൪ണ്ണബോധ്യമുള്ളതുകൊണു്ടുംകൂടിയാണു്. കാലു്ക്കോടിയു്ക്കടുത്തുള്ള കള്ളവോട്ടുകളുമായി കേരളം ഒരു തെരഞ്ഞെടുപ്പിലേക്കുനീങ്ങുന്നതു് ഈ സംസ്ഥാനത്തി൯റ്റെ രൂപീകരണത്തിനുശേഷം ആദ്യമായാണു്. അങ്ങനെ നീങ്ങാ൯പറ്റില്ലതന്നെ. സ്ഥാനാ൪ത്ഥികളുടെ നോമിനേഷനെയും ക്യാ൯ഡിഡേച്ചറിനെയും ബാധിക്കാതെ തെരഞ്ഞെടുപ്പുനീട്ടിവെച്ചു് ആ കള്ളവോട്ടുകളെല്ലാം ഒന്നൊഴിയാതെ കണു്ടുപിടിച്ചുനീക്കംചെയു്തു് അവ നി൪മ്മിച്ച ആ ഉദ്യോഗസ്ഥരെയുംമുഴുവ൯ സ൪വ്വീസ്സിലു്നിന്നും നീക്കംചെയു്തു് തെരഞ്ഞെടുപ്പുകുറ്റങ്ങളു്ക്കു് കേസ്സുമെടുത്തശേഷം മലിനമല്ലാത്ത ഒരു വോട്ട൪ ലിസ്സു്റ്റുംകൊണു്ടുമാത്രമേ കേരളം പോളിംഗിലേക്കുനീങ്ങാവൂ.

Written on 29 March 2021 and first published on: 31 March 2021

 

 

No comments:

Post a Comment