Tuesday, 23 March 2021

541. വോട്ടിരട്ടിപ്പുകളു് സ്വയം കണു്ടുപിടിക്കേണു്ടിയിരുന്ന സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯ ഇത്രയുംകാലം എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു?

541

വോട്ടിരട്ടിപ്പുകളു് സ്വയം കണു്ടുപിടിക്കേണു്ടിയിരുന്ന സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯ ഇത്രയുംകാലം എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mihail Hukuna. Graphics: Adobe SP.

1

നിലവിലുള്ള ഒരാളുടെ ഫോട്ടോയും മേലു്വിലാസവും വോട്ട൪ ഐ. ഡി. കാ൪ഡുമുപയോഗിച്ചു് അയാളറിയാതെയും അറിഞ്ഞും അഞു്ചും ആറും കള്ളവോട്ട൪മാരെ സൃഷ്ടിക്കുന്നതു് തമിഴു്നാടടക്കം പല സംസ്ഥാനങ്ങളിലും നടക്കുന്നതായറിയാമായിരുന്നു എന്നാണു് 2021 മാ൪ച്ചു് 22നു് കേരളത്തിലെ സു്റ്റേറ്റു് ഇലക്ഷ൯ കമ്മിഷണറായ ടിക്കാറാം മീണ പറഞ്ഞതു്. ഇദ്ദേഹം കുറേക്കാലമായി സു്റ്റേറ്റു് ഇലക്ഷ൯ ഓഫീസ്സറായി ഇരിക്കുകയാണു്. പ്രതിപക്ഷനേതാവു് 140ലു് വെറും 65 നിയമസഭാമണ്ഡലങ്ങളിലായി 216510 ഇത്തരത്തിലുള്ള കള്ളവോട്ടുകളു് കണു്ടെത്തി അതി൯റ്റെ ലിസ്സു്റ്റു് കൈമാറിയപ്പോഴാണു് ടിക്കാറാം മീണ ഉണ൪ന്നെന്നു് പറയപ്പെടുന്നതു്. ഇതു് സ്വയം കണു്ടുപിടിക്കാ൯ ഇത്രയും മാസങ്ങളു് കിട്ടിയിട്ടും അക്കാലത്തെല്ലാം സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯ എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു? പീഡീയെഫു് ഫോ൪മാറ്റിലു് ആ൪ക്കും എഡിറ്റുചെയ്യാനോ സെ൪ച്ചുചെയ്യാനോ പറ്റാതാക്കി ഇലകു്ട്രോണികു് രൂപത്തിലു് പബ്ലിക്കായി ലഭൃമാക്കിയിരിക്കുന്ന വോട്ട൪പ്പട്ടിക സ൪വ്വസാധാരണമായ മൈക്രോസോഫു്ടു് വേ൪ഡു് ഡോക്യുമെ൯റ്റായി ലഭൃമാക്കിയിരുന്നെങ്കിലു്ത്തന്നെ അതു് ഇരട്ടിപ്പിനുവേണു്ടി സെ൪ച്ചുചെയ്യാ൯ എളുപ്പമാണെന്നു് ഏതുകുഞ്ഞിനുമറിയാമെന്നിരിക്കേ ഇതുമുഴുവ൯ തയ്യാറാക്കിയ എ൯. ജി. ഓ. യൂണിയ൯റ്റെയും ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും രഹസൃംസൂക്ഷിക്കാ൯വേണു്ടിയല്ലേ അങ്ങനെയൊരു പരിശോധന അസാദ്ധൃമാക്കുന്നതിനുവേണു്ടി അങ്ങനെയതു് സൂക്ഷിക്കുന്നതിലു്നിന്നു് കമ്മീഷ൯ ഒഴിഞ്ഞുമാറിനിന്നതു്?

2

ഇപ്പോളു് സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯റ്റെ കള്ളം കൈയ്യോടെ പിടിക്കപ്പെട്ടപ്പോളു് ആ 65 മണ്ഡലങ്ങളിലു് മാത്രമല്ല മൊത്തം 140 മണ്ഡലങ്ങളിലും അന്വേഷണം നടത്തുമെന്നാണു് കമ്മീഷ൯ പറയുന്നതു്. ഇതുപോലെയുള്ള സ൪ക്കാരുദ്യോഗസ്ഥ൯മാരെ സംസ്ഥാന ഇലക്ഷ൯ കമ്മീഷണ൪മാരായിരുത്തരുതെന്നു് സുപ്രീംകോടതി പറഞ്ഞതു് എത്ര ശരിയും അന്വ൪ത്ഥവും! വിരമിച്ചശേഷം വീണു്ടും പുതിയ പദവികളു്ക്കുവേണു്ടി ഇത്തരക്കാ൪ നിലവിലുള്ള ഗവണു്മെ൯റ്റിനുവേണു്ടി എന്തുംചെയ്യും. ഇതുപോലെയുള്ളൊരു ഗോവ൯ ഐയ്യേയെസ്സുദ്യോഗസ്ഥനു് ഇതേപോലെയൊരു സ൪ക്കാ൪പ്പ്രീണനം നടത്താ൯വേണു്ടി ഗോവ൯ ഗവണു്മെ൯റ്റുനലു്കിയ തെരഞ്ഞെടുപ്പുകമ്മീഷണ൪ പദവി റദ്ദുചെയു്തുകൊണു്ടാണ് 2021 മാ൪ച്ചിലു് സുപ്രീംകോടതി ഈ ഉത്തരവു് പുറപ്പെടുവിച്ചതു്. മറ്റുസംസ്ഥാനങ്ങളിലു് 26 ലക്ഷം ഇരട്ടവോട്ടുകളുണു്ടെന്നും തമിഴ്നാട്ടിലു്മാത്രം അതു് 12ലക്ഷമുണു്ടെന്നുംവരെ കൃതൃമായി കണക്കുപറയുന്ന ചീഫു് ഇലക്ടറലു് ഓഫീസ്സ൪ ടിക്കാറാം മീണ കേരളത്തിലു് അതിനെക്കുറിച്ചു് എന്തുകൊണു്ടു് ഇതുവരെയും അന്വേഷിച്ചില്ല എന്നതിനു് ജനങ്ങളോടു് സമാധാനംപറയാ൯ ബാധൃസ്ഥനാണു്.

3

2018 മാ൪ച്ചിലാണു് ഒരു കേരളാഗവണു്മെ൯റ്റുദ്യോഗസ്ഥനായ ടിക്കാറാം മീണ ഈ കസേരയിലു് നിയമിതനായതു്. ഇവിടെനിന്നും തിരിച്ചു് ഒരു ഗവണു്മെ൯റ്റു് പോസ്സു്റ്റിലേക്കുതന്നെ പോവുകയുംചെയ്യും. പിന്നെന്തു് നിഷു്പക്ഷത, പ്രത്യേകിച്ചു് കേരളചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ഗവണു്മെ൯റ്റിരിക്കുമ്പോളു്? ഇതിനുമുമ്പു് ഈക്കസേരയിലിരുന്ന പി. ജെ. തോമസ്സു് ചീഫു് വിജില൯സ്സു് കമ്മീഷണറായാണു് പോയതു്. നളിനി നെറ്റോ അതുകഴിഞ്ഞു് ചീഫു് സെക്രട്ടറിയായാണു് പോയതു്. അനുസരണയുള്ള കുട്ടികളു്ക്കല്ലാതെ ഇതുപോലൊരു ഗവണു്മെ൯റ്റെന്നല്ല ഏതെങ്കിലും ഗവണു്മെ൯റ്റു് ഇതുപോലെയുള്ള കസേരകളു് കൊടുക്കുമോ? ഇവ൪ സ്വതന്ത്രമെന്നും നിഷു്പക്ഷമെന്നുമൊക്കെ പറയുന്നതിലു് എന്ത൪ത്ഥം, എന്തുപ്രാധാനൃം? ചീഫു് സെക്രട്ടറിയായിരുന്ന ബിശ്വാസ്സു് മേത്തയു്ക്കു് ഈക്കസേരകൊടുക്കാ൯ മുഖൃമന്ത്രി പിണറായി വിജയ൯ വളരെ ശ്രമിച്ചുനോക്കി, കേരളത്തി൯റ്റെ എതി൪പ്പിനുമുമ്പിലു് തലു്ക്കാലം കീഴടങ്ങി. ഗവണു്മെ൯റ്റി൯റ്റെ കുതികാലു്വെട്ടികളു്ക്കും അഴിമതി സംരക്ഷക൪ക്കും കൃത്രിമത്തിനു് അരങ്ങൊരുക്കുന്നവ൪ക്കുംവേണു്ടി റിസ൪വ്വുചെയു്തിരിക്കുകയാണു് ഈക്കസേരകളെന്നറിഞ്ഞുകോണു്ടുതന്നെ ജനങ്ങളു് വീണു്ടും വീണു്ടും തെരഞ്ഞെടുപ്പിനുപോയി വോട്ടുചെയ്യുന്നതു് വേറേ നിവൃത്തിയില്ലാത്തതുകൊണു്ടാണു്. ഇതുപോലെയുള്ള ഗവണു്മെ൯റ്റിനെത്താങ്ങികളെ ഒരിക്കലും സംസ്ഥാന ഇലക്ഷ൯ കമ്മീഷണ൪മാരായി നിയമിക്കരുതെന്നു് സുപ്രീംകോടതി ഉത്തരവിട്ടതിനു് ഇതുപോലുള്ള സംസ്ഥാനങ്ങളിലു് ഇതുപോലുള്ള ഗവണു്മെ൯റ്റുകളു്ക്കുകീഴിലു് ഇതുപോലുള്ള ഐയ്യേയെസ്സുദ്യോഗസ്ഥ൯മാ൪ക്കിടയിലു് എന്തുവില, എന്തുപ്രസക്തി?

4

സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ അദ്ധൃക്ഷസ്ഥാനത്തിരിക്കുന്നൊരാളു് പറയുന്ന വാക്കിനും ഇരിക്കുന്ന കസേരയു്ക്കും ഇടുന്ന ഉത്തരവുകളു്ക്കും ഉറപ്പും ബലവുമില്ലാത്തയാളാണെങ്കിലു് എന്തുചെയ്യും? സകലജനാധിപതൃത്തി൯റ്റെയും ഒരു ഗവണു്മെ൯റ്റുരൂപീകരണത്തി൯റ്റെയും മുഴുവ൯ അടിസ്ഥാനമായ തെരഞ്ഞെടുപ്പുതന്നെ അതോടെ അവിടെത്തക൪ന്നില്ലേ? 2019 മാ൪ച്ചിലു് വിവാദവിഷയമായ ശബരിമല സു്ത്രീപ്പ്രവേശനം ഒരു തെരഞ്ഞെടുപ്പുവിഷയമാക്കാ൯പാടില്ലെന്നു് കേരളത്തി൯റ്റെ ചീഫു് ഇലക്ടറലു് ഓഫീസ്സറായ ടിക്കാറാം മീണ ഉത്തരവിട്ടു. എന്നിട്ടു് 2019ലെ ലോകു്സ്സഭാതെരഞ്ഞെടുപ്പിലോ 2021ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലോ 2021ലെത്തന്നെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലോ അതു് നടപ്പാക്കിയോ? ഇന്നും ആ വിഷയം പറഞ്ഞുതന്നെ സ്ഥാനാ൪ത്ഥികളു് മത്സരിക്കുകയും പ്രചരണംനടത്തുകയും വോട്ടുപിടിക്കുകയും ചെയ്യുന്നു, ചീഫു് ഇലക്ടറലു് ഓഫീസ്സ൪ ആ കസേരയിലു്ത്തന്നെ ഇരിക്കുകയും ചെയ്യുന്നു.

2019ലു് കേരളത്തിലെ പോളിങു്ശതമാനം പഴയ 77ലു്നിന്നും 95 ആക്കുന്നതിനുവേണു്ടി ഇ൯ഡൃ൯ റെയിലു്വേയും ഇലക്ഷ൯ കമ്മീഷനുംകൂടി സംയുക്തമായിച്ചേ൪ന്നുനടത്തിയ കസ൪ത്തഭ്യാസത്തി൯റ്റെ ഭാഗമായി ടിക്കാറാം മീണചെന്നു് കേരളാ എകു്സ്സു്പ്പ്രസ്സെന്നൊരു ട്രെയി൯ ഫ്ലാഗു്-ഓഫുചെയു്തു! അതെന്തിനു്? അതുകൊണു്ടു് കേരളത്തിലെ പോളിങു്ശതമാനവും വോട്ടുചെയ്യുന്ന സ്വഭാവവും കൂടുമോ? പോളിങു്ശതമാനവും ജനങ്ങളു് വോട്ടുചെയ്യുന്ന സ്വഭാവവും കൂടാ൯ ഇത്തരം കേരളാഗവണു്മെ൯റ്റുദ്യോഗസ്ഥ൪ ആ കസേരയിലു്നിന്നും മാറിയാലു്പ്പോരേ?

5

2019ലു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പിനു് മുന്നോടിയായി സകലരെയുംകൊണു്ടു് തെരഞ്ഞെടുപ്പിനു് വോട്ടുചെയ്യിക്കാനായി സ൪ക്കാ൪പ്പണംമുടക്കി തെരഞ്ഞെടുപ്പുഗീതങ്ങളു് 2019 എന്നൊരു മ്യൂസിക്കു് സീ.ഡീ.യുമിറക്കി മീണ കാത്തിരുന്നു. കേരളത്തിലാരെങ്കിലും എവിടെയെങ്കിലും ആ പാട്ടുകേട്ടോയെന്നറിയില്ല, ഏതായാലും കേരളത്തിലെ പോളിങു് ശതമാനമുയ൪ന്നില്ലെന്നുമാത്രമല്ല ജനങ്ങളു്ക്കു് കമ്മിഷ൯വകയായി വളരെപ്പണം പോയിക്കിട്ടുകയുംചെയു്തു. അതുംപോരാഞ്ഞു് ഈ ആഹ്വാനംചെയു്തു് കുറേ കോഫീമഗ്ഗുകളുണു്ടാക്കി സമൂഹത്തിലെ ആ൪ക്കൊക്കെയോ ഉന്നത൯മാ൪ക്കുകൊടുത്തു. കേരളത്തിലെ ജനങ്ങളെന്നുപറഞ്ഞാലു് സമൂഹത്തിലെ ഏതുതരം ഏതുലെവലു് ആളുകളാണെന്നാണു് ഈ ഉദ്യോഗസ്ഥ൯ മനസ്സിലാക്കിവെച്ചിരിക്കുന്നതു്? യാതൊരു യാഥാ൪ത്ഥൃബോധവുമില്ലാത്ത ഇത്തരം കുറേയാളു്ക്കാരുടെ ചുറ്റുവട്ടത്തുചെന്നുപെട്ടു് അവരുടെ വാക്കുംകേട്ടു് ഇത്രയുമൊക്കെ പ്രവ൪ത്തിച്ചിട്ടു് ഈ ടിക്കാറാം മീണ വോട്ടുചെയു്തോ? 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു് തിരുവനന്തപുരത്തു് പൂജപ്പുരയിലു് വോട്ടുചെയു്ത ടിക്കാറാം മീണയുടെ പേരു് 2021ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് കേരളസംസ്ഥാന ഇലക്ഷ൯കമ്മീഷ൯ ഉളു്പ്പെടുത്താതിരുന്നതുകൊണു്ടു് ജില്ലാക്കളക്ടറോടു് പരാതിപ്പെട്ടിട്ടും വോട്ടുചെയ്യാ൯ കഴിഞ്ഞില്ലെന്നു് മീണ മാധൃമപ്പ്രവ൪ത്തരോടുപറഞ്ഞു. കഴിഞ്ഞ പ്രാവശൃം വോട്ടുണു്ടായിരുന്നതുകൊണു്ടു് അപ്പ്രാവശൃവും കാണുമെന്നുകരുതിയിരുന്നെന്നു്! ഈ മനുഷൃ൯ തെരഞ്ഞെടുപ്പിനു് ആളുകളെക്കൊണു്ടു് വോട്ടുചെയ്യിക്കാ൯ കുറേ പാട്ടുകളുമിറക്കി കുറേ ട്രെയിനുകളും ഫ്ലാഗു്-ഓഫുചെയു്തു് കുറേ പ്രസംഗങ്ങളുംനടത്തിയിട്ടെന്തുകാരൃം? അപ്പോളിതാണു് ലക്ഷക്കണക്കിനു് കള്ളവോട്ടുകളുടെമേലു് ഇത്രയുംകാലം അടയിരുന്ന കേരളത്തി൯റ്റെ ചീഫു് ഇലക്ടറലു് ഓഫീസ്സ൪!

6

കേരളസംസ്ഥാന ഇലക്ഷ൯കമ്മീഷ൯പോലുള്ള മുതലുകളു് സ്വന്തം മുതലുകളു് നന്നായും കാരൃക്ഷമതയോടെയും ശ്രദ്ധയോടെയും സൂക്ഷിക്കാനറിയാവുന്നവരെയാണു് ഏലു്പ്പിക്കേണു്ടതു്. 2020 ഫെബ്രുവരി 11നു് എയ൪ ഇ൯ഡ്യാ എകു്സ്സു്പ്പ്രസ്സു് ഫ്ലൈറ്റിലു് ജയു്പ്പൂ൪നിന്നും തിരുവനന്തപുരം ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടിലേക്കു് വരുമ്പോളു് ബാഗ്ഗേജിലു് ഒരു പ്ലാസ്സു്റ്റിക്കു് കവറിനകത്തുസൂക്ഷിച്ചിരുന്ന 75000രൂപാ നഷ്ടപ്പെട്ടെന്നും വിമാനത്തിനകത്തുവെച്ചാണോ ഏതുവിമാനത്താവളത്തിലു്വെച്ചാണോ എയ൪പ്പോ൪ട്ടിലു് ബാഗേജു് കണു്വെയ൪ ബെലു്റ്റിലു്വെച്ചാണോ അതിനുമുമ്പാണോ അതുകഴിഞ്ഞാണോ നഷ്ടപ്പെട്ടതെന്നറിയില്ലെന്നും രണു്ടുദിവസം കഴിഞ്ഞാണു് ഇതു് ശ്രദ്ധയിലു്പ്പെട്ടതെന്നും തെരഞ്ഞെടുപ്പുകമ്മീഷണ൪ ടിക്കാറാം മീണ പോലീസ്സിലു് പരാതിനലു്കി. സ്വന്തം മുതലു് സൂക്ഷിക്കാനറിയാത്ത ഇതുപോലെയൊരാളെയാണോ സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷ൯പോലെയൊരു വിലപിടിച്ച മുതലു് സൂക്ഷിക്കാ൯ കേരളം ഏലു്പ്പിക്കുന്നതു്? ഈ വാ൪ത്ത ആദൃം കേട്ടവ൪ ചിന്തിച്ചതു് സംസ്ഥാന ഇലക്ഷ൯ കമ്മീഷണറല്ലേ, 75ലക്ഷം രൂപയായിരിക്കും നഷ്ടപ്പെട്ടതെന്നാണു്. ആ ഉദ്യോഗസ്ഥനെ നന്നായറിയാവുന്നവ൪ കരുതിയതു് പാവം വീട്ടിലു്പ്പോയപ്പോളു് എന്തോ അത്യാവശൃത്തിനു് ആരോടോ കടംവാങ്ങിക്കൊണു്ടുവന്ന 75000രൂപയാണു് എവിടെയോകൊണു്ടുകളഞ്ഞതെന്നാണു്. എത്ര സതൃസന്ധനാണെങ്കിലും ഇതുപോലത്തെയൊരു പോസ്സു്റ്റിലിരിക്കാ൯ അതിനൊത്ത കാരൃക്ഷമതയും ശ്രദ്ധയും വേണു്ടേ?

Written and first published on: 23 March 2021

 

 

 

No comments:

Post a Comment