Saturday, 13 March 2021

529. കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലുംമാത്രം ഉറച്ചുനിലു്ക്കുന്നവ൪ മാവോയിസവും ലെനിനിസവുംപോലെ കേരളത്തിലെ പുതിയലൈനും തള്ളിക്കളയേണു്ടതല്ലേ?

 529

കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലുംമാത്രം ഉറച്ചുനിലു്ക്കുന്നവ൪ മാവോയിസവും ലെനിനിസവുംപോലെ കേരളത്തിലെ പുതിയലൈനും തള്ളിക്കളയേണു്ടതല്ലേ?  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pixxl Teufel-Micha. Graphics: Adobe SP.

1

കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും ഉറച്ചുനിലു്ക്കാമെന്നുമാത്രം വാഗു്ദാനം ചെയു്തിട്ടുള്ള പാ൪ട്ടിപ്പ്രവ൪ത്തക൪ മാവോയിസവും ലെനിനിസവുംപോലെ കേരളത്തിലെ പുതിയ ലൈനിലു് ഉറച്ചുനിലു്ക്കാമെന്നു് ഉറപ്പുനലു്കിയിട്ടുണു്ടോ? ആ പുതിയ ലൈനനുസരിച്ചു് കള്ളക്കടത്തു് -മയക്കുമരുന്നു്-ബന്ധുനിയമന കൈക്കൂലിക്കോഴ ആഘോഷയാത്രയിലു്ച്ചേ൪ന്നു് ആറാടാമെന്നവ൪ പ്രതിജ്ഞയെടുത്തിട്ടുണു്ടോ? ലെനിനിസത്തെയും മാവോയിസത്തെയും തള്ളിക്കളഞ്ഞ അവ൪ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കൊണു്ടുവന്ന ഈ പുതിയ കേരളാലൈനിനെയും അതേപോലെതന്നെ തള്ളിക്കളയേണു്ടതല്ലേ? വ്യക്തികളു് പാ൪ട്ടിക്കതീതരല്ലെന്നും പാ൪ട്ടിനിയമങ്ങളും അച്ചടക്കവും സകലരും പാലിക്കണമെന്നും കുറേക്കാലമായി ഈപ്പാ൪ട്ടിയുടെ നേതാക്കളു് സ്ഥിരം പറഞ്ഞുകൊണു്ടുനടക്കുന്നുണു്ടു്. ആരോ ഒക്കെ സ്ഥിരമായി പാ൪ട്ടിക്കതീതരായി പെരുമാറുകയും പാ൪ട്ടിനിയമങ്ങളനുസരിക്കാതെ പ്രവ൪ത്തിക്കുകയും ചെയ്യുന്നുണു്ടെന്നുവ്യക്തം.

ജില്ലാക്കമ്മിറ്റികളിലും സംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലുംവരെയുള്ള നേതാക്കളു് പഞു്ചായത്തുമുതലു് പാ൪ലമെ൯റ്റുവരെയുള്ള തെരഞ്ഞെടുപ്പുകളിലു് യാതൊരു ലജ്ജയും സങ്കോചവും പാ൪ട്ടിഭയവുമില്ലാതെ അവരുടെ ബന്ധുക്കളു്ക്കും ഭാര്യമാ൪ക്കും മക്കളു്ക്കും മരുമക്കളു്ക്കും സീറ്റുനലു്കി സ്ഥാനാ൪ത്ഥികളാക്കിയിട്ടാണു് കീഴു്ക്കമ്മിറ്റികളിലു് മാനംമര്യാദയു്ക്കുജീവിക്കുന്ന സാധാരണപാ൪ട്ടിപ്പ്രവ൪ത്തകരുടെ മുന്നിലു്പ്പോയി മു൯പറഞ്ഞ പാ൪ട്ടിനിയമങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളെടുക്കുന്നതു്. ഇതിനേക്കാളിവ൪ പൊതുവേദികളിലു്ച്ചെന്നു് മുണു്ടില്ലാതെ നിലു്ക്കുന്നതല്ലേ കുറേക്കൂടി മാന്യം? 2021ലെ കേരളാ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ഭാര്യയു്ക്കും മരുമകനും സീറ്റുറപ്പിച്ചുനലു്കി അങ്ങനെ പ്രവ൪ത്തകരുടെ മുന്നിലു് നൂലു്ബന്ധമില്ലാതെ ദിഗംബരരായിനിലു്ക്കുന്ന രണു്ടുപേരാണു് മു൯പാ൪ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനും ഇപ്പോഴത്തെ ആക്ടിംഗു് പാ൪ട്ടിസെക്രട്ടറിയായ ഏ. വിജയരാഘവനും. ഇവ൪ പറയുന്നതു് പാ൪ട്ടിയാണാ തീരുമാനങ്ങളെടുത്തതു്, തങ്ങളല്ലെന്നാണു്. ഇവരെന്ന നി൪ബ്ബന്ധബുദ്ധികളും സ്വജനപക്ഷപാതികളുമായ വ്യക്തികളല്ലാതെ കുറേ ചുവരുകളും ചുടുകട്ടകളുമാണോ ഇവ൪പറയുന്ന പാ൪ട്ടി?

2

പ്രവ൪ത്തകരാണു് ഇതുപോലുള്ള ഗുരുതരമായ റിവിഷനിസ്സു്റ്റു് തെറ്റുകളു് ചെയ്യുന്നതെങ്കിലു് നേതാക്ക൯മാ൪ക്കവരെ തിരുത്താം. നേതാക്കളിതുപോലെ ബന്ധുക്കളു്ക്കും സ്വന്തക്കാ൪ക്കും തങ്ങളു്ക്കുംവേണു്ടി പാ൪ട്ടിനയങ്ങളിലു് വെള്ളംചേ൪ക്കുന്ന അങ്ങേയറ്റം ഗുരുതരവും പാ൪ട്ടിവിരുദ്ധവുമായ റിവിഷനിസ്സു്റ്റു് തെറ്റുകളു്ചെയു്താലു് അവരെ പാ൪ട്ടിപ്പ്രവ൪ത്തകരല്ലാതെ നാട്ടുകാ൪ചെന്നു് തിരുത്തുമോ? അതോ ആ പാ൪ട്ടിപ്പ്രവ൪ത്തക൪ പാ൪ട്ടിയെങ്ങനെയോ പോകട്ടേ, നമുക്കു് പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റുണു്ടാക്കിക്കൊണു്ടുവരുന്ന കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും സ൪ക്കാരിടപാടിലെ വെട്ടിപ്പുംനടത്തിയ പണം ആഘോഷിക്കാമെന്നുപറയണോ? കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും ഉറച്ചുനിലു്ക്കാമെന്നുമാത്രമേ പാ൪ട്ടിപ്പ്രവ൪ത്തക൪ ഉറപ്പുകൊടുത്തിട്ടുള്ളൂ, കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും ഈയൊരു പുതിയ ലൈ൯ കേരളത്തിലെയീ പാ൪ട്ടിനേതൃത്വമിപ്പോളു് അവരുടെയീ ഭരണജീവിതരീതിയിലൂടെ വെട്ടിയു്ണു്ടാക്കിക്കൊണു്ടിരിക്കുന്നതിലൂടെ നടന്നുകൊള്ളാമെന്നു് കുറേ എമ്മെല്ലേമാരും പാ൪ലമെ൯റ്ററി അധികാരസ്ഥാനങ്ങളിലുള്ളവരുമല്ലാതെ പാ൪ട്ടിപ്പ്രവ൪ത്തക൪ ഒരിടത്തും ഉറപ്പുകൊടുത്തിട്ടില്ല. കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും ഒതുങ്ങിനിലു്ക്കുന്ന പ്രവ൪ത്തക൪ അതിലു് ലെനിനിസവും മാവോയിസവും ലൈനുകളു് പിന്തുടരാത്തപോലെത്തന്നെ ഈ പുതിയ ലൈനും പിന്തുടരേണു്ടതില്ലെന്നാണു് തീരുമാനിച്ചിരിക്കുന്നതെങ്കിലോ, പ്രത്യേകിച്ചും അതു് കമ്മ്യൂണിസത്തിലോട്ടും മാ൪കു്സ്സിസത്തിലോട്ടുമല്ല ജയിലിലോട്ടുള്ള ലൈനാണെന്നു് ഇതിനകംതന്നെ അവ൪ക്കു് മനസ്സിലായിരിക്കുന്നസ്ഥിതിക്കു്? ഇപ്പോളു് കേരളത്തിലു്പ്പിന്തുടരുന്ന ഈ പുതിയ ലൈ൯ ലോകത്തു് വേറൊരിടത്തേ ഉണു്ടായിരുന്നുള്ളൂ- കൊളംബിയയിലു്.

Written on 09 March 2021 and first published on: 13 March 2021

 

 

 

No comments:

Post a Comment