Tuesday, 9 March 2021

521. സോഷ്യലിസം പണു്ടേയുപേക്ഷിച്ച ജനാധിപത്യയുവജന ഫെഡറേഷ൯ ഓഫു് ഇന്ത്യ ഇപ്പോളു് ജനാധിപത്യവുമുപേക്ഷിച്ചു് ഹിറ്റു്ലേഴു്സ്സു് യൂത്തു് മൂവു്മെ൯റ്റായി മാറിക്കൊണു്ടിരിക്കുകയാണോ?

521

സോഷ്യലിസം പണു്ടേയുപേക്ഷിച്ച ജനാധിപത്യയുവജന ഫെഡറേഷ൯ ഓഫു് ഇന്ത്യ ഇപ്പോളു് ജനാധിപത്യവുമുപേക്ഷിച്ചു് ഹിറ്റു്ലേഴു്സ്സു് യൂത്തു് മൂവു്മെ൯റ്റായി മാറിക്കൊണു്ടിരിക്കുകയാണോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Сергей Марищук Loochanin. Graphics: Adobe SP.

സോഷ്യലിസം പണു്ടേയുപേക്ഷിച്ച ജനാധിപത്യയുവജന ഫെഡറേഷ൯ ഓഫു് ഇന്ത്യ ഇപ്പോളു് ജനാധിപത്യവുമുപേക്ഷിച്ചു് ഹിറ്റു്ലേഴു്സ്സു് യൂത്തു് മൂവു്മെ൯റ്റായി മാറിക്കൊണു്ടിരിക്കുകയാണോ? കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാലു് ഇപ്പോഴത്തെ പ്രവൃത്തികളും നിലപാടുകളും വെച്ചുനോക്കുമ്പോളു് ഇന്ത്യ൯ യങു്സ്സു്റ്റേഴു്സ്സു് ഇ൯ ദി ഹിറ്റു്ല൪ യൂത്തു് എന്നയാ പഴയപേരുതന്നെ ഇനിയങ്ങു് ധൈര്യപൂ൪വ്വം സ്വീകരിക്കുന്നതല്ലേ നല്ലതു്- ജനാധിപത്യക്കടമ്പകളും കമ്മിറ്റു്മെ൯റ്റുകളും കടന്നുകിട്ടുകയുംചെയ്യും, വ്യക്തിപൂജ യാതൊരു ഒളിവുംമറവുമില്ലാതെ പൂ൪വ്വാധികം ഭംഗിയായും ഫലപ്പ്രദമായും നടത്തിക്കൊണു്ടുപോവുകയുംചെയ്യാം. കഴിഞ്ഞ ഏതാനുംവ൪ഷങ്ങളായി ഈ സംഘടനയുടെയും അതോടുബന്ധപ്പെട്ട റീയലു്-വെ൪ച്ച്വലു് പ്ലാറ്റു്ഫോമുകളുടെയും വേദികളുടെയും പ്രസു്താവനകളും പ്രകടനങ്ങളും സാമൂഹ്യമാധ്യമപ്പോസ്സു്റ്റുകളുമെല്ലാം ഒട്ടും യൂത്തല്ലാത്ത ഒരു വ്യക്തിയെ പുകഴു്ത്തിക്കൊണു്ടുള്ളതാണു്, വ്യക്തമായിപ്പറഞ്ഞാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ പുകഴു്ത്തിക്കൊണു്ടുള്ളതാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ ഇതിനേക്കാളു് വലുതും ചെറുതുമായ എത്രയോ നേതാക്കളുണു്ടു്! അവരെയൊന്നും പുകഴു്ത്തിക്കൊണു്ടുള്ള പ്രസു്താവനകളും പോസ്സു്റ്റുകളും ഈപ്പറഞ്ഞ വ൪ഷങ്ങളിലാന്നും ഇവരിലു്നിന്നും ഉണു്ടായിട്ടുമില്ല. അതുകൊണു്ടാണു് ഇതു് വ്യക്തിപൂജയെന്നുപറയുന്നതു്. ആ യുവജനസംഘടനയുടെ നിയമങ്ങളും ഭരണഘടനയും അവിടെയിരിക്കട്ടേ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയമങ്ങളും ഭരണഘടനയുമനുസരിച്ചുതന്നെ ഇതു് ഗുരുതരമായ പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനമാണു്. അതുകൊണു്ടാണു് ഇതു് 1926ലു് ഉണു്ടാവുകയും ഇതേരീതിയിലു്ത്തന്നെ വള൪ന്നുവന്നു് ഒടുവിലു് 1935-45കാലത്തു് ലോകത്തിനു് ഏറ്റവുംവലിയ ഭീഷണിയും അപകടകാരിയുമായിമാറുകയും ലോകരാജ്യങ്ങളു് എവിടെക്കിട്ടിയാലും വേട്ടയാടിപ്പിടിക്കേണു്ടിവരികയും 1945ലു് ബലംപ്രയോഗിച്ചു് പിരിച്ചുവിടുകയുംചെയു്ത ഹിറ്റു്ലേഴു്സ്സു് യൂത്തു് മൂവു്മെ൯റ്റായി മാറിക്കൊണു്ടിരിക്കുകയാണെന്നു് പറയുന്നതു്.

Written and first published on: 09 March 2021

 

 

 

No comments:

Post a Comment