Wednesday, 3 March 2021

513. പെട്രോളു്ക്കമ്പനികളൊഴിച്ചുള്ള ഇന്ത്യഭരിക്കുന്ന പ്രധാനമന്ത്രി! പ്രധാനമന്ത്രി ഇന്ത്യയിലല്ലേ അതോ പെട്രോളു്ക്കമ്പനികളു് ഇന്ത്യയിലല്ലേ?

513

പെട്രോളു്ക്കമ്പനികളൊഴിച്ചുള്ള ഇന്ത്യഭരിക്കുന്ന പ്രധാനമന്ത്രി! പ്രധാനമന്ത്രി ഇന്ത്യയിലല്ലേ അതോ പെട്രോളു്ക്കമ്പനികളു് ഇന്ത്യയിലല്ലേ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Devon Chandler. Graphics: Adobe SP.

1

പെട്രോളു്ക്കമ്പനികളൊഴിച്ചുള്ള ഇന്ത്യഭരിക്കുന്ന പ്രധാനമന്ത്രി! പ്രധാനമന്ത്രി ഇന്ത്യയിലല്ലേ അതോ പെട്രോളു്ക്കമ്പനികളു് ഇന്ത്യയിലല്ലേ? ഇന്ത്യയിലുള്ള എന്തിനെയും, ഇന്ത്യയിലു് രജിസ്സു്റ്റ൪ചെയു്തിട്ടുള്ള എന്തിനെയും, ഇന്ത്യയിലു് പ്രവ൪ത്തിക്കുന്ന എന്തിനെയും, നയിക്കുന്നതിനും വേണു്ടിവന്നാലു് നിയന്ത്രിക്കുന്നതിനുമുള്ള അധികാരങ്ങളോടെയാണു് ഇന്ത്യ൯ജനത ഇന്ത്യ൯ പാ൪ലമെ൯റ്റിനെ തിരഞ്ഞെടുക്കുന്നതും ഇന്ത്യ൯ പാ൪ലമെ൯റ്റു് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതും. ഇന്ത്യയിലു് പെട്രോളും പ്രകൃതിവാതകവും വിലു്ക്കുന്നവരെല്ലാം ഇന്ത്യയിലു് രജിസ്സു്റ്റ൪ചെയു്തിട്ടുള്ള കമ്പനികളും അതിലു് കൂടുതലെണ്ണവും ഗവണു്മെ൯റ്റുകമ്പനികളും അല്ലെങ്കിലു് അവയുടെ സബു്സ്സിഡിയറികളുമാണു്. ഇവയിലു് പെട്രോളും ഡീസ്സലും പാചകവാതകവും വിലനിശ്ചയിക്കുന്നതും വിതരണംചെയ്യുന്നതും അവയുടെ ഡയറക്ട൪ ബോ൪ഡുകളാണു്. ഇവയിലു് ഡയറക്ട൪മാരെ നിയമിക്കുന്നതും പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തി൯റ്റെ ശുപാ൪ശ്ശകളനുസരിച്ചു് കേന്ദ്രമന്ത്രിസഭയുടെ അപ്പോയി൯റ്റു്മെ൯റ്റു്സ്സു് കമ്മിറ്റി ഓഫു് ക്യാബിനറ്റു് (എ.സി.സി.) ആണു്. ഹിന്ദുസ്ഥാ൯ പെട്രോളിയം കോ൪പ്പറേഷ൯റ്റെ ഡയറക്ട൪ ബോ൪ഡിലു് ഇന്ത്യാഗവണു്മെ൯റ്റി൯റ്റെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തി൯റ്റെ റിഫൈനറീസ്സു് വിഭാഗം ജോയി൯റ്റു് സെക്രട്ടറി എകു്സ്സു്-ഒഫിഷ്യോ ഡയറക്ടറായുണു്ടു്, ഓയിലു് ആ൯ഡു് നാച്ചുറലു് ഗ്യാസ്സു് കമ്മീഷ൯റ്റെ ഫൈനാ൯സ്സു് ഡയറക്ട൪ പാ൪ട്ടു്-ടൈം ഡയറക്ടറായുമുണു്ടു്. അസംസു്ക്കൃത പെട്രോളിയത്തി൯റ്റെ ഇറക്കുമതിയും റിഫൈനറികളുടെ നടത്തിപ്പുമൊക്കെത്തന്നെയാണു് ഡയറക്ട൪മാരെന്നനിലയിലു് ഇവ൪ക്കതിനകത്തുള്ള ചുമതലകളും. ഭാരതു് പെട്രോളിയം കോ൪പ്പറേഷനിലും രണു്ടു് ഗവണു്മെ൯റ്റു് ഡയറക്ട൪മാരുണു്ടു്. ഓയിലു് ഇന്ത്യ, ഇന്ത്യ൯ ഓയിലു് എന്നിങ്ങനെ പല എണ്ണക്കമ്പനികളിലേക്കും ഡയറക്ട൪മാരെ നിശ്ചയിച്ചയക്കുന്നതും ഗവണു്മെ൯റ്റുതന്നെ. ഇന്ത്യ൯ ഓയിലു് കോ൪പ്പറേഷനിലും ഗവണു്മെ൯റ്റു്-നോമിനീ ഡയറക്ട൪മാ൪ രണു്ടുപേരാണുള്ളതു്. ഈ കമ്പനികളിലു് പെട്രോളുവില കുറയു്ക്കണമെങ്കിലു് ഗവണു്മെ൯റ്റിനു് ആരോടാണു് ചോദിക്കേണു്ടതു്? ജനങ്ങളു് തെരഞ്ഞെടുത്തുവിട്ട പാ൪ലമെ൯റ്റി൯റ്റെയല്ലാതെ ആരുടെയനുവാദമാണുവേണു്ടതു്? ഇവ൪ വിലകുറച്ചാലു് റിലയ൯സ്സു് പെട്രോളിയംപോലുള്ള പ്രൈവറ്റുകമ്പനികളു് മത്സരംനേരിടാ൯ വിലകുറയു്ക്കാതിരിക്കുന്നതെങ്ങനെ?

2

ഈ പെട്രോളു്ക്കമ്പനികളൊക്കെ മിക്കവയും പൊതുമേഖലയിലായിരിക്കെയും (അവകൂടി റിലയ൯സ്സുപോലെയുള്ള പ്രൈവറ്റുകമ്പനികളു്ക്കു് കൈമാറുന്നതിനുള്ള പ്രധാനമന്ത്രിയുടെയും ബീജേപ്പീയുടെയും ഗൂഢതാലു്പ്പര്യത്തെക്കുറിച്ചിവിടെപ്പറയുന്നില്ല), ഒന്നോരണു്ടോ എണ്ണത്തിലൊഴികെ അവയുടെ ഡയറക്ട൪ബോ൪ഡുകളിലിരിക്കുന്നതൊക്കെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വിവിധമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ൯മാരും ഗവണു്മെ൯റ്റി൯റ്റെതന്നെ വിദഗു്ദ്ധ൯മാരുമൊക്കെയായിരിക്കെയുംതന്നെ ഇവരൊക്കെയടങ്ങുന്ന ഒരു വലിയസംഘം പണക്കാരെയൊഴിവാക്കിയാണു് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യഭരിക്കുന്നതു്. പെട്രോളു്വിലകുറയു്ക്കാ൯ പ്രധാനമന്ത്രി ആവശ്യപ്പെട്ടാലു് അതുവകവെയു്ക്കാതെ തന്നിഷ്ടമനുസരിച്ചു് സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകാ൯ ഈ അതിസമ്പന്ന൯മാ൪ക്കൊക്കെ കഴിയുമെങ്കിലു്, അതും ഇന്ത്യയുടെ ദേശീയസ്വത്തുക്കളായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഭരണവും നിയന്ത്രവും കൈയിലു്വെച്ചുകൊണു്ടുതന്നെ, പ്രധാനമന്ത്രിക്കു് ഇന്തൃയിലെ ദരിദ്ര൯മാരുടെമേലു്മാത്രമേ അധികാരമുള്ളോ? എത്രയോകാലമായി ഇന്തൃയിലു് പെട്രോളു്വിലയും പാചകവാതകവിലയും കുതിച്ചുകയറിക്കൊണു്ടിരിക്കുന്നു! ഇവ കുറയു്ക്കാ൯ ഇവരോടാവശ്യപ്പെടാത്തതു് പ്രധാനമന്ത്രിയാവശ്യപ്പെട്ടാലും അനുസരിക്കാ൯ അവ൪ തയ്യാറാവില്ലെന്നതുകൊണു്ടാണോ ഇതിലൂടെനേടുന്ന ഉയ൪ന്നവരുമാനത്തി൯റ്റെ മുക്കാലു്പ്പങ്കും പ്രധാനമന്ത്രിയുടെ പാ൪ട്ടിക്കുതന്നെയാണു് അവ൪ എത്തിക്കുന്നതെന്നതുകൊണു്ടാണോ?

3

രാജ്യത്തു് എണ്ണവിലനിശ്ചയിക്കാനുള്ള അധികാരം പാ൪ലമെ൯റ്റിനും കേന്ദ്രക്യാബിനറ്റിനുമുണു്ടായിരുന്നതു് എണ്ണക്കമ്പനികളു്ക്കുതന്നെ കൈമാറിയതു് കോണു്ഗ്രസ്സി൯റ്റെ മ൯മോഹ൯സിംഗു് ഗവണു്മെ൯റ്റായിരുന്നുവെന്നതു് ജനങ്ങളു് സമ്മതിക്കുന്നു. അതു് എപ്പോളു്വേണമെങ്കിലും എകു്സ്സൈസ്സുഡ്യൂട്ടി കുറച്ചുകൊടുത്തു് എണ്ണവില താഴു്ത്തിക്കൊണു്ടുവരാ൯ ഗവണു്മെ൯റ്റിനു് കഴിയുമെന്ന ആത്മവിശ്വാസത്തിനുപുറത്തായിരുന്നുവെന്നും ജനങ്ങളു്ക്കറിയാം. അങ്ങനെയവ൪ പലപ്രാവശ്യംചെയു്തു് അവരുടെ തിയറി ശരിയും പ്രായോഗികവുമായിരുന്നുവെന്നു് തെളിയിച്ചിട്ടുമുണു്ടു്. പക്ഷേ അന്നു് പെട്രോളി൯മേലു് 2013ലുണു്ടായിരുന്ന 43ശതമാനം സെ൯ട്രലു് എകു്സ്സൈസ്സു്ഡ്യൂട്ടി നൂറുശതമാനത്തിനുമേലാക്കി ബീജേപ്പീ ഗവണു്മെ൯റ്റു് ഉയ൪ത്തി ഇ൯ഡൃയിലു് അഭൂതപൂ൪വ്വമായ പെട്രോളു്വിലക്കയറ്റം സൃഷ്ടിച്ചതിനു് മ൯മോഹ൯സിംഗാണോ ഉത്തരംപറയേണു്ടതു്? അതിനു് സമാധാനംപറയേണു്ടതു് നരേന്ദ്രമോദിയല്ലേ? 84ശതമാനം ക്രൂഡോയിലും വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്ന ഇ൯ഡൃയിലെ അഡു്മിനിസ്സു്ട്രേറ്റീവു് പ്രൈസിങ്ങു് മെക്കാനിസത്തിനുകീഴിലു് രണു്ടാഴു്ച്ചയിലൊരിക്കലു് ഓരോമാസവും ഒന്നാംതീയതിയും പതിനാറാംതീയതിയും പെട്രോളു്വില നിശ്ചയിച്ചിരുന്നരീതിയിലു് ലോകത്തു് പതിന്നാലുദിവസമുണു്ടാകുന്ന വിലക്കയറ്റം എല്ലാംകൂടിച്ചേ൪ന്നു് പതിനാറാംതീയതി പെട്രോളു്വിലയിലു് വലിയൊരു കുതിച്ചുചാട്ടമുണു്ടാക്കുമെന്നതു് കണക്കിലെടുക്കുമ്പോളു് അതിലൊരലു്പം പോരായു്യുണു്ടായിരുന്നില്ലേ എന്ന സംശയം ന്യായമാണെന്നു് ജനങ്ങളു് ഒരു പരിധിവരെ സമ്മതിക്കുന്നു, വാസു്തവത്തിലു് ഇനിപ്പറയാ൯പോകുന്ന കാര്യംവെച്ചു് ആ സംശയത്തിനു് അന്നോ ഇന്നോ യാതൊരു ന്യായവുമില്ലെങ്കിലും.

4

പക്ഷേ 2017 ജൂണു് 16മുതലു് ബീജേപ്പീ കൊണു്ടുവന്ന ഡൈനാമിക്കു് പ്രൈസിങ്ങു് മെക്കാനിസത്തി൯കീഴിലു് അന്താരാഷ്ട്ര ക്രൂഡോയിലു് വിലയനുസരിച്ചു് ഓരോദിവസവും രാവിലെ ആറുമണിക്കു് പെട്രോളു്ക്കമ്പനികളു് വിലയുയ൪ത്തുന്നതു്, ഡീല൪ക്കും കമ്പനികളു്ക്കും പെട്രോളെത്തുന്ന വില മുമ്പത്തേക്കാളു് കുറവാണെന്നതുകണക്കിലെടുക്കുമ്പോളു്, ബീജേപ്പീക്കും പെട്രോളു്ക്കമ്പനികളു്ക്കും പണമുണു്ടാക്കാ൯വേണു്ടിത്തന്നെയല്ലേ? ഇനി, അന്താരാഷ്ട്രമാ൪ക്കറ്റുവിലയനുസരിച്ചു് രൂപയു്ക്കെതിരേ വിലകയറുന്ന ഡോളറി൯റ്റെ നിരക്കിലു് വിദേശത്തുനിന്നും ഇ൯ഡ്യവാങ്ങുന്ന ക്രൂഡോയിലു് അന്നന്നുതന്നെ ഇന്ത്യയിലെത്തി പെട്രോളാകുന്നില്ലല്ലോ? ആഴു്ച്ചകളു് കഴിഞ്ഞല്ലേ അതു് ഇ൯ഡൃയിലെത്തുകയും പെട്രോളാവുകയുംചെയ്യുന്നുള്ളൂ? അതുവരെയും ഇ൯ഡൃയിലു്വിലു്ക്കുന്നതു് പഴയ താഴു്ന്നവിലയു്ക്കു് വാങ്ങിക്കൊണു്ടുവന്ന ക്രൂഡോയിലിലു്നിന്നുണു്ടാക്കിയ പെട്രോളുതന്നെയല്ലേ? അതിനെന്തിനാണു് ജനങ്ങളിലു്നിന്നും പുതിയ വ൪ദ്ധിച്ച വിലവാങ്ങുന്നതു്? അന്താരാഷ്ട്രവിലയനുസരിച്ചു് രണു്ടാഴു്ച്ചയിലൊരിക്കലു് പെട്രോളു്വില നിശ്ചയിച്ചിരുന്ന അഡു്മിനിസ്സു്ട്രേറ്റീവു് പ്രൈസിങ്ങു് മെക്കാനിസംരീതി അട്ടിമറിച്ചു് ഒന്നാം നരേന്ദ്രമോദി ഗവണു്മെ൯റ്റു് അടുത്ത തെരഞ്ഞെടുപ്പിനു് ഏകദേശം രണു്ടുകൊല്ലംശേഷിക്കേ 2017ലു് അന്നന്നു് പെട്രോളു്വില നിശ്ചയിക്കുന്ന ഡൈനാമിക്കു് പ്രൈസിങ്ങു് മെക്കാനിസംരീതി പെട്രോളു്ക്കമ്പനികളു്ക്കുവേണു്ടി ഏ൪പ്പെടുത്തിയതു് ബീജേപ്പീയു്ക്കുവേണു്ടി ഈ വ൯കൊള്ളയടി നടത്താ൯തന്നെയല്ലേ എന്ന ചോദ്യത്തിനാണു് ജനങ്ങളു്ക്കു് കൃത്യമായുത്തരംനലു്കാതെ ബീജേപ്പീയും അവരുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അവരുടെ ഗവണു്മെ൯റ്റും ഒളിച്ചോടിയതു്.

5

ക്രൂഡു് ഓയിലി൯റ്റെ വില ലോകമാസ്സകലം കുറയുമ്പോളു് ഇ൯ഡൃയിലു് ഗവണു്മെ൯റ്റു് പെട്രോളി൯മേലുള്ള ടാകു്സ്സുകളു് നി൪ത്താതെകൂട്ടുന്നു. അങ്ങനെ ലോകംമുഴുവ൯ പെട്രോളു്വിലകുറയുമ്പോളു് ഇന്ത്യയിലു് ഒരിക്കലുംകുറയാതെ പിടിച്ചുനി൪ത്തി ഗവണു്മെ൯റ്റു് അവരുടെ വരുമാനം വ൪ദ്ധിപ്പിക്കുന്നു. അതായതു്, ലോകത്തു് ക്രൂഡോയിലി൯റ്റെ വില കുറഞ്ഞാലും കൂടിയാലും നഷ്ടം ഇന്ത്യയിലെ ജനങ്ങളു്ക്കും അമിതലാഭം എപ്പോഴും ബീജേപ്പീക്കും ഗവണു്മെ൯റ്റിനുംതന്നെയാണു് ഇപ്പോളു്. പൊതുമേഖലയിലെമാത്രമല്ല സ്വകാര്യമേഖലയിലെയും എണ്ണക്കമ്പനികളിലെ വ൯ഓഹരിയുടമകളും അവ൪തന്നെയാണു്. അങ്ങനെ ഓരോവിലക്കയറ്റത്തിലൂടെയും ടാകു്സ്സിനത്തിലു് ഭീമമായപണം ബീജേപ്പീഗവണു്മെ൯റ്റിനു് വന്നുചേരുന്നു- പലപലപദ്ധതികളിലൂടെ കോ൪പ്പറേറ്റുകളു്ക്കു് സമ്മാനിക്കാനും പടുകൂറ്റ൯പ്രതിമകളു്മുതലു് പുതിയ പാ൪ലമെ൯റ്റുമന്ദിരങ്ങളു്വരെക്കെട്ടി ധൂ൪ത്തടിക്കാനും. അതോടൊപ്പം ഓഹരിയുടമകളെന്നനിലയിലു് എണ്ണക്കമ്പനികളുടെ ഈ വമ്പിച്ചകൊള്ളയടിയിലു്നിന്നുള്ള ലാഭം ബീജേപ്പീയു്ക്കുമെത്തുന്നു. എത്രമനോഹരവും സുഖകരവുമായൊരു ദീ൪ഘകാല ഏ൪പ്പാടാണിതു്- എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റും സീബീയൈയ്യുമൊന്നും അങ്ങോട്ടുനോക്കുകയില്ലെങ്കിലു്! ഹിന്ദുക്കോ൪പ്പറേറ്റുഭരണംവരുന്നതിനുമുമ്പുള്ള ഗവണു്മെ൯റ്റുകളു് ചിന്തിക്കുകപോലുംചെയ്യാതിരുന്ന കാര്യം! വാസു്തവത്തിലു് കള്ളപ്പണം കണു്ടെടുക്കാനെന്നുംപറഞ്ഞു് രാജ്യംമുഴുവ൯ ബീജേപ്പീയുടെ രാഷ്ട്രീയപ്പ്രതിയോഗികളെ വേട്ടയാടാ൯നടക്കുന്ന എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റുമുതലായ ഏജ൯സ്സികളു് പെട്രോളു്വിലക്കയറ്റക്കറക്കുകമ്പനിയുമായി ബന്ധപ്പെട്ട ഈ ഡബിളു്പ്പണമൊഴുക്കി൯റ്റെ രഹസ്യംമാത്രം തേടിപ്പോയിരുന്നെങ്കിലു് കഴിഞ്ഞ ഇരുപത്തഞു്ചുവ൪ഷംകൊണു്ടവ൪ പിടിച്ചെടുത്തതി൯റ്റെ പതിനായിരമിരട്ടിപ്പണം ഒരുകൊല്ലംകൊണു്ടുതന്നെയവ൪ക്കു് പിടിച്ചെടുക്കാമായിരുന്നു, പക്ഷേപോകില്ല.

6

ഇന്ത്യയിലു് പെട്രോളു്വില 74രൂപയായിരുന്നപ്പോളു് ശ്രീലങ്ക 49രൂപക്കും പാക്കിസ്ഥാ൯ 50രൂപക്കും നേപ്പാളു് 66രൂപക്കും ബംഗ്ലാദേശ്ശു് 68രൂപക്കും പെട്രോളു്വിറ്റതു് ഇന്ത്യയിലു് ബീജേപ്പീയുടെ ഹിന്ദുഭരണമീടാക്കിയ എകു്സ്സൈസ്സു് ഡ്യൂട്ടി ഹിന്ദുഭരണമില്ലാത്ത ആ രാജ്യങ്ങളു് ഈടാക്കാത്തതുകൊണു്ടായിരുന്നു. ഇ൯ഡൃയിലു്നിന്നും പെട്രോളുവാങ്ങിക്കൊണു്ടുപോയി സ്വന്തംരാജ്യത്തുവെച്ചു് വിറ്റഴിച്ച രാജ്യങ്ങളു്പോലും ഇന്ത്യയിലേതിനേക്കാളു് എത്രയോ വിലകുറച്ചാണു് പെട്രോളുവിറ്റതു്! ഇപ്പോളും ആനുപാതികമായിമാത്രം വിലക്കൂട്ടിയാണവരെല്ലാം വിലു്ക്കുന്നതും. ഇന്ത്യയുടെ നാലുചുറ്റുംകിടക്കുന്ന ഈ രാജ്യങ്ങളിലു് വിദേശത്തുനിന്നും പെട്രോളെത്തുന്നതും ഇ൯ഡൃയിലെത്തുന്നതി൯റ്റെ അതേ ചെലവിലു് അതേ വഴിയിലൂടെതന്നെയാണു്. ആകെയൊരു വ്യത്യാസമുള്ളതു് ലോകകുപ്പ്രസിദ്ധമായ ഹിന്ദു അത്യാഗ്രഹം അവിടെയില്ലെന്നുള്ളതാണു്. നേപ്പാളൊഴികെ ഇന്തൃയുടെ ഈ അയലു്രാജ്യങ്ങളിലു് ഒറ്റ ഹിന്ദുരാഷ്ട്രംപോലുമുണു്ടായിരുന്നില്ലെന്നോ൪ക്കുക. കോട്ടുംസൂട്ടുമിട്ടു് നെറ്റിയിലു് സിന്ദൂരവും ചന്ദനക്കുറിയുമിട്ടുനടക്കുന്ന ഇന്ത്യയിലെ ഹിന്ദുഭരണവ൪ഗ്ഗം ലോകത്തെ ഏറ്റവും കുപ്പ്രസിദ്ധരും ഹീന൯മാരുമായ അത്യാഗ്രഹികളും ജനങ്ങളെക്കൊള്ളയടിക്കാരുമാണെന്നു് ലോകത്തെ മുഴുവ൯ജനങ്ങളു്ക്കും ഏറ്റവുംനന്നായി തെളിയിച്ചുകാണിച്ചുകൊടുത്തതു് 2014 എന്ന ചരിത്രവ൪ഷംമുതലു് ബീജേപ്പീയുടെ ഹിന്ദുഭരണത്തി൯കീഴിലു് ഇന്ത്യയിലാരംഭിച്ച പെട്രോളു്ക്കൊള്ളയടിയാണു്. ഒരു ഹിന്ദുഭരണസംഘമെന്നുപറയുമ്പോളു് അതിനു് സ്വന്തംജനതയുടെമേലു് ഇത്രയും അത്യാഗ്രഹമാകാമോ എന്ന ചോദ്യത്തിനു് ഇത്രയുമല്ല എത്രയുംവേണമെങ്കിലുമാകാമെന്ന മറുപടിയാണു് വെറും എട്ടുവ൪ഷംമാത്രമായപ്പോളു്ത്തന്നെ ഇത്രയുമായ ഇന്ത്യയിലെ ഹിന്ദുഭരണം.

7

കൊറോണാസഞു്ചാരംകൂടി ജനങ്ങളുടെസഞു്ചാരംകുറഞ്ഞു് ലോക്കു്ഡൗണുകളു് വ്യാപിച്ചപ്പോളു് ഡിമാ൯ഡുകുറഞ്ഞു് ക്രൂഡോയിലി൯റ്റെ വില ബാരലിനു് 66ഡോളറിലു്നിന്നും വെറും 19ഡോളറായി കുറഞ്ഞപ്പോഴും ഇന്ത്യയിലു് പെട്രോളു്വിലയിലു് യാതൊരുകുറവും വരുത്തിയില്ല. 2021ലു് കൊറോണയുടെസഞു്ചാരംകുറഞ്ഞു് ലോക്കു്ഡൗണുകളു്നീങ്ങി ജനങ്ങളുടെസഞു്ചാരംകൂടിയപ്പോളു് സപ്ലേകൂടിയില്ലെങ്കിലും ഡിമാ൯ഡുകൂടിയപ്പോളു് വ൯ലാഭംലക്ഷൃമിട്ടു ലോകാക്രൂഡോയിലു്വില വീണു്ടും 50ഡോളറിലെത്തിയപ്പോളു് ഇ൯ഡ്യാഗവണു്മെ൯റ്റു് ചാകരക്കൊയു്ത്തുനടത്തി. എന്നിട്ടു് ജീവിതഭാരം ദുസ്സഹമായ ജനങ്ങളോടു് ഇതുകുറയു്ക്കാ൯ എന്തുവഴിയെന്നു് ബീജേപ്പീ ഗവണു്മെ൯റ്റു് ആലോചിച്ചുകൊണു്ടിരിക്കുകയാണെന്നു് ജനങ്ങളോടു് പറയാ൯പറഞ്ഞെന്നുപറയാ൯ചെന്നുപറഞ്ഞു.

അന്താരാഷ്ട്രക്രൂഡോയിലു്വില കയറുമ്പോളു് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഗവണു്മെ൯റ്റു് ഡ്യൂട്ടികുറച്ചിരുന്ന സമ്പ്രദായം അവസാനിപ്പിച്ചു് അങ്ങനെ അന്താരാഷ്ട്രവിലകുറയുമ്പോളു് പെട്രോളു്വില കുറയാതിരിക്കാനായും ഗവണു്മെ൯റ്റുവരുമാനം കുറയാതിരിക്കാനുമായും കേന്ദ്രഡ്യൂട്ടികൂട്ടിത്തുടങ്ങിയതു് ഇന്ത്യയിലു് നീചഹിന്ദുഭരണംവന്നതിനുശേഷം 2014മുതലാണെന്നതു് ബീജേപ്പീയും ഹിന്ദുഗവണു്മെ൯റ്റും ആറെസ്സെസ്സും നിഷേധിച്ചിട്ടെന്തുകാര്യം? ഇന്ത്യയിലെ ജനങ്ങളെ ഇത്രപകയോടെകാണുന്ന ഒരു രാഷ്ട്രീയമതപ്പ്രസ്ഥാനം ഇതല്ലാതെ ഇ൯ഡ്യാചരിത്രത്തിലു് വേറെയേതെങ്കിലും ഉദാഹരണമായെടുത്തുകാണിക്കാ൯ ആ൪ക്കെങ്കിലുമുണു്ടോ? ഓരോ സെക്ക൯ഡിലും ഓരോ ടണ്ണു്വീതംവിഷം നുരച്ചുകുമിയുന്ന ശിരസ്സുകളാണു് അവരുടെ പ്രധാനമന്ത്രിയും രണു്ടുമൂന്നുഡസനോളം മന്ത്രിസഭാംഗങ്ങളും പാ൪ലമെ൯റ്റിലിരിക്കുന്ന അവരുടെ പത്തുമുന്നൂറോളം എംപീമാരുമെന്നതിനു് ഇന്ത്യയിലെ പെട്രോളു്വിലക്കുതന്ത്രമല്ലാതെ മറ്റെന്തുതെളിവുവേണം?

8

ലിറ്ററിനു് 35രൂപയു്ക്കു് ഡീല൪ക്കുകിട്ടുന്ന പെട്രോളു് 19രൂപ കേന്ദ്ര എകു്സ്സൈസ്സു് ഡ്യൂട്ടിയും 3.6ശതമാനം ഡീല൪ക്കമ്മീഷനും 16രൂപാ സംസ്ഥാനഗവണു്മെ൯റ്റീടാക്കുന്ന വാറ്റെന്ന വാലൃൂ ആഡഡ്ഡു് ടാകു്സ്സും ചേ൪ക്കുമ്പോളു് 2018ലെ കണക്കനുസരിച്ചു് 73രൂപയായിരുന്നു വില. അതിനുശേഷം ക്രൂഡോയിലു്വില അലു്പ്പമൊന്നുയരുകയും കേന്ദ്രഡ്യൂട്ടി 100ശതമാനത്തിനുമേലാക്കുകയും ചെയു്തപ്പോളു് പെട്രോളു്വില ഇന്ത്യയിലു് ലിറ്ററിനു് നൂറുരൂപയായി. ഇതിനെ ഗുഡു്സ്സു് ആ൯ഡു് സ൪വ്വീസ്സസ്സു് ടാകു്സ്സു് അഥവാ ജീയെസ്സു്റ്റീയെന്ന ടാകു്സ്സു് സു്ട്രകു്ച്ചറി൯റ്റെ പരിധിയിലു്ക്കൊണു്ടുവരുമ്പോളു് ഡീല൪ക്കമ്മിഷനൊഴിച്ചു് സകലതുംചേ൪ത്തു് പരമാവധി 28ശതമാനമെന്ന ജീയെസ്സു്റ്റീ സ്ലാബിനകത്തുവന്നാലു്പ്പോലും പെട്രോളു്വില ഇന്ത്യയിലു് ഒറ്റയടിക്കു് അമ്പതുരൂപയായിത്താഴുന്നു. വാറ്റിലൂടെ സംസ്ഥാനങ്ങളു്ക്കുകിട്ടിക്കൊണു്ടിരുന്നതു് ജീയെസ്സു്റ്റീയിലാവുമ്പോളു് നഷ്ടപ്പെടുന്നപണം ജീയെസ്സു്റ്റീയിലു്നിന്നുള്ള സംസ്ഥാനവിഹിതമായി കേന്ദ്രം നികത്തിക്കൊടുക്കുകയുംചെയ്യും. ഇതുചെയ്യാ൯മടിക്കുന്നതു് ആപ്പണംമുഴുവ൯ ഇപ്പോളു് ബീജേപ്പീയുടെ കോഫറുകളിലേക്കു് മറിക്കുന്നതിനുവേണു്ടി ആദ്യം രാജ്യത്തി൯റ്റെ കോഫറുകളിലേക്കെത്തിക്കൊണു്ടിരിക്കുന്നതിലു് ആദൃമായി കാരൃമായൊരു ഇടിവുവരുമെന്നുള്ളതുകൊണു്ടുമാത്രമാണു്.

9

2013ലു് കോണു്ഗ്രസ്സു്ഗവണു്മെ൯റ്റു് പെട്രോളിനു് 43ശതമാനം കേന്ദ്രനികുതിമാത്രം ഈടാക്കി പ്രതിവ൪ഷം 88,600കോടിരൂപമാത്രം ജനങ്ങളിലു്നിന്നും കേന്ദ്രസമ്പത്തിലേക്കു് പിടിച്ചെടുത്തിരുന്നിടത്തു് ബീജേപ്പീയുടെ ഹിന്ദുഗവണ്മെ൯റ്റു് അധികാരത്തിലു്വന്നപ്പോളു് 2017ലു് ജനങ്ങളിലു്നിന്നും കേന്ദ്രസമ്പത്തിലേക്കു് രണു്ടരലക്ഷംകോടിരൂപാവീതം (2,57,90,000കോടി) പ്രതിവ൪ഷം പിടിച്ചെടുക്കുന്നതിലേക്കായി ആ നികുതി നൂറുശതമാനത്തിനുമേലായി വ൪ദ്ധിപ്പിച്ചു എന്നതാണു് ഇ൯ഡൃയിലെ പെട്രോളു്വില ലോകറെക്കാ൪ഡിലേക്കു് കുതിക്കാ൯കാരണം. ക്രൂഡോയിലു്വില ഓരോഡോള൪ കയറുമ്പോഴും ബീജേപ്പീ ആഹ്ലാദിക്കുന്നതി൯റ്റെയും ഓരോദിവസവും പെട്രോളി൯റ്റെയും ഡീസലി൯റ്റെയും കുക്കിംഗു്ഗ്യാസ്സി൯റ്റെയും വിലകയറ്റുമ്പോളു് യാതൊരു നടപടിയുമെടുക്കാതെ പ്രധാനമന്ത്രിയും ഭരണപാ൪ട്ടിയും ഗവണു്മെ൯റ്റും നോക്കിയിരിക്കുന്നതി൯റ്റെയും കാരണം അതാണു്: വിലതാഴു്ത്താ൯ എണ്ണക്കമ്പനികളുടെ ഡയറക്ട൪ബോ൪ഡുകളോടു് ആവശ്യപ്പെടാനും നികുതിയും ഡ്യൂട്ടിയും സ്വയംകുറയു്ക്കാനും അധികാരമില്ലാത്തതുകൊണു്ടല്ല, എണ്ണക്കമ്പനികളും തങ്ങളു്തന്നെയാണെന്നതുകൊണു്ടും, ഇന്ധനവിലകളു് ഇതിനേക്കാളുമുയരത്തിലെത്തിക്കാനുള്ള പരിപാടികളും പദ്ധതികളുമാണു് അത്യാ൪ത്തിപിടിച്ച ഹിന്ദുഭരണകൂടം ഇതിനകം ആവിഷു്ക്കരിച്ചുവെച്ചിട്ടുള്ളതു് എന്നതുകൊണു്ടുമാണു്. ജനങ്ങളു്ക്കുവേണു്ടിയല്ല ഹിന്ദുഭരണകൂടങ്ങളെന്നു് ജനങ്ങളു്ക്കൊരിക്കലും മനസ്സിലാക്കാ൯ കഴിയുന്നില്ലെങ്കിലു്പ്പിന്നെ അവ൪ക്കൊരു ഹിന്ദുഭരണകൂടംതന്നെയല്ലേ വേണു്ടതെന്നാണു് ഭരണകൂടനടപടികളിലൂടെ ഹിന്ദുരാഷ്ട്രം നിരന്തരം ചോദിച്ചുകൊണു്ടിരിക്കുന്നതു്.

Written and first published on: 03 March 2021


 

 

No comments:

Post a Comment