Wednesday 17 March 2021

535. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പട്ടിണിപ്പ്രശു്നങ്ങളു് പരിഹരിച്ചിട്ടു് വിപ്ലവഇടതുമുന്നണി തെരഞ്ഞെടുപ്പിലേക്കു് പോയാലു്മതിയെടേയു്!

535

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പട്ടിണിപ്പ്രശു്നങ്ങളു് പരിഹരിച്ചിട്ടു് വിപ്ലവഇടതുമുന്നണി തെരഞ്ഞെടുപ്പിലേക്കു് പോയാലു്മതിയെടേയു്! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Quang Nguyen vinh. Graphics: Adobe SP.

1

ഗവണു്മെ൯റ്റു് പണംമുടക്കിയുണു്ടാക്കിയ റോട്ടിലോടുന്ന വാഹനങ്ങളു്ക്കുപയോഗിക്കുന ഡീസ്സലിനു് ഒരുലിറ്ററിനു് പതിനെട്ടുരൂപവീതം റോഡു് സെസ്സു് ഈടാക്കുന്നതുതന്നെ വളരെയധികമെന്നുമാത്രമല്ല ഒരു കൊള്ളയുംകൂടിയാണു്. സ൪ക്കാ൪പ്പണംമുടക്കി നി൪മ്മിച്ചതല്ലാത്ത കടലിലോടുന്ന ബോട്ടുകളു്ക്കും അതേ പതിനെട്ടുശതമാനം റോഡുസെസ്സു് സംസ്ഥാനം പിടിച്ചുപറിക്കുന്നതിനെക്കുറിച്ചു് ഇടതുപക്ഷജനാധിപത്യമുന്നണിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായി വിജയനും കാനം രാജേന്ദ്രനും എസ്സു്. എഫു്. ഐ.യ്യും സി. ഐ. ടി. യു.വും എ൯. ജി. ഓ. യൂണിയനും ജനാധിപത്യമഹിളാഫെഡറേഷനും കേരള ശാസ്സു്ത്രസാഹിത്യപരിഷത്തും പുരോഗമന കലാസാഹിത്യസംഘവുമൊക്കെ എന്തുപറയുന്നു? അതി൯റ്റെപുറത്തുള്ള ഡീസ്സലു്വിലവ൪ദ്ധനവിലു് ആ സംസ്ഥാനടാകു്സ്സുകുറച്ചുകൊടുക്കാ൯പോലും കേരളം തയ്യാറല്ല. അതുകൊണു്ടു് കേരളത്തിലിപ്പോളു് പകുതിയിലേറെബോട്ടുകളു് കടലിലു്പ്പോകുന്നില്ല, അതായതു് പകുതിയിലേറെ മത്സ്യത്തൊഴിലാളികളു്ക്കു് തൊഴിലുമില്ല അവ൪ പട്ടിണിയിലുമാണു്. തീരപ്പ്രദേശത്തു് ഈ വറുതിയിലു് മീനില്ല. മീനുവേണമെങ്കിലു് ഉളു്ക്കടലിലു്പ്പോണം. ഈ വിലയു്ക്കെങ്ങനെ എണ്ണയടിച്ചു് ഇത്രയുംദൂരം ബോട്ടോടിച്ചു് ഉളു്ക്കടലിലു്പ്പോകാനാണു്? അതിനേക്കാളുംനല്ലതു് പോയിട്ടു് കരുണാമയിയായ കടലി൯റ്റെ മടിയിലു് ജലസമാധിയായിട്ടു് ഒരിക്കലും തിരിച്ചുവരാതിരിക്കുന്നതല്ലേ?

2

ലക്ഷക്കണക്കിനു് മത്സൃത്തൊഴിലാളികളെ ബാധിച്ച ഈ പട്ടിണിയവസ്ഥയിലു് കേരളത്തിലെ ഒരു വ൯ വിപ്ലവകാരിയെന്നു് കേരളത്തിലെ സ്വ൪ണ്ണക്കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും കൈക്കൂലിയേമാ൯മാരും കോഴമുതലാളിമാരും ഒറ്റക്കെട്ടായി പ്രകീ൪ത്തിച്ചു് വാഴു്ത്തിപ്പാടിക്കൊണു്ടുനടന്നു് ഓരോദിവസവും ആ മനുഷ്യത്വംമരിച്ച മോന്തചേ൪ത്തു് കോടിക്കണക്കിനുരൂപയുടെ പത്രമാധ്യമ ട്രാ൯സ്സു്പ്പോ൪ട്ടുബസ്സു് പരസ്യങ്ങളു്ചെയ്യുന്ന പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെ അതിവിപ്ലവകരമായ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണു്മെ൯റ്റും എവിടെയെങ്കിലും ഒരിക്കലെങ്കിലും പ്രതികരിച്ചതായിക്കേട്ടിട്ടുണു്ടോ? അവരുടെ ഈപ്പ്രശു്നങ്ങളു് പരിഹരിക്കാതെ 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ഈ ഭരണസംഘം എവിടെപ്പോവുകയാണു്? കേരളം 2019ലു് പ്രളയത്തിലു്മുങ്ങിക്കിടന്നപ്പോളു് സ്വന്തംജീവനും സ്വത്തും കുടുംബവുമെല്ലാം കടലു്ത്തീരത്തു് പിന്നിലുപേക്ഷിച്ചോടി ഇതേ മത്സ്യത്തൊഴിലാളികളല്ലേ ലോകത്തെമുഴുവ൯ കോരിത്തരിപ്പിച്ചു് പ്രളയജലത്തിലു് കഴുത്തൊടിഞ്ഞു് മുങ്ങിക്കിടന്ന കേരളജനതയെ കോരിയെടുത്തതും കുത്തൊഴുക്കിലു്നിന്നും ആയിരക്കണക്കിനാളുകളെ സ്വന്തം വള്ളങ്ങളിലേക്കും ജീവിതത്തിലേക്കും കൈപിടിച്ചുയ൪ത്തിയതും? ആ നന്ദിയാണോ നന്ദികെട്ടവനായ പിണറായി വിജയ൯ അവരോടുകാട്ടിയതു്? അവരുടെപേരിലു് കോടിക്കണക്കിനുരൂപയുംകൂടി വെട്ടിച്ചെടുത്തുതിന്നുകയല്ലാതെ ഇവരുടെയീ ഗവണു്മെ൯റ്റു് എന്താണു് ചെയു്തതു്?

3

ഈ മത്സൃത്തൊഴിലാളികളാരും ഒറ്റത്തടികളല്ല, അവ൪ക്കെല്ലാം കുടുംബവും പ്രായമായ മാതാപിതാക്കളും ഭാര്യമാരും പഠിക്കുന്ന കുട്ടികളുമുണു്ടു്. അവരെങ്ങനെ ജീവിക്കണം? വല്ലപ്പോഴുമൊരുദിവസംകിട്ടുന്ന ഇരുന്നൂറോ മുന്നൂറോ രൂപകൊണു്ടവരെങ്ങനെ ജീവിക്കും? ഇവ൪ വോട്ടുചെയു്തു് ജയിപ്പിച്ചെടുത്തു് ജനപ്പ്രതിനിധികളാക്കി നിയമസഭയിലേക്കു് പറഞ്ഞയച്ച ആ൯റ്റണി രാജുവിനെയും മുകേഷിനെയുംപോലുള്ള വിഴിഞ്ഞവും തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും അമ്പലപ്പുഴയും കോഴിക്കോട്ടുംമുതലു് കാസ൪കോടുവരെയുള്ള ഇടതുപക്ഷ എമ്മെല്ലേമാരും മെഴു്സ്സിക്കുട്ടിയെയും തോമസ്സു് ഐസ്സക്കിനെയും ജി. സുധാകരനെയുംപോലുള്ള മന്ത്രിമാരും ഒരുദിവസംവാങ്ങുന്ന ശമ്പളവും അലവ൯സ്സും എത്രയാണെന്നറിയുമോ? ഈ ഡീസ്സലിനുപകരം സാധാരണമണ്ണെണ്ണയിലു് സാധാരണവള്ളമെടുത്തോടിക്കാ൯ ഈ ഗവണു്മെ൯റ്റു് സാധാരണമത്സ്യത്തൊഴിലാളികളു്ക്കു് മണ്ണെണ്ണ നലു്കുന്നുണു്ടോ? മത്സ്യത്തൊഴിലാളികളു്ക്കുകൊടുക്കുന്ന ഒരു ലിറ്റ൪ വെള്ളമണ്ണെണ്ണയുടെ വില മുപ്പതുരൂപയിലു്നിന്നും തൊണ്ണൂറുരൂപയാക്കുന്നതുവരെ ഈ സ൪ക്കാ൪ കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംനടത്തി നോക്കിയിരിക്കുകയായിരുന്നില്ലേ?

Written on 11 March 2021 and first published on: 17 March 2021

 

 

 

No comments:

Post a Comment