Tuesday, 16 March 2021

534. കേരളത്തെ കുഴികളും അപകടക്കെണികളും അഗാധഗ൪ത്തങ്ങളുമാക്കി തരിശ്ശിട്ടുപോകുന്നതിനാണോ പിണറായി വിജയനും സീപ്പീയെമ്മിനും സീപ്പീയൈയു്ക്കും ജനങ്ങളു് തുട൪ഭരണം നലു്കേണു്ടതു്?

534

കേരളത്തെ കുഴികളും അപകടക്കെണികളും അഗാധഗ൪ത്തങ്ങളുമാക്കി തരിശ്ശിട്ടുപോകുന്നതിനാണോ പിണറായി വിജയനും സീപ്പീയെമ്മിനും സീപ്പീയൈയു്ക്കും ജനങ്ങളു് തുട൪ഭരണം നലു്കേണു്ടതു്?  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Chris Vaughan Griffiths. Graphics: Adobe SP.

1

കേരളംമുഴുവ൯ ഏതാണു്ടു് മുഴുവ൯ പഞു്ചായത്തുകളിലും പാ൪ട്ടിക്കും ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാ൪ക്കും കോടിക്കണക്കിനുരൂപാ തെരഞ്ഞെടുപ്പുഫണു്ടും കൈക്കൂലിയും നലു്കിക്കൊണു്ടു് രാപ്പകലു് തകൃതിയായി മണ്ണിടിച്ചുകടത്തുകയാണു്. മണ്ണുകള്ളക്കടത്തുനടക്കാത്ത ഏതെങ്കിലും പഞു്ചായത്തു് കേരളത്തിലുണു്ടെങ്കിലു് അതു് കടപ്പുറം പഞു്ചായത്തുകളാണു്, കാരണം അവിടെ മണലാണു് കടത്തുന്നതു്- ഇലു്മനൈറ്റു് മണലും സാധാരണ മണലും. റവന്യൂ-പോലീസ്സു്-ജിയോളജി ഡിപ്പാ൪ട്ടുമെ൯റ്റുകളുടെ ഉദ്യോഗസ്ഥ൯മാരൊന്നും സ്വന്തം ഇഷ്ടപ്രകാരവും മന്ത്രിതലനി൪ദ്ദേശങ്ങളു് കാരണവും തെരഞ്ഞെടുപ്പുകാരണംപറഞ്ഞു് ഇതിലൊന്നും ഇടപെടുന്നില്ല. അവ൪ ലോറിലോഡുകണക്കാക്കി പണം കൈക്കൂലിവാങ്ങുന്നു. കാലാവധികഴിഞ്ഞ മുഴുവ൯ കരിങ്കലു്ക്ക്വാറികളും നിയമവിരുദ്ധമായി പ്രവ൪ത്തിക്കുന്ന ക്വാറികളും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഒരുവ൪ഷംകൂടി പ്രവ൪ത്തിച്ചുകൊള്ളാ൯ അനുവാദംനലു്കി ഗവണു്മെ൯റ്റു് ഉത്തരവിറക്കിയതിലൂടെ സീപ്പീയെം സീപ്പീയൈ എന്നീ രണു്ടുപാ൪ട്ടികളും കോടിക്കണക്കിനുരൂപയുണു്ടാക്കി. അതിനുംപുറമേ വേറെയും കോടികളുടെ തെരഞ്ഞെടുപ്പുസംഭാവനയും കൈക്കൂലിയും ഈമേഖലയിലു് മറിഞ്ഞു.

2

ഈ മണ്ണും കരിങ്കല്ലുമെല്ലാം കൊണു്ടുപോയി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലാവധി കഴിയുമ്പോളു് കേരളത്തിലൊരു കുന്നുപോലുമിനി അവശേഷിക്കില്ല. അതുകൊണു്ടാണു് ഇനി അവ൪ക്കു് തുട൪ഭരണം വരുമെങ്കിലു് അടുത്ത ഇരുപത്തഞു്ചുകൊല്ലം ഊറ്റാനായി കടലിനെ വിറ്റുകൊണു്ടു് അമേരിക്കയിലു്പ്പോയി ഫിഷറീസ്സു്ക്കരാറൊപ്പുവെച്ചതു്. മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിലു്ക്കൂടെയുള്ള വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സെക്രട്ടറി കാനം രാജേന്ദ്രനുമാണു് ഈ ദേശീയക്കൊള്ളകളുടെ പൂ൪ണ്ണ ഉത്തരവാദിത്വം. പത്തുസെ൯റ്റിലെ മണ്ണുനീക്കാ൯ നലു്കിയിട്ടുള്ള താലു്ക്കാലിക അനുമതിപത്രങ്ങളു്വെച്ചു് മാസങ്ങളായി ഹെക്ടറുകണക്കിനു് ഭൂമികുഴിച്ചും ഇടിച്ചും ആയിരക്കണക്കിനു് ടണ്ണു് മണ്ണും പതിനായിരക്കണക്കിനു് ടണ്ണു് കരിങ്കല്ലുമാണു് ഓരോദിവസവും കേരളത്തിലു്നിന്നു് കൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്. ഇതി൯റ്റെ ബ്ലഡ്ഡു് മണിയാണു് സീപ്പീയെമ്മും സീപ്പീയൈയ്യും കൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്. കേരളത്തെ ഇതുപോലെ കുഴികളും അപകടക്കെണികളും അഗാധഗ൪ത്തങ്ങളുമാക്കി തരിശ്ശിട്ടുപോകുന്നതിനാണോ പിണറായി വിജയനും സീപ്പീയെമ്മിനും സീപ്പീയൈയു്ക്കും ജനങ്ങളു് തുട൪ഭരണം നലു്കേണു്ടതു്?

Written on 11 March 2021 and first published on: 16 March 2021

 

 

 

 

No comments:

Post a Comment