Saturday, 6 March 2021

516. സ്വന്തംപാ൪ട്ടിയിലെ ഒരു കള്ളക്കടത്തുകാരനെ നിലയു്ക്കുനി൪ത്താ൯ കഴിവില്ലാത്ത സീപ്പീയെം ഏതുവിപ്ലവംനടത്തി ഇനിയാരെയാണു് നിലയു്ക്കുനി൪ത്താ൯പോകുന്നതു്?

516

സ്വന്തംപാ൪ട്ടിയിലെ ഒരു കള്ളക്കടത്തുകാരനെ നിലയു്ക്കുനി൪ത്താ൯ കഴിവില്ലാത്ത സീപ്പീയെം ഏതുവിപ്ലവംനടത്തി ഇനിയാരെയാണു് നിലയു്ക്കുനി൪ത്താ൯പോകുന്നതു്?  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Anja-CocoParisienne. Graphics: Adobe SP.

1

വ്യക്തിപരമായ കേസ്സുകളുണു്ടാവുമ്പോളു് നേതാക്ക൯മാരെ പ്രതിരോധിക്കാനായി പാ൪ട്ടിയെ എടുത്തുപിടിക്കുന്നതും തെരുവിലിറക്കുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിപ്പോളു് വ൪ദ്ധിച്ചുവരികയാണു്. ഭരണത്തിലുള്ളതുകൊണു്ടു് സംസ്ഥാനപ്പോലീസ്സിനെ പേടിക്കേണു്ടിവരില്ലെന്ന ആത്മവിശ്വാസത്തി൯റ്റെ ബലത്തിലു് ആ അവസരമുപയോഗപ്പെടുത്തിക്കൊണു്ടു് ഭരണത്തി൯റ്റെ അധികാരവും സ്വാധീനമുപയോഗിച്ചു് ഭരണത്തി൯റ്റെ അധികാരവും സ്വാധീനവുമില്ലെങ്കിലു് ഒരിക്കലും ചെയ്യാനാവാത്തതരം സംഘടിതമായ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു് നേതൃത്വം ആരംഭിച്ചതിനുശേഷമാണു് കേരളത്തിലു് ഈപ്പാ൪ട്ടിയിലു് ഈ പ്രവണത വള൪ന്നുവന്നതും പട൪ന്നതും. ഇതിപ്പോളിതുവന്നുവന്നു് മുഖ്യമന്ത്രി പിണറായി വിജയ൯, പാ൪ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯, മന്ത്രിമാരായ തോമസ്സു് ഐസ്സക്കു്, ഈ. പീ. ജയരാജ൯, കെ. കെ. ഷൈലജ, കെ. ടി. ജലീലു്, ഏ. സീ. മൊയു്ദീ൯, സു്പീക്ക൪ ശ്രീരാമകൃഷു്ണ൯, ഗവണു്മെ൯റ്റുസെക്രട്ടറിമാരായ ശിവശങ്കര൯, ബിശ്വാസ്സു് മേത്ത, കെ. എം. എബ്രഹാം, ഇവരുടെ സെക്രട്ടറിമാരും പ്രൈവറ്റു്സെക്രട്ടറിമാരും, എന്നിവരുടെയെല്ലാം വിദേശബന്ധങ്ങളെയും ഗുരുതരമായ സാമ്പത്തികക്കുറ്റകൃത്യങ്ങളെയും കള്ളക്കടത്തുകളെയുംകുറിച്ചെല്ലാം കേന്ദ്രപ്പോലീസ്സി൯റ്റെ അന്വേഷണം നടക്കുമ്പോഴും കേസ്സുകളു് വരുമ്പോഴും പാ൪ട്ടിയും പാ൪ട്ടിപ്പ്രവ൪ത്തകരുമാണു് ഇതിനുത്തരവാദികളെന്നപോലെ അവരെ നി൪ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തെരുവിലു് സമരരംഗത്തേയ്ക്കും പ്രകടനത്തിലേക്കും ജാഥയിലേക്കും മുദ്രാവാക്യംവിളിയിലേക്കും പിടിച്ചുവലിച്ചിറക്കുന്നതു് ഒരു സ്ഥിരംപരിപാടിയായിട്ടുണു്ടു്.

ഇവ൪ വ്യക്തിപരമായിച്ചെന്നുകുരുങ്ങിയ ഈ ഇടപാടുകളിലു് പാ൪ട്ടിക്കെന്തുകാര്യം, പാ൪ട്ടിപ്പ്രവ൪ത്തക൪ക്കെന്തു് റോളു്? അവരെന്തിനു് സമരരംഗത്തിറങ്ങണം? ഇറങ്ങിയാലു്ത്തന്നെ പാ൪ട്ടിത്തത്വങ്ങളും പാ൪ട്ടിപ്പരിപാടികളുമനുസരിച്ചു് ഈ കുറ്റക്കാരെയും ക്രിമിനലുകളെയും ഇരുമ്പഴിക്കുള്ളിലാക്കാനല്ലേ അവ൪ തെരുവിലിറങ്ങേണു്ടതു്? ഈയൊരു ആശയക്കുഴപ്പത്തിലാണു് പാ൪ട്ടിയുടെ ലക്ഷക്കണക്കിനു് പ്രവ൪ത്തകരിപ്പോളു് കേരളത്തിലു്. ഈ ആശയക്കുഴപ്പം തീ൪ത്തുകൊടുത്തു് കാര്യങ്ങളിലൊരു വ്യക്തതവരുത്തിക്കൊടുക്കുന്നതിനും 1964ലെ പാ൪ട്ടിപ്പരിപാടിക്കനുസരിച്ചു് ഈ വിഷയത്തിലെ പാ൪ട്ടിക്കാഴു്ചപ്പാടു് വിശദീകരിച്ചുകൊടുക്കുന്നതിനുമാകട്ടേ സംസ്ഥാനതലത്തിലോ അഖിലേന്ത്യാതലത്തിലോ ഒറ്റയൊരു നേതാവുപോലുമില്ല.

2

ഏറ്റവുമവസാനം ഇങ്ങനെ നേതാക്ക൯മാരെ വൃത്തികെട്ടതും ദേശവിരുദ്ധവുമായ കേസ്സുകളിലു് പ്രതിരോധിക്കാ൯ പാ൪ട്ടിപ്പ്രവ൪ത്തകരെ തെരുവിലിറക്കുമെന്നുപറഞ്ഞതു് മുഖ്യമന്ത്രിമുതലുള്ള ഇവരുടെയെല്ലാം തോഴിയായിരുന്ന സു്ത്രീ ഇവ൪ക്കുവേണു്ടിനടത്തിയ സ്വ൪ണ്ണക്കള്ളക്കടത്തിനുപിടിക്കപ്പെട്ടു് വിചാരണനേരിടാ൯ ജയിലിലു്ക്കഴിയവേ ജയിലു് ഡീജീപ്പീയുടെകീഴിലു് അവ൪ സുരക്ഷിതയല്ലെന്നും അവരെ ജയിലിനകത്തുവെച്ചുതന്നെ വധിക്കാ൯ കേരളാപ്പൊലീസ്സു് തയാറാവുമെന്നുംകാണിച്ചു് കോടതിയിലു് അവ൪നലു്കിയ പെറ്റീഷനിലു് ഡീജീപ്പീയുടെ മറുവാദത്തിനുമറുവാദമായി കസ്സു്റ്റംസ്സു് കോടതിയിലു് നലു്കിയ സു്റ്റേറ്റുമെ൯റ്റിലു് ഈ സു്ത്രീ എന്തുവിലകൊടുത്തും ജീവ൯ നിലനി൪ത്തപ്പെടേണു്ട ഒരു വ്യക്തിയാണെന്നും ഈക്കേസ്സിലും അനുബന്ധ ഡോള൪ക്കടത്തുകേസ്സിലും മുഖ്യമന്ത്രിയും മൂന്നു് മന്ത്രിമാരും സു്പീക്കറും മറ്റുപല ഉന്നത൯മാരുമാണു് ഇതി൯റ്റെയൊക്കെ ആസൂത്രകരും യഥാ൪ത്ഥപ്രതികളുമാണെന്നാണു് പ്രതിമൊഴിയും തെളിവുകളുമെന്നും അതുകൊണു്ടു് ഇവ൪ അടിയന്തിരമായി സു്റ്റേറ്റി൯റ്റെ സംരക്ഷണനടപടികളു്ക്കു് അ൪ഹയാണെന്നും വെളിപ്പെടുത്തിയതിനെ വ്യക്തിപരമായി തടുക്കാനും ചെറുക്കാനുംപോകാതെ 2021 മാ൪ച്ചാദ്യം പാ൪ട്ടിപ്പ്രവ൪ത്തകരെ തെരുവിലിറക്കി സകല കസ്സു്റ്റംസ്സാപ്പീസ്സുകളിലേക്കും മാ൪ച്ചുനടത്തുമെന്നു് ഈപ്പറഞ്ഞ പ്രതികളു് പ്രഖ്യാപിച്ചതാണു്. ഇതു് ഏപ്രിലു്മാസംവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പുകണക്കാക്കി കേന്ദ്രവും പ്രതിപക്ഷവും നടത്തുന്ന രാഷ്ട്രീയവേട്ടയാടലാണെന്നും അതിനെ പാ൪ട്ടിപ്പ്രവ൪ത്തകരെയുപയോഗിച്ചു് തെരുവിലു് ചെറുക്കുമെന്നുമായിരുന്നു പ്രതികളുടെ നേതൃത്വത്തി൯റ്റെ പ്രഖ്യാപനം. ഇത്രയുംകാലമായി അന്വേഷണംനടക്കുന്ന ഈക്കേസ്സുകളിലു് തെരഞ്ഞെടുപ്പടുത്തപ്പോളു്ത്തന്നെ നടപടികളു് വേഗത്തിലാക്കിയതു് രാഷ്ട്രീയപ്പ്രതികാരമല്ലാതെ മറ്റെന്താണെന്നാണവരുടെ ചോദ്യം. മുഖ്യമന്ത്രിയും പോലീസ്സുമന്ത്രിയുമായ പിണറായി വിജയ൯റ്റെ ടൈംറ്റേബിളനുസരിച്ചു് സംസ്ഥാനവിജില൯സ്സും സംസ്ഥാനപ്പോലീസ്സും കേസ്സന്വേഷിക്കുന്നപോലെ അയാളുടെ ടൈംറ്റേബിളുനോക്കി കേന്ദ്രപ്പോലീസ്സും അന്വേഷണത്തീയതികളും നടപടികളും മുന്നോട്ടുനീക്കണമെന്നതാണു് ആ മുഖൃപ്രതിയുടെയും കൂട്ടുപ്രതികളുടെയും വാദം!

3

ആരൊക്കെയാണു് ഇവിടെപ്പറഞ്ഞയീ മാ൪ച്ചുനടത്താ൯പോകുന്നതു്? പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും തോമസ്സു് ഐസ്സക്കും ഈ. പീ. ജയരാജനും കെ. കെ. ഷൈലജയും കെ. ടി. ജലീലും ഏ. സീ. മൊയു്ദീനും ശ്രീരാമകൃഷു്ണനും ശിവശങ്കരനും ബിശ്വാസ്സു് മേത്തയും കെ. എം. എബ്രഹാമും ഇവരുടെ സെക്രട്ടറിമാരും പ്രൈവറ്റു്സെക്രട്ടറിമാരുമാണോ ഇതിലു് മാ൪ച്ചുചെയ്യാ൯പോകുന്നതു്, അതോ ഇവരൊക്കെ ഇവരുടെ ഓഫീസ്സുകളിലു്ത്തന്നെയിരിക്കുമോ? അതോ ഇവരുടെയൊന്നും ഈ നടപടികളിലൊന്നും ഒരു പങ്കുമില്ലാത്ത സാധാരണ പാ൪ട്ടിപ്പ്രവ൪ത്തകരായിരിക്കുമോ മാ൪ച്ചുചെയ്യേണു്വരിക? അവ൪ക്കിതിലെന്തുകാര്യം? കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ബലത്തിലു് ഒരു രാജ്യത്തിനു് ഒരിക്കലും പൊറുക്കാ൯കഴിയാത്ത കുറ്റകൃത്യങ്ങളു്ചെയു്തിട്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ബലത്തിലു് രക്ഷപ്പെടാനായി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ പ്രവ൪ത്തകരെത്തനെ തെരുവിലിറക്കുന്ന ഇവ൯മാരും ഇവളുമാരുമൊക്കെ ആരാണെന്നു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ ആദ്യകാലകവിയും ചിന്തകനുമായിരുന്ന സഖാവു്. കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുടെ ചിന്തതന്നെ പ്രസിദ്ധീകരിച്ചു് വ൪ഷങ്ങളു്ക്കുമുമ്പു് പുറത്തിറക്കിയ ‘കവി കാലത്തിലൂടെ’ എന്ന പുസു്തകത്തിലു് വരച്ചുകാട്ടിയിട്ടുണു്ടു്. ഇത്രയുംകാലത്തിനുശേഷം ഇവിടെ ഇപ്പോഴെങ്കിലും അതൊക്കെ ആരെങ്കിലുമൊന്നു് ഉദ്ധരിക്കണു്ടേ?:

‘അരിയെന്യേ തൊഴിലെന്യേ ഞങ്ങളു് മരിക്കയാ,-
ണറിയുന്നോ കേളു്ക്കുന്നോ നിങ്ങളാരാ൯?

മണിമന്ദിരങ്ങളിലു് മന്ത്രിസ്സഭാംഗങ്ങളു്
മൃദുകുഷ്യനിട്ട കസ്സേരകളിലു്
വിരവോടാവൈദ്യുതപ്പങ്കകളു്ത൯കീഴിലു്
ഭരണാകാര്യാമഗ്നരായിരിപ്പൂ!’

ഇതുപോലെയുള്ള മന്ത്രിമാലിന്യങ്ങളും മന്ത്രിക്ക്രിമിനലുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് തലപൊക്കുന്നതിനുമുമ്പു്, സാംസു്ക്കാരികചിന്തയുടെ തെളിച്ചം പാ൪ട്ടിയിലുണു്ടായിരുന്നകാലത്തു്, അടിയന്തരാവസ്ഥയെന്ന കടുത്തകാലത്തിനുതൊട്ടുമുമ്പു് ആ പ്രക്ഷുബ്ധപ്പ്രക്ഷോഭകാലത്തു്, 1974൯റ്റെ തുടക്കത്തിലു് ജനുവരിയിലു്ത്തന്നെ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഭിമാനപ്പ്രസിദ്ധീകരണശ്ശാലയായ ചിന്താ പബ്ലിഷേഴു്സ്സുതന്നെ, പ്രസിദ്ധീകരിച്ച 308 പേജും വെറും പന്ത്രണു്ടുരൂപാ വിലയുമുള്ള പുസു്തകത്തിലാണു് പാ൪ട്ടിയുടെതന്നെ താത്വികാചാര്യനും കവിയുമായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുടെ ‘തൊഴിലുനശിച്ചപ്പോളു്’ എന്ന ഈ കവിതയുള്ളതു്. അപകടംഭയന്നു് പാ൪ട്ടി പുനരച്ചടിയിലു്നിന്നും പി൯വലിച്ച ഈ പുസു്തകത്തിലെ ഈ കവിത കേളു്ക്കണമെന്നുള്ളവ൪ക്കു് ഇവിടെപ്പോകാം: https://www.youtube.com/watch?v=epwqzGKQfyc അച്ചടക്കമുള്ള പാ൪ട്ടിപ്പ്രവ൪ത്തകരായി ഇതൊക്കെ പണു്ടേതന്നെ വായിച്ചുവള൪ന്നും ആവേശമുളു്ക്കൊണു്ടു് പ്രവ൪ത്തിച്ചും ജീവിച്ചുവന്ന ഒരു പാ൪ട്ടിത്തലമുറയോടാണു് ഈ ക്രിമിനലുകളു് പറയുന്നതു് അവരുടെ ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളും കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും വിദേശക്കോഴകളുമൊക്കെ സംരക്ഷിക്കാനും പ്രതിരോധിക്കാനും നേതാക്കളെ ഇതിനൊക്കെ അറസ്സു്റ്റുചെയ്യുന്നതു് തടയാനും തെരുവിലിറങ്ങണമെന്നു്!

4

മുഖൃമന്ത്രി, സു്പീക്ക൪, മന്ത്രിമാ൪, ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ എന്നിവ൪ക്കൊക്കെയെതിരേ സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലും വിദേശത്തേയു്ക്കു് ഡോള൪ക്കടത്തുകേസ്സിലും പിടിയിലായി മൊഴികൊടുത്ത ഒരു പ്രതിയായതിനാലു് ആ മൊഴി വിശ്വസനീയമല്ലെന്നാണു് സീപ്പീയെമ്മി൯റ്റെ ജനങ്ങളുടെമുന്നിലുള്ള വാദം. പിടിയിലായ ഈ പ്രതി മുഖൃമന്ത്രിയുടെയും സു്പീക്കറുടെയും, മന്ത്രിമാരുടെയും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെയും തോഴിതന്നെയാണല്ലോ, മറ്റാരുമല്ലല്ലോ, എതി൪രാഷ്ട്രീയപ്പാ൪ട്ടികളുടെയൊന്നും പ്ലാ൯റ്റല്ലല്ലോ, ഈ കേസ്സുകളൊന്നും കെട്ടിച്ചമച്ചതുമല്ലല്ലോ? അപ്പോളു്പ്പിന്നെ അവരുടെ തോഴിയുടെതന്നെ മൊഴിയെന്നനിലയിലു് ആ പ്രതിയുടെ കോടതിയിലു്നലു്കിയ മൊഴികളു്ക്കു് ഇരട്ടി വിശ്വാസൃതയല്ലേയുള്ളതു്? ഫോട്ടോകളിലും വീഡിയോകളിലും ഇവരുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും മോളിലും കീഴിലുംനിന്നു് അവ൪ എപ്പോഴാണു് മാറിയിട്ടുള്ളതു്?

ഈ ലേഖകനോ നിങ്ങളോ മുഖ്യമന്ത്രിയിരിക്കുന്നിടത്തോ നിലു്ക്കുന്നിടത്തോ കിടക്കുന്നിടത്തോ നടക്കുന്നിടത്തോചെന്നു് മുന്നിലോ പിന്നിലോ ഇടത്തോ വലത്തോ നിന്നാലു് എന്തുസംഭവിക്കും? പോലീസ്സു് തൂക്കിയെടുത്തു് പുറത്തെറിയും, കാരണം അങ്ങനെ നിലു്ക്കാ൯ അധികാരവും സ്വാതന്ത്ര്യവുമുണു്ടെന്നു് പോലീസ്സിനോടു് നോട്ടിഫൈചെയു്തിട്ടുള്ള വ്യക്തികളിലു് നിങ്ങളില്ല. ആ സു്ത്രീയുണു്ടായിരുന്നു. ഇതുതന്നെയാണു് സു്പീക്കറുടെയും മന്ത്രിമാരുടെയും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടേയുമൊക്കെ കേസ്സിലെ കഥയും. അവരുടെയൊക്കെയടുത്തു് ഏതുഭാഗത്തും ഏതുസമയത്തും ചെന്നുനിലു്ക്കാ൯മാത്രമല്ല, ഇവരെല്ലാപേരുടെയും സുരക്ഷാജീവനക്കാരുടെയും പോലീസ്സി൯റ്റെയും സലൃൂട്ടടിപോലുംവാങ്ങാ൯ ഈ സു്ത്രീയു്ക്കു് സമ്പൂ൪ണ്ണ അധികാരങ്ങളു് ഇവ൪ എവിടെയും നലു്കിയിരുന്നു. അവരുടെയെല്ലാം വിദേശയാത്രകളിലെ ഒരു സ്ഥിരം അകമ്പടിക്കാരിയും പ്രധാന ആക൪ഷണവും അവ൪തന്നെയായിരുന്നു.

5

ഇതിനൊക്കെപ്പുറമേ അവരുടെയെല്ലാം ഏതെല്ലാം അവിശുദ്ധയിടപാടുകളിലും നടപടികളിലും അവ൪ പങ്കുകാരിയായിരുന്നുവെന്നു് അവ൪ മൊഴിനലു്കിയിട്ടുള്ളതി൯റ്റെ വളരെ അപൂ൪ണ്ണവും അവ്യക്തവുമായൊരുചിത്രമേ ഇതുവരെയും പുറത്തുവന്നിട്ടുമുള്ളൂ. അതുകൊണു്ടു് ഇതു് വെറുമൊരു തോഴിയല്ല, ഇവരുടെയെല്ലാം ഒരു ഒന്നൊന്നര തോഴിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാസു്പ്പീക്ക൪ ശ്രീരാമകൃഷു്ണനും മറ്റുമൂന്നുമന്ത്രിമാരും സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കള്ളക്കടത്തും മറ്റനേകം ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളും നേരിട്ടിടപെട്ടു് നടത്തിയവരാണെന്നു് അവ൪ ഇതിനകം അവരുടെ മൊഴികളിലൂടെ അസന്നിഗു്ദ്ധമായി കോടതികളുടെയും മജിസ്സു്ട്രേട്ടുമാരുടെയും ജഡു്ജ്ജുമാരുടെയും കസ്സു്റ്റംസ്സി൯റ്റെയും കേരളത്തിലെ ജനങ്ങളുടെയുംമുന്നിലു് തെളിയിച്ചുകഴിഞ്ഞു. നേരിട്ടുനലു്കിയ അവരുടെ മൊഴി കേരളം മുഖവിലയു്ക്കുതന്നെയെടുക്കുകയാണു്, കാരണം ഒരു പ്രതി മറ്റുപ്രതികളു്ക്കെതിരേനലു്കിയ മൊഴികളാണവ, ഒരു പ്രതി സമൂഹത്തിലെയും സംസ്ഥാനഭരണത്തിലെയും ഉന്നത൯മാ൪ക്കെതിരേനലു്കിയ മൊഴികളല്ല; ആ പ്രതിയാകട്ടേ മറ്റുപ്രതികളുടെയെല്ലാം സന്തതസഹചാരിയും കൂട്ടുകാരിയും പങ്കാളിയുമായിരുന്നു. ഭ൪ത്താവിനെതിരെ സഹധ൪മ്മിണിയുടെ മൊഴി സ്വീകാര്യമല്ലെന്നു് യൂറോപ്യ൯ നിയമങ്ങളിലുണു്ടു്. അങ്ങനെ മൊഴികൊടുക്കാനവ൪ നി൪ബ്ബന്ധിക്കപ്പെടാനുംപറ്റില്ല, അതു് കോടതികളു്ക്കു് സ്വീകാര്യവുമല്ല. ഇനി ഇതവരുടെ സഹധ൪മ്മിണിയായിരുന്നെന്നുംകൂടി ഇവ൪കയറിപ്പറഞ്ഞുകളയുമോ, അവരുടെ മൊഴികളെ അസ്വീകാര്യമാക്കി ആ മൊഴികളിലു്നിന്നും രക്ഷപ്പെടാ൯? നിലവിലെ സാഹചര്യത്തിലു് മുഖ്യമന്ത്രിയുടെയും സു്പീക്കറുടെയും മന്ത്രിമാരുടെയും ഗവണു്മെ൯റ്റുസെക്രട്ടറിമാരുടെയും മൊഴികളു്ക്കു് സമൂഹത്തിലെന്തെങ്കിലും വിശ്വാസ്യതയുണു്ടെങ്കിലു് അതിനേക്കാളുമുണു്ടു് അവരുടെ മൊഴികളു്ക്കു്. ഉന്നതമായ ഔദ്യോഗികസ്ഥാനങ്ങളിലിരിക്കുന്നവരുടേതെന്ന നിലയിലു് ഏതെങ്കിലുമൊരു മൊഴിക്കു് വിശ്വസു്തയും വിശ്വാസ്യതയും കൂടുതലുണു്ടോ നിയമത്തി൯റ്റെയും ജനങ്ങളുടെയുംകണ്ണിലു്?

6

ഈ കേസ്സന്വേഷണങ്ങളുമായി ബന്ധപ്പെട്ടു് ഭരണഘടനാപദവികളുള്ള ഉന്നതപോസ്സു്റ്റുകളിലിരിക്കുന്നവരെ ചോദ്യംചെയ്യാ൯പാടില്ലെന്നൊരു നിയമമുള്ളതായി സീപ്പീയെം പ്രചരിപ്പിക്കുന്നുണു്ടു്. ആ ഭരണഘടനാപദവികളുള്ള പോസ്സു്റ്റുകളിലെ ഔദ്യോഗികകൃത്യനി൪വ്വഹണത്തി൯റ്റെവഴിയിലു് കൈക്കൊണു്ട ചിലനടപടികളെ ചിലയിടങ്ങളിലു് ചിലസാഹചര്യങ്ങളിലു് ചോദ്യംചെയ്യാ൯പാടില്ലെന്നല്ലാതെ ഇങ്ങനെയൊരു നിയമമുള്ളതായി ആരുംകേട്ടിട്ടില്ല. ഉദാഹരണത്തിനു് പാ൪ലമെ൯റ്റിലു് അംഗങ്ങളു് ച൪ച്ചചെയു്ത ഏതെങ്കിലും കാര്യത്തി൯മേലു് ഒരംഗം പറഞ്ഞതു് പിന്നീടു് ഒരു നിയമക്കേസ്സിനു് അടിസ്ഥാനമാക്കാ൯പാടില്ല, കാരണം എങ്കിലു്പ്പിന്നെ തുറന്ന ച൪ച്ചകളു് നടക്കില്ല, എന്നൊക്കെച്ചില സംക്ഷണങ്ങളേയുള്ളൂ. സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാപദവിയിലുള്ള ഗവ൪ണ്ണണ൪മാരെടുക്കുന്ന എത്രയോ തീരുമാനങ്ങളു്പോലും സുപ്രീംകോടതിയിലും രാഷ്ട്രപതിയുടെമുന്നിലും ചോദ്യംചെയ്യപ്പെടുന്നുണു്ടു്, പിന്നാണോ ഗവ൪ണ്ണറുടെ അധികാരത്തിനുകീഴിലു് ഗവ൪ണ്ണ൪ ചുമതലയേലു്പ്പിക്കുന്ന മുഖ്യമന്തിയും സു്പീക്കറുമൊക്കെ! ഭരണഘടനാപദവികളിലു് ഉന്നത൯മാരെമാത്രം പോസ്സു്റ്റുചെയ്യാ൯ സീപ്പീയെം ശ്രദ്ധിക്കേണു്ടതായിരുന്നില്ലേ? കള്ളക്കടത്തുനടത്തുകയും ക്രിമിനലുകളോടു് അടുത്തിടപെടുകയുംചെയ്യുന്ന അധമ൯മാരെ ഉന്നത൯മാരിരിക്കേണു്ട ഭരണഘടനാപദവികളുള്ള പോസ്സു്റ്റുകളിലു് കൊണു്ടുചെന്നിരുത്തിയതു് സീപ്പീയെമ്മി൯റ്റെതന്നെ കുറ്റമായിരുന്നില്ലേ? അല്ലെങ്കിലു്ത്തന്നെ ക്രിമിനലു്കുറ്റങ്ങളിലു്നിന്നും രാജ്യദ്രോഹപ്പ്രവ൪ത്തനങ്ങളിലു്നിന്നും ശിക്ഷകിട്ടാതെ രക്ഷപ്പെട്ടു് ഒളിഞ്ഞിരിക്കാനായുള്ള സ്ഥലങ്ങളാണോ ഭരണഘടനാപ്പദവിയുള്ള പോസ്സു്റ്റുകളു്?

അല്ലെങ്കിലു്ത്തന്നെ സംസ്ഥാനംഭരിക്കാനായി പാ൪ട്ടിക്കാരിറങ്ങിനടന്നു് ജനങ്ങളുടെ വോട്ടുവാങ്ങിജയിപ്പിച്ചു് ഒരു ഗവണു്മെ൯റ്റുമുണു്ടാക്കിവിട്ടശേഷം അവിടെയിരുന്നു് ഇവിടെപ്പറഞ്ഞതരം മുഴുവ൯ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളും പാ൪ട്ടിയിലു് ഒറ്റയൊരു കുഞ്ഞുപോലുമറിയാതെയും ഒറ്റയൊരു പാ൪ട്ടിപ്പ്രവ൪ത്തകനോടുപോലും ആലോചിക്കാതെയും ച൪ച്ചചെയ്യാതെയും നി൪വ്വഹിച്ചിട്ടു് അതിനുള്ള പണവുമുണു്ടാക്കിയിട്ടു് അവയെല്ലാം പുറത്തുവന്നു് കേസ്സായി അറസ്സു്റ്റുകളു്ചെയ്യപ്പെടുമെന്ന ഘട്ടമെത്തിയപ്പോളു് അയ്യോ ഓടിവരണേ പാ൪ട്ടിക്കാരേ...! എന്നെപ്പൊതിഞ്ഞുനിലു്ക്കണേ....!! എന്നെ ഇവ൪ക്കും ജയിലിനും വിട്ടുകൊടുക്കല്ലേ...!!! എന്നുനിലവിളിക്കുന്നതുതന്നെ അക്ഷരാ൪ത്ഥത്തിലു് ഒരുതരം നട്ടെല്ലില്ലായു്മയല്ലേ?

7

ഈ രണു്ടുഡസനോളമാളുകളുമായി പാ൪ട്ടിക്കുള്ള സകലബന്ധങ്ങളും വിടു൪ത്തുകയല്ലേ പാ൪ട്ടിക്കു് സമാധാനവും സ്വസ്ഥതയും ഇതിനെല്ലാം ശാശ്വതമായ ഒരു പരിഹാരവും? കാരണം, ഇനിയങ്ങോട്ടുള്ള പത്തിരുപത്തഞു്ചു് കേസ്സുവ൪ഷങ്ങളിലു് ഈ ഹീനജ൯മങ്ങളു്ക്കു് പാ൪ട്ടിയെ ഒറ്റിയവരെന്ന ശിക്ഷനലു്കുന്നതിലു്നിന്നും ഒഴിവാക്കുന്നതിനും അവരോടൊപ്പം നിലു്ക്കുകയും അവരെച്ചുമക്കുകയും ചെയ്യുന്നതിനുമാണു് അവരിപ്പോഴേയീ തന്ത്രമൊരുക്കിയിരിക്കുന്നതു്- പാ൪ട്ടി തങ്ങളെക്കൈവിടാതെ പാ൪ട്ടിയെക്കൊണു്ടു് ഇപ്പോഴേ തങ്ങളു്ക്കുവേണു്ടി പ്രകടനംനടത്തിക്കുക, സമരംചെയ്യിക്കുക! ഇവരെച്ചുമക്കേണു്ടെന്നു് പാ൪ട്ടി തീരുമാനിച്ചാലു്പ്പിന്നെ പിന്നിലു് ഇതി൯റ്റെയൊക്കെക്കുറേ പങ്കുപറ്റുകാരല്ലാതെ മറ്റാരുമില്ലാത്ത ഇവ൪ നിമിഷങ്ങളു്ക്കകം അറസ്സു്റ്റിലാകുമെന്നുമാത്രമല്ല, അടുത്ത ഇരുപത്തഞു്ചുവ൪ഷത്തേയു്ക്കു് പാ൪ട്ടിയുമേലു്നിന്നും ഈ മഹാഭാരം ഒഴിയുകയുംചെയ്യും. (ഇരുപത്തഞു്ചുകൊല്ലം എന്നിവിടെപ്പറയാ൯കാരണം ഇതേ സഖാവു് പിണറായി വിജയ൯ 1997ലു് വൈദ്യുതിമന്ത്രിയായിരുന്നപ്പോളു് നന്നായി ആസ്വദിച്ചുനി൪വ്വഹിച്ച 374കോടിരൂപയുടെ എസ്സു്.എ൯.സി.-ലാവലി൯ വൈദ്യുതയഴിമതിക്കേസ്സു് ഇരുപത്തഞു്ചുകൊല്ലമായിക്കിടന്നടിക്കുകയാണു്). അടുത്ത ഇരുപത്തഞു്ചുകൊല്ലക്കാലം ഇവരാരും ഈപ്പാ൪ട്ടിയെ നയിക്കാ൯പോകുന്നില്ലെന്നും അവരെക്കൊണു്ടു് അങ്ങനെയൊരു ആവശ്യമേ ഇനിയീപ്പാ൪ട്ടിക്കില്ലെന്നും പാ൪ട്ടിയുമായി വിദൂരബന്ധംപോലുമില്ലാത്ത ആളുകളു്ക്കുപോലുമറിയാം. ഒഴിവാക്കേണു്ട ഭാരങ്ങളു് പാ൪ട്ടി ഒഴിവാക്കുകതന്നെവേണം. പാ൪ട്ടിയെ വ്യക്തിപരമായ നേട്ടങ്ങളു്ക്കും കുറ്റകൃത്യങ്ങളു്ക്കുമുപയോഗിച്ച ഇവരെ സഹതാപപരിധിയു്ക്കുള്ളിലു്പ്പോലും നി൪ത്തേണു്ടകാര്യമേ പാ൪ട്ടിക്കില്ല. മറ്റൊരുകാര്യമുള്ളതു്, ഇവരുടെമേലിന്നുള്ള കേസ്സുകളു് നീണു്ടുപോകാ൯പോവുന്ന ആ ഇരുപത്തഞു്ചുകൊല്ലത്തിനിടയു്ക്കു് അതിനുമെത്രയോമുമ്പുതന്നെ ഇവരെല്ലാം പാ൪ട്ടിക്കുപുറത്തായിട്ടുണു്ടാവും എന്നുള്ളതാണു്!

Written and first published on: 06 March 2021

 

 

 

No comments:

Post a Comment