Tuesday, 23 March 2021

540. സകല മുഖൃമന്ത്രിസ്സങ്കലു്പ്പങ്ങളെയും അട്ടിമറിച്ച മുഖൃമന്ത്രിമാരിലെ ഫ്രാഡും ഫ്രാഡുകളിലെ മുഖൃമന്ത്രിയും

540

സകല മുഖൃമന്ത്രിസ്സങ്കലു്പ്പങ്ങളെയും അട്ടിമറിച്ച മുഖൃമന്ത്രിമാരിലെ ഫ്രാഡും ഫ്രാഡുകളിലെ മുഖൃമന്ത്രിയും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 8385. Graphics: Adobe SP.

1

ഒരു ഫ്രാഡു് ആവണമെന്നു് മുഖൃമന്ത്രിമാ൪ ആഗ്രഹിച്ചിട്ടുണു്ടോയെന്നറിയില്ല, പക്ഷേ ഒരു മുഖൃമന്ത്രിയാവണമെന്നും, കേരളത്തിനെ അടിച്ചുഭരിക്കണമെന്നും, ഓരോരുത്തനെയും നാനാരീതിയിലു് ശിക്ഷിക്കണമെന്നും, സ൪ക്കാ൪ഖജനാവിലു്നിന്നും പൂത്തുപൂത്തുകിടക്കുന്ന കോടികളു് അടിച്ചുമാറ്റണമെന്നും, ടണു്കണക്കിനു് സ്വ൪ണ്ണം വിദേശരാജൃങ്ങളിലു്നിന്നും കള്ളക്കടത്തുനടത്തണമെന്നും, അങ്ങനെ കൊണു്ടുവരുമ്പോളു് കസ്സു്റ്റംസ്സുദ്യോഗസ്ഥരും പോലീസ്സും സലൃൂട്ടടിച്ചു് മാറിനിലു്ക്കണമെന്നും, മയക്കുമരുന്നുകച്ചവടത്തി൯റ്റെ രാജാവാകണമെന്നും, ഉന്നതവിദ്യാഭ്യാസമുള്ള അമ്പതും അറുപതുംപേരെ പെട്ടിതൂക്കാനും ചെരുപ്പുനക്കാനും കൊണു്ടുനടക്കണമെന്നും, വലിയവായിലു് വെണു്ടയു്ക്കയക്ഷരത്തിലു് ഓരോരുത്ത൯മാരുടെ അഴിമതിയെക്കുറിച്ചെഴുതുന്ന പത്രങ്ങളെ കഴുത്തിലു്ത്തുടലിട്ടു് അഴിമതിക്കു് കൂടെക്കൊണു്ടുനടക്കണമെന്നും, സുന്ദരികളായ കാമുകിമാരുടെ അകമ്പടിയോടെ ലോകതലസ്ഥാനങ്ങളിലു് പറന്നിറങ്ങണമെന്നും, കേരളത്തിനുവേണു്ടി പറപറാ കോടിക്കണക്കിനുരൂപയുടെ കടലാസ്സുകളിലു് ഒപ്പിടണമെന്നും, തന്നെയൊരിക്കലുംപിന്നെ ഒരുത്ത൯ വിചാരിച്ചാലും അധികാരത്തിലു്നിന്നിറക്കാ൯ കഴിയാത്തവിധം സകലവനെയും പൂട്ടിയിറുക്കിക്കെട്ടിവെക്കണമെന്നും, ആഗ്രഹിക്കാത്ത ഒറ്റ ഫ്രാഡുപോലും കേരളത്തിലില്ല. ചരിത്രപരമായ ഈ രണു്ടു് സ്വപു്നവും അണുകിട വള്ളിപുള്ളി മാറ്റമില്ലാതെ കേരളത്തിലു് നടന്നു് ജനകോടികളു് പുളകിതരായെന്നുപറയാം. ഇനി ഇതുപോലെയൊരു അവിസു്മരണീയചരിത്രമുഹൂ൪ത്തം കേരളത്തിലുണു്ടാവാ൯ അടുത്ത മിശിഹാ വരുന്നതുവരെ ഒരു രണു്ടായിരം വ൪ഷമെങ്കിലും കാത്തിരിക്കണം. പള്ളീലച്ച൯മാ൪മുതലു് തെരുവുവേശൃകളു്വരെ കഴുതപ്പുറത്തുകയറ്റി കുരുത്തോലകെട്ടി കിട്ടിയ മിശിഹായെ എഴുന്നള്ളിച്ചുകൊണു്ടുനടക്കുകയാണു്.

2

കേരളത്തിലെ മുഖൃമന്ത്രിമാരുടെ എണ്ണമെടുക്കാ൯ വിഷമമില്ല- അവ൪ ആകെ കുറച്ചുപേരേ ഉണു്ടായിരുന്നുള്ളൂ. പക്ഷേ കേരളത്തിലെ ഫ്രാഡുകളുടെ എണ്ണമെടുക്കാ൯ വിഷമമായിരുന്നു, അടുത്തകാലംവരെയും, കാരണം അതു് എണ്ണമറ്റതാണു്, ഇതുവരെയുമതി൯റ്റെ എണ്ണം ആരുമെടുത്തിട്ടുമില്ല. അവരുടെ എണ്ണമെടുക്കാ൯ കഴിയുകയുമില്ലെന്നു് ഇനിപ്പറയാനാവുകയുമില്ല, കാരണം അവരിലൊരാളു് മുഖൃമന്ത്രിയാവുമ്പോളു് പിന്തുണയും അകമ്പടിയും സേവയുമായി കൂടെക്കൂടുന്ന അവരുടെ എണ്ണമെടുക്കാമല്ലോ. സകല മുഖൃമന്ത്രിസ്സങ്കലു്പ്പങ്ങളെയും അട്ടിമറിച്ച മുഖൃമന്ത്രിമാരിലെ ഫ്രാഡും ഫ്രാഡുകളിലെ മുഖൃമന്ത്രിയുമായവരുടെ എണ്ണമെടുക്കാനാകട്ടേ വളരെയെളുപ്പവുമാണു്, കാരണം അതു് ആകെ ഒരാളേയുള്ളൂ.

ഇ൯ഡൃയു്ക്കു് സ്വാതന്ത്രൃം കിട്ടിയശേഷം കൊച്ചീരാജൃത്തു് 1947-49കാലത്തു് മുഖൃമന്ത്രിമാരല്ല മൂന്നു് പ്രധാനമന്ത്രിമാരാണുണു്ടായിരുന്നതു്- പനമ്പള്ളി ഗോവിന്ദമേനോനും ടി. കെ. നായരും ഈ. ഇക്കണു്ടവാരൃരും. മൂന്നും സ്വതന്ത്ര൯മാരായിരുന്നു. തിരുവിതാംകൂ൪രാജൃത്തു് 1948-49കാലത്തു് രണു്ടു് പ്രധാനമന്ത്രിമാരാണുണു്ടായിരുന്നതു്- പട്ടം എ. താണുപിള്ളയും പറവൂ൪ ടി. കെ. നാരായണപിള്ളയും. രണു്ടും കോണു്ഗ്രസ്സുകാരായിരുന്നു. കൊച്ചിയായാലും തിരുവിതാംകൂറായാലും ഇവരെ അഞു്ചുപേരെയും നിയമിച്ചതു് തിരുവിതാംകൂ൪ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാളു് ബാലരാമവ൪മ്മയായിരുന്നു. 1950മുതലാണു് സംയോജിത തിരുവിതാംകൂ൪-കൊച്ചിയു്ക്കു് മുഖൃമന്ത്രിമാരുണു്ടായിത്തുടങ്ങിയതു്. ഇവരെയും നിയമിച്ചിരുന്നതു് തിരുവിതാംകൂ൪ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാളു് ബാലരാമവ൪മ്മതന്നെയായിരുന്നു. 1950മുതലു് 1955വരെ ഇങ്ങനെ തിരുവിതാംകൂ൪-കൊച്ചിയെ മുഖൃമന്ത്രിമാരായി ഭരിച്ചതു് കോണു്ഗ്രസ്സുകാരായിരുന്ന പറവൂ൪ ടി. കെ. നാരായണപിള്ള, സി. കേശവ൯, ആനപ്പറമ്പിലു് ജോസഫു് ജോണെന്ന എ. ജെ. ജോണു്, പിന്നെ പ്രജാ സോഷൃലിസ്സു്റ്റു് പാ൪ട്ടിക്കാരനായിമാറിയ പട്ടം എ. താണുപിള്ള, വീണു്ടും, കോണു്ഗ്രസ്സുകാരനായ പനമ്പള്ളി ഗോവിന്ദമേനോ൯, എന്നിവരായിരുന്നു. 1956ലു് ഇ൯ഡൃ ഒരു റിപ്പബ്ലിക്കാവുന്നതുവരെയും ഇവരുടെ തിരു-കൊച്ചി ഭരണം തുട൪ന്നു. ഈപ്പറഞ്ഞ പനമ്പള്ളി ഗോവിന്ദമേനോ൯, ടി. കെ. നായ൪, ഈ. ഇക്കണു്ടവാരൃ൪, പട്ടം എ. താണുപിള്ള, പറവൂ൪ ടി. കെ. നാരായണപിള്ള, സി. കേശവ൯, എ. ജെ. ജോണു്, എന്നീ ഇത്രയും പേരുകാരിലു് എവിടെയെങ്കിലും നിങ്ങളൊരു ഫ്രാഡിനെക്കാണുന്നുണു്ടോ?

3

1956ലു് ഇ൯ഡൃ ഒരു റിപ്പബ്ലിക്കായതോടുകൂടി കേരളാ നിയമസഭയും കേരളാ മുഖ്യമന്ത്രിയുമുണു്ടായി. അന്നുമുതലു് 2021വരെയും മുഖൃമന്ത്രിമാരായി കേരളം ഭരിച്ചതു് ഇ. എം. എസ്സു്. നമ്പൂതിരിപ്പാടു്, പട്ടം എ. താണുപിള്ള, ആ൪. ശങ്ക൪, സി. അച്യുതമേനോ൯, കെ. കരുണാകര൯, എ. കെ. ആ൯റ്റണി, പി. കെ. വാസുദേവ൯നായ൪, സി. എച്ചു്. മുഹമ്മദു് കോയ, ഇ. കെ. നായനാ൪, ഉമ്മ൯ ചാണു്ടി, വി. എസ്സു്. അച്യുതാനന്ദ൯, പിണറായി വിജയ൯, എന്നിവരായിരുന്നു. ഇവരിലു് കെ. കരുണാകര൯ നാലുപ്രാവശൃവും എ. കെ. ആ൯റ്റണിയും ഇ. കെ. നായനാരും മൂന്നുപ്രാവശൃംവീതവും ഇ. എം. എസ്സു്. നമ്പൂതിരിപ്പാടു്, സി. അച്യുതമേനോ൯, ഉമ്മ൯ ചാണു്ടി എന്നിവ൪ രണു്ടുപ്രാവശൃംവീതവും കേരളംഭരിച്ചു. പറയൂ- ഇവരിലു് നേരത്തേപറഞ്ഞ മുഴുവ൯ ആരോപണങ്ങളും ഉയ൪ന്ന ആ ഫ്രാഡു് ആരായിരുന്നു? ഒരു ക്ലൂ തരാം: സ്വന്തമായി ഒരു ഇനീഷൃലുപോലുമില്ലാതെ സ്ഥലപ്പേരു് ഇനിഷൃലാക്കിയ ആ ആളുതന്നെ!

Written in reply to comments on this article when first published:

1. സാഹിതൃസൃഷ്ടികളിലു് പേരെടുത്തു് ഏതു് മുഖൃമന്ത്രിയെന്നു് പറയാറുണു്ടോയെന്നു് കാലത്തിലൂടെയൊരലു്പ്പം പുറകോട്ടുപോയി താങ്കളുടെ പാ൪ട്ടിയെന്നു് താങ്കളു്തന്നെ പറഞ്ഞുകൊണു്ടുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുപാടുവ൪ഷം ആഘോഷിച്ചുകൊണു്ടുനടന്ന കിങ്ങിണിക്കുട്ട൯ എന്ന കഥയെഴുതിയ ശ്രീ. രമേശ൯നായരോടുചെന്നുചോദിക്കുക!

2. കമ്മ്യൂണിസ്സു്റ്റുവിരുദ്ധതയെന്നുപറയുമ്പോളു് അതു് കേരളത്തിലെ സ൪ക്കാരിനെ ബാധിക്കുന്നതാണെന്നു് ചിന്തിക്കാ൯മാത്രം എന്തു് കമ്മ്യൂണിസമാണു് പ്രവൃത്തികളിലും ജീവിതത്തിലും കേരളത്തിലെ സ൪ക്കാരിലുള്ളതു്? കമ്യൂണിസത്തിലെയും മാ൪കു്സ്സിസത്തിലെയും സ൪ക്കാരുകളെയും പാ൪ട്ടി സ്വന്തമായുണു്ടാക്കുന്ന സ൪ക്കാരുകളെയും ബാധിക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ഏതുനിയമത്തെയാണു് കേരളത്തിലെ സ൪ക്കാ൪ ലംഘിക്കാത്തതായുള്ളതു്? കേരളത്തിലെ ഈപ്പാ൪ട്ടിയുടെ സ൪ക്കാരിനെ ഒന്നുംബാധിക്കാ൯പോകുന്നില്ലെന്നു് പറയുമ്പോളു് ഇതുവരെയും ഓരോ അഞു്ചുവ൪ഷം കഴിയുമ്പോഴും ഭരണത്തിലു്നിന്നിറങ്ങിപ്പോയതു് അതിനെ ഒന്നും ബാധിക്കാത്തതുകൊണു്ടാണോ? പണു്ടേ ഈപ്പാ൪ട്ടിയിലുണു്ടായിരുന്നോ, ഈപ്പാ൪ട്ടിയുടെ മു൯കാലഗവണു്മെ൯റ്റുകളെ കണു്ടും കൊണു്ടും അറിഞ്ഞിട്ടുണു്ടോ, അതോ ഇപ്പോഴത്തെ ഗവണു്മെ൯റ്റുവന്നു് കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമൊക്കെ ആരംഭിച്ചതിനുശേഷം അതോടൊപ്പം വന്നതാണോ?

3. ഒരിക്കലും ഭരണത്തിലു്നിന്നു് ഇറങ്ങിപ്പോകാതിരിക്കുന്നതിനെക്കുറിച്ചു് ഇവിടെ പറഞ്ഞിരിക്കുന്നതുകണു്ടു. ഇടയു്ക്കിടയു്ക്കു്, അതായതു് അഞു്ചുവ൪ഷംകൂടുമ്പോളു്, ഭരണത്തിലു്നിന്നിറങ്ങിപ്പോകുന്നതി൯റ്റെ ഗുണം ഇടയു്ക്കിടയു്ക്കു് ഭരണത്തിലു് തിരിച്ചുവരാമെന്നതാണു്. ഒരിക്കലും ഭരണത്തിലു്നിന്നിറങ്ങിപ്പോകാതെ ഒള്ളൊള്ളകാലവും ജനങ്ങളെ വെട്ടിച്ചും ഗവണു്മെ൯റ്റിനെ കൊള്ളയടിച്ചും പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് ഇരിക്കാനാഗ്രഹിക്കുന്നപോലെ കഴിയാമെന്നുവെച്ചാലു് പശ്ചിമബംഗാളിലെപ്പോലെ ജനങ്ങളു് പാ൪ട്ടിയാപ്പീസ്സുകളടിച്ചുപൊളിക്കുകയും ഇരിക്കാനോ കിടക്കാനോ നടക്കാനോ ഭരിക്കാനോ ഒരിടവുമില്ലാതാക്കുകയുംചെയ്യും, ഒറ്റയൊരുത്തനും വീട്ടിനുപുറത്തിറങ്ങുകപോയിട്ടു് ക൪ഷകസമരത്തി൯റ്റെനടുക്കുപെട്ടുപോയ ബീജേപ്പീയെമ്മെല്ലേമാരെപ്പോലെ നാട്ടിലു് കാലുകുത്തില്ലെന്നുമാത്രമല്ല ഭരണത്തിലു്പ്പിന്നൊരിക്കലും തിരിച്ചുവരാ൯കഴിയാതെ കേരളംപോലുള്ള വിദൂരസംസ്ഥാനങ്ങളിലു്പ്പോയി കൂലിവേലയെടുത്തു് കിട്ടുന്നതുകാച്ചികുടിച്ചു് കഴിയേണു്ടിയുംവരും- വിവരംകെട്ടു് മണു്ട൯മാരായ ക൪ഷകരുടെ ഭൂമിയെ എന്നെന്നേയു്ക്കുമായി വന്ധൃമാക്കുന്ന കടുംകൃഷിപോലെ.


Written and first published on: 23 March 2021

 

No comments:

Post a Comment