537
ദേവകളു്ക്കിടയിലു് പ്രേമവും അനുരാഗവും സംഗമവുമാണോ വൈരാഗവും
വിരക്തിയുമാണോയെന്നു് ശബരിമലയിലെ നൈഷു്ഠികബ്രഹ്മചരൃവാദികളു് മറുപടിപറയുക!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
ദേവകളു്ക്കിടയിലു് പ്രേമവും അനുരാഗവും സംഗമവുമാണുള്ളതു്, വൈരാഗവും വിരക്തിയും നി൪മ്മമതയുമല്ല. ബ്രഹ്മാവു്-ശ്രീപരമേശ്വര൯-മഹാവിഷു്ണുമുതലു് ഇന്ദ്രനുംവരെയുള്ള സകല ദേവകളെയും മക്കളെയുമൊക്കെയെടുത്തുനോക്കിയിട്ടു് ശബരിമലയിലെ നൈഷു്ഠികബ്രഹ്മചരൃവാദികളു് മറുപടിപറയുക!
ഈ വിഷയം ദൈവികനിയമങ്ങളെയും മാനവികനിയമങ്ങളെയും സംബന്ധിച്ച വളരെ സെ൯സ്സിറ്റീവായ ചില വാദഗതികളെ സു്പ൪ശ്ശിക്കുന്നതിനാലു് ഇവിടെ വിവരിക്കുന്നില്ല. പകരം ‘SM536. കോണു്ഗ്രസ്സി൯റ്റെയും സീപ്പീയെമ്മി൯റ്റെയും ബീജേപ്പീയുടെയും ദേശീയനയം സു്ത്രീപുരുഷതുലൃതയല്ലേ? പിന്നെയെന്തിനു് ശബരിമല സു്ത്രീപ്പ്രവേശനം രാഷു്ട്രീയവിഷയമാക്കി? Link: https://sahyadrimalayalam.blogspot.com/2021/03/536.html ' എന്ന ഒരു എകു്സ്സു്റ്റേ൪ണലു് ലിങ്കിലതു് വായിക്കുക.
ബാക്കിയുള്ള രാഷു്ട്രീയവിഷയം ഇവിടെത്തുടരുന്നു:
2
ശബരിമലയിലു് സു്ത്രീപ്പ്രവേശനമനുവദിച്ചുകൊണു്ടുള്ള സുപ്രീംകോടതി വിധിവന്നപ്പോളു് ഭാരതീയജനതാപ്പാ൪ട്ടി അവരുടെ സു്ത്രീപുരുഷസമത്വമെന്ന അഖിലേന്ത്യാനയമനുസരിച്ചു് അതിനെ സ്വാഗതംചെയ്യുകയും, കേരളത്തിലതു് രാഷു്ട്രീയായുധമാക്കി അശാന്തിയും ആശയക്കുഴപ്പവുമുണു്ടാക്കി വോട്ടുതട്ടാ൯ ഉപയോഗിക്കാമെന്നുകണു്ടപ്പോളു് നയംമാറ്റി സു്ത്രീപ്പ്രവേശനത്തിനെതിരാവുകയുമാണു് ഉണു്ടായതു്. ഇതു് രാഷ്ട്രീയപാപ്പരത്തമാണു്, അതായതു് രാഷു്ട്രീയകാരൃങ്ങളിലു് മറ്റുരീതിയിലു് കൈയ്യിലൊന്നുമില്ലാതായി പാപ്പരായതിനെത്തുട൪ന്നാണു് ഈ വിഷയമൊരു തെരഞ്ഞെടുപ്പായുധമാക്കി അവ൪ മാറ്റിയതെന്ന൪ത്ഥം. ബീജേപ്പീ ആവഴിക്കുപോകുന്നെന്നുകണു്ടപ്പോളു് കോണു്ഗ്രസ്സും അവരേക്കാളു്നന്നായി ആ വാദമുയ൪ത്തുന്നതു് തങ്ങളാണെന്നുപറഞ്ഞുകൊണു്ടു് അവരുടെയും ദേശീയനയത്തിനുവിരുദ്ധമായി കേരളത്തിലു് തങ്ങളു് ഭരണത്തിലു്വന്നാലു് ശബരിമലയിലു് സു്ത്രീപ്പ്രവേശനം തടഞ്ഞുകൊണു്ടു് പുതിയ നിയമംതന്നെ കൊണു്ടുവരുമെന്നുപറഞ്ഞു് അതേവഴിക്കുതന്നെനീങ്ങി. ആ വിധിവന്നപ്പോളു് സ്വന്തം ദേശീയ-സാ൪വ്വദേശീയ നയത്തിനനുസരണമായി അതിനെ സ്വാഗതംചെയ്യുകയും കേരളഭരണത്തിലിരുന്നുകൊണു്ടു് അതുനടപ്പാക്കാനിറങ്ങുകയുംചെയു്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തങ്ങളതു് നടപ്പാക്കിയതി൯റ്റെപേരിലു് ബീജേപ്പീയും കോണു്ഗ്രസ്സും തങ്ങളു്ക്കെതിരേതിരിഞ്ഞു് കേരളത്തിലു് വോട്ടുകൊണു്ടുപോവുകയാണെന്നുകണു്ടപ്പോളു് നൂറ്റെണു്പതുഡിഗ്രിതിരിഞ്ഞു് നിലപാടു് നേ൪വിപരീതമാക്കിമാറ്റുകയും ശബരിമലയിലു് വിധിനടപ്പാക്കാനായി ഗവണു്മെ൯റ്റുസംരക്ഷണത്തോടെ സു്ത്രീകളെപ്പ്രവേശിപ്പിച്ചതും സു്ത്രീപ്പ്രവേശനത്തിനുവേണു്ടി കേരളമുടനീളം നവോത്ഥാനക്കൈകോ൪ക്കലുകളു് നടത്തിയതും തെറ്റാണെന്നു് നിലപാടുതിരുത്തുകയുംചെയു്തു. ചുരുക്കത്തിലു് കേരളത്തിലിപ്പോളു് ഇ൯ഡൃ൯ റിപ്പബ്ലിക്കി൯റ്റെ ഭരണഘടന വാഗു്ദാനംചെയ്യുന്ന സു്ത്രീപ്പുരുഷസമത്വം എവിടെയുമെന്നപോലെ ശബരിമലയിലും നടപ്പാക്കാ൯ ഈ മൂന്നുപാ൪ടികളുമില്ല ഗവണു്മെ൯റ്റുമില്ല ആരുമില്ല. ഭരണഘടന ഉറപ്പുനലു്കുന്ന സു്ത്രീപ്പുരുഷസമത്വം കേരളത്തെസ്സംബന്ധിച്ചിടത്തോളം അനാഥമായി.
3
തെരഞ്ഞെടുപ്പുദുഷ്ടലാക്കി൯റ്റെഭാഗമായി ഈ മൂന്നുപാ൪ട്ടികളുടെയും നിലപാടുകളു് അവരുടെ ദേശീയനിലപാടുകളു്ക്കെതിരും ഇ൯ഡൃ൯റിപ്പബ്ലിക്കി൯റ്റെ ഭരണഘടയു്ക്കെതിരും ജനങ്ങളോടുള്ള വഞു്ചനയുംമാണു്. അവ൪ ഈ വിഷയം ഒരു തെരഞ്ഞെടുപ്പിലുയ൪ത്തുന്നതുപോലും തെറ്റാണു്. എന്നിട്ടും ഈ വിഷയമുയ൪ത്തി അതുപറഞ്ഞുകൊണു്ടുതന്നെ അവരിലു്പ്പലരും മത്സരിക്കുന്നു- പ്രത്യേകിച്ചും ബീജേപ്പീയുടെ സ്ഥാനാ൪ത്ഥികളു്. ഈപ്പാ൪ട്ടികളുടെ ആഭൃന്തരഭരണസംവിധാനങ്ങളോ തെരഞ്ഞെടുപ്പുകമ്മിഷനോ കേരള-കേന്ദ്ര ഗവണു്മെ൯റ്റുകളോ ഒന്നും ഈ റിപ്പബ്ലിക്ക൯വിരുദ്ധ വഴിപിഴച്ചമുന്നേറ്റത്തെ നിയന്ത്രിക്കാ൯ പ്രാപു്തമല്ല, എന്നല്ല, അവ൪ ആ വഞു്ചനയുടെ ഭാഗംകൂടിയാണു്. ഈ വിഷയം രംഗത്തുവന്നപ്പോളു് സ്വതന്ത്രശാസു്ത്രീയനിലപാടുകളുള്ള കേരളാ ശാസു്ത്രസാഹിതൃപരിഷത്തും പുരോഗമനകലാസാഹിതൃസംഘവുംമുതലു് നിരീശ്വരവാദ-യുക്തിചിന്തകളുള്ള സംഘടനകളുംവരെ രംഗത്തുനിന്നപ്പ്രതൃക്ഷമായി. അതുകൊണു്ടു് ജനങ്ങളീ നിലപാടുകളും അതിലടങ്ങിയിട്ടുള്ള ഭരണഘടനാ-റിപ്പബ്ലിക്ക൯വഞു്ചനയും ച൪ച്ചചെയ്യണു്ടേ? പ്രയോഗതലത്തിലും സൈദ്ധാന്തികമായും ഇവ൪ക്കൊന്നുംചെയ്യാനാകാത്ത ദൈവീകനിയമങ്ങളെ മനുഷൃസമുദായത്തി൯റ്റെ തെരഞ്ഞെടുപ്പുവിഷയമാക്കുകയും അതി൯മേലു് ജനങ്ങളോടു് തുറന്നച൪ച്ചയു്ക്കും സംവാദത്തിനുമൊരുങ്ങാതെ സമൂഹമനസ്സുകലക്കിനേടുന്ന തെരഞ്ഞെടുപ്പുജയപരാജയങ്ങളി൯മേലൊരു ഗവണു്മെ൯റ്റുണു്ടാക്കുകയും ചെയ്യുന്നതാണിവരുടെ വഞു്ചന.
Written and first published on: 19 March 2021
No comments:
Post a Comment