520
(C)കള്ളക്കടത്തും (P)പെണു്വാണിഭവും (M)മയക്കുമരുന്നുകച്ചവടവും ഓണു്ലൈനായിടപാടുനടത്താ൯ സൈബ൪ കമ്മ്യൂണുകളുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
(C)കള്ളക്കടത്തും (P)പെണു്വാണിഭവും (M)മയക്കുമരുന്നുകച്ചവടവും ഓണു്ലൈനായിടപാടുനടത്താ൯ സൈബ൪ കമ്മ്യൂണുകളുണു്ടോ? കള്ളക്കടത്തും പെണു്വാണിഭവും മയക്കുമരുന്നുകച്ചവടവും ഓണു്ലൈനായാണിപ്പോളു് ഇടപാടുനടക്കുന്നതെന്നും സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളെയും അതിലു് പരസു്പരം സന്ദേശങ്ങളു് കൈമാറാനുള്ള സംവിധാനങ്ങളെയുമാണു് കള്ളക്കടത്തുകാരും പെണു്വാണിഭക്കാരും മയക്കുമരുന്നുകച്ചവടക്കാരും ഇപ്പോളു് സുരക്ഷിതത്വത്തിനുവേണു്ടി കൂടുതലായി ആശ്രയിക്കുന്നതെന്നും കുറേനാളായി വെളിപ്പെട്ടുവരുകയാണു്. 2019ലു് കേരളത്തിലു്നിന്നും കേന്ദ്രയേജ൯സ്സികളു് പിടിച്ച പല കേസ്സുകളിലും ഇടപാടുറപ്പിക്കാനായി പ്രതികളു് പരസു്പരം കൈമാറിയിരുന്ന കോഡുവാക്കുകളു്പോലും CPMഎന്നും കോമ്രേഡെന്നും റെവലൃൂഷനെന്നും മറ്റുമൊക്കെയായിരുന്നു. പിടിക്കപ്പെടാത്ത പ്രതികളെല്ലാം ഇപ്പോഴും ഫേസ്സു്ബുക്കുപോലുള്ള സാമൂഹ്യമാധ്യമ ഗ്രൂപ്പുകളെയുപയോഗിച്ചു് ഇടപാടുനടത്തുന്നുണു്ടെന്നു് പറയാനാണീക്കുറിപ്പു്. പിടിക്കപ്പെടുന്ന കേസ്സുകളിലെല്ലാം അന്വേഷണങ്ങളിലൂടെ വെളിപ്പെടുന്നതു് ഫേസ്സു്ബുക്കുപോലുള്ള മാധ്യമങ്ങളിലൂടെയാണു് ചരക്കുവിലു്പ്പനയുടെ ഇടപാടുറപ്പിച്ചതെന്നാണു്. പുതിയ ഒരുലോഡു് ചരക്കുവന്നുവെന്നിരിക്കട്ടെ. അതു് അനൗണു്സ്സുചെയു്തുകൊണു്ടു പത്രത്തിലൊരു പരസ്യംകൊടുക്കാ൯പറ്റില്ലല്ലോ- ആ ചരക്കു് ഒരു കള്ളക്കടത്തുവസു്തുവായാലും ഒരു സു്ത്രീയായാലും ഒരു മയക്കുമരുന്നുവസു്തുവായാലും. അതിനുപകരം ഫേസ്സു്ബുക്കു് ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തുന്നു.
2
രണു്ടുരീതിയിലാണിതിനെ ഉപയോഗിക്കുന്നതു്. വ്യക്തികളു്ക്കു് പരസു്പരം സന്ദേശം കൈമാറാനുള്ള മെസ്സഞു്ജറുപയോഗിച്ചു് വിവരമറിയിച്ചു് താലു്പ്പര്യപത്രങ്ങളു് ക്ഷണിക്കുന്നു. നേരത്തേതന്നെ ഇടപാടുള്ള കസ്സു്റ്റമേഴു്സ്സുമായി ബന്ധപ്പെടാ൯മാത്രമേ ഇതു് ഉപയോഗപ്പെടുകയുള്ളൂ. അതേസമയം ചരക്കിടപാടിലു് താലു്പര്യമുള്ളതു് പുതുതായി ആ൪ക്കൊക്കെയാണെന്നു് പരസ്യക്കാരനു് അറിയാ൯പറ്റില്ലല്ലോ. അതുകൊണു്ടു് ഗ്രൂപ്പുകളിലെ അംഗങ്ങളിലു്നിന്നും ചിലരെമാത്രം ലക്ഷൃമിട്ടുകൊണു്ടു് അവ൪ക്കുമാത്രം പങ്കുവെച്ചുകൊണു്ടു് പബ്ലിക്കല്ലാത്ത പോസ്സു്റ്റുകളിടുന്നു. ഈ പോസ്സു്റ്റുകളെല്ലാം മെസ്സേജുകളും താലു്പ്പര്യപത്രക്ഷണനങ്ങളും ബിസിനസ്സിടപാടുറപ്പിക്കലുകളും തന്നെയാണു്, അവ മെസ്സഞു്ജറിനുപകരം കൂടുതലു് വിശാലമായൊരു മാ൪ക്കറ്റു്പ്ലേയു്സ്സായ ഗ്രൂപ്പു് ടൈംലൈനുകളിലു്ത്തന്നെ പ്രത്യക്ഷപ്പെടുന്നുവെന്നേയുള്ളൂ. നിരീക്ഷിച്ചുതെരഞ്ഞെടുക്കപ്പെട്ട ഏതാനും ചില൪ക്കുമാത്രമായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നതിനാലു് ആ ഗ്രൂപ്പിലെ എല്ലാവരുമതു് വായിക്കുകയെന്ന അപകടമുണു്ടാവുന്നുമില്ല.
ഒരു ഗ്രൂപ്പിലെ പതിനായിരമംഗങ്ങളു്ക്കിടയു്ക്കുനിന്നും ഇതിലൊക്കെ താലു്പ്പര്യമുള്ള ഭാവി കസ്സു്റ്റമേഴു്സ്സിനെ കണു്ടുപിടിക്കുന്നതെങ്ങനെയാണെന്നു് ഇവിടെ വിശദീകരിക്കാ൯ ഉദ്ദേശിക്കുന്നില്ല. അതു് ട്രയലു് ആ൯ഡു് എറ൪ രീതിയിലുള്ള പരീക്ഷണങ്ങളല്ലെന്നുമാത്രമിവിടെപ്പറയട്ടെ. അതിനു് ഒരു വ്യക്തിയുടെ പ്രൊഫൈലു് പരിശോധിച്ചു് അയാളുടെ ലൈക്കുകളെന്തെന്നറിഞ്ഞു് അതിനുശേഷംമാത്രം വലയിലേക്കെടുക്കുന്ന ഒരു പ്രൊഫഷണലു് രീതിയുണു്ടെന്നും, ആ ജോലിചെയ്യാനായി പ്രൊഫഷനലുകളു്തന്നെയുണു്ടെന്നും, ആ ജോലിയിലു് പരിചയസമ്പന്നരായ പ്രൊഫഷണലുകളു് വിദേശത്തുനിന്നും ഭാഷപോലുംനോക്കാതെ അംഗബഹുലമായ ഗ്രൂപ്പുകളിലു് അംഗങ്ങളായിച്ചേരാറുണു്ടെന്നുംകൂടി പറഞ്ഞുകൊള്ളട്ടെ.
3
ഈ മൂന്നുതരമിടപാടുകളുടെയും അളവു് കേരളത്തിലു് വ൪ദ്ധിക്കുന്നതിനനുസരിച്ചു് സാധനം വന്നിട്ടുണു്ടു്, താലു്പ്പര്യമുള്ളവ൪ എവിടെ എങ്ങനെ ബന്ധപ്പെടണമെന്നു് ഇങ്ങനെയുള്ള പ്രൈവറ്റുപരസൃങ്ങളും അറിയിപ്പുകളും കമ്മൃൂണിക്കേഷനുകളും പല ഫേസ്സു്ബുക്കു് ഗ്രൂപ്പുകളിലും കേരളത്തിലു് മലയാളത്തിലു് കൂടിവരികയാണു്. മലയാളത്തിലെന്നിവിടെപ്പറഞ്ഞതിനൊരു കാരണമുണു്ടു്. സാമൂഹ്യമാധ്യമങ്ങളിലു് പരസു്പരമുള്ള ആശയവിനിമയത്തിനു് സൗകര്യമൊരുക്കിക്കൊണു്ടു് ലോകത്തു് ഏറ്റവും മുന്നിലുള്ളതു് മൂന്നേമൂന്നെണ്ണം മാത്രമാണു്- അവയുടെ ജനപ്പ്രീതിയും അംഗബലവുമനുസരിച്ചു് അവരോഹണക്രമത്തിലു് ഫേസ്സു്ബുക്കും ട്വിറ്ററും ലിങ്കു്ഡു്-ഇന്നും. അവസാനത്തെ രണു്ടെണ്ണവും ഇംഗ്ലീഷിലു്മാത്രമേ സാധാരണയായി പെരുമാറാ൯ മികച്ച അനായാസസൗകര്യമൊരുക്കുന്നുള്ളൂ. ആദ്യത്തേതാകട്ടേ ഏതുഭാഷയിലും അപരിമേയമായ സൗകര്യമൊരുക്കുന്നുണു്ടു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, സി. പി. ഐ. എം., സീപ്പീയെം, എന്നീയടിസ്ഥാനങ്ങളിലു് കെട്ടിപ്പൊക്കിപ്പ്രവ൪ത്തിക്കുന്ന സൈബ൪ക്കമ്മ്യൂണുകളെസ്സംബന്ധിച്ചുള്ള, പ്രത്യേകിച്ചും ഫേസ്സു്ബുക്കിലുള്ള സൈബ൪ക്കമ്മ്യൂണുകളെയും ഗ്രൂപ്പുകളെയും മുഖ്യപ്രചാരകരെയും ഇടപാടുകാരെയും സംബന്ധിച്ചുള്ള, നിരീക്ഷണങ്ങളു് സൂചിപ്പിക്കുന്നതു് അവ൪ കേരളത്തിലെ പ്രാദേശ്ശികഭാഷയായ മലയാളത്തിലു്മാത്രമാണു് കൈവഴക്കമുള്ളവരെന്നും ഇവിടെപ്പറഞ്ഞ മൂന്നു് ക്രയവിക്രയവസു്തുക്കളുടെയും ഒറിജിനലു് വിലു്പ്പനക്കാരും നിയന്ത്രകരും വിദേശസഞു്ചാരവും വിദേശജീവിതവുംവഴി പല ഭാഷകളുമറിയാവുന്നവരാണെങ്കിലും ഇവയുടെ റീട്ടെയിലേഴു്സ്സും ഉപഭോക്താക്കളും കെട്ടിക്കിടക്കുന്ന വെള്ളങ്ങളായതിനാലു് മലയാളംമാത്രം അറിയാവുന്നവരാണെന്നുമാണു്. അതുകൊണു്ടാണു് മലയാളത്തിലുള്ള ഫേസ്സു്ബുക്കു്ഗ്രൂപ്പുകളു് ഇവരുടെ മുഖ്യ ഇടപാടുകേന്ദ്രങ്ങളായിത്തീ൪ന്നതു്. അതുമാത്രവുമല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, സി. പി. ഐ. എം., സീപ്പീയെം, എന്നിവയെയെല്ലാം സംബന്ധിച്ചിടത്തോളം അവരെക്കുറിച്ചു് കേരളത്തിലിപ്പോളു്ക്കേളു്ക്കുന്ന കൂടുതലു് വാ൪ത്തകളും കള്ളക്കടത്തുകളും പെണു്വാണിഭങ്ങളും മയക്കുമരുന്നുകച്ചവടങ്ങളുമായി ബന്ധപ്പെട്ടുള്ളതും, അവയെ ഓണു്ലൈ൯സൗകര്യങ്ങളുപയോഗിച്ചു് പുഷ്ടിപ്പെടുത്തുന്നതിനെസ്സംബന്ധിച്ചുള്ളതും, സാമൂഹ്യമാധ്യമങ്ങളിലു് അവരുടെ ഗ്രൂപ്പുകളും ഓണു്ലൈ൯ കമ്മ്യൂണിറ്റികളും മുന്നേറികൊണു്ടിരിക്കുന്നതിനെസ്സംബന്ധിച്ചുള്ളതുമാണു്. സ്വാഭാവികമായും ഈ അവസാനംപറഞ്ഞവയുടെയെല്ലാം മുഖ്യപ്രവ൪ത്തനങ്ങളു് ആദ്യംപറഞ്ഞവയുടെയെല്ലാം ക്രയവിക്രയങ്ങളു്തന്നെയാവുമെന്നതിലു്പ്പിന്നെ സംശയത്തിനു് അവകാശമില്ലല്ലോ.
4
2020-2021 വ൪ഷങ്ങളിലു് ഇവരുടെ പ്രവ൪ത്തനം ഫേസ്സു്ബുക്കു്ഗ്രൂപ്പുകളിലു് മു൯വ൪ഷങ്ങളെയപേക്ഷിച്ചു് പെട്ടെന്നു് അതിവേഗതയിലായതിനൊരു കാരണമുണു്ടു്. വലിയ ബ്രോക്ക൪മാരിപ്പോളു് ദിനംപ്രതി ഇതുപോലുള്ള ഏഴുമെട്ടും പരസ്യമിടുന്നുണു്ടു്- സു്റ്റോക്കു് ക്ലിയറ൯സ്സു് സെയിലു്സ്സു് നടക്കുന്നതുപോലെ. 2019നുശേഷം കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ട സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകടത്തും വിദേശപ്പണമിടപാടുകളും സ൪ക്കാ൪പ്പദ്ധതികളിലെ വ൯കോഴയും വെട്ടിപ്പുമൊക്കെ അന്വേഷിച്ചുകൊണു്ടു് നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, ഇന്ത്യ൯ കസ്സു്റ്റംസ്സു്, റിസ൪ച്ചു് ആ൯ഡു് അനാലിസിസു് വിംഗു്, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ എന്നിങ്ങനെ ഏഴോ എട്ടോ കേന്ദ്ര ഏജ൯സ്സികളാണു് കേരളത്തിലുള്ളതു്. അതുകൊണ്ടു് മയക്കുമരുന്നുകച്ചവടവും കൈമാറ്റവുമൊക്കെ കുറച്ചുകാലത്തേയു്ക്കു് കേരളത്തിലു് ബുദ്ധിമുട്ടായിരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരിക്കും ഇനിക്കുറേനാളു് ബിസിനസ്സു് മുന്നോട്ടുകൊണു്ടുപോകാ൯ ശ്രമിക്കുന്നതു്. അതിനുള്ള ആധിക്യം പ്രവ൪ത്തനങ്ങളിലു് അവിടെയുണു്ടാകും. ഡീജേപ്പാ൪ട്ടികളെയും നിശാപ്പാ൪ട്ടികളെയും മയക്കുമരുന്നുകൈമാറ്റത്തി൯റ്റെ മുഖ്യവേദികളായി തിരിച്ചറിഞ്ഞു് ഏജ൯സ്സികളു് ശ്രദ്ധ അങ്ങോട്ടുതിരിച്ചിരിക്കുകയാണു്. പലയിടത്തും ഇത്തരം പാ൪ട്ടികളിലു്നിന്നു് അവ൪ മയക്കുമരുന്നു് പിടികൂടുന്നതും സമൂഹത്തിലെ ആണുംപെണ്ണുമായ ഉന്നതരെ അറസ്സു്റ്റുചെയുന്നതും വ൪ദ്ധിച്ചുവരികയാണു്.
5
പിടിക്കപ്പെടുന്നവരെല്ലാം മൊഴികൊടുക്കുന്നതു് സാമൂഹ്യമാധ്യമങ്ങളിലെ കമ്മ്യൂണിക്കേഷനുകളിലൂടെയാണു് ഈപ്പാ൪ട്ടികളുടെയൊക്കെ അറിയിപ്പുകിട്ടുന്നതും ആളെക്കൂട്ടുന്നതും മയക്കുമരുന്നുകച്ചവടത്തിനുള്ള സൗകര്യമൊരുക്കുന്നതുമെന്നാണു്. അതുകൊണു്ടു് ഒരുപക്ഷേ കുറച്ചുകാലത്തേയു്ക്കു് കേരളത്തിലെയീ വ്യാപാരം സു്തംഭിച്ചുപോകുമെന്നുള്ളതുകൊണു്ടാണു് ഉള്ളതു് വിറ്റഴിക്കാനും അന്വേഷണയേജ൯സ്സികളുടെ ശ്രദ്ധയും അന്വേഷണവും ഫേസ്സു്ബുക്കു്ഗ്രൂപ്പുകളിലേക്കു് തിരിയുന്നതിനുമുമ്പു് പരമാവധി പണവുമുണു്ടാക്കിക്കൊണു്ടു് മുങ്ങാനും പാ൪ട്ടിനിയന്ത്രിത മയക്കുമരുന്നുസംഘങ്ങളുടെ ശ്രമം. അതിനുള്ള കമ്മ്യൂണിക്കേഷനുകളാണു് പ്രൈവറ്റു് പോസ്സു്റ്റുകളായി ഫേസ്സു്ബുക്കുഗ്രൂപ്പുകളിലു് ഓരോദിവസവും വ൪ദ്ധിച്ചുവരുന്നതു്. ഇതിലുളു്പ്പെട്ടിട്ടുള്ളതു് തൊണ്ണൂറ്റൊമ്പതുശതമാനവും പാ൪ട്ടിനിയന്ത്രിതരായ ദല്ലാള൯മാരായതിനാലു് മാ൪കു്സ്സിസ്സു്റ്റുബന്ധമുണു്ടെന്നുതോന്നുന്ന ആളുകളുടെ പേരിലു്വരുന്ന പ്രൈവറ്റുപോസ്സു്റ്റുകളായാണിവ കൂടുതലു് പ്രത്യക്ഷപ്പെടുന്നതെന്നേയുള്ളൂ. ഏതായാലും ഈപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെ മകനും ഈപ്പാ൪ട്ടിയിലെയൊരു മു൯നിര യുവജനനേതാവും ഈ സൈബ൪സ്സെയിലു്സ്സു് ഫ്ലീറ്റി൯റ്റെ തലവനുമായിരുന്നയാളു് മയക്കുമരുന്നുകച്ചവടത്തിനും കോടിക്കണക്കിനുരൂപയുടെ കള്ളപ്പണം അതിലു് മുതലു്മുടക്കിയതിനും റിമാ൯ഡുചെയ്യപ്പെട്ടു് ജയിലിലു്ക്കഴിയുകയാണു്. ഇയാളുടെ സംഘത്തിലുണു്ടായിരുന്നവരായിരിക്കണം ഉള്ളടക്കം പരസ്യമല്ലാത്ത പ്രൈവറ്റുപോസ്സു്റ്റുകളു് തുരുതുരാ ഫേസ്സു്ബുക്കടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലു്പ്പതിച്ചു് ബിസിനസ്സു് മുന്നോട്ടുകൊണു്ടുപൊയു്കൊണു്ടിരിക്കുന്നതു്. ഏതായാലും കോടിക്കണക്കിനുരൂപയുടെ മയക്കുമരുന്നുകച്ചവടമായിരിക്കണം വ൪ഷംതോറും ഫേസ്സു്ബുക്കു്ഗ്രൂപ്പുകളിലൂടെ കേരളത്തിലു്നിന്നുമാത്രം ഇങ്ങനെ നടക്കുന്നതു്.
Written and first published on: 09 March 2021
No comments:
Post a Comment