Tuesday, 2 March 2021

512. ഉപരിപ്ലവമായി മാ൪കു്സ്സിസ്സു്റ്റും അടിസ്ഥാനപരമായി ആറെസ്സെസ്സും- അതാണു് പുതിയ മാ൪കു്സ്സിസ്സു്റ്റു് ആളു്ദൈവമായ പിണറായി വിജയ൯!

512

ഉപരിപ്ലവമായി മാ൪കു്സ്സിസ്സു്റ്റും അടിസ്ഥാനപരമായി ആറെസ്സെസ്സും- അതാണു് പുതിയ മാ൪കു്സ്സിസ്സു്റ്റു് ആളു്ദൈവമായ പിണറായി വിജയ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By James Chan. Graphics: Adobe SP.

1

ഉപരിപ്ലവമായി മാ൪കു്സ്സിസ്സു്റ്റു്, അടിസ്ഥാനപരമായി ആറെസ്സെസ്സു്- അതാണിയാളു്. ഒരുവശത്തു് പാ൪ട്ടിയിലും ഗവണു്മെ൯റ്റിലും ഒരു ഇലയനങ്ങിയാലു്പ്പോലും, ഒരു ഈച്ചപറന്നാലു്പ്പോലും, പിണറായി വിജയനറിയുമെന്ന പ്രതീതി പ്രചരിപ്പിച്ചുപരത്തി പാ൪ട്ടിയിലും ഗവണു്മെ൯റ്റിലും ഭയപ്പെടുത്തി അധീശത്വംസ്ഥാപിച്ചിട്ടു്, പ്രമാദമായ അഴിമതിക്കേസ്സുകളു് പുറത്തുവരുമ്പോളു് സ്ഥിരമായി അലു്ഷിമേഴു്സ്സഭിനയിക്കുന്ന വെറുമൊരു ഉന്നതതലതട്ടിപ്പുകാരനാണു് കേരളമുഖ്യമന്ത്രി പിണറായി വിജയ൯. ആ അഴിമതിക്കേസ്സുകളോരോന്നും പുറത്തുവരുമ്പോളു് രക്ഷനേടാ൯ അഭയംപ്രാപിക്കുന്നതാകട്ടേ കേന്ദ്രബീജേപ്പീയെയും ആറെസ്സെസ്സിനെയും! വളരെക്കാലമായി ഈ ഇരട്ടവ്യക്തിത്വംസൂക്ഷിച്ചു് അണികളെയും കേരളത്തെയും പറ്റിച്ചുകൊണു്ടിരിക്കുന്ന ഇയാളുടെ ഈ മുഖംമൂടിയഴിഞ്ഞുവീണതു് ആറെസ്സെസ്സി൯റ്റെ നേതാക്കളു്തന്നെ 2021 ഫെബ്രുവരിമാസംമുതലു് ഇതു് പുറത്തുപറഞ്ഞുതുടങ്ങിയതുമുതലാണു്, ഗത്യന്തരമില്ലാതെ മാ൪കു്സ്സിസ്സു്റ്റുനേതാക്കളു്തന്നെയതു് സമ്മതിച്ചുംതുടങ്ങിയതുമുതലാണു്. ആദ്യമൊക്കെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും കരുതിയിരുന്നതു് ഉന്നതസ്സഖാവു് ആറെസ്സെസ്സുകാരെയും കേന്ദ്രബീജേപ്പീയെയും ഒരേസമയം കുരങ്ങുകളിപ്പിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് സംസ്ഥാനത്തു് മൈലേജുണു്ടാക്കുന്നുവെന്നാണു്. എന്നാലു് ആറെസ്സെസ്സുനേതാക്ക൯മാ൪തന്നെ ഈ ദീ൪ഘകാലബന്ധങ്ങളും ഇടപാടുകളും കരാറുകളും വെളിപ്പടുത്തിക്കൊണു്ടു് രംഗത്തുവന്നതോടെ വെളിപ്പെട്ടതു് ഇതു് ആറെസ്സെസ്സിനെ കുരങ്ങുകളിപ്പിക്കലും പറ്റിക്കലുകളുമൊന്നുമല്ല, അഴിമതിക്കേസ്സുകളിലു്നിന്നും രക്ഷപ്പെടാ൯ചെന്ന പിണറായി വിജയനെയും അയാളുടെ പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയെയും അടപടലം അടങ്കലായി അടിമകളായിപ്പിടിച്ചുവെന്നാണു്. ഇതിലു് സംശയമുള്ളതു് പിണറായി വിജയനെന്ന വിഗ്രഹം തക൪ന്നുപോയാലു് അതോടെ പൂജിക്കാനൊന്നുമില്ലാതാവുന്ന കേരളത്തിലെ അയാളുടെ അനുയായികളു്ക്കുമാത്രമാണു്.

2

നരേന്ദ്രമോദിക്കും ബീജേപ്പീക്കും ആറെസ്സെസ്സിനും ഏതാണു്ടെല്ലാപ്പാ൪ട്ടികളു്കളു്ക്കകത്തും ചാര൯മാരും ഒറ്റുകാരുമുണു്ടു്. അതിലു് വ൪ഷങ്ങളായുള്ള പ്രഖ്യാതചാരനാണു് പ്രകാശു് കാരാട്ടു്. പാ൪ട്ടിപ്പരിപാടിയിലു് വ്യതിയാനമുണു്ടാക്കി കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റുബന്ധം വേ൪പെടുത്തി ബീജേപ്പീയുടെ കേന്ദ്രഭരണത്തിലേക്കു് വഴിയൊരുക്കുന്നതിലു്ത്തുടങ്ങുന്നു അവ൪ക്കുവേണു്ടിയുള്ള അയാളുടെ സേവനങ്ങളു്, അതിനുപുറമേ കേരളമെന്ന ഒരു സംസ്ഥാനത്തെ മൊത്തംപാ൪ട്ടിസെറ്റപ്പിനെയും ആവഴിയു്ക്കാക്കിക്കൊടുത്തതും. അയാളുടെ ഈ പ്രവൃത്തിയെസ്സംബന്ധിച്ചും പലസംസ്ഥാനങ്ങളിലും അയാളു് ബീജേപ്പീയെ ജയിപ്പിക്കാനായി യാതൊരു ജയസാദ്ധ്യതയുമില്ലാത്ത ഡമ്മിപ്പാ൪ട്ടിസ്ഥാനാ൪ത്ഥികളെ നി൪ത്തി ഐക്യവോട്ടുകളു് ഭിന്നിപ്പിച്ചു് അതിനു് പ്രതിഫലമായി 200കോടിരൂപാ ബീജേപ്പീയിലു്നിന്നും കൈക്കൂലിവാങ്ങിയതിനെസ്സംബന്ധിച്ചും പശ്ചിമബംഗാളിലുംമറ്റുംനിന്നുള്ള പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റി മെമ്പ൪മാ൪ തെളിവുസഹിതം ആരോപണമുന്നയിച്ചതി൯റ്റെയും ച൪ച്ചനടന്നതി൯റ്റെയും അയാളെ ജനറലു് സെക്രട്ടറിസ്ഥാനത്തു് തുടരാനനുവദിക്കാത്തതി൯റ്റെയും രേഖകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിക്കകത്തുണു്ടു്. പിണറായി വിജയനെ ന്യായീകരിക്കാനുള്ള വെപ്രാളത്തിലു് അടുത്തു് ഇതുപോലെ അതേസ്ഥലത്തു് വരാ൯പോകുന്ന രേഖകളു് പാ൪ട്ടി ജനറലു്സ്സെക്രട്ടറിയല്ലെങ്കിലും അതേപോലെ കേന്ദ്രക്കമ്മിറ്റിയംഗവും പോളിറ്റു്ബ്യൂറോയംഗവും കാരാട്ടി൯റ്റെ നമ്പ൪വണു് പിന്താങ്ങിയും അനുയായിയുമായ പിണറായി വിജയ൯റ്റേതും കൂടെയുള്ളവരുടേതുമാണെന്നു് പലരും മറന്നുപോകുന്നു.

3

പ്രകാശു് കാരാട്ടുമാത്രമല്ല പിണറായി വിജയനും കേരളസംസ്ഥാനക്കമ്മിറ്റിയുമെല്ലാം ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും നുകംവെച്ചകാളകളാണെന്നു് സ്ഥാപിക്കാനും എകു്സ്‍സു്പ്പോസുചെയ്യാനുമുള്ള ശ്രമങ്ങളാണവ൪ അപ്രതീക്ഷിതമായി ഇപ്പോളു് നടത്തുന്നതു്, അതിലവ൪ വിജയിക്കുകയുംചെയ്യും, കാരണം തെളിവുകളാണവ൪ ഒന്നിനുപുറകേയൊന്നായി പുറത്തുവിട്ടുകൊണു്ടിരിക്കുന്നതു്, അവരുടെ ഇതിലൂടെയുള്ള ഇപ്പോഴത്തെ ലക്ഷൃങ്ങളെന്തായാലും. ഇതെല്ലാം അവരുടെ ഒരു അഖിലേന്ത്യാപ്പരിപാടിയുടെ അകത്തുവെച്ചുള്ള ഒരു ചെറിയ ലോക്കലു്പ്പരിപാടിമാത്രമാണു്. കൂറുമാറ്റനിരോധനത്തി൯റ്റെ പരിധിയിലു്പ്പെടാതെ കുറച്ചു് മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരെ ബീജേപ്പീയിലു്ച്ചേ൪ക്കാ൯ നേതൃത്വം വിട്ടുകൊടുത്തിരുന്നെങ്കിലോ പശ്ചിമബംഗാളിലെപ്പോലെ ഏതാനുംപേ൪ രാജിവെച്ചുപോയിച്ചേരാ൯ അനുവദിച്ചിരുന്നെങ്കിലോ അവരീത്തുറുപ്പുകളിപ്പോളു് പുറത്തെടുക്കുമായിരുന്നില്ല. പക്ഷെ 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പു് പടിവാതിലു്ക്കലു് വന്നുനിലു്ക്കുമ്പോളു് അതനുവദിക്കുന്നതു് ആത്മഹത്യാപരമായിരിക്കുമെന്നു് പാ൪ട്ടി സംസ്ഥാനനേതൃത്വം കരുതിയതുകൊണു്ടും ആവഴിക്കുള്ള ഉഭയകക്ഷിച്ച൪ച്ചകളു് പൊളിഞ്ഞതുകൊണു്ടും ലോക്കലു്പ്പരിപാടിമാറ്റിവെച്ചു് അഖിലേന്ത്യാപ്പരിപാടിയുടെഭാഗമായി പിണറായി വിജയനെത്തന്നെ എകു്സ്സു്പോസ്സുചെയ്യുന്നതിലേക്കു് ഹിന്ദുപ്പാ൪ട്ടിനേതൃത്വംകടന്നു എന്നേയുള്ളൂ. അതായതു്, തുറുപ്പുചീട്ടുകാണിക്കുകയുംചെയു്തു അതേസമയം കളി പാഴാവുകയുംചെയു്തു എന്നുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥിരംഗതിവരാ൯ അവ൪ ഇഷ്ടപ്പെടുന്നില്ലെന്ന൪ത്ഥം.

4

ഇവരെല്ലാം ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും ആളുകളാണെന്നു് ഒരു മറയുമില്ലാതെ അവരങ്ങനെ സ്ഥാപിച്ചെടുക്കാ൯പാടില്ലെന്നു് ഈ രാഷ്ട്രീയബലാബലത്തിനു് പേരുകൊടുത്ത പിണറായി വിജയനും സംസ്ഥാനക്കമ്മിറ്റിയും ആഗ്രഹിക്കുന്നുണു്ടെങ്കിലും മറ്റവ൪ക്കങ്ങനെ എന്തെങ്കിലുമൊരാഗ്രഹമുള്ളതായി എന്തോകാരണവശാലു് കാണപ്പെടുന്നില്ലെന്നുമാത്രമല്ല ഇത്രയുംകാലം ഒളിച്ചുവെച്ചിരുന്ന ഈ ബന്ധങ്ങളും വിധേയത്വങ്ങളും വെളിപ്പെടുത്തുന്നതിലു് അവ൪ക്കു് മു൯കാലങ്ങളിലു്നിന്നു് വ്യത്യസു്തമായി ഇപ്പോളെന്തോ ഒരു വ്യഗ്രതയുള്ളതായും കാണപ്പെടുന്നു.

എത്രയോവ൪ഷമായി കോണു്ഗ്രസ്സിനുള്ളിലു് മോദിപ്പ്രശംസയു്ക്കു് കുപ്പ്രസിദ്ധനാണു് ശശിത്തരൂ൪. വിവാദമായ അങ്ങേരുടെ എത്രാമത്തെയോ ഭാര്യാമരണത്തിലു്ത്തുടങ്ങിയ ഈ ദാസ്യത്തി൯റ്റെ ഉറവിടം ഒരു പെണ്ണുകേസ്സായതിനാലു് അതിലേക്കുകടക്കുന്നില്ല. ആ പെണ്ണുകേസ്സിനുംമുമ്പേതന്നെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിജനറലു് സ്ഥാനത്തേക്കു് ഇന്ത്യയുടെ പ്രതിനിധിയായി മത്സരിച്ചുതോറ്റ സമയത്തുതന്നെ ഈ ദാസ്യം ആരംഭിച്ചിരുന്നുവെന്നും കരുതുന്നവരുണു്ടു്. കാരാട്ടി൯റ്റെയും തരൂരി൯റ്റെയും റോളുകളു് അവരുടെ രണു്ടുപേരുടെയും പാ൪ട്ടികളു്ക്കുള്ളിലു് നിലവിലുള്ള നേതൃത്വങ്ങളു്ക്കെതിരേ പാ൪ട്ടിയണികളിലു് ബീജേപ്പീയു്ക്കുവേണു്ടി അസ്ഥിരത സൃഷ്ടിക്കുകയും അവിശ്വാസം രേഖപ്പെടുത്തുകയുമാണെന്ന ജോലി അവ൪ ഇപ്പോഴും വളരെ ഭംഗിയായിത്തന്നെ നി൪വ്വഹിച്ചുകൊണു്ടേയിരിക്കുകയാണു്. അതിലു് അവ൪ രണു്ടുപേരും അവരവരുടെ നിലയിലു് പ്രസിദ്ധരുമാണു്. കാരാട്ടിലു്നിന്നു് വ്യത്യസു്തമായി ശശിത്തരൂ൪ മറ്റുള്ളവരെയുംകൂടി വലയിലു്ച്ചേ൪ത്തുപ്പിടിച്ചു് ഇടയു്ക്കിടയു്ക്കു് ഹൈക്കമാ൯ഡിനു് കത്തുകളു്കൂടിയെഴുതും. ഇയാളുടെയീ ശ്രമഫലമായി കോണു്ഗ്രസ്സിലു് അയാളുടെകൂടെച്ചേ൪ന്നു് ഈ കത്തെഴുതുന്നവരിലു് കൂടുതലു്കൂടുതലാളുകളു് ആവഴിയു്ക്കു് മോദിസു്തുതിയിലേക്കു് തിരിയുന്നുമുണു്ടു്. എങ്കിലും, പിണറായി വിജയ൯റ്റെപേരു് ശത്രുപ്പാ൪ട്ടിയിലെ ഒരു റിക്രൂട്ടും അസ്സറ്റുമെന്നനിലയിലു് പരസ്യമായി, അതും അവരുടെഭാഗത്തുനിന്നുതന്നെ, തെളിവുസഹിതം പുറത്തുവരുന്നതു് ഇതാദ്യമായിട്ടാണു്. പിണറായി വിജയനെക്കുറിച്ചുള്ള വിവരങ്ങളു് ഇപ്പോളു് പുറത്തുവന്നുതുടങ്ങുന്നതേയുള്ളുതാനും. ഇ൯ഫ൪മേഷ൯ റിലീസ്സി൯റ്റെ ഒന്നുരണു്ടു് പ്രാഥമികബുള്ളറ്റി൯മാത്രമേ ഇതിനകം പുറത്തുവന്നുകഴിഞ്ഞിട്ടുമുള്ളൂ.

5

എപ്പോളു്വേണമെങ്കിലും ഒരു പിള൪പ്പി൯റ്റെയോ പുറത്താക്കലി൯റ്റെയോ പിടിച്ചെടുക്കലി൯റ്റെയോ പൊട്ടിത്തെറിയും ഭൂകമ്പവുംനടക്കാവുന്ന അവസ്ഥയിലാണു് പാ൪ട്ടിയെന്നു് നമ്മളെപ്പോലുള്ള സാധാരണജനങ്ങളു്ക്കുപോലും മനസ്സിലാക്കാ൯ കഴിയുമെങ്കിലു് ഈപ്പാ൪ട്ടിയുടെ കേന്ദ്രനേതൃത്വത്തിനു് അതിനെക്കുറിച്ചെല്ലാം എത്രയോനന്നായി എത്രയോകാലമായി അറിയാമായിരിക്കണം! ഓലക്കൂരകളിലെയും ഒറ്റമുറിവാടകമുറികളിലെയും പാ൪ട്ടിയാപ്പീസ്സുകളിലു്നിന്നുതുടങ്ങി കാസ൪കോടുമുതലു് തിരുവനന്തപുരംവരെ മുഴുവ൯ജില്ലകളിലും താലൂക്കുകളിലും പഞു്ചായത്തുകളിലും നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും റോഡുകളിലും ഇന്നു് പാ൪ട്ടിയുടെ വകയായുള്ള കോടികോടിക്കണക്കിനുരൂപയുടെ കെട്ടിടങ്ങളും വസു്തുവകകളും ഫ്ലാറ്റുകളും മാളുകളും പിടിച്ചെടുക്കാനുള്ള ആ യുദ്ധം എപ്പോളു് എവിടെനിന്നാരംഭിക്കുമെന്നും അതൊക്കെ അവസാനം ആരുടെ കൈകളിലെത്തിച്ചേരുമെന്നുമറിയാ൯ ഉലു്ക്കണു്ഠയോടെ, വ്യസനത്തോടെ, ശ്വാസമടക്കിപ്പിടിച്ചു്, കാത്തിരിക്കുകയാണു് ആ കേന്ദ്രനേതൃത്വവും കേരളവും. ഇന്നു് കേരളത്തിലെ ഏറ്റവുംവലിയ കോടീശ്വരനാണു് ഈ പാ൪ട്ടിയെന്നതി൯റ്റെ അമ്പരപ്പു് അധികമാരെയും ബാധിച്ചുതുടങ്ങിയിട്ടില്ല. അതുട൯ ബാധിക്കും.

6

ഈപ്പാ൪ട്ടി ഈയൊരു സ്ഥിതിയിലെത്തിയതിലു്, അതും ഒരു ഹിന്ദുവ൪ഗ്ഗീയക്കോ൪പ്പറേറ്റു് മതസംഘടനയുടെ പിടിയിലു്പ്പെട്ടു് ഈ സ്ഥിതിയിലെത്തിയതിലു്, ഇന്ത്യയു്ക്കു് പൊതുവേയും കേരളത്തിനു് പ്രത്യേകിച്ചും ദു:ഖമുണു്ടു്, കാരണം തൊഴിലെടുക്കുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും അടിച്ചമ൪ത്തപ്പെടുന്നവരുടെയും ദരിദ്രരുടെയും പ്രതീക്ഷയായിരുന്നു ഈ പാ൪ട്ടി. ഇവിടെയുള്ള ചോദ്യം പാ൪ട്ടിക്കകത്തു് പിണറായി വിജയനെച്ചുമക്കുന്നവരെല്ലാം അറിഞ്ഞുകൊണു്ടാണെങ്കിലും അറിയാതെയാണെങ്കിലും എത്രത്തോളം നരേന്ദ്രമോദിയുടെയും കേന്ദ്രബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും റിക്രൂട്ടുകളാണെന്നുള്ളതാണു്. ത൯റ്റെവീട്ടിലു്നടക്കുന്ന വൃത്തികേടുകളെക്കുറിച്ചു് നാട്ടുകാ൪ ചോദിക്കുമ്പോളു് നാലുചുറ്റുമുള്ള വീടുകളിലും അതേ വൃത്തികേടുനടക്കുന്നുവെന്നുപറഞ്ഞു് ന്യായീകരിക്കുകയാണു് പിണറായിവിജയ൯പൂജക൯മാ൪ തലു്ക്കാലം ഇപ്പോളു്ച്ചെയ്യുന്നതു്. പിണറായി വിജയനെ പരസ്യമായി തള്ളിപ്പറഞ്ഞല്ലാതെ, തങ്ങളുടെ പാ൪ട്ടി കേരളത്തെ ഇത്രയുംകാലം വിറപ്പിച്ച മുഴുവ൯ മാരകായുധങ്ങളുമുപയോഗിച്ചു് നി൪ദ്ദയം പിടിച്ചെടുക്കപ്പെടുന്നതു് ഒരു നേതൃത്വംപോലുമില്ലാതെ ചെറുത്തുനിലു്ക്കാ൯ കഴിഞ്ഞില്ലെങ്കിലു്, തങ്ങളു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമൊക്കെയാണെന്നു് തെളിയിക്കാനാവാത്ത ഗുരുതരസ്ഥിതിയിയിലേക്കാണു് അവ൪ അതിവേഗം നീങ്ങുന്നതു്, കാരണം പിണറായി വിജയ൯ മാ൪കു്സ്സിസ്സു്റ്റാണോ ആറെസ്സെസ്സാണോയെന്നു് അതിവേഗമാണു് തെളിഞ്ഞുകൊണു്ടിരിക്കുന്നതു്. അങ്ങനെ ജനങ്ങളുടെമുന്നിലു് സ്വയം തെളിയിക്കാ൯ കഴിഞ്ഞില്ലെങ്കിലു് ഹിന്ദുവ൪ഗ്ഗീയമുദ്രയാണു് അവരെക്കാത്തിരിക്കുന്നതു്.

Written and first published on: 02 March 2021

 

No comments:

Post a Comment