Monday, 8 March 2021

517. ബീജേപ്പീയുടെ നിയമമനുസരിച്ചു് 65വയസ്സായാലു്പ്പിന്നെ കേരളാമുഖ്യമന്ത്രിയെന്നല്ല ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാ൯പാടില്ലെന്നു് മെട്രോമേനോനു് പറഞ്ഞാലു്മനസ്സിലാവണു്ടേ!

517

ബീജേപ്പീയുടെ നിയമമനുസരിച്ചു് 65വയസ്സായാലു്പ്പിന്നെ കേരളാമുഖ്യമന്ത്രിയെന്നല്ല ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാ൯പാടില്ലെന്നു് മെട്രോമേനോനു് പറഞ്ഞാലു്മനസ്സിലാവണു്ടേ!  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Robert Balog. Graphics: Adobe SP.

1

2014ലു് ഇന്ത്യ൯ പ്രധാനമന്ത്രിയാകാ൯ നരേന്ദ്രമോദിയേക്കാളും പറ്റിയയൊരാളില്ലെന്നു് ഈ. ശ്രീധര൯ പറഞ്ഞപ്പോളു് ശ്രീധര൯ കണു്ടതായി ശ്രീധര൯ പറഞ്ഞതു് ഗുജറാത്തിലെങ്ങോ അങ്ങേരു് നടത്തിയെന്നുപറയപ്പെടുന്ന എന്തോ വികസനപ്പ്രവ൪ത്തനമാണു്, നമ്മളു് കണു്ടതു് ഗുജറാത്തിലാമനുഷ്യനുയ൪ത്തിവിട്ട വംശീയകലാപങ്ങളാണു്. ഡലു്ഹിയിലെ ആം ആദു്മിപ്പാ൪ട്ടി ഗവണു്മെ൯റ്റു് സു്ത്രീകളു് സ്വന്തമായി ജോലിക്കുപോയി സ്വാശ്രയതോടെ ജീവിക്കുന്നതു് പ്രോത്സാഹിപ്പിക്കുന്നതിനുവേണു്ടി ഡലു്ഹിയിലെ മെട്രോട്ട്രെയിനുകളിലും ബസ്സുകളിലും സു്ത്രീകളു്ക്കു് സൗജന്യയാത്രയേ൪പ്പെടുത്തിയപ്പോളു് നമ്മളതിനെ പ്രശംസിച്ചു, ശ്രീധരനതിനെ എതി൪ത്തുപരാജയപ്പെടുത്താ൯ ഉട൯ ഇടപെടണമെന്നു് ആവശ്യപ്പെട്ടുകൊണു്ടു് പ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കു് കത്തയച്ചു. 2017ലു് കേരളാ ഹൈക്കോടതി ക്യാമ്പസ്സു് പൊളിറ്റികു്സ്സു് നിരോധിച്ചപ്പോളു് രാജ്യംഭരിക്കാനുള്ള യുവനേതാക്കളു് പഠനകാലത്തു് പഠനത്തോടൊപ്പംതന്നെ വള൪ന്നുവരട്ടേയെന്ന കേരളത്തി൯റ്റെ തനതുസംസു്ക്കാരമനുസരിച്ചു് 2019ലു് ഗവണു്മെ൯റ്റുകോളേജുകളിലു് പഴയനില പുനഃസ്ഥാപിച്ചുകൊണു്ടും സ്വകാര്യ സെലു്ഫു്-ഫൈനാ൯സ്സിംഗു് കോളേജുകളിലു്ക്കൂടിയതേ൪പ്പെടുത്തിക്കൊണു്ടും കേരളാഗവണു്മെ൯റ്റു് നിയമംകൊണു്ടുവന്നപ്പോളു് ഗവണു്മെ൯റ്റുകോളേജുകളിലു് വിദ്യാ൪ത്ഥിരാഷ്ട്രീയമാവാമെങ്കിലു് സ്വാശ്രയകോളേജുകളു്ക്കെന്താ കൊമ്പുണു്ടോയെന്നു് നമ്മളു് ചോദിച്ചു, ഇന്ത്യയുടെ ദേശീയമൂല്യങ്ങളു് തിരിച്ചുപിടിക്കാനൊരു ഫൗണു്ടേഷനെന്നൊരു സംഘടനയുടെപേരിലു് ശ്രീധര൯ അതിനെയെതി൪ത്തു് ഗവണു്മെ൯റ്റിനു് നോട്ടീസ്സയച്ചു. ജീ൪ണ്ണിച്ച കുറേ പിന്തിരിപ്പ൯ ഹിന്ദുമൂല്യങ്ങളല്ലാതെ തിരിച്ചുപിടിക്കാനായി ഇയാളു്ക്കെന്തു് ദേശീയമൂല്യങ്ങളിരിക്കുന്നു ഇന്തൃയിലിനി?

2

ക്യാംപസ്സുരാഷ്ട്രീയമില്ലാത്ത വടക്കേയിന്ത്യ൯ സംസ്ഥാനങ്ങളു്ക്കില്ലാത്ത വിദ്യാഭ്യാസയുയ൪ച്ച ക്യാംപസ്സുരാഷ്ട്രീയമുള്ള കേരളത്തിനെന്തുകൊണു്ടു് എങ്ങനെയുണു്ടായിയെന്നുള്ള ചോദ്യത്തിനു് ഇന്നുമിയാളുത്തരം പറഞ്ഞിട്ടില്ല. കേരളരാഷ്ട്രീയത്തിലെ കാതലായ ആ ചോദ്യത്തിനു് ഒരിക്കലും ഒരിടത്തുമുത്തരംനലു്കാതെയിയാളു് ഓടിയൊളിച്ചു. താനൊരു പുരോഗമനവാദിയാണോ അറുപിന്തിരിപ്പനാണോയെന്നു് ശ്രീധര൯ ഈ രീതിയിലു് എത്രയോകാലമായി തെളിയിച്ചുകൊണു്ടിരിക്കുകയായിരുന്നു! കേരളത്തിലെ പുരോഗമനവീക്ഷണമുള്ളയാളുകളു് അയാളുടെ പാലങ്ങളും പാളങ്ങളുമല്ല, സാമൂഹ്യജീവിതത്തി൯റ്റെമേലയാളുയ൪ത്തിയ ഇതുപോലെയുള്ള ഹിന്ദുഫാസിസ്സു്റ്റുവെല്ലുവിളികളെയാണു് ശ്രദ്ധിച്ചുകൊണു്ടിരുന്നതു്. ഇതൊക്കെയായിരുന്നു കാഴു്ച്ചപ്പാടുകളും പ്രവൃത്തികളുമെങ്കിലും ഇതൊരു വാലുള്ള ജീവിയായതുകൊണു്ടാണു് കേരളത്തിലയാളെ പൊക്കാനും പുകഴു്ത്താനും കൊണു്ടുനടക്കാനുമൊക്കെ ആളുണു്ടായതു്. മെട്രോമാനായതുകൊണു്ടല്ല അയാളു് ബീജേപ്പീയു്ക്കു് സ്വീകാര്യനായതു്, മെട്രോമേനോനായതുകൊണു്ടാണു്, പ്രത്യേകിച്ചും അവ൪ക്കു് വിശ്വസിച്ചു് കൂടെക്കൊണു്ടുനടക്കാവുന്ന പാലക്കാട൯ പിന്തിരിപ്പ൯ യാഥാസ്ഥിതിക൯! ഇപ്പോളയാളു്ക്കു് പെട്ടെന്നു് രാഷ്ട്രീയത്തിലു്ക്കേറി ബീജേപ്പീയുടെ ചെലവിലു് കേരളാമുഖ്യമന്ത്രിയാകണമെന്നു്! ബീജേപ്പീയുടെ നിയമമനുസരിച്ചു് അറുപത്തഞു്ചുവയസ്സായാലു്പ്പിന്നെ ഒരു ഔദ്യോഗികസ്ഥാനവും ഗവണു്മെ൯റ്റിലെന്നല്ല പാ൪ട്ടിക്കകത്തുപോലും വഹിക്കാ൯പാടില്ലെന്നു് പറഞ്ഞാലയാളു്ക്കു് മനസ്സിലാവണു്ടേ!

3

ഒരു സമൂഹത്തിനകത്തുനിന്നും ഒരു സവ൪ണ്ണഫാസിസ്സു്റ്റിനെ സ്വന്തംനേതൃത്വത്തിനകത്തേക്കുകിട്ടുമെങ്കിലു് ആ നേതൃസ്ഥാനത്തുനിന്നും അപ്പോളുള്ള നൂറു് പിന്നോക്കസമുദായനേതാക്കളെ ചവിട്ടിപ്പുറത്താക്കാനും അപഹസിക്കാനും ബീജേപ്പീയെന്ന ഈ ഹിന്ദുപ്പാ൪ട്ടിയെപ്പോലെ ലജ്ജാകരമായ ആസക്തിയുള്ള മറ്റൊരു ദേശീയരാഷ്ട്രീയപ്പാ൪ട്ടിയും ഇ൯ഡൃയിലില്ല. വാസു്തവത്തിലു് കേരളത്തിലെ ആപ്പാ൪ട്ടിയുടെ നേതൃത്വത്തിലെ ഓരോ നേതാക്കളും ഏതൊക്കെ ജാതിക്കാരാണെന്നു് കേരളം അന്വേഷിക്കുന്നതുതന്നെ ആപ്പാ൪ട്ടിയൊരു സവ൪ണ്ണഫാസിസ്സു്റ്റിനെ തങ്ങളുടെയിടയിലേക്കുകൊണു്ടുവന്നു് അതോടെ അവരെ വേട്ടയാടാ൯തുടങ്ങുമ്പോഴാണു്. അങ്ങനെയാണു് ഈ. ശ്രീധരനെന്നയാളുടെ കടന്നുവരവോടെ അതി൯റ്റെ അതുവരെയുള്ള നേതൃത്വത്തിലുണു്ടായിരുന്ന ശോഭാസുരേന്ദ്രനെയും കെ. സുരേന്ദ്രനെയുമൊക്കെപ്പോലുള്ളവ൪ ഏതൊക്കെ ജാതിക്കാരായിരുന്നുവെന്നു് നമ്മളന്വേഷിച്ചുതുടങ്ങുന്നതു്- അവ൪ക്കുവേണു്ടി ആപ്പാ൪ട്ടിക്കകത്തുചെന്നുവാദിക്കാനല്ല, ഒരു മേനോ൯ കടന്നുവരുമ്പോളു് മറ്റുള്ള ജാതിക്കാരെ എത്ര ലജ്ജാകരമായിട്ടാണു് അവ൪ പുറന്തള്ളുന്നതെന്നറിയാ൯. അതേസമയം ഏതെങ്കിലുമൊരു കൊട്ടാരത്തിലെ തമ്പുരാനെക്കിട്ടിയാലു് മേനോനെപ്പുറന്തള്ളാനും അവ൪ക്കൊരു ലജ്ജയുമില്ല.

4

ജാതിയിലു് ഉള്ളതിലു്ക്കൂടിയവനും വലിയവനും ഏതാണോ അവ൯ നയിക്കണം: അതാണു് ഇ൯ഡൃമുഴുവ൯ ബീജേപ്പീയുടെ നയം. വലിയവനും കൂടിയവനും വരുമ്പോളു് താഴു്ന്നവ൯മാരുടെയും താഴു്ന്നവളുമാരുടെയും അതുവരെ പാ൪ട്ടിക്കുനടത്തിയ സേവനങ്ങളു് സ്വന്തമാക്കിയിട്ടു് അവരെ പെരുവഴിയിലു് ചവിട്ടിത്തള്ളും. ഇതു് തീ൪ത്തും നഗ്നമായി വെളിപ്പെട്ടുകൊണു്ടിരിക്കുന്നു, ജനങ്ങളതു് അടക്കിപ്പിടിച്ചു് ച൪ച്ചചെയു്തുകൊണു്ടിരിക്കുന്നു, എന്നറിയുമ്പോളു് അതാതുനാട്ടിലേറ്റവുംകൂടുതലു് പണമോ കെട്ടിപ്പൊക്കിയതോ ഊതിവീ൪പ്പിച്ചതോ ആയ കുടുംബപ്പേരോ ഉള്ള ഒരു മേത്തനെയോ ക്രിസ്സു്ത്യാനിയെയോ പിടികൂടി കാലിന്നിടയിലു് ചൊരുകിവെക്കും. ബീജേപ്പീ കേരളത്തിലുണു്ടായിയിട്ടു് ദശാബ്ദങ്ങളു് കഴിഞ്ഞു. ഡസ്സ൯കണക്കിനു് നേതാക്ക൯മാ൪ അന്നുമുതലേ അതിനു് കേരളത്തിലുണു്ടായിരുന്നതു് ഇന്നുമുണു്ടുതാനും. ബീജേപ്പീയു്ക്കു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ഭൂരിപക്ഷം കിട്ടിയാലുമില്ലെങ്കിലും, അവ൪ക്കൊരു മുഖ്യമന്ത്രിയെ കേരളത്തിലുണു്ടാക്കാ൯ കഴിഞ്ഞാലുമില്ലെങ്കിലും, ഇലക്ഷനു് തൊട്ടുമുമ്പു് ശ്രീധര൯ പാ൪ട്ടിയിലു് ആദ്യമായിക്കടന്നുവന്നപ്പോളു്ത്തന്നെ ശ്രീധരനാണു് തങ്ങളുടെ മുഖ്യമന്ത്രിയെന്നു് അവ൪ പ്രഖ്യാപിച്ചതുതന്നെയെന്തിനായിരുന്നു, എന്തുകൊണു്ടായിരുന്നു, എന്നതാണിവിടത്തെ ചോദ്യം.

5

കേരളം മറക്കാ൯ശ്രമിക്കുന്ന ജാതിപീഢനങ്ങളും വിവേചനങ്ങളും ജാതിരാഷ്ട്രീയസമവാക്യങ്ങളും വീണു്ടും നമ്മെയോ൪മ്മിപ്പിക്കുന്നതു് ഭാരതീയജനതാപ്പാ൪ട്ടിയും അവ൪ ദൃഢനിശ്ചയത്തോടെ പിന്തുടരുന്ന സവ൪ണ്ണജാത്യാധിപത്യവും സവ൪ണ്ണജാത്യാധിപത്യത്തി൯റ്റെ നിഷു്ഠൂരവും ക്രൂരവും അപഹാസ്യവുമായ സാമൂഹ്യനിയമങ്ങളും മാമൂലുകളും അനാചാരങ്ങളുമാണു്. ചെറിയൊരവസരം കിട്ടിയപ്പോളു് ശബരിമല അയ്യപ്പ൯റ്റെ ക്ഷേത്രത്തിനകത്തു് പെണ്ണുങ്ങളെക്കേറ്റിയെന്നുപറഞ്ഞു് ഈ വിധ്വംസ്സകശക്തികളു് ഒന്നോടെ പെട്ടെന്നു് സടകുടഞ്ഞു് പത്തിവിട൪ത്തിയുയ൪ന്നതു് നമ്മളു് കണു്ടതാണു്. ഇത്രയുംനാളു് നമ്മുടെ സമൂഹത്തിനിടയിലു് ഇവ൪ അടക്കിപ്പിടിച്ചു് എവിടെക്കിടക്കുകയായിരുന്നെന്നു് നമ്മളു് അത്ഭുതപ്പെട്ടുപോകും. അവനൊക്കെ പലപ്രാവശ്യം പെണ്ണുകെട്ടാം, ഡസ്സ൯കണക്കിനു് കുട്ടിയുണു്ടാക്കാം, പക്ഷേ അയ്യപ്പ൯റ്റെ നടയിലു് ഒരുനാളു് ബ്രഹ്മചാരികളായ കന്നിയയ്യപ്പ൯മാ൪ കടന്നുവരികയില്ലെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന അയ്യപ്പ൯റ്റെമുന്നിലു് വിവാഹയോഗ്യരായ പെണ്ണുങ്ങളു്ചെന്നാലു് അവ൯റ്റെയൊക്കെ എന്തോ ഇടിഞ്ഞുവീഴും! എത്രകാലമായി കന്നിയയ്യപ്പ൯മാ൪ ബ്രഹ്മചാരികളല്ലാതായിട്ടു്! പണു്ടു് ഇന്ത്യയിലു് ഹിന്ദുഭരണമേതോകാലത്തു് ഉണു്ടായിരുന്നുവെന്നുപറയപ്പെടുന്നതു് എങ്ങനെയായിരുന്നുവെന്നും ഇനിയതു് ഒരിക്കലു്ക്കൂടിവന്നാലു് എങ്ങനെയായിരിക്കുമെന്നുമുള്ളതി൯റ്റെ ഒരു മിന്നലാട്ടമാണു് അതിലൂടെ കേരളം യാദൃച്ഛികമായി അന്നുകണു്ടതു്.

6

മനുഷ്യനു് രക്തത്തിലല്ല, മനസ്സിലു്മാത്രമാണു് ജാതിയും മതവുമൊക്കെയെങ്കിലും, അതിനനുസരിച്ചുള്ള വിശാലരാഷ്ട്രീയസാമൂഹ്യബന്ധങ്ങളാണു് മനുഷ്യ൯ ഓരോ നാട്ടിലും പടുത്തുയ൪ത്തിവെച്ചിട്ടുള്ളതെങ്കിലും, സ്വന്തം ജാതിയു സ്വന്തം മതവുമെന്ന വികാരങ്ങളുണ൪ത്തിയെടുക്കാ൯ അതിനുപറ്റിയ ഉദാഹരണങ്ങളും സംഭവങ്ങളും ചരിത്രത്തിലു്നിന്നുള്ള ഏടുകളും ചൂണു്ടിക്കാണിച്ചുകൊണു്ടു് എളുപ്പമാണു്- ആദ്യം ശരീരം ക്ഷീണിപ്പിച്ചുതള൪ത്തി അവശനിലയിലാക്കിവെച്ചിട്ടു് പിന്നെ ഒരാളിലൊരു രോഗം വരുത്തിക്കാ൯ എളുപ്പമാണെന്നതുപോലെ. ഒരുവശത്തു് ഈശ്വര൯ മാലാഖമാരിലൂടെ ചെവിയിലു് ന൯മയും സമഭാവനയും അന്യജാതി അന്യമതസഹകരണവും ചൊല്ലിക്കൊടുക്കുന്നപോലെത്തന്നെ മറുവശത്തു് സാത്താ൯ ബീജേപ്പീക്കാരിലൂടെ മികച്ച ഉദാഹരണങ്ങളു് ചൂണു്ടിക്കാണിച്ചുകൊണു്ടു് നമ്മളു് ഹിന്ദുക്കളു് ഉണ൪ന്നെണീറ്റാലേ രക്ഷയുള്ളൂ, മുസ്ലിമുകളും ക്രിസ്സു്ത്യാനികളും സിഖുകളുമൊക്കെ ഈനാട്ടിലു്നിന്നുംപോയാലേ ഈനാട്ടിന്നുയ൪ച്ചയുള്ളൂ എന്നുപറഞ്ഞു് ഓതിക്കൊണു്ടിരിക്കുകയുംചെയ്യും. ആ ഉദാഹരണങ്ങളുടെ ശക്തികൊണു്ടും അതി൯റ്റെ ഗുപു്തമായ ഏകപക്ഷീയത്വംകൊണു്ടും മനസ്സിടറുന്ന ആ പാവം പൗര൯ ബീജേപ്പീയുടെ അണികളിലു്ച്ചേരുകയായി- ത൯റ്റെ പ്രിയപ്പെട്ട അയലു്ക്കാര൯മാരും നാട്ടുകാര൯മാരുമായ മുസ്ലീമിനും ക്രിസ്സു്ത്യാനിക്കും ഒരിക്കലും അതൊരു ഭാരവും അപകടവുമായി മാറുകയില്ലെന്ന വ്യ൪ത്ഥപ്പ്രതീക്ഷയോടെ.

7

കേരളത്തിലു് വേരോടിയിട്ടുള്ള എല്ലാ ഹിന്ദുജാതിവിഭാഗങ്ങളും- ഈഴവരും ഹരിജനും നായരുമെല്ലാം- ഒരേ വേഷമണിഞ്ഞു് ഒരേ ഗണഗീതംപാടി സമഭാവനയോടെ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ ശാഖകളിലു് അത്ഭുതകരവും അക്ഷരാ൪ത്ഥത്തിലു് രോമാഞു്ചജനകവുമായ സാഹോദര്യത്തോടെ സഹകരിച്ചു് പ്രവ൪ത്തിക്കുമ്പോളു്ത്തന്നെ എത്ര ജാതിമതദുഷ്ടിലോട്ടും കൗടില്യത്തിലോട്ടുമാണു് തങ്ങളെയവ൪ ഒരുക്കിവിടുന്നതെന്നു് അവരുടെയാ രാഷ്ട്രീയമാനിഫെസ്സു്റ്റോ വിചാരധാര ഒറ്റപ്പ്രാവശ്യമെടുത്തു് വായിച്ചാലു്ത്തന്നെ മനസിലാകും, തനിക്കു് വിയോജിപ്പില്ലാത്തതും കാലവിരുദ്ധമല്ലാത്തതുമായ ഒറ്റവരിപോലുമതിലില്ലാത്തതെന്തെന്നു് അമ്പരന്നുപോകും, ത൯റ്റെ അതുവരെയുള്ള ജാതിമതസഹകരണസങ്കലു്പ്പങ്ങളു്ക്കു് കടകവിരുദ്ധവും തന്നേക്കാളൊക്കെയെത്രയോ വളരെത്താഴു്ന്നു് വെറും മൃഗതുല്യമായ മലിനമനസ്സി൯റ്റെയുടമകളാണു് വടക്കേയിന്ത്യയിലിരുന്നു് നെറ്റിയിലൊരു സിന്ദൂരക്കുറിയുമിട്ടു് ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ത്യ൯ റിപ്പബ്ലിക്കിനും ഒട്ടുംനിരക്കാത്ത ജാതിമതമദംകയറിയ അസംബന്ധപ്പ്രസു്താവനകളു് നടത്തിവിടുന്നതെന്നു് ഭയപ്പെട്ടുപോകും. പക്ഷേ അതിനകംതന്നെ സ്വന്തംശാഖവിട്ടു് മറ്റു് അന്യദേശശാഖകളു്ക്കും പ്രദേശങ്ങളു്ക്കുമകത്തു് കടന്നുചെന്നുകയറിയുള്ള ആക്രമണങ്ങളു്ക്കും നിയമവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും ഉത്തരവാദിയായി ഇനിമറ്റൊരു പ്രസ്ഥാനത്തിനകത്തും സ്വീകാര്യനല്ലാതായിമാറി പുറപ്പെട്ടുവന്ന തീരത്തുനിന്നും വളരെയേറെദൂരം മുന്നേറി ഇനിമറുകരയിലേക്കു് ജീവിതാവസാനംവരെ തുഴയുകയല്ലാതെ മറ്റൊരുമാ൪ഗ്ഗവുമില്ലാതായിക്കഴിഞ്ഞിരിക്കും. അപ്പോഴാണു് കയറിവരൂവെന്നുപറഞ്ഞു് പി. ജയരാജനെപ്പോലുള്ളയാളുകളു് കൈപിടിച്ചുയ൪ത്തുകയും അമ്പാടിക്കണ്ണ൯മാ൪ അമ്പാടിസ്സഖാക്കളാവുകയും ചെയ്യുന്നതു്- മറിച്ചും.


Written and first published on: 07 March 2021


NOTE:

1. ബീജേപ്പീയുടെ നിയമത്തിലു് അടുത്തകാലത്തുവരുത്തിയ മാറ്റം 75 വയസ്സായാലാണു് ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാ൯പാടില്ലാത്തതെന്നാണു്; അവരതു് 65 ആക്കട്ടേ! അവരതു് 85 ആക്കിയാലു്പ്പോലും അവരുടെ നിയമപ്രകാരം ഈ. ശ്രീധര൯ ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാ൯ അ൪ഹനല്ല.

2. This article was started as SM492. മെട്രോമാനായതുകൊണു്ടോ മെട്രോമേനോനായതുകൊണു്ടോ ശോഭാസുരേന്ദ്രനെ ചവിട്ടിപ്പുറത്താക്കി ബീജേപ്പീ ശ്രീധരനെ സ്വീകരിച്ചതു്?, which briefly continued as…

‘മെട്രോമാനായതുകൊണു്ടോ മെട്രോമേനോനായതുകൊണു്ടോ ശോഭാസുരേന്ദ്രനെ ചവിട്ടിപ്പുറത്താക്കി ബീജേപ്പീ ശ്രീധരനെ സ്വീകരിച്ചതു്? അങ്ങനെയെങ്കിലു് പന്തളം രാജാവിനെയോ കുറേ ക്ഷത്രിയ൯മാരെയോ കിട്ടുകയാണെങ്കിലു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റു് കെ. സുരേന്ദ്രനെത്തന്നെ ബീജേപ്പീ ചവിട്ടിപ്പുറത്താക്കുമല്ലോ!’, written and first published on: 20 February 2021. It has since been elaborated, updated and published as SM517. ബീജേപ്പീയുടെ നിയമമനുസരിച്ചു് 65വയസ്സായാലു്പ്പിന്നെ കേരളാമുഖ്യമന്ത്രിയെന്നല്ല ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാ൯പാടില്ലെന്നു് മെട്രോമേനോനു് പറഞ്ഞാലു്മനസ്സിലാവണു്ടേ! which can be read here as this article.





No comments:

Post a Comment