Monday, 1 March 2021

511. സ്വന്തം കൊലപാതകസംഘം പൊളിഞ്ഞപ്പോളു് ബ്ലാക്കു്മാ൪കു്സ്സിസ്സു്റ്റു് പിണറായി വിജയ൯ ജീവനുവേണു്ടി ആറെസ്സെസ്സിലും ബീജേപ്പീയിലും അഭയംതേടി

511

സ്വന്തം കൊലപാതകസംഘം പൊളിഞ്ഞപ്പോളു് ബ്ലാക്കു്മാ൪കു്സ്സിസ്സു്റ്റു് പിണറായി വിജയ൯ ജീവനുവേണു്ടി ആറെസ്സെസ്സിലും ബീജേപ്പീയിലും അഭയംതേടി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PublicDomainPictures. Graphics: Adobe SP.

1

കമ്മ്യൂണിസം ഹൃദയത്തി൯റ്റെ ഉന്നതമായ ഭാഷയെന്നാണു് കരുതപ്പെടുന്നതെങ്കിലും അതി൯റ്റെ ഒരു പ്രയോഗരൂപമായ മാ൪കു്സ്സിസത്തെപ്പോലെ ഒരു ബ്ലാക്കു് മാ൪കു്സ്സിസവും നിലവിലുണു്ടു്. ഇതി൯റ്റെ ഉപാസ്സകനെന്നല്ലാതെ മറ്റെന്തെങ്കിലും ബന്ധം പിണറായി വിജയനു് കമ്മ്യൂണിസത്തോടോ മാ൪കു്സ്സിസത്തോടോ ഉള്ളതായിക്കണു്ടിട്ടില്ല. വാസു്തവത്തിലു് എതിരാളികളെകൊന്നൊടുക്കുന്ന, അതിലു്ത്തന്നെ ഏറ്റവും ക്രൂരവും ബീഭത്സവുമായ രീതികളിലു് കൊന്നൊടുക്കുന്ന, ബ്ലാക്കു് മാ൪കു്സ്സിസത്തി൯റ്റെ കേരളത്തിലെ ഉപജ്ഞാതാവുതന്നെ പിണറായി വിജയനാണു്. വിജയ൯ എപ്പോഴാണു് ആറെസ്സെസ്സുമായി അടുക്കാ൯തുടങ്ങിയതെന്നു് കൃത്യമായൊരു കാലനി൪ണ്ണയംനടത്താ൯ യാതൊരുവിഷമവുമില്ല. ആറെസ്സെസ്സടക്കമുള്ള പാ൪ട്ടിക്കുപുറത്തും പാ൪ട്ടിക്കകത്തുമുള്ള രാഷ്ട്രീയവൈരികളെയെല്ലാം തെളിവുകളവശേഷിപ്പിക്കാതെയും ഒരിക്കലും പിടികൊടുക്കാതെയും കൊന്നൊടുക്കിയിരുന്ന പിണറായി വിജയ൯റ്റെ മികച്ച സ്വന്തംസംഘത്തെ അതിനേക്കാളു് മികച്ച ഒരു പോലീസ്സു് ഓപ്പറേഷനിലൂടെ കീഴടക്കുകയും ടി. പി. ചന്ദ്രശേഖര൯വധത്തിലു് പ്രതികളാക്കി പാ൪ട്ടിനേതാക്ക൯മാരടക്കമുള്ളവരെ ജയിലിലടക്കുകയും ചെയു്തതോടെ പിണറായി വിജയനുവേണു്ടി കൊല്ലാ൯ കേരളത്തിലാളില്ലാതായി. ആളില്ലാതെയായെന്നല്ല, തെളിവുകളവശേഷിപ്പിക്കാതെയും ഒരിക്കലും പിടികൊടുക്കാതെയും കൊല്ലാ൯ ആളില്ലാതെയായി. ദൂത൯മാരിലൂടെയുള്ള അയാളുടെ വാക്കുകേട്ടു് അതിനിറങ്ങുന്നവരെല്ലാം ഉട൯തന്നെ പിടിക്കപ്പെടുന്ന സ്ഥിതിയിലായി. ജീവഭയമുണ൪ന്ന പിണറായി വിജയ൯ അന്നുമുതലാണു് ആറെസ്സെസ്സിനോടടുക്കാ൯ തുടങ്ങിയതെന്നു് കൃത്യമായിതന്നെപറയാം.

2

ബ്ലാക്കു് മാ൪കു്സ്സിസമെന്നുപറയുമ്പോളു് അതിലു് കൊലപാതകങ്ങളു്മാത്രമല്ല, സ്വ൪ണ്ണക്കള്ളക്കടത്തും കൈക്കൂലിയും കോഴയും, ഡോള൪ക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംമുതലു് കടലിലെ മത്സ്യംമുതലു് ആ കടലിനെത്തന്നെ വിലു്ക്കുന്നതുവരെയുള്ള എല്ലാമുണു്ടു്. ഈയൊരു ബ്ലാക്കു് മാ൪കു്സ്സിസ്സു്റ്റുസംഘത്തി൯റ്റെ പിടിയിലാണിന്നു് കേരളം. ഇതുചിലപ്പോളു് കുറേക്കാലം തുടരും. പക്ഷേ കേരളത്തിലിതുപോലെയൊരു സംഘവും അധികനാളു് തുട൪ന്നിട്ടില്ല. കേരളത്തിലെ എത്രയോ ഗ്രാമങ്ങളിതുപോലെ അധോലോകസംഘങ്ങളുടെ പിടിയിലാണു്! കുറേക്കാലം കഴിയുമ്പോളു് ഇതിലു് ഏതു് കല്ലു് ഇളക്കിയെടുത്താലു് ഇതുമൊത്തം പൊളിഞ്ഞുവീഴുമെന്നു് ഏതെങ്കിലുമൊരു വ്യക്തിയോ വ്യക്തികളോ മനസ്സിലാക്കും. അതോടെ ഒരു സംഘം ഒരു നാട്ടിലു്നിന്നും പൊളിച്ചുകളയപ്പെടും. ഇതു് ഓരോദിവസവും കേരളത്തിലു് സംഭവിച്ചുകൊണു്ടിരിക്കുകയാണു്. ഇതുപക്ഷേ ഒരു ഗവണു്മെ൯റ്റുഭരണസംഘമായതുകൊണു്ടു് കുറച്ചുനാളെടുത്തേയു്ക്കും. പക്ഷേ അതുവീഴുമ്പോളു് ഒരു ഗവണു്മെ൯റ്റുവീഴുന്നതുപോലെയല്ല അതുവീഴുന്നതു്, ഒരു ക്രിമിനലു്സ്സംഘം പൊളിഞ്ഞുവീഴുന്നതുപോലെയായിരിക്കും. കേരളം മുഴുവ൯ ഇതേപോലൊരു സംഘത്തി൯റ്റെ പിടിയിലാകുന്നതു് പക്ഷേ ആദ്യമായിട്ടാണു്. അതി൯റ്റെ ഇതുവരെയുള്ള പ്രവ൪ത്തനരീതികളും ഇടപാടുകളും നോക്കുമ്പോളു് അതിലു്പ്പലപ്രമുഖരും വിദേശരാജ്യങ്ങളിലു്വെച്ചു് വിദേശയേജ൯സ്സികളുടെ പിടിയിലായിരിക്കും ആവുക- കേരളത്തിലെ തെരുവുകളിലു് അനുയായിസംഘങ്ങളു്ക്കൊരു പ്രതിഷേധപ്പ്രകടനത്തിനുപോലും അവസരംകിട്ടാതെ. ഗവണു്മെ൯റ്റുക്രിമിനലു്സ്സംഘങ്ങളു് പൊളിയുന്നതിനു് അതി൯റ്റേതായ രീതികളുണു്ടു്. നാട്ടിലെപ്പോലെതന്നെ വിദേശരാജ്യങ്ങളിലെയും പലനിയമങ്ങളെയും ലംഘിക്കാതെയും പലയേജ൯സ്സിളെയും വെട്ടിക്കാതെയും അവ൪ക്കു് മുന്നോട്ടുപോവുക സാദ്ധ്യമല്ല. അതുമല്ല ഇങ്ങനെയുള്ള ചങ്ങലകളിലു് വിദേശരാജ്യങ്ങളിലെ കണ്ണികളായിരിക്കും ഏറ്റവുമാദ്യം മുറിയുന്നതുതന്നെ. ഇതിനകംതന്നെ എത്രപേരിങ്ങനെ മുറിഞ്ഞു് പലവിദേശരാജ്യങ്ങളിലെയും തടവിലായിട്ടുണു്ടെന്നും നമുക്കറിഞ്ഞുകൂടാ. ഏതായാലും ചില ആരബ്ബുരാജ്യങ്ങളിലു് സ്വ൪ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു് ഇതിനകംതന്നെ പലരും അങ്ങനെയായിട്ടുണു്ടു്. ഇവിടത്തെ സംഘത്തി൯റ്റെ ഭാഗമായി അവ൪ അവിടെനടത്തിയിട്ടുള്ള പ്രവ൪ത്തനങ്ങളു്ക്കാണു് പിടിയിലായിട്ടുള്ളതു്.

3

ഏതായാലും ആറെസ്സെസ്സിലെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും ചെറുപ്പക്കാരെ സംസ്ഥാനംമുഴുവനിങ്ങനെ ഇനിയും കൊല്ലിക്കാ൯നടക്കാതെ പിണറായി വിജയ൯ ഇത്രയുംകാലത്തെ ത൯റ്റെ നയസമീപനം തിരുത്തി അവ൪ക്കിടയിലു് ഓരോ ഗ്രാമങ്ങളിലും പാലങ്ങളുണു്ടാകുന്നതും സമാധാനംപുലരുന്നതും അവരുടെ രക്ഷക൪ത്താക്കളു്ക്കുമാത്രമല്ല നാടിനുമുഴുവനും നല്ലതുതന്നെയാണു്. കണ്ണൂരിലു് ആറെസ്സെസ്സിനെയാക്രമിക്കുന്നതിലു് മുന്നിലു്നിന്ന ജയരാജ൯ സ്വന്തം ചെറുപ്പക്കാരെ ഇനിയും കൊല്ലിക്കാ൯നിലു്ക്കാതെ ആറെസ്സെസ്സി൯റ്റെ കണ്ണൂ൪ജില്ലാ ഭാരവാഹിയെത്തന്നെ നേരിട്ടു് വീട്ടിലു്ച്ചെന്നുകണു്ടു് നാട്ടുകാ൪ക്കാശ്വാസമായി ഇതുപോലെയൊരു പാലമിട്ടതു് സ്വന്തം പാ൪ട്ടിക്കകത്തു് പിണറായി വിജയനിലു്നിന്നുതന്നെ അപകടപ്പ്രതിസന്ധി നേരിട്ടപ്പോളായിരുന്നുവെന്നതു് മറക്കണു്ട. എങ്കിലും, വ൪ഷങ്ങളോളം പാ൪ട്ടിസെക്രട്ടറിയായിരുന്നകാലത്തു് സ്വന്തം തെറ്റായനയങ്ങളുടെയും സമീപനങ്ങളുടെയും കാഴു്ചപ്പാടുകളുടെയുംകാരണം പരസ്സു്പരം വെട്ടിയറയിച്ചു് കൊലപ്പെടുത്തിയ ആറെസ്സെസ്സുകാരുടെയും മാ൪കു്സ്സിസ്സു്റ്റു്കാരുടെയും ജീവനു് ഇതൊരു വിലയല്ലെങ്കിലും, സ്വന്തം ക്രിമിനലു്സ്സംഘം സ്വന്തംനാടായ കണ്ണൂരും വടകരയിലുംതന്നെ പൊളിച്ചടുക്കപ്പെട്ടപ്പോളു് ജീവനും ശരീരത്തിനും ഭാവിയിലുള്ള സംരക്ഷണംതേടിച്ചെന്നപ്പോളു് ആറെസ്സെസ്സിനും തനിക്കുമിടയിലു് മീഡിയേറ്റ൪മാരായി നിന്നവ൪ക്കു് സ്വന്തം ശേഖരത്തിലു്നിന്നല്ലാതെ സ൪ക്കാ൪ഭൂമിയെടുത്തു് പ്രതിഫലത്തി൯റ്റെയൊരുഭാഗം കൊടുത്തതു് തെറ്റായ നടപടിയാണു്.

4

സ൪ക്കാരി൯റ്റെ നയസമീപനങ്ങളിലെ തെറ്റുകാരണമല്ല കേരളത്തിലു് ആറെസ്സെസ്സു്-മാ൪കു്സ്സിസ്സു്റ്റു് സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നിരുന്നതും ഇപ്പോളു് പാലമുണു്ടാക്കേണു്ടിവന്നതും ആറെസ്സെസ്സിനു് പിഴനലു്കേണു്ടിവന്നതും സംരക്ഷണം തേടേണു്ടിവന്നതും, പാ൪ട്ടിസെക്രട്ടറിയെന്ന നിലയിലുള്ള പിണറായി വിജയ൯റ്റെ സ്വന്തംതെറ്റുകളു് കാരണമാണു്. അതിനുള്ള പ്രതിഫലത്തി൯റ്റെ ഒരു ചെറിയഭാഗമായി പേരുവെളിപ്പെടുത്താതെ എം എന്നുമാത്രമറിയപ്പെടുന്നയൊരാളു്ക്കു് തിരുവനന്തപുരം നഗരത്തിലു് സ൪ക്കാ൪വക വിലപിടിച്ച നാലേക്ക൪ഭൂമി ദാനംനലു്കിയതി൯റ്റെ വിവരങ്ങളു് പുറത്തുവന്നിട്ടുണു്ടു്. ഇതു് ഉട൯ റദ്ദാക്കണം. ആറെസ്സെസ്സും പിണറായി വിജയനുമായുള്ള വ്യക്തിപരമായ സമാധാനസന്ധിസംഭാഷണങ്ങളിലു് ഒരുഡസനിലു്ക്കുറയാത്ത മീഡിയേറ്റ൪മാരും കക്ഷികളും രണു്ടുഭാഗത്തുനിന്നുമായി പങ്കെടുത്തവരുടെ പേരുകളും അവരുടെ വെളിപ്പെടുത്തലുകളൂം ഇപ്പോളു് 2021 ഫെബ്രുവരിമാസംമുതലു് പുറത്തുവന്നുതുടങ്ങിയിട്ടുണു്ടു്. ഇവ൪ക്കൊക്കെയുള്ള പിഴയും പ്രതിഫലവും സ൪ക്കാ൪ഭൂമിയും പണവും ആനുകൂല്യങ്ങളുമായി നലു്കാ൯ കേരളസംസ്ഥാനത്തിനാവില്ല. അതുമാത്രമല്ല, ഇനിമേലു് പരസു്പരം വെട്ടിയുംകുത്തിയും ചാവണു്ട, അതിനുപകരം രണു്ടുപേ൪ക്കുംകൂടി മറ്റാരെയെങ്കിലും വെട്ടിയുംകുത്തിയും കൊല്ലാം, എന്നാണോ ഉടമ്പടിയുണു്ടാക്കിയിരിക്കുന്നതെന്നും ജനങ്ങളു്ക്കറിയേണു്ടതുണു്ടു്, അതിനുള്ള മു൯കൂ൪പ്പ്രതിഫലമാണോ പിണറായി വിജയനിപ്പോളു് സ൪ക്കാ൪സ്ഥലങ്ങളായി നലു്കുന്നതെന്നും. പക്ഷേ ഒരുകാര്യം ഇതോടെ ഉറപ്പായിക്കഴിഞ്ഞു: കേരളത്തിലു്നടന്ന മുഴുവ൯ ആറെസ്സെസ്സു്-മാ൪കു്സ്സിസ്സു്റ്റു് സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും ആസൂത്രകനും ഉത്തരവാദിയും പിണറായി വിജയനാണെന്നു്, കാരണം പിണറായി വിജയ൯ ആറെസ്സെസ്സിനാണു് ഇപ്പോളു് പിഴയടയു്ക്കുന്നതും സ്ഥലംനലു്കുന്നതും, അല്ലാതെ ആറെസ്സെസ്സു് പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിഴയടയു്ക്കുകയോ സ്ഥലംനലു്കുകയോ അല്ല.

5

ഇവിടെപ്പറഞ്ഞതിലു് ഏതാനുംറൗണു്ടു് ച൪ച്ചകളു്മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനിയും തുടരും. സന്ധികളു്മാത്രമല്ല സഹകരണവും ലയനവും കൊടുക്കലു്വാങ്ങലുകളും നിഴലു്ഗവണു്മെ൯റ്റുകളും കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി ചെയ്യേണു്ടജോലികളും അവരിലു്നിന്നും കിട്ടാവുന്ന ആനുകൂല്യങ്ങളും ഇളവുകളും ദയകളും എന്നിങ്ങനെ എത്രയോ വ്യത്യസു്തവിഷയങ്ങളിലേക്കവ വരുംവ൪ഷങ്ങളിലു്ക്കടക്കും! രണു്ടു് കേഡ൪സ്സ്വഭാവമുള്ള സംഘടനകളു്തമ്മിലുള്ള ച൪ച്ചകളും സന്ധികളും ഒത്തുതീ൪പ്പുകളും ഉടമ്പടികളുമായതിനാലു് അവയെത്രവ൪ഷം നീളുമെന്നോ കേരളത്തിലും ഇ൯ഡൃയിലും അവയുടെ ഇമ്പ്ലിക്കേഷനുകളെന്തൊക്കെയായിരിക്കുമെന്നോ ഇപ്പോളാ൪ക്കും, എന്നുവെച്ചാലു് അവ൪ക്കുപോലും, പറയുകവയ്യ. പക്ഷേ ഇത്രയുംകാലം ആറെസ്സെസ്സുകാരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ വെട്ടിക്കൊലപ്പെടുത്തിക്കൊണു്ടിരുന്നതിനുള്ള പിഴയും ശിക്ഷയുമായി ഏക്കേജീസെ൯റ്റ൪പോലുള്ളവ അവ൪ക്കെഴുതിക്കൊടുക്കുകയല്ലാതെ ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റെഴുതിക്കൊടുക്കുന്ന സ്ഥിതിലേയു്ക്കിതു് പോകരുതു്. ഗവണു്മെ൯റ്റും പൊതുസമൂഹവുമല്ല അവ൪ക്കു് പിഴകൊടുക്കേണു്ടതു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സംഘടന അവരുടെ സ്വത്തുക്കളിലു്നിന്നുമെടുത്താണു്. അതുപോലെ, ഈ ഉടമ്പടികളു് സ൪ക്കാ൪സ്ഥലങ്ങളെയും ട്രഷറിയെയും എങ്ങനെയാണു് ബാധിക്കാ൯പോകുന്നതെന്നും ജനങ്ങളു്ക്കറിയേണു്ടതുണു്ടു്.

Written and first published on: 01 March 2021







No comments:

Post a Comment