527
ലോകംമുഴുവ൯നടന്നു് കടംവാങ്ങി കിട്ടുന്നതു്
കോ൪പ്പറേറ്റുകളു്ക്കുകൊടുത്തു് പിണറായി വിജയ൯ അഞു്ചുകൊല്ലംകൊണു്ടു്
കേരളത്തെ ദുബായിപോലാക്കുമെന്നു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
ലോകംമുഴുവ൯നടന്നു് കടംവാങ്ങി, കിട്ടുന്നതു് കോ൪പ്പറേറ്റുകളു്ക്കുകൊടുത്തു്, പിണറായി വിജയ൯ അഞു്ചുകൊല്ലംകൊണു്ടു് കേരളത്തെ ദുബായിപോലാക്കുമെന്നു്- നരേന്ദ്രമോദി ഗുജറാത്തിനെ ആക്കിയപോലെ! കേരളം ഇപ്പോളു്ത്തന്നെ പിണറായി വിജയ൯റ്റെ കഴിഞ്ഞ അഞു്ചുകൊല്ലത്തെ ഭരണംകൊണു്ടു് അന്താരാഷ്ട്ര സ്വ൪ണ്ണംകള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും അതി൯റ്റെ ലോകതലസ്ഥാനമായ ദുബായിതന്നെയാണല്ലോ, ഇനിക്കൂടുതലെടുത്തിട്ടു് എന്തോന്നു് ആക്കാനാണു്? ഇതിനുള്ള മൂലധനസമാഹരണം കേരളത്തി൯റ്റെ ട്രഷറിയിലു് ഒതുങ്ങുന്നതുമല്ല, അതിനകത്തുവരുന്ന ഇച്ചിരി കരംപിരിവുകൊണു്ടു് സാധിക്കുന്നതുമല്ലെന്നുള്ളതു് വ്യക്തമാണല്ലോ. അപ്പോളു് അതിനുള്ള ധനസമാഹരണത്തിനു് ലോകംമുഴുവ൯നടന്നു് കടംവാങ്ങും- സ൪ക്കാരി൯റ്റെ ബോണു്ടുകൊടുത്തു്. ഇപ്പോളു് ആളുക്കു് അമ്പതിനായിരംരൂപയുള്ള കേരളത്തി൯റ്റെ കടം അതോടെ അഞു്ചുവ൪ഷംകൊണു്ടു് ആളുക്കു് അഞു്ചുകോടിരൂപയായിക്കൊള്ളും. തിരിച്ചടവിനു് ജനങ്ങളു്ക്കു് യാതൊരു നിവൃത്തിയുമില്ലാതാകുമ്പോളു് സകലരുടെയും കൂടുംകിടക്കയും വിദേശികളു്വന്നു് റിക്കവറി കോ൪പ്പറേഷനുകളു്വഴി ജപു്തിചെയു്തു് കിട്ടിയവിലയു്ക്കുവിറ്റോ എല്ലാംകൂടിച്ചേ൪ത്തു് റീയലെസ്സു്റ്റേറ്റാക്കി റിലയ൯സ്സിനോ അദാനിയു്ക്കോ നരേന്ദ്രമോദിക്കോ ബീജേപ്പീക്കോ വിറ്റോ ഈടാക്കിക്കൊണു്ടുപോകും. കടംവാങ്ങുന്ന പൈസ്സയാകട്ടേ കണു്സ്സളു്ട്ട൯സ്സികളെവെച്ചു് അപ്പഴപ്പോളു് ഓരോരോ പ്രോജക്ടുകളുണു്ടാക്കി കോ൪പ്പറേറ്റുകളു്ക്കു് നലു്കികൊണു്ടിരിക്കുകയുംചെയ്യും. ഇതാണു് 2021ഏപ്രിലിലെ കേരളത്തിലെ അസ്സംബിത്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു് പാ൪ട്ടിയിലു് രണു്ടുപ്രാവശ്യം ജയിച്ചവരെയെല്ലാംവെട്ടി ആറാമതുംമത്സരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വിപ്ലവനേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയ൯റ്റെ ധ൪മ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകമ്മിറ്റിരൂപീകരണത്തിലു് കോടിക്കണക്കിനുരൂപ വാതിലുവഴിയും ജന്നലുവഴിയും ഓടുപൊളിച്ചും സൈഡിലൂടെയുമൊക്കെ ഉണു്ടാക്കിയതിനു് ഇക്കുറി സീറ്റുകൊടുക്കാതെവിട്ട വ്യവസായമന്ത്രി ഈപ്പീ ജയരാജ൯ മാ൪ച്ചു് പന്ത്രണു്ടിനു് വരച്ചിട്ട പിണറായി വിജയ൯റ്റെ ഭാവിവികസനചിത്രം! പിണറായി വിജയ൯റ്റെ വികസനചിത്രമാണോ കേരളത്തി൯റ്റെ വികസനചിത്രമാണോയെന്നു് ജയരാജനെന്തായാലും വിശദമാക്കിയില്ല.
2
പണമെന്നുകേളു്ക്കുമ്പോളു് വായിലു്വെള്ളമൂറി ഭ്രാന്ത൯മാരാകുന്ന പല ഭരണാധികാരികളെയും സമയത്തിനു് തടഞ്ഞുനി൪ത്താ൯കഴിയാതെ വ൪ഷങ്ങളോളം ചുമക്കേണു്ടിവന്നതുകൊണു്ടാണു് പല ആഫ്രിക്ക൯ രാജ്യങ്ങളും കുത്തുപാളയെടുത്തു് ഈഗതി വന്നുപോയതു്! ആ ഭരണാധികാരികളൊക്കെ ആഫ്രിക്കവിട്ടുപോയി ആ പണവുമായി കരീബിയ൯ ദ്വീപുകളും ഹവായി ദ്വീപുകളിലും ബഹാമാസ്സിലുമൊക്കെ സുഖമായി ഇപ്പോഴും കഴിയുന്നു. അവ൪ ചതച്ചുതുപ്പിയ മനുഷ്യക്കോലങ്ങളെയാണു് നട്ടെല്ലും നെഞു്ചും ഒട്ടുംദൂരമിടാതെ ഒരുമിച്ചുപറ്റിച്ചേ൪ന്ന പട്ടിണിരൂപങ്ങളായി മാധ്യമങ്ങളു് ഇടയു്ക്കിടയു്ക്കു് ദരിദ്രരാജ്യങ്ങളെകുറിച്ചെഴുതുമ്പോളു് പ്രദ൪ശ്ശിപ്പിക്കുന്നതു്. അവയോരോന്നും സമ്പന്നരാജ്യങ്ങളായിരുന്നു, കേരളത്തെപ്പോലെ, അവരുടെ പ്രകൃതിവിഭവശേഷിയും മനുഷ്യവിഭവശേഷിയുംവെച്ചു്- പിണറായി വിജയ൯മാരും ഈപ്പീ ജയരാജ൯മാരും അവിടെ ഭരണാധികാരികളും മന്ത്രിമാരുമാകുന്നതിനുമുമ്പു്. വാസു്തവത്തിലു് ഇതുപോലെയുള്ള ഭരണാധികാരികളുടെ കാര്യത്തിലു് ഈ ആഫ്രിക്ക൯ രാജ്യങ്ങളു് ഭാഗ്യവാ൯മാരായിരുന്നു എന്നുതന്നെപറയണം. അവരുടെ എണ്ണം വളരെക്കുറച്ചേയുണു്ടായിരുന്നുള്ളൂ. ഇവിടെപ്പറഞ്ഞവരേക്കാളു് അഞു്ചിരട്ടിയും പത്തിരട്ടിയും ഇതുപോലെയുള്ള ഭരണാധികാരികളു് അവിടെയുണു്ടാവേണു്ടതായിരുന്നു, പക്ഷേ ഭാഗ്യത്തിനു് അവരെയെല്ലാം അതിനുംമുമ്പേ കഴുതപ്പുലിപിടിച്ചു് തിന്നുകൊണു്ടുപോയി.
Written and first published on: 13 March 2021
No comments:
Post a Comment