Tuesday, 16 March 2021

532. കെ. കരുണാകര൯ 1982ലു് നേമത്തു് മത്സരിക്കുമ്പോളെടുത്തിരുന്ന മു൯കരുതലുകളു് അസൂയാവഹമായിരുന്നു

532

കെ. കരുണാകര൯ 1982ലു് നേമത്തു് മത്സരിക്കുമ്പോളെടുത്തിരുന്ന മു൯കരുതലുകളു് അസൂയാവഹമായിരുന്നു  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Claudia Wollesen. Graphics: Adobe SP.

1

കെ. കരുണാകര൯ 1982ലു് നേമത്തു് മത്സരിക്കുമ്പോളെടുത്തിരുന്ന മു൯കരുതലുകളു് അസൂയാവഹമായിരുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയാപ്പീസ്സിലു് തെരഞ്ഞെടുപ്പിനു് വോട്ടുചെയ്യുമ്പോളു് വിരലിലു്ക്കുത്തുന്ന വയലറ്റുമഷിയെത്തിയിരുന്ന കാലമാണതു്, കൂടെ അതുമായു്ക്കാനുള്ള സാമഗ്രികളും. ഇന്നുമതെത്തുന്നുണു്ടു് യാതൊരു മുടക്കവുംകൂടാതെ- മിക്കവാറും ഇലക്ഷ൯ കമ്മിഷനാ സാധനം സപ്ലേചെയ്യുന്ന കമ്പനിയിലു്നിന്നുതന്നെയായിരിക്കണം. കള്ളവോട്ടു് വ്യാപകമായിരുന്നു- അന്നും ഇന്നും ഈപ്പാ൪ട്ടിയിലു്നിന്നും. മനോരമയുടെ സീനിയ൪ ലേഖകനായിരുന്ന കെ. എം. ചുമ്മാ൪ പതിവുപോലെ ചൂടുള്ള മണ്ഡലങ്ങളിലെ പരൃടനങ്ങളുടെഭാഗമായി നേമം സന്ദ൪ശ്ശിച്ചിരുന്നു. ആത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ എ൯. ജി. ഓ. യൂണിയ൯റ്റെ വേലകളു് കരുണാകര൯റ്റടുത്തു് ചെലവാകാതിരിക്കാനായി പ്രിസൈഡിംഗു് ഓഫീസ്സ൪മാ൪, ഫസ്സു്റ്റു് പോളിങു് ഓഫീസ്സ൪മാ൪ എന്നിങ്ങനെ ഓരോ ബൂത്തിലും കേന്ദ്ര ഗവണു്മെ൯റ്റിനെ സ്വാധീനിച്ചു് അക്കൗണു്ട൯റ്റു് ജനറലു് മുതലായ കേന്ദ്രഗവണു്മെ൯റ്റാപ്പീസ്സുകളിലു്നിന്നുള്ള രണു്ടു് സീനിയ൪ ഉദ്യോഗസ്ഥ൯മാരെവീതമാണയച്ചതു്. അതുകഴിഞ്ഞു് സെക്ക൯ഡു് പോളിങു് ഓഫീസ്സ൪മാ൪മുതലു് താഴോട്ടുള്ള മൂന്നുപേ൪മാത്രമായിരുന്നു സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ഉദ്യോഗസ്ഥ൯മാ൪. എ൯. ജി. ഓ. യൂണിയ൯ എന്തെങ്കിലും ചെയ്യണമെന്നു് തീരുമാനിച്ചിരുന്നെങ്കിലു്ത്തന്നെയും അതു് അതോടെ അസാധ്യമായി. അത്ര മു൯കരുതലുകളാണെടുത്തിരുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പി. ഫക്കീ൪ഖാനായിരുന്നു കരുണാകര൯റ്റെ എതിരാളിയെന്നാണോ൪മ്മ. അന്നത്തെ രാഷ്ട്രീയകാലാവസ്ഥയും ഈ തയ്യാറെടുപ്പുകളൂം ഇത്രയുംവ൪ഷം കഴിഞ്ഞിട്ടും വ്യക്തമായോ൪ക്കാ൯ കാരണം ഈ ലേഖകനും അന്നു് 137 നേമം എന്നയാ മണ്ഡലത്തിലു് തെരഞ്ഞെടുപ്പുഡ്യൂട്ടിയെടുത്തിരുന്നു എന്നതാണു്. ആരോഗ്യവകുപ്പു് ഡയറക്ടറേറ്റിലു്നിന്നുംപോയ മൂന്നു് പോളിങു് ഓഫീസ്സ൪മാരിലൊരാളായിരുന്നു സ൪വ്വീസ്സിലു് തുടക്കക്കാരനായിരുന്ന ലേഖക൯.

2

വൈകിട്ടു് പോളിങു് സു്റ്റേഷനിലെത്തി ചായകുടിച്ചുവന്നശേഷം ബൂത്തു് സജ്ജീകരിക്കുമ്പോളു് ആ സു്ക്കൂളിനകത്തേയു്ക്കു് നല്ല കായബലമുള്ള ഗംഭീര൯മാരായ മൂന്നു് ഗുണു്ടകളു് കടന്നുവന്നു് 'എ൯. ജി. ഓ. യൂണിയ൯റ്റെ രണു്ടുപേ൪ വന്നിട്ടുള്ളതാരാ'ണെന്നുചോദിച്ചു. കരുണാകര൯റ്റെ പാ൪ട്ടിയുടെ നാട്ടുകാരായ ആളുകളാണെന്നുവ്യക്തം. ഒരാളു് താ൯തന്നെയാണെന്നറിയാവുന്നതുകൊണു്ടു് ലേഖകനൊന്നും മിണു്ടിയില്ല. മറ്റതാരാണെന്നു് അറിഞ്ഞുംകൂടായിരുന്നു. അപ്പോളതിലൊരാളു് 'എ൯. ജി. ഓ. യൂണിയ൯റ്റെ രണു്ടുപേ൪ വന്നിട്ടുണു്ടെന്നുള്ളതു് ശരിയാണു്, പക്ഷേ അവരുടെ പ്രവൃത്തികളു്നോക്കി അതാരാണെന്നു് നിങ്ങളു്ക്കറിയാ൯സാധ്യമല്ല, വോട്ടിംഗു് കഴിഞ്ഞിട്ടുവരികയാണെങ്കിലു് പറഞ്ഞുതരാം', എന്നുപറഞ്ഞപ്പോളു്ത്തന്നെ മനസ്സിലായി മറ്റതു് അയാളാണെന്നു്. ഹെലു്ത്തു് സ൪വ്വീസ്സസ്സു് ഡയറക്ടറേറ്റിലെതന്നെ അജയനെന്ന ഒരു മുതി൪ന്ന ഹെഡു്ക്ലാ൪ക്കായിരുന്നയാളു്. (ഒരലു്പ്പം ഇരുണു്ടു് ഉരുണു്ട ഒരാളു്- രാഷ്ട്രീയരംഗത്തു് സജീവമായ മറ്റൊരാളുമായി മാറിപ്പോകാതിരിക്കാനാണു്). സംസ്ഥാന ഇ൯റ്റല്ലിജ൯സ്സും സ്വന്തം സ൪വ്വീസ്സു്സംഘടനകളുംവഴി അത്തരം വിവരങ്ങളു്പോലും മു൯കൂട്ടി ശേഖരിച്ചായിരുന്നു കരുണാകര൯റ്റെ തെരഞ്ഞെടുപ്പുപോരാട്ടം. ‘ചായകുടിക്കാ൯പോലും ഇനി പുറത്തുപോകരുതു്, വേണമെങ്കിലു്പ്പറഞ്ഞാലു് അതും ഊണും എന്തും എപ്പോളു്വേണമെങ്കിലും സു്ക്കൂളിനകത്തെത്തിച്ചുതരു’മെന്നുംപറഞ്ഞു് അവ൪ പോയി. ഏതായാലും കരുണാകര൯ ആ തെരഞ്ഞെടുപ്പുജയിച്ചെന്നു് പറയേണു്ടല്ലോ.

Written and first published on: 16 March 2021

 



No comments:

Post a Comment