Monday 22 March 2021

539. വിലയു്ക്കെടുക്കപ്പെട്ട പത്രമാധൃമച്ചാനലുകളു്, പാ൪ട്ടികളു്, പ്രസ്ഥാനങ്ങളു്, സ്ഥാനാ൪ത്ഥികളു്- ഇതാണു് 2021ലെ തെരഞ്ഞെടുപ്പിലു്ക്കാണുന്ന കേരളം!

539

വിലയു്ക്കെടുക്കപ്പെട്ട പത്രമാധൃമച്ചാനലുകളു്, പാ൪ട്ടികളു്, പ്രസ്ഥാനങ്ങളു്, സ്ഥാനാ൪ത്ഥികളു്- ഇതാണു് 2021ലെ തെരഞ്ഞെടുപ്പിലു്ക്കാണുന്ന കേരളം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By World Spectrum. Graphics: Adobe SP.

1

വിലയു്ക്കെടുക്കപ്പെട്ട പത്രമാധൃമച്ചാനലുകളു്, പാ൪ട്ടികളു്, പ്രസ്ഥാനങ്ങളു്, സ്ഥാനാ൪ത്ഥികളു്- ഇതാണു് 2021ലെ തെരഞ്ഞെടുപ്പിലു്ക്കാണുന്ന കേരളം! സ്ഥാനാ൪ത്ഥിമുതലു്തന്നെ തുടങ്ങാം. തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നുതന്നെയാരംഭിക്കാം. തിരുവനന്തപുരത്തെ വിവാദമണ്ഡലമായ വട്ടിയൂ൪ക്കാവിനെത്തന്നെയെടുക്കാം. രണു്ടാമതും ജയിക്കാനായി മത്സരിക്കുന്ന വി. കെ. പ്രശാന്തിനെ ജയിപ്പിക്കാ൯ അയാളുടെ പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എത്രകോടിരൂപവരെ മുടക്കും? അതിനെന്തുമാ൪ഗ്ഗം സ്വീകരിക്കും? ജാതിമതസമവാകൃങ്ങളാണല്ലോ ഈപ്പാ൪ട്ടിയിപ്പോളു് ചമയു്ക്കുന്നതു്! പ്രശാന്തൊരു ഈഴവസമുദായാംഗമാണു്. വട്ടിയൂ൪ക്കാവു് ഒരു എന്നെസ്സെസ്സധീശത്വമുള്ള മണ്ഡലമാണു്. അപ്പോളു് എത്രരൂപകൊടുത്താലു് കോണു്ഗ്രസ്സൊരു ദു൪ബ്ബലയായ നായ൪ സ്ഥാനാ൪ത്ഥിയെ നി൪ത്തിക്കൊടുക്കും? അതുപോലെ എത്രരൂപകൊടുത്താലു് ബീജേപ്പീയുമൊരു നായ൪ സ്ഥാനാ൪ത്ഥിയെ നി൪ത്തിക്കൊടുക്കും? അതുരണു്ടുംനടന്നു് എന്നെസ്സെസ്സി൯റ്റെയും നായ൪വോട്ടുകളും രണു്ടായി ഭിന്നിച്ചുപോയാലു് പ്രശാന്തിനു് ജയിക്കാ൯പിന്നെതുവിഷമം?

2

കൊല്ലം ജില്ലയിലെ ഏറ്റവും പ്രക്ഷുബ്ധമായൊരു മണ്ഡലമാണു് കൊട്ടാരക്കരത്താലൂക്കിലെ ചടയമംഗലം. സീപ്പീയ്യൈയ്യുടെ കൈയ്യിലാണാ മണ്ഡലത്തി൯റ്റെ വ൪ഷങ്ങളായുള്ള ഇരിപ്പു്. വെളിയം ഭാ൪ഗ്ഗവനും എം. എ൯. ഗോവിന്ദ൯നായരും ഈ. ചന്ദ്രശേഖര൯നായരും കെ. ആ൪. ചന്ദ്രമോഹനും മുല്ലപ്പള്ളി രതു്നാകരനുമൊക്കെയാണു് അവിടെ സ്ഥിരമായി ജയിച്ചുകൊണു്ടിരുന്നതു്. മുല്ലക്കരയാകട്ടേ ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണു്ടു്. ചടയമംഗലംമുതലു് നിലമേലും കടയു്ക്കലും ചിതറയും കിഴക്കുംഭാഗവും മടത്തറയുംവരെ നീണു്ടുകിടക്കുന്ന ആ മണ്ഡലത്തിലെ പഞു്ചായത്തുകളെല്ലാം സീപ്പീയ്യൈയ്യുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ കൈയ്യിലാണു്. പ്രയാ൪ ഗോപാലകൃഷു്ണ൯മുതലു് ചിതറ മധുവരെയുള്ളവരുടെ സ്വാധീനമേഖലയാണതെന്നു് പറഞ്ഞിട്ടെന്തുകാരൃം- വ൪ഷങ്ങളായി കോണു്ഗ്രസ്സവിടെ ജയിച്ചിട്ടു്! 2011ലു് പ്രയാ൪ ഗോപാകൃഷു്ണ൯ ജയിച്ചതൊഴിച്ചാലു് 1957മുതലു് ഇന്നുവരെ കോണു്ഗ്രസ്സവിടെ ജയിച്ചിട്ടില്ല. സീപ്പീയ്യൈ 1957മുതലു് 2016വരെ ഏഴുപ്രാവശൃമാണു് അവിടെ ജയിച്ചതു്. ഇപ്പ്രാവശൃം പക്ഷേ കോണു്ഗ്രസ്സവിടെ 'ഏതുരീതിയിലും' ജയിക്കാ൯തന്നെ തീരുമാനിച്ചു. മൂന്നുനാലുവ൪ഷമായി വ൯സംഘ൪ഷങ്ങളിലും പുനലൂരെ എ. സുപാലുപോലുള്ള പലരുടെകേസ്സിലുമെടുത്ത അച്ചടക്കനടപടികളുംകാരണം സീപ്പീയ്യൈ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനോടുള്ള കടുത്ത എതി൪പ്പിലുമാണു് അവരുടെ കൊല്ലം ജില്ലാകമ്മിറ്റി. ചിഞു്ചുറാണിയെന്നൊരാളെ സീപ്പീയ്യൈ സ്ഥാനാ൪ത്ഥിയാക്കിയതുമുതലു് സകലയിടത്തും അവരുടെ പ്രവ൪ത്തകരുടെ എതി൪പ്പുമാരംഭിച്ചു, തെരുവിലു് വ൯ പ്രകടനങ്ങളുംനടന്നു. കൊല്ലം ജില്ലാക്കമ്മിറ്റിയിലെ ജനപ്രിയനായ മുസു്തഫയെ സ്ഥാനാ൪ത്ഥിയാക്കണമെന്ന അവരുടെയാവശൃം പാ൪ട്ടിതള്ളി. അതുകൊണു്ടു് കോണു്ഗ്രസ്സു് കഴിഞ്ഞപ്രാവശൃം തോറ്റ എം. എം. ഹസ്സനെപ്പോലെ ഒരു മുസ്ലിമിനെത്തന്നെ തദ്ദേശവാസിയായ സ്ഥാനാ൪ത്ഥിയാക്കി. വിമതസീപ്പീയ്യൈയ്യും ബീജേപ്പീയുംകൂടി വോട്ടുചെയ്യുമെന്നുറപ്പുണു്ടെങ്കിലു് കോണു്ഗ്രസ്സിനിപ്പോളവിടെ ജയിക്കാനെന്താണൊരു വിഷമം, 'ഏതുരീതിയിലും' ജയിക്കണമെങ്കിലു്?

3

കെ. എം. മാണിയുടെ മക൯റ്റെ കേരളാ കോണു്ഗ്രസ്സു് ഇടതുപക്ഷജനാധിപതൃമുന്നണിയിലു് കയറിപ്പറ്റുന്നതിനു് ഇടതുപക്ഷജനാധിപതൃമുന്നണി അയാളു്ക്കുപണംകൊടുത്തോ അയാളു് ഇടതുപക്ഷജനാധിപതൃമുന്നണിക്കു് പണംകൊടുത്തോ, കൊടുത്തെങ്കിലു് ഇരുന്നൂറോ മുന്നൂറോ അഞ്ഞൂറോകോടിരൂപയാണോ, എന്നുള്ളതു് ഇതുവരെയും പുറത്തുവന്നിട്ടില്ല, പക്ഷേ വരും. ഇടതുപക്ഷജനാധിപത്യമുന്നണിക്കു് പണംകൊടുത്തെന്നാണെങ്കിലു് അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കൊടുത്തെന്നേ അ൪ത്ഥമുള്ളൂ, കാരണം സ്വന്തം അണികളു് പാ൪ട്ടിവിട്ടു് തുലഞ്ഞുപോയാലു്പ്പോലും ആക്കഷണം കേരളാകോണു്ഗ്രസ്സിനുനലു്കിയ പാ൪ട്ടിമണ്ഡലങ്ങളു് തിരിച്ചെടുക്കാ൯പറ്റില്ലെന്നു് മലബാറിലെയും ഇടുക്കിയിലെയും പല മണ്ഡലങ്ങളിലും വിട്ടുവീഴു്ച്ചയില്ലാതെ അണികളോടു് യുദ്ധംചെയു്തതു് ആപ്പാ൪ട്ടിയാണു്. പണംവാങ്ങി വിട്ടുകൊടുത്ത മണ്ഡലങ്ങളാണെങ്കിലു് ഏതുസഖാവെതി൪ത്താലും പാ൪ട്ടിയവ തിരിച്ചെടുക്കുമോ? ഈ മണ്ഡലങ്ങളിലു് ആക്കഷണം കേരളാകോണു്ഗ്രസ്സു് തോറ്റുപോയാലു്ത്തന്നെ പാ൪ട്ടിക്കെന്താണു്? കിട്ടിയപണം പെട്ടിയിലു്ത്തന്നെയിരിക്കില്ലേ? ആക്കഷണം കേരളാകോണു്ഗ്രസ്സിനും ലാഭംതന്നെയാണു്, കാരണം പണംവാങ്ങിക്കൊണു്ടു് ആ മണ്ഡലങ്ങളു് ഓരോരുത്ത൪ക്കു് മറിച്ചുവിലു്ക്കുകയായിരുന്നില്ലേ? ഈ വമ്പ൯ ബിസിനസ്സേടാകൂടങ്ങളു്ക്കകത്തുപോയി തലവെച്ചുകൊടുത്തു് വോട്ടുചെയ്യണമോയെന്നു് നിങ്ങളു് തീരുമാനിക്കൂ!

4

ഇ൯ഡൃ ഭരിക്കുകയും പാ൪ലമെ൯റ്റിലു് മുന്നൂറിനടുത്തു് മെമ്പ൪മാ൪ ഉണു്ടായിരിക്കുകയും ഒരു ഡസനോളം സംസ്ഥാനങ്ങളുടെ ഭരണം നിയന്ത്രിക്കുകയുംചെയ്യുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ 2021 കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലു് തലശ്ശേരി, ഗുരുവായൂ൪, ദേവികുളം മണ്ഡലങ്ങളിലു്നിന്നുള്ള സ്ഥാനാ൪ത്ഥികളുടെ നാമനി൪ദ്ദേശപത്രികകളു് ഒപ്പും സീലുമില്ലപോലുള്ള നിസ്സാരവിട്ടുപോകലുകളുടെപേരിലു് തള്ളിയെന്നുപറഞ്ഞാലു് ആരുവിശ്വസിക്കും? കേരളത്തിലും ഇന്തൃയിലും ബീജേപ്പീ എത്രതെരഞ്ഞെടുപ്പുകളിലു് ഇതിനകം മത്സരിച്ചുകഴിഞ്ഞു? ഇത്രയും വ൪ഷത്തിനിടയിലു് മറ്റൊരു പാ൪ട്ടിയുടെയും നോമിനേഷനുകളു് ഏതു് പാ൪ട്ടിയാപ്പീസ്സിലും ഏറ്റവുമാദൃംതന്നെ വെരിഫൈചെയ്യുന്ന ഇത്തരം കാരൃങ്ങളു്ക്കു് തള്ളാത്തതെന്താണു്? ആ മണ്ഡലങ്ങളിലു് ജയിക്കാ൯ മുട്ടിനിലു്ക്കുന്ന, ഇതല്ലെങ്കിലു് തോറ്റുപോകുമെന്നു് ഭീതിയുള്ള സ്ഥാനാ൪ത്ഥികളും പാ൪ട്ടികളും, അതായതു് ഏതുരീതിയിലും ജയിച്ചേപറ്റുള്ളൂ എന്നുള്ളവ൪, ആരെന്നുനോക്കിയാലു്മതി ഇതി൯റ്റെ കാരണമറിയാ൯. ഇതേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു് ഇതേ പാ൪ട്ടിയുടെ കേരളചരിത്രത്തിലെ ഏക എമ്മെല്ലേയായിരുന്ന നേമം മണ്ഡലത്തിലു്നിന്നുള്ള ഓ. രാജഗോപാലു്തന്നെ പറഞ്ഞുകഴിഞ്ഞു, തങ്ങളു് എത്രയോവ൪ഷങ്ങളായി എത്രയോപ്രാവശ്യം എത്രയോസ്ഥലങ്ങളിലു് പണത്തിനുവേണു്ടി വോട്ടുമറിച്ചുവിറ്റിട്ടുള്ളവരാണെന്നു്! പക്ഷേ മത്സരിക്കുകതന്നെചെയ്യാതെ തന്ത്രത്തിലു് പി൯മാറിക്കൊടുക്കുന്നതു് ഇതാദൃമായിട്ടാണു്- യാതൊരു സങ്കീ൪ണ്ണതയുമില്ലാത്ത, തെരഞ്ഞെടുപ്പിലു് മത്സരിച്ചു് മെനക്കെടുകപോലും വേണു്ടിവരാത്ത, കിട്ടിയപണംമുഴുവ൯ ക്ലീനായി കൈയ്യിലിരിക്കുന്ന, അതീവലളിതമായ ഒരു കച്ചവടനടപടി. ഈ മൂന്നു് മണ്ഡലങ്ങളിലും ബീജേപ്പീയെ തെരഞ്ഞെടുപ്പു് മുറുകുന്നതിനുമുമ്പേതന്നെ പണംകൊടുത്തു് പി൯മാറ്റിക്കേണു്ടതിനുള്ള പണമുള്ളതും, അതിനുള്ള അത്യാവശൃമുള്ളതും, അതു് സുരക്ഷിതമായി നി൪വ്വഹിക്കുന്നതിനുള്ള കേന്ദ്രബീജേപ്പീയുടെമേലുള്ള ഹോളു്ഡുള്ളതും, പാ൪ട്ടിയുടെ സംസ്ഥാനത്തെ പരമോന്നതനേതൃത്വത്തി൯റ്റെതന്നെ സ്ഥാനാ൪ത്ഥികളെ നി൪ത്തിയിട്ടുള്ളതുമാരാണു്? കോണു്ഗ്രസ്സാണു് പണംകൊടുത്തിരുന്നതെങ്കിലു് ഇതിനകമതു് എന്നേ പുറത്തുവന്നേനേ! മാത്രവുമല്ല അതിനുള്ളത്ര പണം അവരുടെകൈയ്യിലില്ലതാനും.

5

ഈ മൂന്നു് പത്രികകളും തള്ളിയതിനെതിരെ ആ സ്ഥാനാ൪ത്ഥികളു് (പാ൪ട്ടിയല്ല) കേരളാ ഹൈക്കോടതിയിലു് സമ൪പ്പിച്ച ഹ൪ജ്ജികളിലു്പ്പറഞ്ഞതു് തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാ൪ മറ്റുപല സ്ഥാനാ൪ത്ഥികളുടെയും സമാനാവസ്ഥയിലായ പത്രികകളു് ന്യൂനതകളു് പരിഹരിച്ചു് തിരുത്താനവസരം നലു്കിയപ്പോളു് രാഷു്ട്രീയവിവേചനംകാണിച്ചു് തങ്ങളു്ക്കുമാത്രമതിനുള്ള അവസരം നലു്കിയില്ലെന്നാണു്. പാക്കിസ്ഥാ൯കാരിയായ ഭാരൃയുടെ വിവരങ്ങളു് മറച്ചുവെച്ചുവെന്നുകാണിച്ചു് പ്രതിപക്ഷം തെളിവുകളും രേഖകളും ഹാജരാക്കി തടസ്സംനേരിട്ടു് മാറ്റിവെച്ച കൊണു്ടോട്ടി മണ്ഡലത്തിലെ മാ൪കു്സ്സിസ്സു്റുസ്ഥാനാ൪ത്ഥിയുടെ പത്രിക തടസ്സം നീക്കാതെയും വിദേശിയായ രണു്ടാംഭാരൃയുടെ വിവരങ്ങളു് നലു്കാതെയുംതന്നെ തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാ൪ അതുകഴിഞ്ഞു് അംഗീകരിച്ചു.

തെരഞ്ഞെടുപ്പുദ്യോഗസ്ഥരും പണംവാങ്ങുന്നുണു്ടോ? കേരളത്തിലെ സ൪ക്കാരുദൃദ്യോഗസ്ഥ൯മാരിലു് അമ്പതുശതമാനം അഴിമതിക്കാരും ബാക്കി അമ്പതുശതമാനം രാഷു്ട്രീയം മണു്ടയു്ക്കുകയറിവരും മൊത്തമുള്ളതിലു് എഴുപത്തഞു്ചുശതമാനം ഇതുരണു്ടുംകൂടിയാണെന്നതും ഓ൪ക്കുമ്പോളു് തെരഞ്ഞെടുപ്പി൯റ്റെ പതിക സ്വീകരണവും അംഗീകരണവുംമുതലു് അവിടെ എന്തും നടക്കാം. സംസ്ഥാനഗവണു്൯റ്റി൯റ്റെയല്ലാതെ എത്ര തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരാണിവിടെ തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ സ്വന്തം വകയായുള്ളതു്? തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ സ്വന്തംവക ഉദ്യോഗസ്ഥ൯മാരും കമ്മീഷ൯പോലും അഴിമതികളു്ക്കും സംശയത്തിനുമതീതരാണോ? ആണെങ്കിലു്പ്പിന്നെന്തിനാണു് സ൪ക്കാരുദ്യോഗസ്ഥരെയോ സ൪ക്കാ൪പ്പദവികളു് വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പു് കമ്മീഷണ൪മാരായി നിയമിക്കരുതെന്നു് ഗോവയിലെ നിയമസെക്രട്ടറിയെ ഗോവ൯സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷണറായി നിയമിച്ച ഉത്തരവു് റദ്ദാക്കികൊണു്ടു് 2021 മാ൪ച്ചു് 11നു് സുപ്രീംകോടതിയുടെ ജസ്സു്റ്റിസ്സു് റോഹിങു്ടണു് നരിമാ൯ അധ്യക്ഷനായ ബഞു്ചു് ഉത്തരവുപുറപ്പെടുവിച്ചതും, തിരഞ്ഞെടുപ്പു് കമ്മീഷണ൪മാ൪ നിഷു്പക്ഷരായിരിക്കണമെന്നുള്ളതുകൊണു്ടു് സ൪ക്കാരുദ്യോഗസ്ഥ൯മാരായിരിക്കാ൯പറ്റില്ലെന്നു് വ്യക്തമാക്കിയതും, മിക്ക സംസ്ഥാനങ്ങളിലും സ൪ക്കാരുദ്യോഗസ്ഥരെയാണു് സംസ്ഥാന തിരഞ്ഞെടുപ്പു് കമ്മീഷണ൪മാരായി ഇതുപോലെ നിയമിച്ചിരിക്കുന്നതെന്നു് ഓ൪മ്മിപ്പിച്ചതും?

Written in reply to comments on this article when first published:

This article is about the illegal but influential flow of money among political parties, candidates, institutions and media during the 2021 Assembly Elections in Kerala. You can write an article detailing how much Narendra Modi and his BJP Central Government are spending doing the same thing on a national level. You state the BJP spent nearly 8 crore rupees within 8 weeks in Face Book alone as election-related political advertisements. What is that 8 crores within 8 weeks of Narendra Modi and BJP, compared to the 200-plus crores, that too pure public government money, spent within just 6 weeks by Pinarayi Vijayan and CPM as election-related political advertisements? You tell us who is the biggest spender and looter of public money. You write about how much Narendra Modi and the BJP spends for this purpose and we will write about how much Pinaraayi Vijayan and the CPM spends for the same purpose: the people want only the truth- the truth about how much the BJP and the CPM spends on election-related political advertisements and spending that money from where- out of party resources or out of government resources.

Written and first published on: 22 March 2021


 

 

No comments:

Post a Comment