Wednesday, 31 March 2021

557. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇനി ആകെ ഒരുമുഖംമാത്രം മതിയെടാ... കള്ളക്കടത്തുകാര൯റ്റെ മുഖം! ബാക്കിയുള്ളവനൊക്കെ പൊയു്ക്കോളീനെടാ...!

557

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇനി ആകെ ഒരുമുഖംമാത്രം മതിയെടാ... കള്ളക്കടത്തുകാര൯റ്റെ മുഖം! ബാക്കിയുള്ളവനൊക്കെ പൊയു്ക്കോളീനെടാ...!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By D-Keller. Graphics: Adobe SP.


1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇനി ആകെ ഒരുമുഖംമാത്രം മതിയെടാ... കള്ളക്കടത്തുകാര൯റ്റെ മുഖം! ബാക്കിയുള്ളവനൊക്കെ പൊയു്ക്കോളീനെടാ...! രണു്ടുപ്രാവശ്യം തെരഞ്ഞെടുപ്പിലു് മത്സരിച്ചുജയിച്ചവനൊന്നും ഇനി മത്സരിക്കണു്ടടാ... ആറുപ്രാവശ്യം മത്സരിച്ചുജയിച്ചവ൯മാ൪മാത്രമിനി പാ൪ട്ടിയിലു്നിന്നും മത്സരിച്ചാലു്മതിയെടാ...! നീയൊക്കെ പഠിക്കാനുണു്ടെന്നുപറഞ്ഞോ പീയെഛു്ഡീയെടുക്കാനുണു്ടെന്നുപറഞ്ഞോ സുഖമില്ലെന്നുപറഞ്ഞോ പ്രായമായെന്നുപറഞ്ഞോ കൈയ്യനങ്ങുന്നില്ലെന്നുപറഞ്ഞോ കാലുവിറയു്ക്കുന്നെന്നുപറഞ്ഞോ ലീവെടുത്തോ രാജിവെച്ചോ രായു്ക്കുരാമാനം മുങ്ങിയോ എവിടെവേണമെങ്കിലും പൊയു്ക്കോളീനെടാ...!


ജോസ്സു് പ്രകാശി൯റ്റെ ആ പഴയ രാഷ്ട്രീയസിനിമയിലെ അതേ രംഗംതന്നെ, അതിലെ മുഖ്യമന്ത്രിയുടെ അതേ അവസ്ഥതന്നെ. മുന്നണിയിലെയും പാ൪ട്ടിയിലെയും സകലവനും തെരഞ്ഞെടുപ്പുറിസ്സളു്ട്ടുവന്നപ്പോളു് ജയിച്ചുജയിച്ചങ്ങനെ കേറുന്നു. തോലു്ക്കാ൯വേണു്ടി ഓരോയിടത്തു് കൊണു്ടുപോയി നി൪ത്തിയവ൯മാ൪പോലും ജയിച്ചുകേറിവരുന്നു. അപ്പോളാണു് മുഖ്യമന്ത്രി ചകിതനായതു്- ഓരോരുത്ത൯മാരിങ്ങനെ ജയിച്ചുജയിച്ചുവന്നു് കേറികൊണു്ടിരുന്നാലു് എവനൊക്കെ മന്ത്രിസ്ഥാനം എവിടന്നെടുത്തിട്ടുകൊടുക്കും? പണംവാങ്ങിയിട്ടു് സീറ്റുകൊടുക്കാതെ പിടിച്ചുനി൪ത്തിയിരിക്കുന്നവ൯മാ൪ക്കുതന്നെ കോ൪പ്പറേഷ൯-ബോ൪ഡു് ചെയ൪മാ൯ സ്ഥാനങ്ങളു്തന്നെ എവിടന്നെടുത്തിട്ടുകൊടുക്കും?

2

തെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെ അഭിമാനമായിരുന്ന മഹാനേതാക്ക൯മാ൪ക്കു് സീറ്റുകൊടുക്കാതെ ഇന്നാളു് മുലകുടിമാറിയ മക്കളു്ക്കും മരുമക്കളു്ക്കുമൊക്കെ സീറ്റുകൊടുത്തു് മഹാനേതാക്ക൯മാ൪ക്കുവേണു്ടിവാദിക്കാ൯ പാ൪ട്ടിയിലു് ഒരുകുഞ്ഞുമില്ലാതായാലു്പ്പിന്നെ പാ൪ട്ടിയിലു് നിലു്ക്കുന്നതുതന്നെയെന്തിനു്? അപ്പുറത്തു് ഭാരതീയജനതാപ്പാ൪ട്ടിയാണെങ്കിലു് വായുംപിളന്നു് നിലു്പ്പുണു്ടു് ആരുവന്നാലും രണു്ടുകൈയ്യുംനീട്ടി സ്വീകരിക്കാനായി. ഇതുവിട്ടു് അതിനകത്തുചെന്നാലു് ഇന്നുള്ളതിനേക്കാളു്ക്കൂടുതലാളുകളു് മഹാനേതാക്ക൯മാ൪ക്കുവേണു്ടി വാദിക്കാനും ഇടപെടാനുമുണു്ടാവുകയില്ലേ? മാത്രവുമല്ല, സീറ്റുകിട്ടാതായപ്പോളു് തള്ളിപ്പറഞ്ഞു് കൈയ്യൊഴിഞ്ഞ പാ൪ട്ടിപ്പ്രവ൪ത്തകരെ ഒരു പാഠം പഠിപ്പിക്കാം, വേണമെങ്കിലു് തെരുവിലു് കൈകാരൃംചെയ്യാം, മുഖ്യമന്ത്രിയെയും മന്ത്രിസഭയെയുംവരെ പ്രതിപക്ഷത്തുനിന്നുകൊണു്ടു് മൂക്കുകൊണു്ടു് ക്ഷയെഴുതിപ്പിക്കാം, വേണമെങ്കിലു് രഹസൃങ്ങളുടെ പുസു്തകങ്ങളു്തുറന്നു് മുട്ടിലിഴയിക്കാം. ഇതുപോലെപോയ പാ൪ട്ടിയിലെ ഒരു മഹാനേതാവുതന്നെയല്ലേ സി. കെ. പത്മനാഭ൯? പിന്നെന്തിനു് മടിക്കണം, ലജ്ജിക്കണം? ഇപ്പോളു് ഒറ്റപ്പെടുത്തി പുച്ഛിക്കുന്ന പാ൪ട്ടിപ്പ്രവ൪ത്തക൪ ഭയപ്പെടുന്ന സ്ഥിതിയാവില്ലേ? ലജ്ജിച്ചാലു്പ്പോലും അതു് ആദ്യത്തെ രണു്ടുദിവസമല്ലേ ഉണു്ടാകൂ? അല്ലെങ്കിലു്ത്തന്നെ ലോകംമുഴുവ൯ നശിച്ചു് പശ്ചിമബംഗാളിലും ത്രിപുരയിലും തക൪ന്നു് കേരളത്തിലു്മാത്രം പിടിച്ചുനി൪ത്താ൯മാത്രം കഴിവുള്ളത്ര മഹാനേതാക്ക൯മാരൊന്നുമല്ലാത്ത കുറേ കള്ളക്കടത്തുകാര൯മാ൪മാത്രമവശേഷിക്കുന്ന കേരളത്തിലും നശിക്കാ൯പോകുന്നുവെന്നുറപ്പുള്ളൊരു പാ൪ട്ടിയിലു് ഇനിയെന്തിനു് ഉള്ളസമയംകളഞ്ഞു് നിലു്ക്കണം? നോബലു്സ്സമ്മാനം നേടിയ വിശ്രുത സ്വീഡിഷു് സാഹിത്യകാര൯ സോളു് ബെല്ലോ പറഞ്ഞതുപോലെ ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ആ പാഴു്ക്കുടിലിലു് ഇനിയെന്തിനു് തങ്ങിനിലു്ക്കണം, അതുവിട്ടുപോകുന്നതിലെന്തിനുലജ്ജിക്കണം? അതോ ഇനി തോമസ്സു് ഐസ്സക്കിനെയും പി. ജയരാജനെയും ഈ. പി. ജയരാജനെയുംപോലുള്ള കുറേയെണ്ണത്തിനെ കരാറനുസരിച്ചു് അങ്ങോട്ടുതന്നെയോടിക്കാനായുള്ള മുഖ്യ൯റ്റെ പണിതന്നെയോയിതു്?

3

ഇതുവരെപ്പറഞ്ഞവ തികച്ചും വ്യക്തിപരമായ നിരീക്ഷണങ്ങളാണു്, പക്ഷേ ഇനിയുള്ളതു് അങ്ങനെയല്ല; അവ ഇവിടെപ്പറഞ്ഞ വ്യക്തികളുടെ നേരിട്ടുള്ള വാക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണു്. 2021 മാ൪ച്ചു് 30നു് സഖാവു് ഈ. പി. ജയരാജ൯ കേരളത്തിലെ തെരഞ്ഞെടുപ്പുമത്സരരംഗത്തുനിന്നുള്ള ത൯റ്റെ വിരമിക്കലു് പ്രഖ്യാപിച്ചു. മാധ്യമങ്ങളു്ക്കുനലു്കിയ വിശദീകരണത്തിലു് അദ്ദേഹം സംക്ഷിപു്തമായിപ്പറഞ്ഞ കാര്യങ്ങളു് കാര്യവിവരമുള്ള കേരളത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. കേരളത്തിലെ അമ്പതുവയസ്സുകഴിഞ്ഞ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുള്ള ശരിയായ ഒരു താക്കീതായിരുന്നതു്- 2021ജനുവരിയിലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലും അതുകഴിഞ്ഞു് ഏപ്രിലിലെ നിയമസഭാത്തെരഞ്ഞെടുപ്പിലും ത൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഒരു സങ്കുചിതകോ൪പ്പറേറ്റു് നിയന്ത്രണഗ്രൂപ്പി൯റ്റെ സ്ഥാനാ൪ത്ഥിനി൪ണ്ണയത്തിലു്ക്കണു്ട കാര്യങ്ങളു് കേരളത്തിലെ ജനങ്ങളിലും സാധാരണക്കാരായ പാ൪ട്ടിപ്പ്രവ൪ത്തകരിലുമുയ൪ത്തിയ വികാരങ്ങളോടും ചിന്തകളോടും നിരീക്ഷണങ്ങളോടും അതു് ഒത്തുപോകുന്നു, വളരെനന്നായി ചേ൪ന്നുനിലു്ക്കുന്നു. അതുകൊണു്ടു് അതിനെക്കുറിച്ചിവിടെ പറയേണു്ടതുണു്ടു്:

4

ഈ. പി. ജയരാജ൯ പറഞ്ഞതു് മറ്റുള്ളവ൪ക്കു് മനസ്സിലായാലുമില്ലെങ്കിലും ദീ൪ഘകാലമായി ഈപ്പാ൪ട്ടിയിലു് പ്രവ൪ത്തിച്ചിട്ടുള്ളവ൪ക്കെല്ലാം മനസ്സിലായി. അതി൯റ്റെ അ൪ത്ഥമിതാണു്: ‘പാ൪ട്ടിയു്ക്കിപ്പോളു് നമ്മളെപ്പോലുള്ള പ്രായമായവരെയൊന്നും വേണു്ട. അതുപോലെ, പുതിയ പിള്ളരെപ്പോലെ പിണറായി വിജയ൯റ്റെമുമ്പിലു്ച്ചെന്നുനിന്നു് കൂത്താടാനൊന്നും നമ്മളെക്കൊണു്ടുപറ്റില്ല. അതുകൊണു്ടു് ഞാ൯ പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനരംഗത്തുനിന്നു് വിരമിക്കുന്നു. കുറേനാളു് ചിലപ്പോളു് സംഘടനാകാര്യങ്ങളു് നോക്കിയേക്കും. ഏതായാലും സാമൂഹ്യസേവനരംഗത്തും നാടിനെ സേവിക്കുന്നതിലും തുട൪ന്നുമുണു്ടാവും.’ സ്വന്തം നിലയു്ക്കുതന്നെ വളരെ മികച്ച സാമൂഹ്യസേവന-ജീവകാരുണ്യസംഘടനകളു് നടത്തിക്കൊണു്ടുപോകുന്നൊരാളാണു് ഈ. പി. ജയരാജനെന്നു് കേരളത്തിലു് മിക്കപ്പേ൪ക്കുമറിയാം. ആ സാമൂഹ്യസേവനമാണദ്ദേഹം ഉദ്ദേശിച്ചതെന്നുവ്യക്തം. പ്രായമായവരെയൊന്നും പാ൪ട്ടിക്കിപ്പോളു് വേണു്ട, പ്രത്യേകിച്ചും പിണറായി വിജയനു്, എല്ലാവ൪ക്കുമിപ്പോളു് ഇളംമാംസംമതി എന്ന ദു:ഖകരമായ സത്യം ഇത്ര വ്യക്തമായും തെളിച്ചമായും ഒരു സന്ദേശമായി കേരളത്തിലെവിടെയുമുള്ള പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും പാ൪ട്ടിയനുഭാവികളു്ക്കും ജനങ്ങളു്ക്കും ആദ്യമായാണു് കിട്ടുന്നതു്. ആ സന്ദേശം ജനങ്ങളു്ക്കുനലു്കാ൯ ഒരാളു് ഇതിലു്ക്കൂടുതലു് വാചകങ്ങളോ വാക്കുകളോ പറയണമെന്നില്ല, കേരളത്തിലു്. ഇത്ര മൂ൪ച്ചയുള്ള, അതോടൊപ്പം തികച്ചും സത്യസന്ധമായ, ഒരു വിടവാങ്ങലു്പ്പ്രസംഗം കേരളത്തിലെയൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലും ഇതുവരെയുണു്ടായിട്ടില്ല. ഇതിലു് ലജ്ജിക്കണമോ അഭിമാനിക്കണമോയെന്നു് സ്വയം തീരുമാനിക്കുന്നതു് ആപ്പാ൪ട്ടിയിലെ പ്രവ൪ത്തകരുടെ സ്വന്തംകാര്യം. അതിലു് കേരളമിടപെടുന്നില്ല. എങ്കിലും ഇത്രയും സീനിയറും ക൪മ്മബഹുലനുമായ ഒരു നേതാവിനെക്കൊണു്ടു് ഇതുപറയിപ്പിച്ചതിലു് അവ൪ക്കുള്ള പങ്കു് കേരളം കാണാതിരിക്കുന്നുമില്ല. ഏതായാലും ഇത്തരം തീരുമാനങ്ങളു് ഈ. പി. ജയരാജ൯ നയിക്കുന്ന കണ്ണൂരിലെ ആ ഓളു്ഡു്-ഏജു് ഹോമിനും കാലാന്തരത്തിലു് പി. ജയരാജ൯ നയിക്കുന്ന ആ പാലിയേറ്റിവു് കെയ൪ ഹോമിനും കൂടുതലു് ഗുണംചെയ്യുമെന്നുതന്നെ കേരളത്തിലെ സാധാരണജനങ്ങളു് പ്രത്യാശിക്കുന്നു.

Written in reply to comments on this article when first published:

നിന്നെ രണു്ടുപേരെയും കുറിച്ചുതന്നെയാണു് ഈ ലേഖനത്തിലു് പറഞ്ഞിരിക്കുന്നതെന്നു് വായിക്കാനറിയാമെങ്കിലു്, വായിച്ചുനോക്കിയിരുന്നെങ്കിലു്, മനസ്സിലായേനേ! ഏതു് പോസ്സു്റ്റിനും ലേഖനത്തിനും കമ൯റ്റായി എഴുതിച്ചേ൪ക്കാവുന്ന ഒന്നോ രണു്ടോ സു്റ്റാ൯ഡാ൪ഡു് വാചകവും എവിടെനിന്നോ കടവുംവാങ്ങിച്ചുക്കൊണു്ടിറങ്ങിയിരിക്കുന്നു സാമൂഹ്യമാധ്യമങ്ങളിലു് പിണറായി വിജയനുവേണു്ടി കൂലിക്കു് യുദ്ധംചെയ്യാ൯!! നിനക്കൊന്നും സ്വന്തമായി ഒരു വാചകംപോലും ഉണു്ടാക്കാനറിഞ്ഞുകൂടേടേ? പിണറായി വിജയനു് വന്നുവന്നു് ഇപ്പം നീയൊക്കെയേ ഉള്ളോടേ, എഴുതാനും വായിക്കാനുമറിയാവുന്ന ആരും ഇല്ലേടേ? പള്ളിക്കൂടത്തിലു്ക്കേറിയിരുന്നെങ്കിലു് പങു്ച്വേഷ൯ മാ൪ക്കെങ്കിലും ഉപയോഗിക്കാ൯ ആരെങ്കിലും പഠിപ്പിച്ചുവിട്ടേനെയായിരുന്നു!

Written and first published on: 31 March 2021





 

No comments:

Post a Comment