Tuesday, 9 March 2021

519. രണു്ടുപ്രാവശ്യം മത്സരിച്ചുജയിച്ച പഴയകാല പാ൪ട്ടിസ്സഖാക്കളൊക്കെ മാറിനിലു്ക്കണമെങ്കിലു് പിണറായി വിജയനെന്താണു് മാറിനിലു്ക്കാത്തതു്?

519

രണു്ടുപ്രാവശ്യം മത്സരിച്ചുജയിച്ച പഴയകാല പാ൪ട്ടിസ്സഖാക്കളൊക്കെ മാറിനിലു്ക്കണമെങ്കിലു് പിണറായി വിജയനെന്താണു് മാറിനിലു്ക്കാത്തതു്? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Free Photos CC. Graphics: Adobe SP.

1

രണു്ടുപ്രാവശ്യം മത്സരിച്ചുജയിച്ച പഴയകാല പാ൪ട്ടിസ്സഖാക്കളൊക്കെ മാറിനിലു്ക്കണമെങ്കിലു് പിണറായി വിജയനെന്താണു് മാറിനിലു്ക്കാത്തതു്? കേരളത്തിലു് 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പു് പ്രഖ്യാപിച്ചതുമുതലു് സകലരുടെയും മനസ്സിലുള്ളതും എന്തോകാരണവശാലു് ആരും ചോദിക്കാത്തതുമായൊരു ചോദ്യമാണിതു്. ഒരഴിമതിക്കേസ്സിനു് ഒരാളെയറസ്സു്റ്റുചെയ്യണമെങ്കിലു് ആദ്യമയാളെ മുഖ്യമന്ത്രിക്കസേരയിലു്നിന്നും നീക്കംചെയ്യണമെന്ന പഴുതുപയോഗിച്ചുകൊണു്ടു് നിലവിലെ ഭരണത്തെത്തുട൪ന്നു് ഒറ്റദിവസത്തെ ബ്രേക്കുപോലുമില്ലാതെ അടുത്ത തെരഞ്ഞെടുപ്പിനുകൂടി ജയിച്ചു് മുഖ്യമന്ത്രിയായാലു്, ബിഹാ൪ മുഖൃമന്ത്രി ലാലുപ്പ്രസാദു് യാദവിനെപ്പോലെ ജയിലിലു്പ്പോയിക്കിടക്കാതെ അതുപയോഗിച്ചു് താ൯ നേരിടുന്ന ഒരു നൂറായിരം കുറ്റകൃത്യയറസ്സു്റ്റുകളിലു്നിന്നും രക്ഷപ്പെടാ൯ കച്ചകെട്ടിനടക്കുന്ന ഇയാളുടെ ആ വഴിമുടക്കിയാലു് ഇയാളു് പഴയപോലെ ക്വൊട്ടേഷ൯കൊടുത്തു് കൊന്നുകളയുമെന്നതുകൊണു്ടാണോ, ഇയാളെപ്പോലൊരാളെ രോമാഞു്ചത്തോടെ ചുമന്നുകൊണു്ടുനടക്കുന്നതരം ആളുകളു്നിറഞ്ഞൊരു പാ൪ട്ടിയോടതു് ചോദിച്ചിട്ടു് കാര്യമൊന്നുമില്ലെന്നറിയാവുന്നതുകൊണു്ടാണോ, ഏതായാലും ആയൊരു ചോദ്യം ആരുമിപ്പോളു് ചോദിക്കുന്നില്ല- ദശകോടികളു് സ൪ക്കാ൪പ്പണം ഇയാളുടെ പരസ്യങ്ങളായി ഒറ്റമാസംകൊണു്ടു് കൈക്കലാക്കിയ മാധ്യമങ്ങളു്പോലും. പിണറായി വിജയനെന്ന വ്യക്തിക്കു് കൊമ്പോ തുമ്പിക്കൈയ്യോ ഉള്ളതുകൊണു്ടല്ല, അയാളു് കള്ളക്കടത്തുനടത്തിയിട്ടായാലും കൊള്ളനടത്തിയിട്ടായാലും പണമുണു്ടാക്കിക്കൊണു്ടുവന്നു് കൂടെ ഒട്ടിനിലു്ക്കുന്നവരെയെല്ലാം ഓസ്സിനു് ജയിപ്പിച്ചു് എമ്മെല്ലേമാരും മന്ത്രിമാരുമാക്കുമെന്ന വിശ്വാസമുള്ളതുകൊണു്ടാണു് അയാളുമാത്രം അഞു്ചോ ആറോ പ്രാവശ്യം പാ൪ട്ടിയിലു്നിന്നും മത്സരിച്ചുജയിച്ചിട്ടും ഇപ്പോഴത്തെ പാ൪ട്ടിനിയമമനുസരിച്ചു് അയാളുമാത്രം മാറിനിലു്ക്കാത്തതെന്തെന്നു് പാ൪ട്ടിക്കാരും ചോദിക്കാത്തതു്. ഇതു് വാസു്തവത്തിലു് പാ൪ട്ടിനിയമമാണോ അതോ അയാളുടെ നിയമമാണോ എന്നുപോലും വ്യക്തമല്ല. പാ൪ട്ടിനിയമമാണെങ്കിലു് അതയാളടക്കം എല്ലാവ൪ക്കും ബാധകമാവണു്ടേ?

2

പാ൪ട്ടിക്കു് മുഖ്യമന്ത്രിയാക്കാ൯ ഇയാളല്ലാതെ പാ൪ട്ടിയിലു് മറ്റാരുമില്ലെങ്കിലു്പ്പിന്നെ ഇയാളുടെ ഇത്രയുംകാലത്തെ ഭരണംകൊണു്ടു് പാ൪ട്ടിക്കു് എന്തു് നേട്ടമാണുണു്ടായതെന്നാണിയാളു് പറയുന്നതു്? ഓരോ ജില്ലയിലും ജനപ്പ്രിയരായ പാ൪ട്ടിസഖാക്കളെ മത്സരിക്കുന്നതിലു്നിന്നും ഇയാളങ്ങു് തടയുകയാണത്രെ! ചില൪ പറയുന്നു അവരെ ഇയാളു് വെട്ടുകയാണെന്നു്. ചിലയിടത്തുനിന്നുംകേട്ടതു് പാ൪ട്ടിക്കോ ഇയാളു്ക്കോ മുപ്പതുകോടിരൂപാ കൊടുക്കുന്നവരെയേ ഇയാളു് സ്ഥാനാ൪ത്ഥികളാക്കുന്നുള്ളൂവെന്നു്. മുപ്പതുകോടിരൂപാ ഒരു തെരഞ്ഞെടുപ്പിനു് സീറ്റുകിട്ടാ൯വേണു്ടിത്തന്നെ പാ൪ട്ടിക്കോ നേതാവിനോ കൊടുക്കണമെങ്കിലു് അയാളു് എത്ര ഭീകരനായ ഒരഴിമതിക്കാരനായിരിക്കണം! അങ്ങനെയുള്ളയാളുകളെയാണോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മത്സരിപ്പിക്കുന്നതും ജയിപ്പിക്കുന്നതും എമ്മെല്ലേമാരും മന്ത്രിമാരുമാക്കുന്നതും? അങ്ങനെയെങ്കിലു്പ്പിന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരഴിമതിവിരുദ്ധപ്പാ൪ട്ടിയെന്നു് പറയുന്നതിലു് എന്ത൪ത്ഥമിരിക്കുന്നു! ഇനിയഥവാ ഏതെങ്കിലും വ്യവസായഗ്രൂപ്പോ ബിസിനസ്സു്ഗ്രൂപ്പോ ആണു് അയാളു്ക്കുവേണു്ടിയാ പണം മുടക്കുന്നതെന്നുവെയു്ക്കുക- അയാളുജയിച്ചുകഴിഞ്ഞാലു്പ്പിന്നെ അയാളതോടെ ജനങ്ങളിലു്നിന്നുമാറി അവരുടെ വകയായില്ലേ? അവരുടെ എന്തെല്ലം അഴിമതികളായിരിക്കും പിന്നെ അയാളിലൂടെ ആ ജനങ്ങളുടെ ചെലവിലു് നടക്കുക!

3

രണു്ടുപ്രാവശ്യത്തിലേറെ നിയമസഭയിലേക്കു് മത്സരിച്ചുജയിച്ചെന്നുപറഞ്ഞു് ഇത്രയും പഴയകാലപാ൪ട്ടിസ്സഖാക്കളെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു്നിന്നും പുറന്തള്ളുന്നതിനുപകരം 1970മുതലു് 2016വരെ അഞു്ചുപ്രാവശ്യം മത്സരിച്ചുജയിക്കുകയും 2021ലു് വീണു്ടും മുഖൃമന്ത്രിയാകാ൯വേണു്ടി മത്സരിക്കാ൯ ബീഭത്സമായൊരു തീരുമാനം സ്വയമെടുത്തൊരുങ്ങുകയുംചെയ്യുന്ന പിണറായി വിജയനെന്ന ഒരൊറ്റ അധികാരമോഹിയെ പുറന്തള്ളുന്നതല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അന്തസ്സിനും മാന്യതയു്ക്കും ഭാവിസുരക്ഷിതത്വത്തിനും ഐക്യത്തോടെയുള്ള നിലനിലു്പ്പിനും നല്ലതു്? മിടുമിടുക്ക൯മാരും ജനപ്പ്രിയ൯മാരുമായ, അഴിമതിക്കേസ്സുകളിലൊന്നും കുടുങ്ങാത്ത, മറ്റുപാ൪ട്ടിനേതാക്കളോടു് ഒരാളു് രണു്ടുപ്രാവശ്യത്തിലു്ക്കൂടുതലു് പാ൪ട്ടിയിലു്നിന്നും നിയമസഭയിലേക്കു് മത്സരിച്ചുജയിച്ചു് എമ്മെല്ലേയാകാ൯പാടില്ലെന്നുപറഞ്ഞു് പെട്ടെന്നൊരു നിയമമുണു്ടാക്കിയെറിഞ്ഞിട്ടു് കേരളചരിത്രത്തിലെ ഏറ്റവുംവലിയ അഴിമതിക്കേസ്സുകളിലു്ക്കുടുങ്ങിക്കിടക്കുന്ന പിണറായി വിജയനെന്ന മു൯ സംസ്ഥാനസെക്രട്ടറിയും പോളിറ്റു്ബ്യൂറോമെമ്പറും മുഖ്യമന്ത്രിയുമായ നേതാവു് ആറാംപ്രാവശ്യവും നിയമസഭയിലേക്കുമത്സരിച്ചു് എമ്മെല്ലേയാവാ൯ കച്ചകെട്ടിയിറങ്ങിയപോലൊരു ഏറ്റവും വൃത്തികെട്ടതും അന്തസ്സില്ലാത്തതും നിന്ദ്യവുമായ സംഭവം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമാത്രമല്ല കേരളത്തി൯റ്റെ ചരിത്രത്തിലു്ത്തന്നെ വേറേ ഏതുണു്ടായിട്ടുണു്ടു്? മുഖ്യമന്തിയാകാ൯തന്നെയാണെങ്കിലോ ആപ്പാ൪ട്ടിക്കകത്തു് എത്രയോ യോഗ്യ൯മാ൪ വേറെയുമുണു്ടുതാനും. ഇത്രയും വൃത്തികെട്ടൊരു സംഭവം കേരളരാഷ്ട്രീയത്തിലു് നടന്നിട്ടും അതി൯മേലു് കേരളത്തിലെ പത്ര-ടെലിവിഷ൯ വാ൪ത്താമാധ്യമങ്ങളും മറ്റുരാഷ്ട്രീയപ്പാ൪ട്ടികളും സംഘടനകളും രാഷ്ട്രീയവിമ൪ശ്ശകരും രാഷ്ട്രീയവിശകലനക്കാരും പരിപൂ൪ണ്ണനിശബ്ദത പാലിച്ചുവെന്നതുതന്നെ ഈ വ്യക്തിയുമായി ബന്ധപ്പെട്ടുയ൪ന്ന സ്വ൪ണ്ണ-ഡോള൪ക്കള്ളക്കടത്തു്- വിദേശക്കോഴത്തട്ടിപ്പാരോപണങ്ങളെല്ലാം എത്ര ശരിയായിരുന്നുവെന്നും അവയിലൂടെ നേടിയ പണത്തി൯റ്റെ ഒഴുക്കി൯റ്റെ വഴികളു് എങ്ങോട്ടേക്കെല്ലാമായിരുന്നുവെന്നുമാണു് നിലവിളിച്ചുപറയുന്നതു്, അതോടൊപ്പം കേരളത്തിലെ ക്രിമിനലാരാധനയുടെ ഉഗ്രത എത്രത്തോളമാണെന്നും.

4

ഇയാളൊരൊറ്റയൊരാളിനെ ഇനി തെരഞ്ഞെടുപ്പിലു് മത്സരിക്കുന്നതിലു്നിന്നും തടയുകയോ ഇത്രയുമഴിമതികളിലു്ച്ചെന്നു് കുടുങ്ങിയതിനും മുഖ്യമന്ത്രിയുടെ ചുമതലവഹിച്ചിരുന്ന ഓഫീസ്സിലു് നടന്നിരുന്ന രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങളൊന്നും അറിഞ്ഞില്ലെന്നുപറഞ്ഞതിനും പാ൪ട്ടിക്കുപുറത്താക്കുകയോ ആണു് ചെയു്തിരുന്നതെങ്കിലു്, അല്ലെങ്കിലു് വിവേകപൂ൪വ്വം ഇനി ചെയ്യുന്നതെങ്കിലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഇപ്പോഴത്തെയെന്നല്ല ഇനിവരുന്ന എത്രയോവ൪ഷങ്ങളിലെ മാനക്കേടി൯റ്റെയും അപമാനത്തി൯റ്റെയുമദ്ധ്യായം അതോടെയടയുമായിരുന്നു. അതിലൂടെ പാ൪ട്ടിയിലെ ഏറ്റവുംവലിയ അഴിമതിക്കാരനെ പുറന്തള്ളുകയുമാവാം, വരുംവ൪ഷങ്ങളിലു് ഇയാളുടെ അഴിമതിക്കേസ്സുകളിലു് കൂടെനിന്നു് സംരക്ഷണംനലു്കി ചുമക്കുന്നതിലു്നിന്നും അക്കാലംമുഴുവ൯ പഴികേളു്ക്കുന്നതിലു്നിന്നും പാ൪ട്ടിക്കു് രക്ഷപ്പെടുകയുമാവാം. പാ൪ട്ടി വ്യക്തിക്കുംമേലെയാണെന്ന ഈപ്പാ൪ട്ടിയുടെ ഇന്നുവരെയുള്ള പ്രത്യയശാസു്ത്രഘോഷണത്തി൯റ്റെമേലു് നാണംകെടുത്തിക്കൊണു്ടു് എത്രയോകാലമായി ഉയ൪ന്നുനിലു്ക്കുന്ന ഏറ്റവുംവലിയ ചോദ്യച്ചിഹ്നമാണു് പിണറായി വിജയനെന്ന വ്യക്തി. ആ സാധനം പാ൪ട്ടിക്കും പാ൪ട്ടിനിയമങ്ങളു്ക്കും മുകളിലാണോ താഴെയാണോയെന്ന ചോദ്യങ്ങളു്ക്കു് ആ൪ക്കുമുത്തരംനലു്കാനാവാതെ പതറുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിപ്പോളു് ഇയാളുകാരണം. എത്രയോകാലമായി പാ൪ട്ടിയുടെ വിഭവശേഷിയും മനുഷ്യാദ്ധ്വാനമണിക്കൂറുകളും ഈയൊരൊറ്റമനുഷ്യ൯റ്റെ അഴിമതികളെയും മറ്റനേകം കുറ്റകൃത്യങ്ങളെയും മൂടിവെക്കുന്നതിനും സംരക്ഷിക്കുന്നതിനും ന്യായീകരിക്കുന്നതിനുമാണു് ചെലവഴിച്ചിട്ടുള്ളതു്. തിരിച്ചിങ്ങോട്ടു് പാ൪ട്ടിക്കു് ഇയാളിലു്നിന്നെന്താണു് കിട്ടിയിട്ടുള്ളതെന്നു് പരിശോധിച്ചാലു് എല്ലാം വെളിയിലു്പറയാ൯കൊള്ളാത്ത കാര്യങ്ങളാണു്. ഇയാളുടെ ഈവഴിക്കുണു്ടാക്കിയ പണത്തി൯റ്റെ ബലത്തിലു് പാ൪ട്ടിയിലു്ക്കുറേയാളുകളു് ജയിച്ചു് എമ്മെല്ലേമാരും അഴിമതിക്കാരുമായതു് പാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം ഒരു നേട്ടമോ പ്രസക്തമോ അല്ല, അതവരുടെ വയറ്റിപ്പിഴപ്പുമാത്രം.


Written and first published on: 09 March 2021


 

 

 

No comments:

Post a Comment