509
കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമായി ഒരാളു്പോലുമില്ലാത്ത കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമൊക്കെ എന്താണെന്നുവെച്ചാലു് അതിനു് സാമൂഹ്യശാസു്ത്രങ്ങളിലും രാഷ്ട്രീയശാസു്ത്രങ്ങളിലും രാഷ്ട്രമീമാംസ്സയിലും വ്യക്തമായ നി൪വ്വചനങ്ങളുണു്ടു്. അതനുസരിച്ചു് ആ നി൪വ്വചനങ്ങളുമായി പൊരുത്തപ്പെടാത്തവരെ കമ്മ്യൂണിസ്സു്റ്റായിട്ടോ മാ൪കു്സ്സിസ്സു്റ്റായിട്ടോ കണക്കാക്കുക ഒരിക്കലും സാധ്യമല്ല. ഒരാളങ്ങനെ സ്വയം വിളിക്കുന്നതുകൊണു്ടോ മറ്റുള്ളവരയാളെയങ്ങനെ വിശേഷിപ്പിക്കുന്നതുകൊണു്ടോ അങ്ങനെയൊരു ബോ൪ഡെഴുതിവെച്ചിട്ടു് അതി൯റ്റെകീഴെച്ചെന്നു് നിലു്ക്കുന്നതുകൊണു്ടോ ഒരാളങ്ങനെ അതാകുന്നില്ല. ഇന്ത്യയിലു് അനേകം കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുണു്ടു്. അവയിലു് ഈ മേഖലയിലേറ്റവുംകൂടുതലു് ബിസിനസ്സുള്ളതും വലുതുമായ കോ൪പ്പറേറ്റു് സ്ഥാപനമാണു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്ന പാ൪ട്ടി. ഒരു ചെങ്കൊടിയും അതിലൊരു വെള്ള അരിവാളും ചുറ്റികയുമാണവരുടെ പാ൪ട്ടിക്കൊടിയടയാളം. ഒരു അരിവാളും ചുറ്റികയും നക്ഷത്രവുമാണവരുടെ തെരഞ്ഞെടുപ്പുചിഹ്നം. രണു്ടും ചൈനയിലെയും റഷ്യയിലെയും കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെ സാമഗ്രികളുടെ അനുകരണങ്ങളാണു്- പ്രത്യയശാസു്ത്രപരമായി ആ രണു്ടുരാജ്യങ്ങളുടെയും വിപ്ലവമാ൪ഗ്ഗത്തെ തള്ളിക്കളഞ്ഞു് ജനകീയജനാധിപത്യ വിപ്ലവവും ബഹുജനമുന്നേറ്റവുമെന്ന കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയും സിദ്ധാന്തത്തി൯റ്റെയും രൂപീകരണസമയത്തു് അതി൯റ്റെ ശിലു്പികളു് സ്വപു്നംകാണുകപോലും ചെയ്യാതിരുന്ന ഒരു സാധ്യതയെയടിസ്ഥാനപ്പെടുത്തിയാണു് അവ൪ പ്രവ൪ത്തിക്കുന്നതു്, അതുകൊണു്ടാണു് ലോക സഹോദര കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളിലു്നിന്നു് വ്യത്യസു്തമായി അവ൪ക്കൊരു തെരഞ്ഞെടുപ്പുചിഹ്‌നം വേണു്ടിവന്നതുതന്നെ.
2
ഈപ്പാ൪ട്ടിയു്ക്കൊരു അഖിലേന്ത്യാനേതൃത്വവും സെ൯ട്രലു്ക്കമ്മിറ്റിയുമുണു്ടെങ്കിലും കേരളത്തിലെ സംസ്ഥാനക്കമ്മിറ്റിയിലു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമെന്ന ഡിഗ്രിപേറാന൪ഹരായി ആരെങ്കിലുമൊരാളെങ്കിലുമുണു്ടോ എന്നതാണിവിടത്തെ അന്വേഷണം- അവരുടെ ഇതഃപര്യന്തമുള്ള പ്രവൃത്തികളിലു് ഓരോന്നെങ്കിലും ഉദാഹരണങ്ങളായെടുത്തു് പരിശോധിച്ചുകൊണു്ടു്. കേരളത്തിലവ൪ പലപ്പോഴായി സംസ്ഥാനഭരണം നടത്തിയിട്ടുണു്ടു്, ഇപ്പോഴും നടത്തുന്നുണു്ടു്. അതെല്ലാം മുന്നണികളായിട്ടായിരുന്നു. മുസ്ലിമുകളെയും ക്രിസ്സു്ത്യാനികളെയും കൂട്ടുപിടിച്ചും അവരെപ്പിള൪ത്തി ഹിന്ദുമതസംഘടനകളെ കൂട്ടുപിടിച്ചുമൊക്കെ അവരുടെ മുന്നണികളുണു്ടായിട്ടുണു്ടു്. അതുകൊണു്ടു് ഒരു മന്ത്രിസഭയിലു് ഇവരുടെ മുന്നണിയിലെ വിവിധപാ൪ട്ടികളുടെ പ്രതിനിധികളായുണു്ടായിരുന്ന മുഴുവനാളുകളെയും പരിശോധിക്കാതെവിടുന്നതു് ലക്ഷൃസാധ്യത്തിനു് ഉചിതമല്ല. 2016മുതലു് 2021വരെ ഭരിച്ച അവരുടെ ഏറ്റവുമവസാനത്തെ ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭയെയാണു് ഇവിടെ ഇങ്ങനെ പരിശോധിക്കാനെടുക്കുന്നതു്, അവരോടൊപ്പം ഈപ്പറഞ്ഞ ഭരണത്തി൯റ്റെ ഭാഗമായിനിന്ന ചില പാ൪ട്ടിവ്യക്തിത്വങ്ങളെയും.
3
കുറ്റങ്ങളെയും കുറവുകളെയും തെറ്റുകളെയും വീഴു്ച്ചകളെയും ചൂണു്ടിക്കാണിച്ചു് അവയിലേറ്റവും പ്രധാനപ്പെട്ടതിലും എടുത്തുപറയത്തക്കതിലും ഏതാണു് അയാളുടെ അല്ലെങ്കിലു് അവളുടെ വീഴു്ച്ചയിലേക്കുനയിച്ചതെന്നു് ചൂണു്ടിക്കാണിക്കുന്നതി൯റ്റെ ലോകത്തിനി൯ഡൃനലു്കിയ ഏറ്റവുംനല്ല ഉദാഹരണം കുരുക്ഷേത്രയുദ്ധംകഴിഞ്ഞു് അനന്തതയിലേക്കും അടുത്തലോകത്തിലേക്കും നടന്നുപോകുന്ന തികച്ചും ന്യായസ്ഥരും സദാചാരികളുമെന്നി൯ഡൃകരുതുന്ന പഞു്ചപാണ്ഡവ൯മാരുടെയും ഭാര്യയുടെയും യാത്രയാണു്. ഏറ്റവും മുന്നിലു് യുധിഷു്ഠിരനും അതുകഴിഞ്ഞു് ഭീമ൯, അ൪ജ്ജുന൯, നകുല൯, സഹദേവ൯, ഒടുവിലു് പാഞു്ചാലി എന്ന സീനിയോറിറ്റിക്ക്രമത്തിലു് ഒരു ജാഥയായിട്ടാണവ൪ പോകുന്നതു്. വഴിയിലു് ഭീമ൯ വീണുവെന്നു് മറ്റുള്ളവ൪ പുറകിലു്നിന്നു് വിളിച്ചുപറഞ്ഞപ്പോളു് തിരിഞ്ഞുപോലുംനോക്കാതെ ധ൪മ്മപുത്ര൯ വിളിച്ചുപറഞ്ഞതു് ഉള്ളതിലേറ്റവുംവലിയ ശക്തിമാനെന്ന അഹങ്കാരം അവനുണു്ടായിരുന്നുവെന്നാണു്. അ൪ജ്ജുനനും വീണുപോയെന്നറിയിച്ചപ്പോളു് ധ൪മ്മപുത്ര൯ തിരിഞ്ഞുനോക്കാതെ മുന്നോട്ടുതന്നെ നടന്നുകൊണു്ടു് വിളിച്ചുപറഞ്ഞതു് ലോകത്തേറ്റവുംവലിയ വില്ലാളിയും പോരാളിയും താനാണെന്നൊരഹങ്കാരമവനു് ഉണു്ടായിരുന്നതുകൊണു്ടാണു് അവ൯ വീണുപോയതെന്നായിരുന്നു. അടുത്തു് നകുല൯ വീണപ്പോളു് അവ൯ ലോകത്തേറ്റവും സുന്ദര൯ താനാണെന്നഹങ്കരിച്ചിരുന്നുവെന്നും അതുകഴിഞ്ഞു് സഹദേവ൯ വീണപ്പോളു് താനാണു് ലോകത്തേറ്റവുംകൂടുതലു് അറിവുള്ളവനെന്നവ൯ അഹങ്കരിച്ചിരുന്നെന്നും അതുകൊണു്ടാണവ൯ വഴിയിലു് വീണുപോയതെന്നുംപറഞ്ഞു് മുന്നോട്ടുതന്നെപോയിക്കൊണു്ടായിരുന്നു ധ൪മ്മപുത്ര൯റ്റെ വിധിയെഴുത്തു്. കുറേക്കഴിഞ്ഞു് ഒരു കിളിനാദംപോലെ ചേട്ടാ... ഞാനും വീഴുന്നേയെന്നു് പാഞു്ചാലി വിളിച്ചുപറഞ്ഞപ്പോഴും നിനക്കു് അഞു്ചുഭ൪ത്താക്ക൯മാരിലുംവെച്ചു് അ൪ജ്ജുനനോടൊരു പ്രത്യേകമമതയുണു്ടായിരുന്നു, അതുകൊണു്ടു് നീ വീണു, എന്നുപറഞ്ഞു് അക്ഷോഭ്യനും നി൪മ്മമനുമായി മുന്നോട്ടുപോവുകയാണു് ധ൪മ്മപുത്ര൯ ചെയു്തതു്. അങ്ങനെ അശ്വത്ഥാമാവും മരിച്ചുവെന്നു് ഗുരു ദ്രോണ൯ കേളു്ക്കാനായി കള്ളംവിളിച്ചുപറഞ്ഞ യുധിഷു്ഠിരനും ആ പട്ടിയും സ്വ൪ഗ്ഗത്തിലേക്കു് പ്രവേശിച്ചു. ഓരോ വീഴു്ചയു്ക്കും ഓരോ കാരണമുണു്ടെന്നുള്ളതി൯റ്റെ ഇ൯ഡൃ൯ ക്ലാസ്സിക്കാണീ ലോകംശ്രദ്ധിക്കുന്ന ഉദാഹരണം.
4
മന്ത്രിസഭയു്ക്കുമുമ്പേ മന്ത്രിസഭയിലില്ലെങ്കിലും മന്ത്രിസഭയിലംഗങ്ങളാവാ൯ യോഗ്യ൯മാ൪തന്നെയായി വടക്കും തെക്കും കേരളത്തിലു്നിന്നുള്ള ഏറ്റവും സീനിയറായ രണു്ടുനേതാക്കളെയെടുക്കാം, എന്തുകൊണു്ടു് അവരുടെ പ്രവൃത്തി ഒരു കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമെന്നുള്ള അവരുടെ അതുവരെയുള്ള അവകാശവാദങ്ങളെയെല്ലാം തള്ളിക്കളയുന്നു എന്നുള്ളതുനോക്കാം. ആ പ്രവൃത്തി ഒരു കമ്മ്യൂണിസ്സു്റ്റിനും മാ൪കു്സ്സിസ്സു്റ്റിനും യോജിച്ച പ്രവൃത്തിയാണെന്നു് ആ൪ക്കെങ്കിലും തോന്നുന്നുവെങ്കിലു് അതു് അവരുടെ രാജ്യത്തു്, നമ്മുടെ രാജ്യത്തല്ല. പാ൪ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯റ്റെ മക൯ മയക്കുമരുന്നുകച്ചവടത്തിലു് പങ്കെടുത്തതിനും അതിനെ ഫൈനാ൯സ്സുചെയു്തതിനും അതിലു്മുടക്കിയ അഞു്ചരക്കോടിയോളംരൂപ താനെവിടെനിന്നുണു്ടാക്കിയതാണെന്നുള്ള അതി൯റ്റെ ഉറവിടം വെളിപ്പെടുത്താ൯ കഴിയാത്തതുകൊണു്ടാണു് ജാമ്യംലഭിച്ചു് പുറത്തുപോകാ൯കഴിയാതെ ജയിലിലു്ക്കിടക്കുന്നതു്. ആപ്പണം ആ ബിസിനസ്സിലു് മുടക്കിയകാലത്തെല്ലാം താ൯ ത൯റ്റെ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാത്രമല്ല, സംസ്ഥാനട്രഷററുംകൂടിയായിരുന്നെന്നു് കോടിയേരി ബാലകൃഷു്ണ൯ ഒരിക്കലെങ്കിലും പറഞ്ഞോ?
തിരുവനന്തപുരം ജില്ലയിലെയെന്നല്ല കേരളത്തിലെതന്നെ ഏറ്റവും സീനിയറായ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിനേതാവായ ആനത്തലവട്ടം ആനന്ദ൯റ്റെ മകനെ ആയൊരു ഒറ്റപ്പരിഗണയുടെപേരിലു് തിരുവനന്തപുരം കി൯ഫ്ര ഇ൯റ്റ൪നാഷണലു് അപ്പാരലു് പാ൪ക്കിലെ മാനേജിംഗു് ഡയറക്ടറായി നേരിട്ടുനിയമിച്ചുകൊണു്ടു് വ്യവസായമന്ത്രിയായിരുന്ന മറ്റൊരുപാ൪ട്ടിനേതാവായ ഈ. പീ. ജയരാജ൯ ഈ ഗവണു്മെ൯റ്റധികാരത്തിലു് വന്നയുട൯ 22-09-2016ലു് ജി. ഓ. (ആ൪.റ്റി.) 934/2016/ID നമ്പരായി ഉത്തരവിറക്കി. ഇതു് അനധികൃതവും ബന്ധുനിയമനവുമാണെന്നു് ആരോപണംവന്നപ്പോളു് ജയരാജ൯ വ്യവസായമന്ത്രിസ്ഥാനം രാജിവെച്ചു. ആനന്ദ൯റ്റെ മകനെ പിരിച്ചുവിട്ടതുമില്ല, പിന്നീടു് ജയരാജ൯ അതേ മന്ത്രിസ്ഥാനത്തു് തിരിച്ചെത്തുകയും അവിടെയിരുന്നു് അതേ പഴയപരിപാടികളു്തന്നെ തുടരുകയുംചെയു്തു.
5
10-02-2021ലു് സെക്രട്ടേറിയറ്റിനുമുന്നിലു് വിവിധ റാങ്കുലിസ്സു്റ്റുകളിലു് പേരുവന്നിട്ടും ഇടതുമുന്നണിക്കു് പണംകൊടുക്കാത്തതുകൊണു്ടു് നിയമനംകിട്ടാതെ കുടുംബം പട്ടിണിയിലായി കൊച്ചുകുട്ടികളു്സഹിതം ആഴു്ച്ചകളും മാസങ്ങളുമായി സമരംകിടക്കുന്ന അഭ്യസു്തവിദ്യരായ കേരളത്തിലെ അനേകം ഉദ്യോഗാ൪ത്ഥികളു്ക്കു് ഏറ്റവുംകൂടുതലു് തൊഴിലവസരങ്ങളുള്ള വ്യവസായവകുപ്പിലു്പ്പോലും തൊഴിലുനലു്കാ൯ കഴിവില്ലെന്നറിയിച്ചിട്ടു് അവരുടെമുന്നിലൂടെ നേരേപോയി വെറും നാലുകൊല്ലംമാത്രം അനധികൃതകള്ളനിയമനസ൪വ്വീസ്സുള്ള ആനത്തലവട്ടം ആനന്ദ൯റ്റെ മക൯റ്റെ ഫയലു് വീണു്ടുമെടുത്തു് അയാളുടെ ശമ്പളം അറുപതിനായിരംരൂപപോരാ മാസം രണു്ടുലക്ഷം രൂപയെങ്കിലുംവേണം, അയാളുടെ തസ്സു്തിക വെറും മാനേജിംഗു് ഡയറക്ടറുടേതായാലു്പ്പോരാ ഒന്നിനുപുറകേ മൂന്നു് കി൯ഫ്രാസ്ഥാപനങ്ങളുടെ ചീഫു് എകു്സ്സികൃുട്ടീവു് ഓഫിസ്സ൪ത്തസ്സു്തികതന്നെ പുതുതായി ഉടനേയുണു്ടാക്കിത്തന്നെ നലു്കുകയുംവേണമെന്നുപറഞ്ഞു്, ആ ദരിദ്രവേഷധാരികളായ ഉദ്യോഗാ൪ത്ഥികളോടുള്ള കലി അവിടെയുമടങ്ങാതെ തുള്ളിവിറച്ചു് ആപ്പയ്യനു് നാലുവ൪ഷത്തെ മു൯കാലപ്പ്രാബല്യവുംകൂടിനലു്കി ഒരുകോടിരൂപാ ചെയ്യാത്തജോലിക്കു് സമ്മാനശമ്പളക്കുടിശ്ശികയുംകൂടി കൊടുക്കാ൯പറഞ്ഞു് വ്യവസായവകുപ്പു് (ജി) ഡിപ്പാ൪ട്ടുമെ൯റ്റിലു്നിന്നും ജി. ഓ. (ആ൪.റ്റി.) 180/2021/ID(G) നമ്പരായി കി൯ഫ്ര ഇ൯റ്റ൪നാഷണലു് അപ്പാരലു് പാ൪ക്കി൯റ്റെമാത്രമല്ല, കി൯ഫ്ര ഫിലിം ആ൯ഡു് വീഡിയോ പാ൪ക്കു്, കി൯ഫ്ര സു്പോ൪ട്ടു്സ്സു് പ്രൊമോഷ൯ ഇ൯ഡസ്സു്ട്രിയലു് പാ൪ക്കു് എന്നിവയുടെയുംകൂടി ചീഫു് എകു്സ്സിക്യുട്ടീവു് ആപ്പീസ്സറാക്കി ഉയ൪ത്തി അയ്യപ്പ൯ കനിഞ്ഞാലു് വീണു്ടും പിടിച്ചുനിലു്ക്കാം പക്ഷേ ജയരാജ൯ കനിഞ്ഞാലു് ഒരു അന്തവുമില്ലെന്നപോലെ അന്നുതന്നെ ആ സമ്മാനപ്പാഴു്സ്സലു് ആനത്തലവട്ടം ആനന്ദ൯റ്റെ വീട്ടിലെത്തിച്ചിട്ടേ അന്നയാളാ ആപ്പീസ്സിലു്നിന്നിറങ്ങിയുള്ളൂ. ഇവനെയാണോടോ നിങ്ങളു് കമ്മ്യൂണിസ്സു്റ്റെന്നും മാ൪കു്സ്സിസ്സു്റ്റെന്നും വിളിക്കുക?
6
അടിമുടി കള്ളത്തരവും കൃത്രിമവും ക്രമക്കേടും ഭരണവീഴു്ച്ചയും ട്രഷറിദു൪വ്വൃയവും സാമ്പത്തികദ്ധൂ൪ത്തുംനിറഞ്ഞ ഈ നിയമനംമുതലു് തസ്സു്തികസൃഷ്ടിക്കലും പോസ്സു്റ്റുയ൪ത്തലും കുടിശ്ശികകൊടുക്കലുംവരെയുള്ള നടപടികളിലേതെങ്കിലുമൊരെണ്ണം ശരിയല്ല, ആ റോട്ടിലു്ക്കിടക്കുന്ന കുട്ടികളുടെ ജീവിതഫയലുകളു് കൈകാര്യംചെയു്തിട്ടുവേണം എ൯റ്റെ മക൯റ്റെ കേസ്സു് കൈകാര്യംചെയ്യാ൯, ഇതുപോലെ വ൪ഷങ്ങളായി കുടിശ്ശികകിട്ടാനുള്ള എത്രപേരുടെയപേക്ഷകളു് ഈ ഗവണു്മെ൯റ്റി൯റ്റെ മുന്നിലുണു്ടു്, അതുമാത്രമല്ല ഇതു് നിയമവിരുദ്ധവും ജനവിരുദ്ധവും സംസ്ഥാനതാലു്പ്പര്യത്തിനെതിരും ട്രഷറിദു൪വ്വൃയവുമാണെന്നു് ആനത്തലവട്ടം ആനന്ദ൯ പറഞ്ഞുവോ? ഇയാളിലെവിടെയാണു്, എന്തിലാണു്, കമ്മ്യൂണിസവും മാ൪കു്സ്സിസവും?
ജോലികിട്ടാനാ൪ഹതനേടി റാങ്കുലിസ്സു്റ്റിലു്വന്ന പതിനായിരങ്ങളു്ക്കതു് ഇടതുപക്ഷഗവണു്മെ൯റ്റു് കൊടുത്തില്ലെന്നിരിക്കെത്തന്നെ അനേകവ൪ഷം ചെയു്തജോലിയുടെ വേതനക്കുടിശ്ശികകളാവശ്യപ്പെട്ടുകൊണു്ടുള്ള അപേക്ഷകളു്തന്നെ ഗവണു്മെ൯റ്റിലു് ആയിരക്കണക്കിനു് കെട്ടിക്കിടക്കുകയാണു്. ഈ ലേഖകനും പീയെസ്സീവഴി നിയമിതനായി മുപ്പത്തിരണു്ടുവ൪ഷം ഗവണു്മെ൯റ്റുജോലിചെയു്തതി൯റ്റെ കാലു്ക്കോടിരൂപയുടെ, കൃത്യമായിപ്പറഞ്ഞാലു് മുപ്പത്തിരണു്ടുലക്ഷംരൂപയുടെ, കുടിശ്ശികയാണു് ഇ൯ഡൃ൯ പ്രസിഡ൯റ്റി൯റ്റെ ഓഫീസ്സും (PRSEC/E/2014/13605) നാഷണലു് ഹൃൂമ൯റൈറ്റു്സ്സു് കമ്മീഷനും (51/11/12/2014; DN: 1413694)പോലും പറഞ്ഞിട്ടും ഈ ഗവണു്മെ൯റ്റു് നലു്കാത്തതു്, അതും മുപ്പത്തിരണു്ടുകൊല്ലവും എ൯. ജി. ഓ. യൂണിയ൯ മെമ്പറായിരുന്നിട്ടും. അതിനുള്ള പണമില്ലെങ്കിലു് ഒരുകോടി ഒരാളു്ക്കുകൊടുക്കാനുള്ള പണം ഗവണു്മെ൯റ്റിനെങ്ങനെയുണു്ടായി? അ൪ഹതയുള്ള എത്രയോപേരുടെ പണംപിടുങ്ങിയാണു് മൂന്നുംനാലുംകൊല്ലംമാത്രം കള്ളസ്സ൪വ്വീസ്സുള്ളവ൪ക്കു് കൊടുക്കുന്നതു്. പാ൪ട്ടി ഓ൪ നോ പാ൪ട്ടി, ആനത്തലവട്ടം ആനന്ദ൯റ്റെ കുടുംബം എങ്ങനെയാണു് ഈപ്പണം വാങ്ങിയിട്ടുണു്ടാവുകയെന്നുപറഞ്ഞാലു് ഞെട്ടരുതു്:
7
അതിലടങ്ങിയിട്ടുള്ള മൊത്തംതുകയുടെ പത്തുശതമാനംകിട്ടാതെ- മു൯കൂറായി- ജയരാജ൯റ്റെയെന്നല്ല ഇടതുപക്ഷജനാധിപതൃമുന്നണിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ആപ്പീസ്സുമിതു് ചെയ്യില്ല. കിട്ടിയാലോ, സകലയുത്തരവുകളും ഒന്നൊഴിയാതെ ഒരുമിച്ചുതന്നെ എഴുതിയുണു്ടാക്കിയൊപ്പിടുവിച്ചു് ട്രഷറി ബില്ലുകളും അല്ലെങ്കിലു് ബാങ്കുബില്ലുകളുംവരെയെഴുതി ഉയ൪ന്നതുകകളായതുകൊണു്ടു് ഗവണു്മെ൯റ്റി൯റ്റെ സാമ്പത്തികനിയന്ത്രണം ബാധിക്കാതെ അതു് ക്യാഷുചെയ്യുന്നതിനുള്ള വേയു്സ്സു് ആ൯ഡു് മീ൯സ്സു് സു്പെഷൃലു് സാംഗു്ഷനുകളു്വരെ ഫൈനാസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലു് എഴുതിക്കൊണു്ടുപോയി ഒപ്പിട്ടുവാങ്ങിച്ചു് അതു് ക്യാഷാക്കിയെടുത്തു് കൈയ്യിലേലു്പ്പിക്കും. കുടിശ്ശികകിട്ടിയതിനുശേഷമാണു് പണം നലു്കുന്നതെങ്കിലു് പതിനഞു്ചുശതമാനംമുതലു് എത്രയുമാകാം. ആനത്തലവട്ടമല്ല ഏതു് സഖാവായാലും സഖാവേയല്ലായെങ്കിലും പണം എണ്ണിവെച്ചാലു് പാ൪ട്ടിഭരണമുള്ളപ്പോളു് ഉത്തരവുകളു് ലഭിക്കും, കാരൃംനടക്കും, വീട്ടിലു് പണമെത്തും.
Written in reply to comments on this article when first published:
1. ആളു്ക്കൂട്ടത്തി൯റ്റെ പടമല്ല ഇവിടെ പ്രദ൪ശ്ശിപ്പിക്കേണു്ടതു്- അവരെല്ലാം കാര്യംകഴിഞ്ഞു് വീട്ടിലു്പ്പോയി, ഇപ്പോളവിടെയാരുമില്ല; സിദ്ധാന്തത്തി൯റ്റെയും പ്രയോഗത്തി൯റ്റെയുമിടയിലു് പൊരുത്തക്കേടില്ല എന്നുള്ളതി൯റ്റെ പദാനുപദ സ്ഥാപനമാണു്. അനുകൂലപ്പ്രതികൂലവാദനവും ഖണ്ഡനവുമാണു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമായുള്ളവ൪ നടത്തുന്നതു്, ചിത്രപ്പ്രദ൪ശ്ശനമല്ല.
2. ബീജേപ്പീയു്ക്കെതിരെ ഒരു അഖിലേന്ത്യാസഖ്യം സീതാറാം യെച്ചൂരിയും രാഹുലു്ഗാന്ധിയുംകൂടി പല സംസ്ഥാനങ്ങളിലും വള൪ത്തിക്കൊണു്ടുവരുകയും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റി അതിലു്ച്ചേരാതെ കുതറിനിലു്ക്കുകയും കേന്ദ്രബീജേപ്പീയുമായും ആറെസ്സെസ്സുമായും പ്രകാശു് കാരാട്ടി൯റ്റെ പാതപിന്തുട൪ന്നു് പിണറായി വിജയ൯ രഹസ്യസഖ്യം തുടരുകയുംചെയ്യുമ്പോളു് പശ്ചിമ ബംഗാളിലു് ആ സഖ്യം നടപ്പിലാക്കി വരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും സീപ്പീയൈയ്യും ബീജേപ്പീവിട്ടുവന്ന മറ്റുപലപാ൪ട്ടികളു്പോലും യോജിച്ചു് സംയുക്തമായി 2021 ഫെബ്രുവരി 28നു് കലു്ക്കട്ടയിലു് നടത്തിയ മഹാസമ്മേളനത്തെ സഖാവു് സീതാറാം യെച്ചൂരി അഭിസംബോധനചെയ്യുന്ന പടങ്ങളല്ലയോ ഈ മൂന്നെണ്ണവും കാണിച്ചിരിക്കുന്നതു്? ഈ ഐക്യവാദികളുടെ ആശയഗതിക്കെതിരേ പൊരുതുന്നവരാണു് പാ൪ട്ടി കേരളസംസ്ഥാനക്കമ്മിറ്റിക്കാരെന്നിരിക്കെത്തന്നെ (അതോടൊപ്പം കേരളസംസ്ഥാന കോണു്ഗ്രസ്സുമെന്നിരിക്കെത്തന്നെ) സെ൯ട്രലു്ക്കമ്മിറ്റിയുടെ ഈ ലൈനിലു് സുധീരം മുന്നോട്ടുപോകാ൯തന്നെയാണു് താങ്കളെപ്പോലുള്ളവ൪ ഉദ്ദേശിക്കുന്നതെങ്കിലു് നല്ലതുതന്നെയാണു്, കേരളത്തിലു് വഴിയലു്പ്പം വിഷമംപിടിച്ചതാണെങ്കിലും.
Written and first published on: 28 February 2021
No comments:
Post a Comment