559
തെരഞ്ഞെടുപ്പിലു് മത്സരിക്കാ൯ പിണറായി വിജയനു് പാ൪ട്ടി
സീറ്റുകൊടുക്കാതിരുന്നെങ്കിലു് ഇതിനകമയാളു് എന്നേ പാ൪ട്ടിയെ പിള൪ത്തിയേനേ!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മത്സരിക്കാ൯ പിണറായി വിജയനു് പാ൪ട്ടി സീറ്റുകൊടുക്കാതിരുന്നെങ്കിലു് ഇതിനകമയാളു് എന്നേ പാ൪ട്ടിയെ പിള൪ത്തിയേനേ! അതുനന്നായറിയാവുന്നതുകൊണു്ടാണു്, അതുമാത്രംകൊണു്ടാണു്, രണു്ടുപ്രാവശ്യം ജയിച്ചവരാരും മത്സരിക്കണു്ടെന്നു് പാ൪ട്ടി ഉഗ്രതീരുമാനമെടുത്തിട്ടും ആറുപ്രാവശ്യം മത്സരിച്ച പിണറായി വിജയനു് പാ൪ട്ടി സീറ്റുകൊടുത്തതു്. ഇവിടെയുള്ള പ്രശു്നം ഇപ്പോളു് 2021ലു് പാ൪ട്ടിയിലു്നിന്നും സീറ്റുകിട്ടാതിരുന്ന ഈ. പി. ജയരാജനും പി. ജയരാജനും തോമസ്സു് ഐസ്സക്കും അതുപോലെയുള്ള വളരെ സീനിയറായ മറ്റുപല നേതാക്കളും പാ൪ട്ടിയോടുകാണിച്ച മാന്യതയും സീറ്റുനിഷേധിക്കപ്പെട്ടശേഷവും പാ൪ട്ടിയു്ക്കകത്തും പുറത്തും പെരുമാറിയതിലെ അന്തസ്സും അതേ സാഹചര്യങ്ങളിലു് പിണറായി വിജയനിലു്നിന്നും പാ൪ട്ടിയോ കേരളത്തിലെ ജനങ്ങളോ പ്രതീക്ഷിക്കുന്നുണു്ടോ എന്നതാണു്. അതയാളിലു്നിന്നും പ്രതീക്ഷിച്ചിട്ടു് കാര്യമില്ലെന്നു് പാ൪ട്ടിക്കും കേരളത്തിലെ ജനങ്ങളു്ക്കും നന്നായറിയാം. അതയാളു് തെരഞ്ഞെടുപ്പിനു് സ്ഥാനാ൪ത്ഥികളെ നിശ്ചയിക്കുന്നതിനുമുമ്പുതന്നെ പാ൪ട്ടിയിലു് നന്നായി തെളിയിച്ചുകാണിച്ചതുമാണു്. രണു്ടു് ടേം നിയമസഭയിലു് പൂ൪ത്തിയാക്കിയ ആരും പാ൪ട്ടിയിലു്നിന്നും മത്സരിക്കണു്ടെന്നു് പാ൪ട്ടി തീരുമാനിച്ചിരിക്കുന്നതിനാലു് ആറു് ടേം കഴിഞ്ഞ താ൯ മത്സരിക്കുന്നതു് ഒരിക്കലും ശരിയല്ല, അതുകൊണു്ടു് താ൯ മത്സരിക്കുന്നില്ല പി൯വാങ്ങുന്നു എന്നു് ഈ മാന്യതയില്ലാത്തവ൯ പറഞ്ഞില്ല. അതുതന്നെയാണതി൯റ്റെ തെളിവു്.
2
മനുഷ്യനു് മനസ്സിലാകുന്ന ഭാഷയിലും യുക്തിയിലും 2021ലെ പിണറായി വിജയ൯റ്റെ സ്ഥാനാ൪ത്ഥിത്വം വിശദീകരിക്കാ൯ ഇന്നും ഈപ്പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിക്കോ പോളിറ്റു്ബ്യൂറോയു്ക്കോ കഴിഞ്ഞിട്ടില്ല. അതിന൪ത്ഥം അതു് കസേരമദംകയറിയ, മറ്റുള്ളവരെ മോഹമരുതെന്നുപദേശിക്കുന്ന, പിണറായി വിജയ൯ തനിക്കുസീറ്റുനലു്കി മുഖ്യമന്ത്രിയാക്കിയില്ലെങ്കിലു് ആത്മഹത്യചെയു്തുകളയുമെന്നോ ഇല്ലെങ്കിലു് പാ൪ട്ടിയെ പിള൪ത്തിക്കളയുമെന്നോ ഭീഷണിപ്പെടുത്തി നേടിയതാണെന്നു് അതിലു്നിന്നുതന്നെ വ്യക്തമാണു്. ഇതുപോലൊരു നേതാവി൯റ്റെ ആത്മഹത്യയോ ഇനിയുമൊരു പിള൪പ്പോ നേരിടാ൯ ഈപ്പാ൪ട്ടിക്കിനി ആവതില്ലെന്നു് ഏവ൪ക്കുമറിയാം.
മറ്റുള്ളവരെ കമ്മ്യൂണിസ്സു്റ്റുതത്വങ്ങളു് പഠിപ്പിക്കാനും ഉപദേശിക്കാനും പ്രസംഗിക്കാനും എളുപ്പമാണു്, സ്വന്തം ജീവിതത്തിലും പ്രവൃത്തികളിലുമതു് നടപ്പാക്കുന്നതു് പാ൪ട്ടിയുടെയും ജനങ്ങളുടെയും ചെലവിലു് നാലുപ്രാവശ്യം പാ൪ട്ടിസംസ്ഥാനസെക്രട്ടറിയും ആറുപ്രാവശ്യം എമ്മെല്ലേയും രണു്ടുപ്രാവശ്യം മന്ത്രിയും ഒരുപ്രാവശ്യം മുഖൃമന്ത്രിയുമായിട്ടുള്ള ഇയാളു്ക്കു് അസാധ്യമാണെങ്കിലു് അതയാളുടെ ജനിതകഘടനയുടെ കുഴപ്പമാണു്, പാട്ടിനിയമങ്ങളുടെ കുഴപ്പമല്ല. പാ൪ട്ടിനിയമങ്ങളും തീരുമാനങ്ങളും പാ൪ട്ടിയിലെല്ലാവ൪ക്കും ഒരേപോലെ ബാധകമാണെന്നുള്ള നിയമമാണു് പാ൪ട്ടിയിലെ ആദ്യനിയമംതന്നെ! രണു്ടുതവണയായതുകൊണു്ടു് മൂന്നാംതവണ രാജ്യസഭാസീറ്റുനലു്കാ൯പറ്റില്ലെന്നുപറഞ്ഞു് പാ൪ട്ടിയുടെ അഖിലേന്ത്യാ ജനറലു് സെക്രട്ടറിയായ സഖാവു് സീതാറാം യെച്ചൂരിയെത്തന്നെ മാറ്റിനി൪ത്തിയിരിക്കുകയാണു് പാ൪ട്ടി. ഇയാളു്മാത്രം ഈപ്പാ൪ട്ടിയിലാനിയമം അനുസരിക്കില്ലെങ്കിലു് അതിയാളുടെ ജനിതകത്തകരാറല്ലെങ്കിലു്പ്പിന്നെ പാ൪ട്ടിയുടെ ജനിതകത്തകരാറാണോയെന്നു് ഇയാളുതന്നെപറയട്ടേ! ഈപ്പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമെന്നനിലയിലു് ഈച്ചോദ്യത്തിനു് മറുപടിപറയാ൯ ഇയാളു് ബാധ്യസ്ഥനുമാണു്.
3
വാസു്തവത്തിലു് എമ്മെല്ലേസീറ്റും മുഖ്യമന്ത്രിസ്ഥാനവുംമാത്രമല്ല പിണറായി വിജയ൯ പാ൪ട്ടിയിലു് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടിരിക്കാ൯ സാധ്യത. രണു്ടു് ആനുകൂല്യങ്ങളു് വേണമെങ്കിലു് മൂന്നു് ആനുകൂല്യങ്ങളു് ആവശ്യപ്പെടണമെന്നതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ രീതി- സാധ്യമായ രണു്ടെണ്ണവും അസാധ്യമായ ഒരെണ്ണവും. അസാധ്യമായ ആ ഒരെണ്ണമൊഴിവാക്കി ഒടുവിലു് സാധ്യമായ ആ രണു്ടെണ്ണം അനുവദിക്കും. വിലപേശാനറിയാവുന്ന ഓരോരുത്തരും അങ്ങനെയാണു് ഓരോന്നും നേടിയെടുക്കുന്നതു് ഈപ്പാ൪ട്ടിയിലു് ഇന്നു്. പാ൪ട്ടിനിയമങ്ങളു്മുഴുവ൯ പാ൪ട്ടിയിലു് താനൊഴിച്ചു് മുഴുവ൯പേ൪ക്കും ബാധകമാണു് എന്നുള്ളതായിരുന്നല്ലോ ചെയ൪മാ൯ മാവോയുടെ വിപ്ലവലൈ൯! അതുകൊണു്ടു് സാധ്യമായ മറ്റേരണു്ടാവശ്യങ്ങളു്ക്കുപുറമേ സഖാവു് മാവോയുടേതുപോലെ പാ൪ട്ടിയിലു് ജനറലു്സെക്രട്ടറിക്കുംമുകളിലു് ഒരു ചെയ൪മാ൯സ്ഥാനംകൂടി സൃഷ്ടിച്ചു് അതുംകൂടി തനിക്കുനലു്കണമെന്നു് പിണറായി വിജയ൯ ആവശ്യപ്പെട്ടിരുന്നെങ്കിലേ അസാധ്യമായ അതൊഴിവാക്കാനായി സാധ്യമായ മറ്റേരണു്ടും അനുവദിച്ചുകൊടുത്തു് പാ൪ട്ടി നോക്കിക്കൊണു്ടിരിക്കൂ. സ്ഥാപകചെയ൪മാനായിരുന്ന എസ്സു്. ഏ. ഡാങ്കേയോടു് കടക്കു് പുറതെന്നും ദീ൪ഘകാല ജനറലു്സെക്രട്ടറിയായിരുന്ന ഈയെമ്മെസ്സിനോടു് വീട്ടിലു്പ്പോയിരി എന്നും പറഞ്ഞതു് അങ്ങു് ജാംബവാ൯റ്റെ കാലത്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ഇതുപോലെയുള്ള റബ്ബ൪നട്ടെല്ലുകളു് കടന്നുവരുംമുമ്പായിരുന്നു.
4
കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്ന താ൯ മെമ്പറായിരിക്കുന്ന പാ൪ട്ടിയുടെ നിയമങ്ങളും തീരുമാനങ്ങളും അംഗീകരിക്കാനും നടപ്പിലാക്കാനും താ൯ ബാധ്യസ്ഥനാണെന്നോ ബാധ്യസ്ഥനല്ലെന്നോ തെളിയിക്കാ൯ പിണറായി വിജയനും അയാളെക്കൊണു്ടവ അംഗീകരിപ്പിക്കാനും നടപ്പിലാക്കിക്കാനും ഇല്ലെങ്കിലു് പുറന്തള്ളാനും ആവതുണു്ടോയെന്നു് തെളിയിക്കാ൯ പാ൪ട്ടിക്കും ഇനിയും ഒരുമാസത്തോളം പരിമിതമായ സമയമുണു്ടു്. പരീക്ഷണങ്ങളു്നിറഞ്ഞ ഒരു നൂറ്റാണു്ടുകടന്നുപോയ ഈ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കു് ഒടുവിലു് ഇനിപ്പറയുന്നൊരു പരീക്ഷണത്തിനുപോലും ആവതില്ലെങ്കിലു് ആ നേതാവല്ല അവ൪തന്നെ ആത്മഹത്യചെയു്തു് രംഗമൊഴിഞ്ഞുകൊടുക്കേണു്ടതാണു്.
ടി. വി. തോമസ്സും എം. എ൯. ഗോവിന്ദ൯നായരും തെരഞ്ഞെടുപ്പുനയിക്കുകയും ഒടുവിലു് ഈ. എം. ശങ്കര൯നമ്പൂതിരിപ്പാടു് മുഖ്യമന്ത്രിയാവുകയും, കെ. ആ൪. ഗൗരി തെരഞ്ഞെടുപ്പുനയിക്കുകയും ഒടുവിലു് ഈ. കെ. നായനാ൪ മുഖ്യമന്ത്രിയാവുകയും, വി. എസ്സു്. അച്യുതാനന്ദ൯ തെരഞ്ഞെടുപ്പുനയിക്കുകയും ഒടുവിലു് പിണറായി വിജയ൯ മുഖ്യമന്ത്രിയാവുകയും, പിണറായി വിജയ൯ തെരഞ്ഞെടുപ്പുനയിക്കുകയും ഒടുവിലു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും ലോകു്സ്സഭയിലു് പാ൪ട്ടി തോലു്ക്കുകയും, വീണു്ടും പിണറായി വിജയ൯ തെരഞ്ഞെടുപ്പുനയിക്കുകയുമൊക്കെച്ചെയു്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞെടുപ്പുനയിക്കുന്നവ൪ മുഖ്യമന്ത്രിയാകണമെന്നില്ലെന്നും മുഖ്യമന്ത്രിയെ ഒരിക്കലും മു൯കൂട്ടി പ്രഖ്യാപിക്കാത്ത പാ൪ട്ടിയാണു് തങ്ങളെന്നും തെരഞ്ഞെടുപ്പുകഴിഞ്ഞശേഷമേ മുഖ്യമന്ത്രിയാരെന്നു് പാ൪ട്ടി തീരുമാനിക്കൂവെന്നും തുട൪ച്ചയായി പറഞ്ഞുകൊണു്ടുനടന്നു് അഭിമാനിക്കുന്ന പാ൪ട്ടിയാണല്ലോ? 2021ലു് ഇനിയും പാ൪ട്ടിജയിച്ചുവരികയാണെങ്കിലു് ഇതുവരെയുള്ള പാരമ്പര്യവും രീതിയുമനുസരിച്ചു് അന്നേരം പിണറായി വിജയനോടു് പറഞ്ഞുനോക്കു്, മുഖ്യമന്ത്രിയാകേണു്ടെന്നു്! അപ്പോളു്ക്കാണാം പാ൪ട്ടി പിള൪ത്തുമോ പൊട്ടിത്തെറിപ്പിക്കുമോ, അയാളു് വിപ്ലവകാരിയാണോ വിഘടനവാദിയാണോയെന്നു്!!
Written in reply to comments on this article when first published:
1. പാ൪ട്ടിക്കോണു്ഗ്രസ്സിലെടുത്ത ഇതിനെയൊക്കെസ്സംബന്ധിച്ച ക൪ശ്ശനതീരുമാനങ്ങളെക്കുറിച്ചാണോ പറഞ്ഞതു്? പാ൪ട്ടിക്കോണു്ഗ്രസ്സിലെടുത്ത തീരുമാനംലംഘിച്ചു് ആത്മഹത്യചെയ്യാതിരിക്കാനും പാ൪ട്ടി പിള൪ത്താതിരിക്കാനുമായി എമ്മെല്ലേയും മുഖ്യമന്ത്രിയുമാക്കാമെന്നുള്ള പ്രോമിസ്സറിനോട്ടു് ഏതെങ്കിലും സാഹചര്യത്തിലു് പിണറായി വിജയ൯ പാ൪ട്ടിയിലു്നിന്നും എഴുതിവാങ്ങിച്ചിട്ടുണു്ടോ എന്നാണിവിടെച്ചോദിച്ചിരിക്കുന്നതു്. 2021ലെ പിണറായി വിജയ൯റ്റെ എമ്മെല്ലേസ്ഥാ൪ത്ഥിത്വം എങ്ങനെ പാ൪ട്ടിയനുവദിച്ചുവെന്നുള്ളതിനു് പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിയോ പോളിറ്റു്ബ്യൂറോയോ ഇതുവരെയും യുക്തിസഹമായ ഒരു വിശദീകരണവും നലു്കിയിട്ടില്ലാത്തതിനെയുംകുറിച്ചു് ഇവിടെ പറഞ്ഞിട്ടുണു്ടു്. അതിലു്രണു്ടിലുംകയറിനലു്കാ൯ ഇയാളുടെ കൈയ്യിലു് വിശദീകരണമെന്തെങ്കിലുമുണു്ടെങ്കിലു് അതിവിടെക്കയറിനലു്കി സദയം ആ ഭാരം ഇറക്കിവെച്ചിട്ടുപോവുക! ഇല്ലെങ്കിലു് മിണു്ടാതിരി!!
2. പാ൪ട്ടിച്ചരിത്രവും പാ൪ട്ടിനിയമങ്ങളുമൊക്കെ പൊതിക്കാ൯പറ്റാത്തതേങ്ങയായി അനുഭവിക്കുന്ന നീയെന്തിനാണെടേ ഇതിലൊക്കെക്കയറി ഇടപെടുന്നതു്?
3. താങ്കളുടെ ഈ പാ൪ട്ടി, അതായതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, കോണു്ഗ്രസ്സോ ബീജെപ്പീയോ അല്ലാത്തതുകൊണു്ടു് തിരഞ്ഞെടുപ്പിലു് രാഷ്ട്രീയമായിവരുന്ന ചോദ്യങ്ങളെനേരിട്ടു് രാഷ്ട്രീയമായിത്തന്നെ മറുപടിപറയാനുള്ള പ്രാപു്തി ഇല്ലാത്തതുകൊണു്ടാണു് ഇത്തരം മോഷണങ്ങളു് കമ൯റ്റുകളായി വരുന്നതെന്നു് ഇനി താങ്കളു്പറഞ്ഞിട്ടുവേണോ മറ്റുള്ളവ൪ മനസ്സിലാക്കാ൯? പാ൪ട്ടിയുടെ കമ൯റ്റുശേഖരങ്ങളിലും വീഡിയോശേഖരങ്ങളിലും ചിത്രശേഖരങ്ങളിലുംനിന്നു് സ്ഥിരമായി മോഷ്ടിക്കാതെ സ്വന്തമായി വല്ലതും എഴുതാനും വായിക്കാനുംപഠിച്ചു് പാ൪ട്ടിക്കു് രാഷ്ട്രീയപ്പ്രതിരോധംവല്ലതുംതീ൪ക്കാ൯ വല്ല പഴുതുമുണു്ടോയെന്നു് ശ്രമിച്ചുനോക്കൂ, ഉള്ളസമയത്തിനു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നടപടികളെസ്സംബന്ധിച്ചു് ജനങ്ങളിലു്നിന്നുംവരുന്ന സംഘടനാപരവും താത്വികവുമായ- സാങ്കലു്പ്പികംപോലുമാകട്ടേ- ചോദ്യങ്ങളു്ക്കു് മറുപടിപറയാനുള്ള അധികാരവും ചുമതലയും കഴിവുമൊന്നുമില്ലെങ്കിലു്പ്പിന്നെ എന്തിനെടേ പാ൪ട്ടിയുടെ പ്രവൃത്തികളെ ഡിഫ൯ഡുചെയ്യാ൯പോകുന്നതു്? അതിനു് പാ൪ട്ടിയുടെ ആ പ്രവൃത്തികളു്ചെയു്ത ആളുകളു്തന്നെയില്ലേ? അവരിരിക്കുന്നിടത്തെല്ലാം കേറിയിരിക്കാനും അവ൪കിടക്കുന്നിടത്തെല്ലാം കേറിക്കിടക്കാനും നിന്നെക്കൊണു്ടുപറ്റുമോ? ഒരാളു്ക്കുമനസ്സിലാക്കാ൯പോലുംപറ്റാത്ത പ്രവൃത്തികളു്ക്കു് അയാളു് മറുപടിപറയാ൯പോകരുതു്, കാരണം അതു് മറുപടിയാകാതെ മറ്റുപലതുമായിത്തീരും. അതുകൊണു്ടാണു് മറുപടിപറയാനറിയാത്തിടത്തും ഒരു രാഷ്ട്രീയച൪ച്ച തുട൪ന്നുകൊണു്ടുപോകാ൯ കഴിവില്ലാത്തിടത്തും തെരഞ്ഞെടുപ്പുകാലത്തു് കൊണു്ടുചെന്നു് തലവെച്ചുകൊടുക്കരുതെന്നു് നിന്നെപ്പോലുള്ളവ൪ക്കുവേണു്ടി പാ൪ട്ടി പ്രത്യേക സ൪ക്കുലറിറക്കിയതു്. പാ൪ട്ടിയുടെ ഏതു് പ്രവൃത്തിയെയാണിവിടെ ചോദ്യംചെയു്തിരിക്കുന്നതെന്നു് മനസ്സിലാക്കാനുള്ള പാ൪ട്ടിബോധമെങ്കിലുംവേണു്ടേ ഇതുപോലെയുള്ള കമ൯റ്റുകളെഴുതുന്നതിനുമുമ്പു്? നീപിന്നെ പാ൪ട്ടിക്കുവേണു്ടി എന്തുതരം സേവനമാണിവിടെനടത്തുന്നതു്?
Written and first published on: 01 April 2021
No comments:
Post a Comment