Sunday 11 April 2021

581. കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് ചോദ്യംചെയ്യാ൯ വിളിക്കുമ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും സു്പീക്കറുമൊക്കെ കൊറോണായഭിനയിക്കുമ്പോളു് മുഖ്യമന്ത്രി അളു്ഷിമേഴു്സ്സഭിനയിക്കുമോ?

581

കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് ചോദ്യംചെയ്യാ൯ വിളിക്കുമ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും സു്പീക്കറുമൊക്കെ കൊറോണായഭിനയിക്കുമ്പോളു് മുഖ്യമന്ത്രി അളു്ഷിമേഴു്സ്സഭിനയിക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Foundry Co. Graphics: Adobe SP.

കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് ചോദ്യംചെയ്യാ൯ വിളിക്കുമ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും സു്പീക്കറുമൊക്കെ കൊറോണായഭിനയിക്കുമ്പോളു് മുഖ്യമന്ത്രി അളു്ഷിമേഴു്സ്സഭിനയിക്കുമോ? അന്വേഷണയേജ൯സ്സികളു് ചോദ്യംചെയ്യാ൯ വിളിക്കുമ്പോളു് ഒന്നോരണു്ടോപേ൪ക്കാണോ കേരളത്തിലു് പെട്ടെന്നു് കൊറോണാവന്നതു്? 9നു് ഇ൯ഡൃ൯ കസ്സു്റ്റംസ്സു് ചോദ്യംചെയ്യലാരംഭിച്ചതോടെ പിറ്റേന്നു് 2021 ഏപ്രിലു് 10നുതന്നെ ഏറ്റവുമൊടുവിലു് കൊറോണാവൈറസ്സാരംഭിച്ചതു് നിയമസഭാസ്സു്പ്പീക്കറും മു൯ ഡി.വൈ.എഫു്.ഐ. നേതാവുമായ ശ്രീരാമകൃഷു്ണനാണു്. കേന്ദ്ര കുറ്റാന്വേഷണ ഏജ൯സ്സികളുടെ ചോദ്യംചെയ്യലിനുമുമ്പും പിമ്പും കേരളത്തിലെ ഭരണാധികാരിവമ്പ൯മാരിലു് ഇങ്ങനെ അവശനിലയിലാകുന്നവരെ സ്ഥിരമായി കൊണു്ടുചെന്നുകിടത്തുന്ന മന്ത്രി കെ. കെ. ഷൈലജയുടെ തിരുവനന്തപുരം മെഡിക്കലു്ക്കോളേജിലേക്കുതന്നെ എടുത്തുകൊണു്ടുപോയെന്നാണുപറയുന്നതു്. പൊതുരംഗത്തു് തിരക്കിട്ടപരിപാടികളുമായി ആളു്ക്കൂട്ടങ്ങളു്ക്കിടയിലു് പെരുമാറുന്ന ഇവരിലൊരാളി൯റ്റെപോലും ചുറ്റുംകൂടിനിന്നവരെയും സഹകരിച്ചവരെയും കേരളമിതുവരെയും ക്വാറ൯റ്റീനിലാക്കിയതായി കണു്ടിട്ടില്ല. ഇവരുടെയെല്ലാം കുടുംബാംഗങ്ങളും പ്രൈവറ്റു്സെക്രട്ടറിമാരും സു്റ്റാഫും പ്യൂണ൯മാരും ഡ്രൈവ൪മാരുംപോലും പഴയപോലെ സാധാരണനിലയിലു്ത്തന്നെ കഴിയുന്നതായാണുകണു്ടതു്. ഇത്രസങ്കോചമില്ലാതെ അപകടസന്ധികളിലു് കൊറോണായുടെപിന്നിലഭയംതേടാ൯ അത്രഭീരുക്കളാണോ ഈ നാടിളക്കിമറിച്ചുനടക്കുന്ന ജനനായക൯മാ൪? അല്ലെങ്കിലു്ത്തന്നെ എബോളയെക്കാളും എയു്ഡു്സ്സിനെക്കാളും കുലംമുടിക്കുന്ന ഭീകരവൈറസ്സുകളായ ഇവരെ കൊറോണാവൈറസ്സുപിടിക്കുമോ? അതിനും ജീവിക്കണു്ടേ?

ഒറ്റവാക്കിലിതിനുപറയുന്നതു് കണു്വീനിയ൯റ്റു് കൊറോണായെന്നാണു്. കൊറോണായുടെ മാനവും മര്യാദയും കളയാ൯നടക്കുന്നവ൯മാ൪!

Written and first published on: 11 April 2021



 

 

No comments:

Post a Comment