Sunday, 11 April 2021

582. പിണറായി വിജയ൯ കെ. ടി. ജലീലി൯റ്റെയും കോടിയേരി ബാലകൃഷു്ണ൯ ഷംസ്സീറി൯റ്റെയും കടുത്ത ആരാധക൯മാരും മുറുകിയ സംരക്ഷക൯മാരുമായതെങ്ങനെ? അതി൯റ്റെ കാരണമെന്താണു്?

582

പിണറായി വിജയ൯ കെ. ടി. ജലീലി൯റ്റെയും കോടിയേരി ബാലകൃഷു്ണ൯ ഷംസ്സീറി൯റ്റെയും കടുത്ത ആരാധക൯മാരും മുറുകിയ സംരക്ഷക൯മാരുമായതെങ്ങനെ? അതി൯റ്റെ കാരണമെന്താണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mohamed Hassan. Graphics: Adobe SP.

പിണറായി വിജയ൯ കെ. ടി. ജലീലി൯റ്റെയും കോടിയേരി ബാലകൃഷു്ണ൯ ഷംസ്സീറി൯റ്റെയും കടുത്ത ആരാധക൯മാരും മുറുകിയ സംരക്ഷക൯മാരുമായതെങ്ങനെ? അതി൯റ്റെ യഥാ൪ത്ഥ കാരണമെന്താണു്? വേറെയാരെയും വാത്സല്യഭാജനങ്ങളായി പാ൪ട്ടിയിലു് കിട്ടാത്തതുകൊണു്ടാണോ? ഇവരുടെ പ്രോട്ടീജീമാരായിമാറാ൯ യോഗ്യതയുള്ള എത്രയോ നൂറുകണക്കിനു് ചെറുപ്പക്കാ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലില്ലേ? ഒരു പാ൪ട്ടിസംസ്ഥാനസെക്രട്ടറിയും മുഖ്യമന്ത്രിയുമൊക്കെ മെ൯റ്റ൪മാരായിവരണമെങ്കിലു് അതിനും ചില സു്പെഷൃലു് യോഗ്യതകളും അ൪ഹതകളുമൊക്കെയില്ലേ? അതെന്താണെന്നറിഞ്ഞാലല്ലേ ഇനിയും പാ൪ട്ടിയിലെ ചെറുപ്പക്കാ൪ക്കൊക്കെ പരിശീലനംനേടി ഈ വാത്സല്യപരിഗണകളിലേക്കു് കടന്നുവരാ൯കഴിയൂ?

‘പാ൪ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ പ്രിയശിഷ്യ൯ ഷംസ്സീറിനെ 2021 ഏപ്രിലു് ആറിലെ വോട്ടെടുപ്പിലു് നിയമസഭയിലേക്കു് ജയിപ്പിക്കാ൯ തലശ്ശേരി മണ്ഡലത്തിലു് പര്യടനംനടത്തു’മെന്നൊരു വാ൪ത്തകണു്ടു. മുഖ്യമന്ത്രി പിണറായി വിജയ൯ ത൯റ്റെ യുവമന്ത്രി കെ. ടി. ജലീലിനെ ബന്ധുനിയമനയഴിമതിയുടെയും ക്രമക്കേടി൯റ്റെയുംപേരിലു് മന്ത്രിസ്ഥാനത്തിരിക്കാ൯ തീ൪ത്തും അയോഗ്യനാണെന്നു് 2021 ഏപ്രിലു് 9നു് കേരളാ ലോകു് അയുക്തയിലു്നിന്നും വിധിയും അതിനുള്ള പ്രത്യേക നി൪ദ്ദേശവുംവന്നിട്ടും മന്ത്രിസ്ഥാനത്തുനിന്നും നീക്കുന്നില്ലെന്നും വാ൪ത്തകണു്ടു. അതുകൊണു്ടു് സംശയംകൊണു്ടു് ചോദിച്ചുപോകുന്നതാണു്.

Written in reply to comments on this article when first published:

കെ. ടി. ജലീലു് ഇന്ത്യ൯ യൂണിയ൯ മുസ്ലിം ലീഗിലു് മെമ്പറായിരുന്നതല്ലാതെ ഏതെങ്കിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് മെമ്പറായതായി ആദ്യമായിട്ടാണു് കേളു്ക്കുന്നതു്. അതു് ഏതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലാണെന്നു് നന്നായൊന്നു് അന്വേഷിച്ചിട്ടുപറയുമോ, വികാരംകൊള്ളുന്നതിനുമുമ്പു്? കാരണം, കോപാകുലനാകുന്ന മനുഷ്യ൯ പല മിസ്സു്റ്റേക്കുകളും വരുത്തുമെന്നാണു് കേട്ടിട്ടുള്ളതു്. കേട്ടിട്ടില്ലേ- An angry man makes many mistakes? രണു്ടുപ്രാവശ്യം നിയമസഭാതെരഞ്ഞെടുപ്പിലു് ജയിപ്പിച്ചു് എമ്മെല്ലേയും മന്ത്രിസഭയിലു് മന്ത്രിയുമൊക്കെയാക്കിയ പ്രസ്ഥാനത്തി൯റ്റെയും നേതാക്ക൯മാരുടെയും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെങ്കിലും ചേരാനുള്ള നട്ടെല്ലും ധീരതയുമെങ്കിലും അയാളു്ക്കുണു്ടാവേണു്ടിയിരുന്നതല്ലേ? അതോ ഇങ്ങനെയുള്ളവരെയേ ചുമക്കുകയുള്ളോ? ഇവിടെപ്പറഞ്ഞ വിഷയത്തി൯റ്റെ യാഥാ൪ത്ഥകാരണങ്ങളിലേക്കു് കടക്കാ൯ ശ്രമിക്കരുതെന്ന മുന്നറിയിപ്പു് സ്വീകരിച്ചാലു്നന്നു്.

Written and first published on: 11 April 2021

 

 

No comments:

Post a Comment