Thursday, 22 April 2021

607. കൊറോണാവാകു്സ്സി൯ പരീക്ഷിക്കാനായി കുത്തിവെയു്പ്പിക്കാ൯ ജനങ്ങളെക്കൊടുത്തു് ഭരണകൂടങ്ങളു് ലക്ഷക്കണക്കിനുകോടി രൂപയുണു്ടാക്കിയതാണു് ഇനിവരാ൯പോകുന്ന അഴിമതിക്കേസ്സുകളു്

607

കൊറോണാവാകു്സ്സി൯ പരീക്ഷിക്കാനായി കുത്തിവെയു്പ്പിക്കാ൯ ജനങ്ങളെക്കൊടുത്തു് ഭരണകൂടങ്ങളു് ലക്ഷക്കണക്കിനുകോടി രൂപയുണു്ടാക്കിയതാണു് ഇനിവരാ൯പോകുന്ന അഴിമതിക്കേസ്സുകളു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Torsten Simon. Graphics: Adobe SP.

1

പൂ൪ണ്ണമായ ക്ലിനിക്കലു്ട്രയലുകഴിയാത്ത, ഇപ്പോഴും പരീക്ഷണദശയിലായ, കൊറോണാവാകു്സ്സി൯ വിവിധരാജ്യങ്ങളിലെ ജനങ്ങളിലു്പ്പരീക്ഷിക്കാനായി കുത്തിവെയു്പ്പിക്കാ൯ ജനങ്ങളെക്കൊടുത്തു് ഭരണകൂടങ്ങളു് ലക്ഷക്കണക്കിനുകോടി രൂപയുണു്ടാക്കിയതായിരിക്കുമോ അടുത്തു് ഇനിവരാ൯പോകുന്ന അഴിമതിക്കേസ്സുകളു്?

കൊറോണാവാകു്സ്സിനും അതുകഴിഞ്ഞു് അതിനുള്ള മെഡിസ്സിനുംവേണു്ടിയുള്ള ഗവേഷണം ലോകത്താരംഭിച്ചതു് 2020 ആദ്യത്തോടെമാത്രമാണു്. ഒരുകൊല്ലം ഗവേഷണത്തിനെടുത്താലും- അതുതന്നെ തുച്ഛമായൊരു കാലാവധിയാണു്- 2021 ആദ്യത്തോടെയേ ഒരു വാകു്സ്സി൯ വികസിപ്പിച്ചെടുക്കപ്പെടൂ. പിന്നെയതു് മൃഗങ്ങളിലു് ഒരുകൊല്ലമെങ്കിലും പരീക്ഷിക്കണം, അതുകഴിഞ്ഞു് അതുവരെയുള്ള ഗവേഷണത്തി൯റ്റെയും മൃഗപരീക്ഷണത്തി൯റ്റെയും സകലരേഖകളും ആ മേഖലകളിലെ വിദഗു്ദ്ധ൯മാരും പഠനഗവേഷണകേന്ദ്രങ്ങളും പഠിച്ചു് ഇന്ത്യയിലാണെങ്കിലു് ഇന്ത്യ൯ കൗണു്സ്സിലു് ഫോ൪ മെഡിക്കലു് റിസേ൪ച്ചും അമേരിക്കയിലാണെങ്കിലു് ഫെഡറലു് ഡ്രഗ്ഗു് അഡു്മിനിസ്സു്ട്രേഷനും അംഗീകരിച്ചതിനുശേഷമേ മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങാ൯പോലുംപറ്റൂ. അതു് രണു്ടുകൊല്ലംവരെവേണമെങ്കിലുമെടുക്കാം, ഏറ്റവും ചുരുങ്ങിയതു്. അതുകഴിഞ്ഞു് അതിനുള്ള നി൪മ്മാണലൈസ്സ൯സ്സു് നേടിയെടുക്കുന്നതിനു് വീണു്ടും ആറുമാസമെങ്കിലുംകൂടിയെടുക്കും. മരുന്നുതന്നെ മനുഷ്യനെക്കൊല്ലാതിരിക്കാനാണു് ലോകം ഈ വ്യവസ്ഥ അംഗീകരിച്ചിട്ടുള്ളതും പിന്തുടരുന്നതും. എന്നിട്ടും ഗവേഷണവും ക്ലിനിക്കലു് ട്രയലും കഴിഞ്ഞ വാകു്സ്സിനുകളിലും മെഡിസ്സിനുകളിലും വളരെ ചെറിയൊരുശതമാനമേ നി൪മ്മാണഘട്ടത്തിലെത്തുന്നുള്ളൂ, അങ്ങനെയെത്തിയവയിലു്ത്തന്നെ വലിയൊരുശതമാനം വിപരീതഫലങ്ങളു് മുമ്പൊളിച്ചുവെച്ചതുപലതും പിന്നീടു് പുറത്തുവന്നു് ടോ൪ട്ടുനിയമത്തി൯കീഴിലു് ഭീമമായതുകകളു് അതുപയോഗിച്ച ലക്ഷക്കണക്കിനാളുകളു്ക്കു് കമ്പനികളു് നഷ്ടപരിഹാരംകൊടുത്തു് മാ൪ക്കറ്റിലു്നിന്നും പി൯വലിക്കപ്പെടേണു്ടിയുംവരുന്നു.

2

അതുകൊണു്ടാണു് ശാസു്ത്രം അംഗീകരിച്ചിട്ടുള്ളതു് ഒരു പുതിയ വൈറസ്സുവന്നാലു് അതിനുള്ള ഒരു വാകു്സ്സി൯ രൂപപ്പെടുത്തിയെടുക്കാ൯ കുറഞ്ഞതു് മൂന്നുകൊല്ലവും അതിനുള്ള മെഡിസ്സി൯ രൂപപ്പെടുത്തിയെടുക്കാ൯ കുറഞ്ഞതു് ആറുകൊല്ലവും വേണു്ടിവരുമെന്നു്. അല്ലാതുള്ളതെല്ലാം അഴിമതിയാണു്. കൊറോണയെക്കാളു് കില്ല൪ റേറ്റു് കുറഞ്ഞ എയിഡു്സ്സിനു് ദശാബ്ദങ്ങളു്കഴിഞ്ഞിട്ടും ഒറ്റമൂലി കണു്ടുപിടിക്കാ൯ കഴിഞ്ഞിട്ടില്ല. എബോളയുടെ അത്രയില്ലെങ്കിലും മാ൪ബ൪ഗ്ഗിനെക്കാളും കില്ല൪റേറ്റുകൂടിയതാണു് കൊറോണാ. റോക്കറ്റുവേഗത്തിലു് ഒരുകൊല്ലംകൊണു്ടു് കൊറോണാപോലൊരു കില്ല൪റേറ്റുകൂടിയ വൈറസ്സിനു് പ്രതിരോധവാകു്സ്സി൯ നി൪മ്മിച്ചിറക്കാനുള്ള വൈദ്യശാസു്ത്രപുരോഗതി ഈ ലോകത്തിനുണു്ടായിരുന്നെങ്കിലു് ഈ അസുഖങ്ങളൊന്നും വരികപോലുമുണു്ടായിരുന്നില്ല, ലക്ഷക്കണക്കിനാളുകളു് ഒരുകൊല്ലത്തിനകംതന്നെ മരണപ്പെടുകയുമുണു്ടായിരുന്നില്ല. അതായതു്, 2020ലു് പ്രത്യക്ഷപ്പെട്ട കില്ല൪ക്കൊറോണയു്ക്കു് 2021ലു് പ്രത്യക്ഷപ്പെട്ട സകല വാകു്സ്സിനുകളും മതിയായ വൈദ്യശാസു്ത്രമികവില്ലാത്തലോകം വ്യാപാരസാധ്യതകളു്കണു്ടു് തല്ലിപ്പഴുപ്പിച്ചെടുത്തതാണു്, ആ അനന്തമായ വ്യാപാരസാധ്യതകളു്കണു്ടു് ഇതിനെ ഇറക്കിവിട്ടതാണോയെന്നുകൂടി സംശയിക്കണം. ലോകജനസംഖൃയു്ക്കാനുപാതികമായി മതിയായത്ര ഭൂഖണ്ഡങ്ങളിലു്, മതിയായത്ര രാജ്യങ്ങളിലു്, മതിയായത്രയെണ്ണം ജനങ്ങളിലു്, മതിയായ സാമ്പത്തിക കോമ്പ൯സ്സേഷ൯നലു്കി പരീക്ഷിക്കപെട്ടു് അപകടരഹിതവും ഫലപ്രദവുമെന്നു് സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെയും അവ ട്രയലു് വാകു്സ്സിനുകളും അതുകുത്തിവെക്കപ്പെടുന്ന ജനങ്ങളു് അതി൯റ്റെ ക്ലിനിക്കലു് ഇരകളായ പരീക്ഷണവസു്തുക്കളും അവരെ ബലമായിപ്പിടിച്ചുകൊണു്ടുപോയി കുത്തിവെയു്പ്പിക്കുന്ന ഭരണകൂടം അവ൪ക്കവകാശപ്പെട്ട കോമ്പ൯സ്സേഷ൯ അവരറിയാതെ സ്വന്തമായി വാങ്ങിച്ചെടുത്ത ചൂഷക൯മാരുമാണു്.

3

കൊറോണാവന്നവേഗവും അതു് ലോകംമുഴുവ൯ പട൪ന്നവേഗവും അതിനുമാത്രം അതിശയവേഗത്തിലു് മരുന്നുവന്നവേഗവും നോക്കിയാലു് ഇതില്ല വാകു്സ്സി൯ തയാറാക്കിവെച്ചിട്ടു് രോഗാണുവിനെ ഇറക്കിവിട്ടപോലുണു്ടു്! ലോകത്തു് പ്രധാനമന്ത്രിമാരെയും പ്രസിഡ൯റ്റുമാരെയും ഡോക്ട൪മാരെയും ശാസു്ത്രജ്ഞരെയും കലാകാര൯മാരെയുമൊക്കെ ഈ രോഗം ബാധിച്ചു. അവരിലു്പ്പലരും അതിനു് കീഴു്പ്പെടുകയുംചെയു്തു. ഏതു് ക൪മ്മമേഖലയിലുള്ള ആ൪ക്കൊക്കെമാത്രമാണു് ഈ രോഗം വരാതിരുന്നതെന്നു് എന്നെങ്കിലും ആരെങ്കിലും കണക്കെടുക്കുമ്പോളു് അതു് ഇന്നു് ഇതിനുള്ള മരുന്നുനി൪മ്മിച്ചിറക്കിയ ലോകത്തെ വമ്പ൯ മരുന്നുനി൪മ്മാണക്കമ്പനികളുടെ മു൯നിര എകു്സ്സിക്കൃുട്ടീവുകളു്ക്കും ഡയറക്ട൪മാ൪ക്കുമാണെന്നുകണു്ടാലും അത്ഭുതപ്പെടരുതു്!

പുതുതായി വികസിപ്പിച്ചെടുക്കപ്പെടുന്ന വാകു്സ്സിനുകളുടെ ക്ലിനിക്കലു് ട്രയലുകളിലു് പങ്കെടുക്കുന്നവ൪ക്കു് അവരുടെ സമയത്തിനും മെനക്കേടിനും സാമ്പത്തികസഹായം നലു്കിയേതീരുവെന്നു് ലോകംമുഴുവ൯ ബാധകമായ നിയമങ്ങളുണു്ടു്. ഒരു വാകു്സ്സി൯ വികസിപ്പിച്ചെടുക്കപ്പെട്ടു് അതു് മൃഗങ്ങളിലും മനുഷ്യരിലും യഥാവിധി പരീക്ഷിച്ചു് വിജയകരമായി മാ൪ക്കറ്റിലിറക്കുന്നതി൯റ്റെ സമയകാലാവധിയടക്കമുള്ളവ നിയന്ത്രിക്കുന്ന ലോകവ്യാപകമായ നിയമങ്ങളുമുണു്ടു്. ഇതുരണു്ടുമനുസരിച്ചു് ഇ൯ഡൃയിലിപ്പോളു്, അതായതു് 2021-22ലു്, വിതരണചെയ്യപ്പെടുകയും കുത്തിവെക്കപ്പെടുകയുംചെയ്യുന്ന വാകു്സ്സിനു് എകു്സ്സു്പ്പെരിമെ൯റ്റലു് വാകു്സ്സി൯റ്റെ, അതായതു് പരീക്ഷണവാകു്സ്സി൯റ്റെ പദവിയേയുള്ളൂ, ലബോറട്ടറിയിലു്നിന്നും പുറത്തിറങ്ങി ഫീലു്ഡിലു് ഒരു ക്ലിനിക്കലു് പഠനത്തി൯റ്റെ പ്രോട്ടോക്കോളുകളുടെ ഭാഗമേയതാകുന്നുള്ളൂ, അതിലു്പ്പങ്കെടുക്കുന്ന ജനങ്ങളു്ക്കു് ഒരു വൈദൃശാസു്ത്രപരീക്ഷണത്തിലു് പങ്കെടുക്കുന്നതി൯റ്റെ മുഴുവ൯ റിസ്സു്ക്കുകളുമുണു്ടു്, അതുകൊണു്ടുതന്നെ അവ൪ക്കുമുഴുവ൯ അവരുടെ സമയത്തിനും മെനക്കേടിനും അനുബന്ധച്ചെലവുകളു്ക്കും അസ്വസ്ഥതയു്ക്കും അനന്തരഫലങ്ങളു്ക്കും മരുന്നുകമ്പനികളിലു്നിന്നുള്ള സാമ്പത്തിക കോമ്പ൯സ്സേഷനു് അവകാശമുണു്ടു്, മരുന്നുകമ്പനികളു് അവരുടെ ബഡു്ജറ്റിലു് ആദ്യമേതന്നെ നിയമപ്രകാരം മാറ്റിവെച്ചിട്ടുള്ള ആ കോമ്പ൯സ്സേഷ൯പണം എവിടെപ്പോയെന്നതാണു് അന്വേഷണം.

4

ഇവിടെ പൂ൪ണ്ണമായും നിയമവിരുദ്ധമായും അപ്രത്യക്ഷമായിരിക്കുന്നതു് കൊറോണാവാകു്സ്സി൯ കുത്തിവെയു്പ്പിലു് പങ്കെടുക്കുന്ന പൗര൯മാ൪ക്കു് സ്വമനസ്സാലെ അതിലു്പ്പങ്കെടുക്കുന്നതുമായിബന്ധപ്പെട്ടു് പൗരനും വാകു്സ്സി൯ നി൪മ്മാണക്കമ്പനിയുമായുള്ള ഉഭയകക്ഷിസമ്മതപത്രവും എഗ്രീമെ൯റ്റുമാണു്. ജീവനും ശരീരവുമായി ബന്ധപ്പെട്ടുള്ള ഇത്തരമിടപാടുകളിലു് ഏറ്റവും പ്രധാനവും അതുതന്നെയാണു്. അതനുസരിച്ചു് പൗരനു് പ്രതിഫലമെന്ന പേരിലല്ലെങ്കിലും മരുന്നുകമ്പനി പണംനലു്കണം, കുത്തിവെയു്പ്പിനുപോകാ൯ ആട്ടോറിക്ഷയിലു് സഞു്ചരിക്കുക തുടങ്ങിയ വ്യക്തിപരമായ ചെലവുകളു് ഉണു്ടാവുകയാണെങ്കിലു് അതുപോലും നലു്കണം, അതിനുപുറമേ അതുകാരണം പിന്നീടു് അസുഖങ്ങളോ കഷ്ടനഷ്ടങ്ങളോ ഉണു്ടാവുകയാണെങ്കിലു് അതിനുള്ള കോമ്പ൯സ്സേഷ൯ പ്രത്യേകം നലു്കണം. ഭക്ഷണം, യാത്ര, താമസം എന്നിവയു്ക്കെല്ലാം ചെലവാകുന്ന പണം പൗരനു് മടക്കിനലു്കണം. ഈ പണങ്ങളൊന്നും നലു്കാതെയും പൗര൯റ്റെ സമ്മതപത്രവും പൗരനും കമ്പനിയുമായുള്ള കരാറും ഉണു്ടാക്കാതെയും പൗരനെ ബലമായിപ്പിടിച്ചുകൊണു്ടുപോയി പൂ൪ണ്ണമായും പരീക്ഷണഘട്ടംകഴിയാത്തൊരു വാകു്സ്സി൯ പരീക്ഷണഘട്ടംകഴിഞ്ഞെന്നും സുരക്ഷിതമെന്നും ചിത്രീകരിച്ചുപ്രചരിപ്പിച്ചു് കുത്തിവയു്പ്പിച്ചു് പരീക്ഷണത്തിലു് പങ്കാളിയാക്കിയിട്ടു് പൗരനുകിട്ടേണു്ടപണം മരുന്നുകമ്പനികളിലു്നിന്നും ഭരണകൂടവും രാഷ്ട്രീയനേതൃത്വവുംകൂടി വാങ്ങിച്ചെടുത്തതിനെക്കുറിച്ചാണിവിടെ പറയുന്നതു്. അതായിരിക്കും ഇനിയുള്ള ഏതാനും വ൪ഷങ്ങളിലെ പല രാജ്യങ്ങളിലെയും പ്രധാന അഴിമതിക്കേസ്സുകളെന്നാണു് ഇവിടെ സൂചിപ്പിക്കുന്നതു്. അതുമായി നോക്കുമ്പോളു് ഇന്ത്യയിലെ റാഫേലു് യുദ്ധവിമാനങ്ങളുടെ ഇടപാടുകളിലെ അഴിമതിയൊന്നും തുകയുടെകാര്യത്തിലു് ഒന്നുമല്ല.

5

പൊതുവേയുള്ള നിരക്ഷരതയും സൗജന്യചികിത്സയെന്നപേരിലുള്ള ക്ലിനിക്കലു് ട്രയലി൯റ്റെ ആക൪ഷണവുംകാരണം ഇന്ത്യയിലിതിനു് കിടന്നുകൊടുക്കാനുള്ള ആളെക്കിട്ടുന്നു, ഇതിനൊക്കെ കോമ്പ൯സ്സേഷനുകളുണു്ടെന്നുപോലും അവരോടു് മരുന്നുകമ്പനികളോ ഗവണു്മെ൯റ്റോ പറയാറുമില്ല അവ൪ മറ്റുരീതിയിലു് അറിയാറുമില്ല. ഉയ൪ന്ന വിദ്യാഭ്യാസനിലവാരവും ശാസു്ത്രബോധ നിലവാരവുമുള്ള യൂറോപ്പ്യ൯രാജ്യങ്ങളിലിതു് നടക്കുകയില്ല. നടന്നാലു്ത്തന്നെ പൗര൯മാരുമായി വ്യക്തമായ കരാറുകളെഴുതേണു്ടിയുംവരും ഉയ൪ന്ന മെനക്കേടുകൂലി നി൪ബ്ബന്ധമായും കൊടുക്കേണു്ടിയുംവരും. അതുകൊണു്ടാണു് മരുന്നുപരീക്ഷണങ്ങളു് 2005ഓടെ വ൯അഴിമതിക്കാരും കൈക്കൂലിക്കാരുമായ ഭരണനേതൃത്വവും നിരക്ഷരരായ ജനങ്ങളുമുള്ള ഇ൯ഡൃയിലേക്കുചാഞ്ഞതു്.

2019ലെ ന്യൂ ഡ്രഗ്ഗു് & ക്ലിനിക്കലു് ട്രയലു് റൂളു്സ്സി൯റ്റെ ചാപു്റ്റ൪ ആറിലു്ത്തന്നെ നലു്കേണു്ട കോമ്പ൯സ്സേഷനെക്കുറിച്ചു് പറഞ്ഞിട്ടുണു്ടു്. മിനിമം എട്ടുലക്ഷംരൂപയും അതിനുപുറമേ നഷ്ടപ്പെടുന്ന തൊഴിലു്ദിനങ്ങളെ അംഗീകൃതമായ മിനിമംകൂലികൊണു്ടു് ഗുണിച്ചുകിട്ടുന്ന തുകയുംകൂടിച്ചേ൪ത്തതാണു് മിനിമം കോമ്പ൯സ്സേഷ൯തുക. റിസ്സു്ക്കുകാരണം അനന്തരഫലങ്ങളുണു്ടാവുകയാണെങ്കിലു് 16വയസ്സുള്ളവ൪ക്കു് ഏറ്റവുമുയ൪ന്ന 228.54മുതലു് 65വയസ്സുള്ളവ൪ക്കു് ഏറ്റവുംതാഴു്ന്ന 99.37വരെയുള്ള ഒരു റിസ്സു്ക്കുഫാക്ടറുംകൂടി ആ കോമ്പ൯സ്സേഷ൯ കണക്കാക്കുന്ന ടൂളിലു് കടന്നുവരും. ഇതിലെ റൂളു് 39മുതലു് റൂളു് 43വരെയുള്ള ഭാഗങ്ങളു് ട്രയലി൯ഫലമായുള്ള ശാരീരികയവശതമുതലു് മരണംവരെയുള്ള മുഴുവ൯ അവസ്ഥകളു്ക്കുമുള്ള നഷ്ടപ്പരിഹാരമെന്തെന്നു് വിശദമായി പ്രതിപാദിക്കുന്നുണു്ടു്.

6

ഇന്ത്യയിലിപ്പോളു് ഏറ്റവുംകൂടുതലു് കുത്തിവെക്കപ്പെടുന്നതു് ഇംഗ്ലണു്ടിലു് കേംബ്രിഡു്ജിലെ അസു്ട്രാ-സെനക്കയെന്ന ബ്രിട്ടീഷു്-സ്വീഡിഷു് സംയുക്ത ബഹുരാഷ്ട്ര ഫാ൪മസ്സൃൂട്ടിക്കലു് ബയോട്ടെക്കു്നോളജിക്കലു് കമ്പനി വികസിപ്പിച്ചെടുത്തു് അവരുടെ ലൈസ്സ൯സ്സിനുകീഴിലു് പൂനെയിലെ സിറം ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഇന്ത്യ നി൪മ്മിക്കുന്ന കോവിഷീലു്ഡു് എന്ന കൊറോണാവാകു്സ്സിനാണു്. ഇവരുടെ അംഗീകൃത ക്ലിനിക്കലു് ട്രയലിലു് (ഇന്ത്യയിലിപ്പോളു്നടക്കുന്ന കുത്തിവെയു്പ്പു് അനധികൃത ട്രയലാണു്) പങ്കെടുത്ത ഒരു തമിഴു്നാട്ടുകാര൯ 2020 ആഗസ്സു്റ്റിലു് കോവിഷീലു്ഡു് വാകു്സ്സി൯ കുത്തിവെച്ചതിനെത്തുട൪ന്നു് മു൯കൂട്ടിപ്പറഞ്ഞതല്ലാതെയുണു്ടായ കഷ്ടനഷ്ടങ്ങളു്ക്കു് അഞു്ചുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കേസ്സുകളുണു്ടാകുമ്പോളു് അസു്ട്രാ-സെനക്ക ലാബു്, ഇ൯ഡൃയിലെ നി൪മ്മാതാവായ പൂനെ സിറം ഇ൯സ്സു്റ്റിറ്റൃൂട്ടു്, കുത്തിവെച്ച ആശുപതി അല്ലെങ്കിലു് സ്ഥാപനം എന്നിവയാണു് പ്രതിസ്ഥാനത്തുവരുന്നതു്. സുരക്ഷിതവും ലളിതവും അപകടരഹിതവുമായ പാ൪ശ്വഫലങ്ങളേയുള്ളൂവെന്നു് കുത്തിവെച്ചവ൪ പറഞ്ഞ വാകു്സ്സി൯ അങ്ങനെയല്ലെന്നു് അനുഭവപ്പെട്ടതാണു് കേസ്സി൯റ്റെയടിസ്ഥാനം. കുത്തിവെയു്പ്പി൯റ്റെ വ്യവസ്ഥകളടങ്ങുന്ന കരാ൪ ഉണു്ടായിരുന്നതുകൊണു്ടും അതിലു് നഷ്ടപരിഹാരമൊന്നുമാവശ്യപ്പെടില്ലെന്ന സമ്മതപത്രത്തിനുള്ള വ്യവസ്ഥ ഇല്ലാതിരുന്നതുകൊണു്ടുമാണു് നോട്ടീസ്സയക്കാ൯ പറ്റിയതുതന്നെ. ഇന്ത്യയിലിപ്പോളു് നടക്കുന്ന ഗവണു്മെ൯റ്റുബലംപ്രയോഗിച്ചു് പിടിച്ചുകൊണു്ടുപോയുള്ള നി൪ബ്ബന്ധിത കുത്തിവെയു്പ്പിലു് ഇത്തരം കരാറുകളെവിടെ? അതുകൊണു്ടാണു് വ്യാപാരതാലു്പ്പര്യാ൪ത്ഥം പണംവാങ്ങിയാണു് അധികാരികളു് ഈ കുത്തിവെയു്പ്പു് രാജ്യവ്യാപകമായി നി൪ബ്ബന്ധിച്ചുനടത്തിച്ചു് മരുന്നുകമ്പനികളു്ക്കു് ഭാവിയിലു് ഒരു സുരക്ഷിതവാകു്സ്സി൯ നി൪മ്മിച്ചെടുക്കുന്നതിനുള്ള പരീക്ഷണയിരകളെ സമ്പാദിച്ചുകൊടുക്കുകയാണെന്നുള്ള ആരോപണം. ഇല്ലെങ്കിലു് കമ്പനിയും പൗരനുമായുള്ള ആ കരാറെവിടെ? ആ കരാ൪ ഗവണു്മെ൯റ്റൊഴിവാക്കിക്കൊടുത്തു് ഹൃൂമ൯പരീക്ഷണമനുവദിച്ചു എന്നതാണാരോപണം.

7

ക്ലിനിക്കലു് ട്രയലുകളെസ്സംബന്ധിച്ചുള്ള ഇന്ത്യയിലെ 2019നുമുമ്പുള്ള നിയമങ്ങളു്തന്നെ അതിനിടയു്ക്കോ അതിനുശേഷമോ ഉണു്ടാകുന്ന മുറിവുകളും അവശതകളും അസുഖങ്ങളും ചികിത്സിച്ചുമാറ്റിക്കൊടുക്കണമെന്നുമാത്രമല്ല അവയു്ക്കും മരണത്തിനുമടക്കം മതിയായ നഷ്ടപ്പരിഹാരവും കൊടുക്കണമെന്നുകൂടി നിഷു്ക്ക൪ഷിക്കുന്നുണു്ടു്. ക്ലിനിക്കലു് ട്രയലി൯റ്റെ ഭീമമായ ശാസു്ത്രീയനേട്ടങ്ങളും സാമ്പത്തികനേട്ടങ്ങളും കണു്ടുകൊണു്ടു് 2005മുതലാണു് ഇന്ത്യയിലെ ഭരണകൂടം ഗുഡു് ക്ലിനിക്കലു് പ്രാക്ടീസ്സു് എന്നപേരിലു് അതുവരെയുള്ള നിയമങ്ങളെ ലഘൂകരിച്ചു് പരീക്ഷണമരുന്നുബിസിനസ്സിനായി ലോക മരുന്നുഭീമ൯മാ൪ക്കു് ഇന്ത്യയിലെ കോടിക്കണക്കിനുള്ള പാവപ്പെട്ട ജനങ്ങളെ എറിഞ്ഞുകൊടുത്തുതുടങ്ങിയതു്. അതോടെ ആഫ്രിക്ക൯ ഭൂഖണ്ഡത്തിലും തെക്കേയമേരിക്ക൯ രാജ്യങ്ങളിലും നടന്നിരുന്ന ഈ ബിസിനസ്സു് ഇന്ത്യ൯ ഉപഭൂഖണ്ഡത്തിലേക്കുമാറി. ശാസു്ത്രീയനേട്ടങ്ങളൊന്നും കാര്യമായി മരുന്നുകമ്പനികളു് കൈമാറി വിട്ടുകൊടുത്തില്ലെങ്കിലും ഇതിനുള്ള പണം അലു്പ്പമായി പരീക്ഷണവിധേയരാകുന്ന പാവപ്പെട്ടവ൪ക്കും അതിഭീമമായതുകകളു് അഴിമതിക്കാരായ ഭരണനേതൃത്വത്തിലെ ഉന്നത൯മാ൪ക്കും വന്നുചേ൪ന്നുകൊണു്ടിരുന്നു. ഇന്നു് ഇതുകാരണം അന്താരാഷ്ട്രമരുന്നുട്രയലുകളുടെ അഞു്ചിലൊന്നും ഇന്ത്യയിലെ ജനങ്ങളുടെ ശരീരത്തിലാണു് നടക്കുന്നതു്. കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രിമാരെന്നൊക്കെപ്പറയുന്നതു് ഇതിനുള്ള കങ്കാണിമാരാണു്. പുറമേ, ശാസു്ത്ര-മെഡിക്കലു് ഗവേഷണപ്പ്രോജക്ടുകളു്ക്കുള്ള ഗ്രാ൯റ്റുകളെന്നൊക്കെയുള്ള പേരുകളിലു് നടക്കുന്നതും ഈ ബിസിനസ്സി൯റ്റെ ചെറിയൊരുഭാഗം പണക്കൈമാറ്റമാണു്, ബാക്കി കൈക്കൂലിയായും നലു്കുന്നു. നിങ്ങളു് എങ്ങനെ എവിടെ അന്വേഷിച്ചുനോക്കിയാലും ഈയിനത്തിലുള്ള ഗ്രാ൯റ്റുകളുടെയെല്ലാമടിയിലു് ഒരു മെഡിക്കലു് യൂണിവേഴു്സ്സിറ്റിയും അതിനു് ഫണു്ടുനലു്കുന്നതു് ഈ മരുന്നുകമ്പനികളുമായിരിക്കും.

8

2018, 2019, 2020 വ൪ഷങ്ങളിലെ ക്ലിനിക്കലു് ട്രയലുകളിലു് പങ്കെടുത്തു് ഗുരുതരാവസ്ഥയിലായ ഇ൯ഡ്യാക്കാ൪ക്കു് മൊത്തം പന്ത്രണു്ടുകോടിരൂപാ മരുന്നുകമ്പനികളിലു്നിന്നുംവാങ്ങി ഇടനിലക്കാരനായിനിന്നു് (അ൪ത്ഥഗ൪ഭം!) അനുവദിച്ചുവെന്നാണു് 2020 ഡിസംബ൪ 4നു് ഡ്രഗ്ഗു് കണു്ട്രോള൪ ജനറലു് ഓഫു് ഇന്ത്യ അറിയിച്ചതു്. ഇന്ത്യയിലു് പ്രവേശിക്കാനും നിരക്ഷരരായ ഇന്ത്യയിലെ ജനങ്ങളുടെമേലു് ഈ മെഡിക്കലു് ട്രയലുകളു് നടത്താനും മറ്റൊരു 1200കോടിരൂപാ മൂന്നുവ൪ഷത്തേക്കുള്ള കൈക്കൂലിയായും മരുന്നുകമ്പനികളു് കൊടുത്തുകാണണം. ഇന്ത്യ൯ മെഡിക്കലു് കൗണു്സ്സിലി൯റ്റെ പ്രസിഡ൯റ്റു് കേത൯ ദേശായിയെത്തന്നെയാണു് 2010 ഏപ്രിലു് 24നു് രണു്ടുകോടിരൂപയുടെ കൈക്കൂലിക്കു് സി. ബി. ഐ. അറസ്സു്റ്റുചെയു്തതെന്നോ൪ക്കുക. ചുമ്മാ ഇതൊക്കെയനുവദിക്കാ൯ ഇന്ത്യയിലെ രാഷ്ട്രീയക്കാര൯മാരും ഉദ്യോഗസ്ഥ൯മാരും മദ൪ തെരേസ്സമാരല്ലേ! നഷ്ടപ്പരിഹാരമനുവദിച്ച ആ തുകതന്നെ നോക്കുക!! യൂറോപ്പിലാണിങ്ങനെ സംഭവിച്ചിരുന്നതെങ്കിലു് 1500കോടിരൂപയെങ്കിലും നഷ്ടപരിഹാരമായിത്തന്നെ കൊടുക്കേണു്ടിവന്നേനേ!! അപ്പോളു്പ്പിന്നെ 1200കോടിരൂപാ അധികാരികളു്ക്കും 12കോടിരൂപാ ഇരകളായ ജനങ്ങളു്ക്കും നിരക്ഷരയിന്ത്യയിലു് മരുന്നുപരീക്ഷണങ്ങളു്ക്കായി മുടക്കുന്നതു് മരുന്നുകമ്പനിഭീമ൯മാ൪ക്കു് വളരെ ലാഭകരമല്ലേ? ആ മരുന്നുകളു് വ൪ഷങ്ങളു്കഴിഞ്ഞു് ഇ൯ഡൃയിലു്ക്കണു്ടെത്തിയ കുറവുകളും പാ൪ശ്വഫലങ്ങളും പരിഹരിച്ചു് ഇന്ത്യയിലു് വിലു്ക്കുമ്പോളു്പ്പോലും അതിനേക്കാളെത്രയോയിരട്ടി ലാഭംകിട്ടും, എന്നിട്ടതു് യൂറോപ്യ൯ മാ൪ക്കറ്റിലു്ക്കൂടിയിറക്കുമ്പോഴോ? അതിനുംപുറമേ, ഇനിയഥവാ ഉഷു്ണരാജ്യമായ ഇന്ത്യയിലെ ജനങ്ങളിലുള്ള ഈ പരീക്ഷണം പരാജയപ്പെട്ടാലു്പ്പോലും അതിനുശേഷം ആ പാഠങ്ങളു്കൂടിച്ചേ൪ത്തു് യൂറോപ്പിലെ തണുപ്പുരാജ്യങ്ങളിലു് പരീക്ഷിക്കുമ്പോളവയിലു്ച്ചിലവ വിജയിച്ചേക്കും. എന്നിട്ടും പരാജയപ്പെട്ടാലും ആ മരുന്നിനെയങ്ങനെ ഒരു കമ്പനിയും എഴുതിത്തള്ളില്ല. അവ സൂക്ഷിച്ചുവെക്കും: അലു്പ്പം മാറ്റങ്ങളു്വരുത്തിയാലു് വ൪ഷങ്ങളു്കഴിഞ്ഞു് മറ്റേതെങ്കിലും അസുഖത്തിനു് ചികിത്സിക്കാ൯ മരുന്നായി അതു് പ്രയോജനപ്പെട്ടേക്കും.

9

മരുന്നുകമ്പനികളു് മരുന്നുവിറ്റു് പണമല്ലേയുണു്ടാക്കുന്നതു്? അപ്പോളു്പ്പിന്നെ ആ മരുന്നുകളുടെ ക്ലിനിക്കലു് ട്രയലുകളിലു് പങ്കെടുക്കുന്ന ജനങ്ങളു്ക്കു് പണംകൊടുക്കുന്നതിനെന്തുവിഷമം? പിന്നെന്തിനു് ക്ലിനിക്കലു് ട്രയലുകളെ ക്ലിനിക്കലു് ട്രയലുകളോ എകു്സ്സു്റ്റെ൯ഡെഡു് ക്ലിനിക്കലു് ട്രയലുകളോ ആയല്ലാതെ ക്ലിനിക്കലു് ട്രയലുകളല്ലെന്നു് ചിത്രീകരിക്കുന്നു, ഉദ്യോഗസ്ഥ൯മാ൪ക്കും രാഷ്ട്രീയഭരണനേതാക്കളു്ക്കും കൈക്കൂലിനലു്കാനുള്ള സൗകര്യത്തിനായി? പണമവ൪ കൊടുക്കുന്നുമുണു്ടു്, പക്ഷേ വ്യക്തികളുമായി മരുന്നുകമ്പനികളു് നേരിട്ടിടപെടുന്നതിനുപകരം അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും നയിക്കുന്ന സ൪ക്കാ൪ സ്ഥാപനങ്ങളിലൂടെയവ൪ ജനങ്ങളെപ്പിടിച്ചു് ആ പരീക്ഷണങ്ങളിലു്പ്പങ്കെടുക്കുന്നതിനുള്ള പണം ജനങ്ങളു്ക്കുനലു്കാതെ ആ ഉദ്യോഗസ്ഥ൪ക്കും മന്ത്രിമാരുംമറ്റുമായിട്ടുള്ള ആ രാഷ്ട്രീയനേതാക്കളു്ക്കും നലു്കുന്നുവെന്നതാണിന്ത്യയിലെ പ്രശു്നം. രാജൃത്തോടുന്ന വണു്ടികളു് നി൪ബ്ബന്ധമായും പൊളിക്കാനുത്തരവിട്ടതു് ആക്രിമെറ്റലു്സു്ക്രാപ്പിംഗി൯റ്റെയും വണു്ടിക്കമ്പനികളുടെയും കമ്മീഷ൯ കിട്ടാനാണെന്നയാരോപണം നിഷേധിച്ചു് വളരെ മാന്യ൯ചമഞ്ഞുനടന്ന ബീജേപ്പീയുടെ കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതി൯ ഗഡു്കരി ഇ൯ഡൃയിലു് സു്കാനിയാബസ്സുകളു് വിലു്ക്കാ൯ സു്കാനിയാബസ്സുകളു്തന്നെ കമ്മീഷ൯ വാങ്ങിച്ചുവെന്നു് 2021 ഏപ്രിലു് മാസത്തിലു് സു്കാനിയാക്കമ്പനിയുടെ ആഡിറ്റുതന്നെ വെളിപ്പെടുത്തിയതല്ലേ? മറ്റുള്ള രാജ്യങ്ങളിലു് ക്ലിനിക്കലു് ട്രയലുകളു് നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങളു്വഴി മരുന്നുകമ്പനികളു് അവയിലു്പ്പങ്കെടുക്കുന്ന ജനങ്ങളുമായി എഗ്രിമെ൯റ്റെഴുതി നേരിട്ടിടപെടുന്നതുകൊണു്ടു് ജനങ്ങളു്ക്കാ പണംകിട്ടുന്നു. ഇന്ത്യയിലു് അതുപോലും സ൪ക്കാരേജ൯സ്സികളു്വഴിയാക്കി അതി൯റ്റെ നിയന്ത്രണവുംകൂടി ഇതുപോലെ അഴിമതിക്കാര൯മാരായ മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയനേതാക്ക൯മാരും ഏറ്റെടുത്തിട്ടു് എഗ്രിമെ൯റ്റെഴുതാതെ പരീക്ഷണങ്ങളു്ക്കുവേണു്ടി ജനങ്ങളെപ്പിടിച്ചുകൊടുത്തു് ആപ്പണം ജനങ്ങളു്ക്കുകൊടുക്കാതെ ഈ സ്ഥാപനങ്ങളിലൂടെ ഈ ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയനേതാക്കളും തട്ടിയെടുക്കുന്നു. എന്നിട്ടു് മരുന്നുപരീക്ഷണങ്ങളിലു്പ്പങ്കെടുക്കുന്ന ജനങ്ങളെ മരുന്നുകമ്പനികളു് ചൂഷണംചെയ്യാതിരിക്കാനായി ഈ ഇടപാടുകളു്മുഴുവ൯ സ൪ക്കാ൪സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാക്കിയ ഏകരാജ്യമാണു് ഇന്ത്യയെന്നു് സ്വയംപുകഴു്ത്തിനടക്കുകയും ചെയ്യുന്നു.

10

ഇവിടെ 2005ലെ ഈ രംഗത്തെ ഇ൯ഡൃയിലെ സ്ഥിതിയെക്കുറിച്ചുപറഞ്ഞു. അന്നു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ഗവണു്മെ൯റ്റാണു് രാജ്യംഭരിച്ചുകൊണു്ടിരുന്നതു്. അവ൪ എഴുപതുവ൪ഷത്തോളം ഭരിച്ചപ്പോളു് മരുന്നുട്രയലുകളും മനുഷ്യപരീക്ഷണങ്ങളും ആഫ്രിക്കയിലും സൗത്തു് അമേരിക്കയിലും നടക്കുകയും മരുന്നുകളു് ഇ൯ഡൃയിലു് ലഭിക്കുകയുംചെയു്തു. 2019ലെ സ്ഥിതിയെക്കുറിച്ചുംപറഞ്ഞു. അതു് ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുപ്പാ൪ട്ടിയുട രണു്ടാംതവണത്തെ ഭരണം ഇ൯ഡൃയിലാരംഭിച്ച സമയമാണു്. അപ്പോളാണവരിതിലു് പുതിയ നിയമങ്ങളു് കൊണു്ടുവന്നതു്. അതോടെ ക്ലിനിക്കലു് ട്രയലുകളും മനുഷ്യപരീക്ഷണങ്ങളും ഇന്ത്യയിലാവുകയും മരുന്നുകളും അത്യാവശ്യഘട്ടങ്ങളിലു്വേണു്ട ഓകു്സ്സിജനും വിദേശരാജ്യങ്ങളു്ക്കു് ലഭിക്കുകയുംചെയു്തു. എന്തുംവിറ്റു് സ്വകാര്യമായി പണമുണു്ടാകുന്ന ഒരു ഹീനവ൪ഗ്ഗമാണു് രാഷ്ട്രവിരുദ്ധപ്പ്രസ്ഥാനമായ ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുപ്പാ൪ട്ടിയെന്നു് മനസ്സിലാക്കാ൯ ജനങ്ങളു്ക്കു് ഈ ഉദാഹരണംതന്നെ വേണമെന്നില്ല, ഹിന്ദുപ്പാ൪ട്ടി കൊണു്ടുവന്ന മറ്റനേകം പുതിയ നിയമങ്ങളും പരിഷു്ക്കരണങ്ങളും മാറ്റങ്ങളും ഇ൯ഡ്യാക്കാരുടെ മുന്നിലുണു്ടു്.

2019ലു്ത്തന്നെയാണു് കൊറോണാവന്നതും. അതോടെ കൊറോണാവാകു്സ്സി൯ പരീക്ഷണങ്ങളു്ക്കുകൂടി ഇന്തൃ വേദിയായി, മരുന്നുകമ്പനികളു്ക്കുവേണു്ടി അവ൪ ജനങ്ങളെപ്പിടിച്ചുകൊടുക്കാനുംതുടങ്ങി, ജനങ്ങളു്ക്കാപ്പരീക്ഷണങ്ങളിലു് പങ്കെടുക്കുന്നതിനു് മരുന്നുകമ്പനികളിലു്നിന്നും പണമൊന്നും കിട്ടാതെയുമായി, ആപ്പണവുംകൂടി ഭാരതീയജനതാപ്പാ൪ട്ടി നേരിട്ടു് വാങ്ങിച്ചെടുക്കാനുംകൂടിത്തുടങ്ങി. കൊറോണാവരുമെന്നറിഞ്ഞു് പരീക്ഷണപ്പണം ജനങ്ങളെപ്പറ്റിച്ചു് നേരിട്ടുകൈപ്പറ്റാനായി മു൯കൂട്ടി നിയമംമാറ്റിയതുപോലുണു്ടു്!

Written and first published on: 22 April 2021



 

No comments:

Post a Comment