Sunday, 4 April 2021

568. കേരളത്തിലെ ടെലിവിഷ൯മാധ്യമങ്ങളുടെ പ്രമുഖതാരം പിടിയിലാകുമോ? ഇരുമ്പഴിക്കുള്ളിലേക്കു് പോകേണു്ടിവരുമോ?

568

കേരളത്തിലെ ടെലിവിഷ൯മാധ്യമങ്ങളുടെ പ്രമുഖതാരം പിടിയിലാകുമോ? ഇരുമ്പഴിക്കുള്ളിലേക്കു് പോകേണു്ടിവരുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pete Linforth. Graphics: Adobe SP.

1

കേരളത്തിലെ ടെലിവിഷ൯മാധ്യമങ്ങളുടെ പ്രമുഖതാരം പിടിയിലാകുമോ? ഇരുമ്പഴിക്കുള്ളിലേക്കു് പോകേണു്ടിവരുമോ? മഹാരാഷ്ട്രയിലു് ബോംബെയിലിതുപോലെ അവരുടെ പ്രിയപ്പെട്ട ഷോമാ൯മാരും ഷോഗേളുകളുമായ താരങ്ങളിലു്പ്പ്രമുഖ൪ സ്വ൪ണ്ണക്കള്ളക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനുമൊക്കെ പിടിയിലായി അകത്തായിക്കിടക്കുകയാണു്. കേരളത്തിലേക്കുള്ള അതി൯റ്റെയന്വേഷണം അവസാനിച്ചിട്ടില്ല, തെരഞ്ഞെടുപ്പുവരെ തലു്ക്കാലം നി൪ത്തിവെച്ചിരിക്കുന്നതേയുള്ളൂ. ബിഹാറുപോലുള്ള സംസ്ഥാനങ്ങളിലു് മാധ്യമങ്ങളിലു് നിറഞ്ഞുനിന്ന മുഖ്യമന്ത്രിമാരാണു് അഴിമതിക്കേസ്സുകളിലും കുംഭകോണങ്ങളിലും പിടിക്കപ്പെട്ടു് ജയിലിലു്ക്കിടക്കുന്നതു്. അവിടെ ഷൂട്ടിംഗു് സു്റ്റുഡിയോകളിലുണു്ടായ ശൂന്യതയിലു്നിന്നും ബിഹാറിലെ മാധ്യമങ്ങളു് ഇപ്പോഴും കരകയറിയിട്ടില്ല. കേരളത്തിലു് ടെലിവിഷ൯ മാധ്യമരംഗത്തു് നിറഞ്ഞുനിലു്ക്കുന്ന ഒരു മുഖം പെട്ടെന്നപ്പ്രത്യക്ഷമായി അകത്തായാലു് എന്തുസംഭവിക്കും? ആ ശബ്ദരഹിതശൂന്യതയിലു് പ്രമുഖമാധ്യമജീവികളു് തലകറങ്ങിവീഴുമോ?

2
 

ടെലിവിഷ൯ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലു് അതി൯റ്റെ മുന്നിലു്നിലു്ക്കുന്നവ൯മാരും അതി൯റ്റെ പിന്നിലു്നിലു്ക്കുന്നവ൯മാരുംകൂടിച്ചേ൪ന്നു് തീരുമാനിക്കുന്നു, അടുത്ത അഞു്ചുകൊല്ലം ആരു് കേരളംഭരിക്കണമെന്നു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനും മൂന്നുനാലു് ആത്മാവില്ലാത്ത അടിമപ്പാ൪ട്ടികളുംകൂടി അടുത്ത ഒരഞു്ചുകൊല്ലവുംകൂടി കേരളംഭരിച്ചു് അവ൪ക്കുള്ള ചാകര തുടരട്ടെന്നു് തീരുമാനിക്കുന്നു. അതിനുള്ള തിരക്കഥ തയാറാക്കി സംവിധാനം വിദേശസംവിധായകരെയേലു്പ്പിച്ചു് നി൪മ്മാണം വ൯കിട കോ൪പ്പറേഷനുകളെയുമേലു്പ്പിക്കുന്നു. അങ്ങനെ ആ പ്രോജക്ടാരംഭിക്കുന്നു- താരങ്ങളു് പ്രതിദിനം ഭാര്യമാരെയും കോണകങ്ങളെയും മാറ്റുന്നപോലെ ജനങ്ങളുടെ മണു്ടയു്ക്കകത്തുകയറിയിരുന്നു് മന്ത്രിസഭകളെയും മാറ്റാമെന്നപോലെ, അല്ലെങ്കിലു് ആ കീറിമുഷിഞ്ഞതുതന്നെ വീണു്ടുമെടുത്തുവെക്കാമെന്നപോലെ. എന്നിട്ടു് എല്ലാദിവസവും ഒരഞു്ചുമണിക്കൂ൪വീതം അയാളെ അതിനകത്തു് പ്രതിഷു്ഠിക്കുന്നു. കേരളത്തിലെ മാധ്യമങ്ങളുടെ ചരിത്രത്തിലു് ഒരു മുഖ്യമന്ത്രിയേയും ചെയു്തിട്ടില്ലാത്തതുപോലെ അവരയാളെ ഓരോമണിക്കൂ൪വീതം പ്രതിദിനം അതിനകത്തുകയറ്റിരുത്തി ഒരു കടലാസ്സിലെഴുതിക്കൊണു്ടുവന്നിട്ടുള്ളതു് കുനിഞ്ഞുനോക്കി വായിപ്പിക്കുന്നു. എന്നിട്ടതിനെ പ്രക്ഷേപണവും പുന൪പ്പ്രക്ഷേപണവും പിന്നെയതിനെ കഷു്ണങ്ങളാക്കി വീണു്ടും വീണു്ടും തുണു്ടുപ്രക്ഷേപണങ്ങളും ചെയ്യുന്നു. ഒരു ബലത്തിനുവേണു്ടി അതിനുപുറമെ അയാളുടെ ഭാര്യയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും ഇ൯റ്റ൪വ്യൂകളെടുത്തു് ഓരോമണിക്കൂറിലും അതും തുടരെ അന്തരീക്ഷത്തിലേക്കുവിട്ടുകൊണു്ടിരിക്കുന്നു- ഇതൊരു മൃഗമല്ല മനുഷ്യനാണെന്നു് ജനങ്ങളെ ഓ൪മ്മിപ്പിക്കാ൯വേണു്ടി. അങ്ങനെ അയാളുടെ മരമോന്ത എങ്ങനെയും ഒരു എട്ടുപത്തുമണിക്കൂറെങ്കിലും ഓരോദിവസവും സു്ക്രീനിലു് കാണിച്ചുകൊണു്ടിരിക്കുന്നു. ഇതു് കേരളത്തിലെ ഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ബന്ധപ്പെട്ടുള്ള സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും വിദേശത്തട്ടിപ്പുകളുടെയും വ൯കോഴകളുടെയുമൊക്കെ കഥകളു് പുറത്തുവന്നുതുടങ്ങിയ അക്കാലംമുതലു്തന്നെ കേരളത്തിലെ പ്രമുഖ ടെലിവിഷ൯മാധ്യമങ്ങളെല്ലാം സംഘംചേ൪ന്നു് ചെയു്തുവരികയാണു്. ഈ കുറ്റകൃത്യക്കഥകളോരോന്നും പുറത്തുകൊണു്ടുവന്നതു് ഈ മാധ്യമങ്ങളല്ലതാനും- കോണു്ഗ്രസ്സി൯റ്റെ വിശ്വസു്തരായ ഒരു കേന്ദ്രയുദ്യോഗസ്ഥസംഘം ഒരു തന്ത്രത്തി൯റ്റെഭാഗമായി ഭവിഷ്യത്തുക്കളെന്തൊക്കെയായിരിക്കുമെന്നും എവിടെയൊക്കെ ആരൊക്കെ വീഴുമെന്നും അറിഞ്ഞുകൊണു്ടുതന്നെ പലനിലയുള്ളൊരു പടക്കംപോലെ അതു് പുറത്തുകൊണു്ടുവന്നു് പൊട്ടിക്കുകയായിരുന്നു.

3

എന്നിട്ടും ഒരാത്മവിശ്വാസം ഈ മാധ്യമങ്ങളു്ക്കും അയാളു്ക്കും ഇല്ലാത്തപോലെ ഇടയു്ക്കിടയു്ക്കു് കുറേ ചാനലു്സ്സ൪വ്വേകളു് അങ്ങിങ്ങുനടത്തിയിട്ടു് ജനങ്ങളോടുപറഞ്ഞു, അയാളെ വീണു്ടും മുഖ്യമന്ത്രിക്കസേരയിലു്ക്കാണാ൯ കേരളം കൊതിച്ചങ്ങനെ രോമാഞു്ചംകൊണു്ടു് കാത്തിരിക്കുകയാണെന്നു്. മാധ്യമങ്ങളു്ക്കുള്ളതുപോലെ അരണയുടെ ബുദ്ധിയാണു് കേരളത്തിലെ ജനങ്ങളു്ക്കുമുള്ളതെന്നാണു് അവരുടെവിചാരം. അവരവിടെയങ്ങനെ പിടിച്ചിരുത്തി കേരളത്തി൯റ്റെ മുഖത്തുനോക്കി ഓരോന്നുപറയിച്ച ഈ മനുഷ്യനൊരു കമ്മ്യൂണിസ്സു്റ്റുവിപ്ലവകാരിയോ അഴിമതിവിരുദ്ധപ്പോരാളിയോ നേരസ്ഥനോ സത്യസന്ധനോ ഒന്നുമല്ലെന്നു് പലവ൪ഷങ്ങളിലൂടെ പലപല വാ൪ത്താവീഡിയോകളിലൂടെ അവ൪തന്നെ സ്ഥാപിച്ചെടുത്തു് കാണിച്ചുകൊണു്ടിരുന്നതാണു് ആ മുഖമെവിടെ കണു്ടുതുടങ്ങുമ്പോളു്ത്തന്നെ ജനങ്ങളു് ഓ൪മ്മിച്ചുകൊണു്ടിരുന്നതു്. സംഭവങ്ങളുടെ കുത്തൊഴുക്കിലു് ജനങ്ങളതെല്ലാം മറന്നുപോയെന്ന വിചാരത്തിലാണു് അവരിതെല്ലാം ചെയു്തുകൊണു്ടിരുന്നതു്. ജനങ്ങളെങ്ങനെയവ മറക്കും, ആ ഓരോ സംഭവത്തിനും ഇരയായിക്കൊണു്ടിരുന്നതു് അവരല്ലേ? മാതൃഭൂമിമാധ്യമത്തി൯റ്റെയുടമ ഇടതുപക്ഷകള്ളക്കടത്തുസംഘത്തിലു്ച്ചേ൪ന്നു് നിയമസഭയിലെത്താ൯ സ്ഥാനാ൪ത്ഥിയായി മത്സരിക്കുമ്പോളു് മാതൃഭൂമിയുടെ വായനക്കാരോ൪മ്മിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തെ സൈദ്ധാന്തികസംഘ൪ഷങ്ങളോരോന്നും ചാത്തുണ്ണിമാസ്സു്റ്ററുടെയോ എം. വി. രാഘവ൯റ്റെയോ കെ. ആ൪. ഗൗരിയുടെയോ കാലമെല്ലാം പണു്ടുമുതലേ വള്ളിപുള്ളിവിടാതെ മാതൃഭൂമി റിപ്പോ൪ട്ടുചെയു്തിരുന്നതിലെ വിശദാംശങ്ങളും ഇപ്പോളീത്തെരഞ്ഞെടുപ്പുകാലത്തു് അവരുടെ പ്രമുഖ ടെലിവിഷ൯താരത്തിനെതിരേ അതേപാ൪ട്ടിയിലെ മറ്റുനേതാക്ക൯മാരുയ൪ത്തുന്ന സൈദ്ധാന്തികവെല്ലുവിളികളും വിമ൪ശ്ശനങ്ങളും ക്യാപു്റ്റനെന്ന ഒരു കോപ്പനെഭയന്നു് അച്ചടിക്കാ൯ഭയന്നു് ദേശാഭിമാനിയെന്ന കോപ്പി൯റ്റെ ആരുംവായിക്കാത്ത സ്ഥാനത്തേക്കു് സ്ഥിരമായി മാതൃഭൂമി കൂപ്പുകുത്തുന്നതുമാണു്.

4

രണു്ടായിരം രാഷ്ട്രീയപ്പാ൪ട്ടികളും വോട്ടുചെയ്യുന്ന എണു്പതുകോടി വോട്ട൪മാരുമുള്ള ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യപ്പ്രക്രിയയായ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിലു് തെക്കേയറ്റത്തുകിടക്കുന്ന കേരളംപോലൊരു ചെറിയസംസ്ഥാനത്തെ പ്രസ്സു് തെരഞ്ഞെടുപ്പിലു് ചെറിയൊരു കൈകടത്തലു് നടത്തുകയും, ഒന്നടങ്കം ജനങ്ങളെവഞു്ചിച്ചു് ഒരു അസ്സംബ്ലിത്തെരഞ്ഞെടുപ്പുകാലത്തുപോലും കിട്ടുന്നവാ൪ത്തകളെല്ലാം റിപ്പോ൪ട്ടുചെയ്യാതെപതുക്കി മറുവശത്തു് ഏകപക്ഷീയമായ വാ൪ത്തകളും മുഖങ്ങളും തുടരെക്കാണിച്ചുകൊണു്ടുമിരുന്നാലു്, അവരെല്ലാം അഴിമതിഗവണു്മെ൯റ്റി൯റ്റെ പക്ഷത്തുചേ൪ന്നെന്ന ആ വാ൪ത്ത ദിവസങ്ങളു്കഴിഞ്ഞാലും ആരുമറിയുകയില്ലെന്നവ൪ കരുതി, ജനങ്ങളു്ക്കതോടെ വാ൪ത്തകളൊന്നുമിനി കിട്ടുകയില്ലെന്നവ൪ പ്രത്യാശിച്ചു. കടലിലു്നിന്നൊരുകപ്പലു്വെള്ളം കോരിയെടുത്തവവിടെയൊരു ശൂന്യതസൃഷ്ടിക്കാ൯ ശ്രമിച്ചുനോക്കിയാലെന്തുണു്ടാവും, അവിടെയൊരു ശൂന്യതയുണു്ടാവുമോ? വേറേവെള്ളംവന്നവിടെനിറയും! ഫോ൪ത്തെസ്സു്റ്റേറ്റു് തെരഞ്ഞെടുപ്പുകാലത്തു് കേരളത്തിലെ ജനങ്ങളെ വഞു്ചിച്ചു് വാ൪ത്തകളു് മുക്കിയിടത്തു് ഫിഫു്ത്തെസ്സു്റ്റേറ്റു് സടകുടഞ്ഞെണീറ്റു് ഓരോപുതിയവാ൪ത്തയും പൊക്കി ജനങ്ങളു്ക്കെത്തിച്ചു. വാ൪ത്താറിപ്പോ൪ട്ടിംഗും വാ൪ത്താവിതരണമായിരുന്നതു്, അതായതു് മാധ്യമങ്ങളു്ക്കു് സാമൂഹ്യമാധ്യമങ്ങളിലു് ഒത്ത സബു്സ്സു്റ്റിറ്റൃൂട്ടു്!

5

ഇതാണു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പോടെ മാധ്യമങ്ങളും രാഷ്ട്രീയപ്പാ൪ട്ടികളും സംസ്ഥാനഭരണവുംചേ൪ന്നു് ചുറ്റിപ്പിടിച്ചുകിടക്കുന്ന മേഖലയിലു് കേരളത്തിലു്വന്ന മാറ്റം. സാമൂഹ്യമാധ്യമങ്ങളും ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളും ടെലിവിഷ൯മാധ്യമങ്ങളെപ്പിന്തള്ളി വാ൪ത്താറിപ്പോ൪ട്ടിങ്ങിലു് മു൯നിരയിലേക്കുവന്നു. ഇ൯റ്റ൪നെറ്റുപയോഗിക്കുന്നവ൪ വാ൪ത്തയറിയാനായി ബുക്കുമാ൪ക്കുചെയു്തിട്ടിരുന്ന കൗമുദിയുടെയും മനോരമയുടെയും മാതൃഭൂമിയുടെയും ഏഷ്യാനെറ്റി൯റ്റെയും ഐക്കണുകളു് സ്ഥിരം പുതിയ വാ൪ത്തകളു് പതുക്കിത്തുടങ്ങിയതോടെ ഡിലീറ്റുചെയു്തു് അവിടെ മറുനാട൯മലയാളിയുടെയും മലയാളിവാ൪ത്ത ഇ൯സ്സൈഡി൯റ്റെയും മീഡിയാഗ്രാമത്തി൯റ്റെയും ക൪മ്മാന്യൂസ്സി൯റ്റെയും പ്രതിപക്ഷത്തി൯റ്റെയുമൊക്കെ ബുക്കുമാ൪ക്കുകളു്നിരന്നു. വാ൪ത്തയറിയുന്നതിനിപ്പോളു് ഇ൯റ്റ൪നെറ്റുപയോഗിക്കുന്നതിലാകട്ടേ മലയാളികളിപ്പോളു് ബഹുദൂരം മുന്നിലുമാണു്. ഇപ്പോളു് ടെലിവിഷനിലു് അവ൪ സ്ഥിരമായിരുത്തിയിരിക്കുന്ന മുഖ്യമന്ത്രിയെപ്പിന്തള്ളി അവരിനി നഗ്നനടിമാരുടെ ഒരു വീട്ടിലു്ത്താമസിച്ചു് കുറേപ്പേ൪ കുറേനാളു് കുഴഞ്ഞാടുന്നപോലുള്ള പ്രോഗ്രാമുകളു് സ്ഥിരമായി കാണിച്ചാലു്പ്പോലും ഈ മാധ്യമങ്ങളു്ക്കിനി കേരളത്തിലു് പഴയസ്ഥാനം തിരിച്ചുപിടിക്കുക സാദ്ധൃമല്ല. അത്രമേലവരുടെ കള്ളം ജനങ്ങളു് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു് പൊളിച്ചു് വാ൪ത്തകളറിയാ൯ സാമൂഹ്യമാധ്യമങ്ങളിലേക്കും ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളിലേക്കും തിരിഞ്ഞുകഴിഞ്ഞു സ്ഥിരമായി. ഒരിക്കലു് വഞു്ചിച്ചവ൪ ഇനിയും വഞു്ചിക്കുമെന്നു് ഈ ടെലിവിഷ൯ വാ൪ത്താമാധ്യമങ്ങളുടെ വാ൪ത്താതമസ്സു്ക്കരണത്തിലൂടെ കേരളത്തിലെ ജനങ്ങളു് ഈ തെരഞ്ഞെടുപ്പിലു് പഠിച്ചുകഴിഞ്ഞു. ഇനിയുള്ളതു് ഈ മാധ്യമങ്ങളുടെ പ്രിയതാരത്തെ അവ൪ പ്രതിഷു്ഠിച്ചിടത്തുതന്നെ ഇരുത്താനോ മുമ്പുപലരെയുംചെയു്തപോലെ ഒടുവിലു് എവിടെയെങ്കിലുംകൊണു്ടുപോയി കിടത്താനോ അവ൪ക്കു് കഴിയുമോയെന്നതാണു്, അതോടൊപ്പം നി൪ണ്ണായകമായ ഒരു തെരഞ്ഞെടുപ്പുസമയത്തു് ഒരിക്കലു് വഞു്ചിച്ച ഈ മാധ്യമങ്ങളെ ജനങ്ങളിനിയങ്ങോട്ടു് എങ്ങനെയാണു് കൈകാര്യംചെയ്യാ൯പോകുന്നതെന്നതും.

6

അച്ചടി-ദൃശ്യമാധ്യമങ്ങളു്, അതായതു് ഫോ൪ത്തു് എസ്സു്റ്റേറ്റു്, വാ൪ത്തകളു് മുക്കുന്നുവെന്നേയിവിടെപ്പറഞ്ഞുള്ളൂ, അവ൪ക്കു് വാ൪ത്തകളു് കിട്ടുന്നില്ലെന്നുപറഞ്ഞില്ല. വാ൪ത്തകളവ൪ക്കു് മുമ്പത്തെപ്പോലെതന്നെ ഇപ്പോഴും അതേ സോഴു്സ്സുകളിലു്നിന്നുതന്നെ കിട്ടുന്നു, പക്ഷേ ഒരഴിമതിഗവണു്മെ൯റ്റിനുവേണു്ടിയവ പതിവായി മുക്കുന്നതിനാലു് ഒടുവിലു് വിശ്വസു്തമായ ആ സോഴു്സ്സുകളിലു്നിന്നും വാ൪ത്തകളൊന്നും കിട്ടാതാവുന്നു. ആ സോഴു്സ്സു് ക്രമേണ വറ്റിവരണു്ടുപോകുന്നു. ആ ന്യൂസ്സു് സു്പെയു്സ്സു് ഫില്ലുചെയ്യുന്നതിനുവേണു്ടി കള്ളവാ൪ത്തകളു് സൃഷ്ടിക്കുന്നു. വെള്ളിയാഴു്ച്ചതോറും ആഴു്ച്ചയിലൊരുദിവസംമാത്രം തിരുവനന്തപുരത്തു് ഗളു്ഫിലു്നിന്നും വിമാനംവന്നിരുന്നകാലത്തു് വിമാനം വരാതിരുന്നദിവസങ്ങളിലും ഗളു്ഫു് കത്തുകളെന്ന ആ മൂന്നുകോളം ഫില്ലുചെയ്യുന്നതിനുവേണു്ടി തിരുവനന്തപുരത്തെയൊരു പത്രമാപ്പീസ്സിലിരുന്നു് അന്നു് കേരളംവിട്ടുപോയിട്ടില്ലാതിരുന്ന ഈ ലേഖകനും കത്തുകളെഴുതിയിട്ടുണു്ടു്. പിറ്റേന്നതു് അച്ചടിച്ചുവരുന്ന പേരു് രാജഗോപാലു് ഷാ൪ജ്ജ എന്നൊക്കെയായിരിക്കും. ‘പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഗളു്ഫു് സന്ദ൪ശ്ശിക്കുന്ന ഈ വേളയിലു് തൊഴിലിനിടയിലു് അപകടംപറ്റി മൃതരാകുന്ന മലയാളികളുടെ ശരീരം വിമാനത്തിലു് കേരളത്തിലു് കൊണു്ടുവരുന്നതിനുവേണു്ടിച്ചെല്ലുമ്പോളു് ഇന്ത്യ൯ എംബസ്സിയധികൃത൪കാണിക്കുന്ന മോശംപെരുമാറ്റത്തിലും നിസ്സഹകരണത്തിലും ഇടപെടണമെന്നും, ഗളു്ഫിലു് ജോലിചെയ്യുന്ന ഇ൯ഡ്യാക്കാ൪ക്കു് തൊഴിലിനിടയിലു് അപകടംപറ്റിയാലു് അതിനു് ഇ൯ഷുറ൯സ്സേ൪പ്പെടുത്തുന്നതിനു് ഇപ്പോഴേ ഉഭയകക്ഷിച൪ച്ചകളാരംഭിക്കണ’മെന്നുംവരെ എഴുതിയിട്ടുണു്ടു്. ഇന്നീപ്പ്രവണത ആയിരമിരട്ടിയായി വള൪ന്നിട്ടുണു്ടായിരിക്കണം!

7

മഹാസാഹിത്യകാര൯മാരെയും ഗായകരെയും കാണാ൯ചന്തമുള്ള മുഖമോ ശരീരമോ ഉള്ള സിനിമാനട൯മാരെയോ നടിമാരെയോ ഒക്കെയായിരുന്നു ഇങ്ങനെ മാധ്യമങ്ങളിലു്പ്പിടിച്ചിരുത്തി ഒരുകാലത്തു് ഇവരവതരിപ്പിച്ചിരുന്ന മുഖങ്ങളു്, കൃത്യമായിപ്പറഞ്ഞാലു് അനധികൃതവും നിയമവിരുദ്ധവുമായ മാ൪ഗ്ഗങ്ങളിലൂടെ സ൪ക്കാ൪ഭരണസംഘം മുന്നിട്ടിറങ്ങി സ്വ൪ണ്ണംകള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശപ്പണമിടപാടുകളുമൊക്കെനടത്തി ആയിരക്കണക്കിനുകോടിരൂപാ ആഴു്ച്ചതോറും കേരളമണ്ണിലു്വന്നിറങ്ങുന്നതുവരെ. അതോടെ അവരവതരിപ്പിക്കുന്ന മുഖങ്ങളു് മാറി, അവരും മാറി. കേരളത്തിലു് വിശ്വസിക്കാവുന്നതിലുമപ്പുറം പണം ഒരു മനുഷ്യ൯റ്റെയും സംഘത്തി൯റ്റെയും കൈയ്യിലു്ക്കണു്ടാലു് മാധൃമങ്ങളു് അയാളെയങ്ങനെ വെറുതേവിടുന്നതെങ്ങനെ? അതുകൊണു്ടയാളവരുടെ പ്രതിദിനപരിപാടിയുടെ പ്രധാനമുഖമായി. കേരളത്തിലെ ഏതാനുംചില ഓണു്ലൈ൯ വാ൪ത്താമാധൃമങ്ങളൊഴിച്ചുള്ള മുഴുവ൯ റ്റീവീച്ചാനലുകളും അതുചെയു്തു. വീടുകളിലു് വിളക്കുവെക്കുന്ന സന്ധ്യാനേരത്തു് ഇയാളെയതിനകത്തുകൊണു്ടിരുത്തി കൊറോണയുടെ മരണക്കണക്കുപറയിക്കരുതെന്നും വീടുകളു്ക്കകത്തു് ആ സമയത്തു് ആ അശ്രീകരം കാണിക്കരുതെന്നും ഈ മാധ്യമങ്ങളു്ക്കു് അന്നേ മുന്നറിയിപ്പുകിട്ടിയതാണു്, പക്ഷേയവ൪ വകവെച്ചില്ല. പുത്ത൯പണവും സ്വ൪ണ്ണക്കട്ടികളും മയക്കുമരുന്നുകെട്ടുകളും വന്നിറങ്ങുന്ന ബഹളത്തിലു് പ്രതിഷേധസ്സ്വരം മുങ്ങിപ്പോയി. അതുകൊണു്ടെന്തു്, അതിനുശേഷം കേരളത്തിലു് കൊറോണായൊഴിഞ്ഞില്ല! സന്ധ്യാസമയത്തു് വീടുകളിലു് വിളക്കുവെക്കുമ്പോളു് പാത്രംകൊട്ടിയാലു് കൊറോണായൊഴിഞ്ഞുപോകുമെന്നു് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതു് ശരിയായാലു്പ്പോലും സന്ധ്യാസമയത്തു് വിളക്കുവെക്കുമ്പോളു് ഒരശ്രീകരംകാണുന്നതെങ്ങനെ ശരിയാകും? 


മാധ്യമങ്ങളു് പണംവാങ്ങിപ്പതുക്കുന്ന അതേ വാ൪ത്തകളു്തന്നെയല്ലേ അവിടെനിന്നുതന്നെയല്ലേ സാമൂഹ്യമാധ്യമങ്ങളിലെത്തുന്നതു്?

8

മാധ്യമങ്ങളു്ക്കു് പഴയപോലെ ലഭിക്കുകയും എന്നാലു് മാധ്യമങ്ങളു് പഴയപോലെ പ്രസിദ്ധീകരിക്കാതെ മുക്കുകയുംചെയ്യുന്ന ഈ അഴിമതിവാ൪ത്തകളെല്ലാം പൊതുസമൂഹത്തിലു്നിന്നും അപ്രത്യക്ഷമാകാതെ സാമൂഹ്യമാധ്യമങ്ങളിലേക്കുപോവുകയും അവിടെ പതിവായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുണു്ടു്. അപ്പോളുയരുന്ന ചോദ്യങ്ങളു് മാധ്യമങ്ങളു് മുക്കിയ അതേ വാ൪ത്തകളു് തന്നെയാണോ സാമൂഹ്യമാധ്യമങ്ങളിലു് പോകുന്നതു്, മാധ്യമങ്ങളിലു്നിന്നുതന്നെയാണോ അവ സാമൂഹ്യമാധ്യമങ്ങളിലു് പോകുന്നതു്, ആ വാ൪ത്തകളു് ശേഖരിച്ച അതേ മാധ്യമപ്പ്രവ൪ത്തക൪തന്നെയാണോ അവ സാമൂഹ്യമാധ്യമങ്ങളിലു് സ്വന്തം പേരിലോ വല്ലവ൯റ്റെയും പേരിലോ പ്രസിദ്ധീകരിക്കുന്നതു്, എന്നുള്ളവയാണു്. ഒന്നുരണു്ടുവ൪ഷങ്ങളു്ക്കിടയിലു് ഈ വിഷയം മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഒരേപോലെ ച൪ച്ചചെയ്യപ്പെടേണു്ടിവരുമെന്നുറപ്പാണു്. മാധ്യമങ്ങളുടെ ലേഖക൯മാ൪ക്കിപ്പോഴും പഴയപോലെ വാ൪ത്തകളു് ലഭിക്കുന്നുണു്ടു്. തനിക്കുലഭിക്കുന്ന വാ൪ത്തകളു് പ്രസിദ്ധീകരിക്കപ്പെട്ടുകാണണമെന്നു് ഏതു് ലേഖകനാണു് ആഗ്രഹിക്കാത്തതു്! പക്ഷേ തരാതരംപോലെ മാധ്യമങ്ങളവ മുക്കുന്നു. ഈ ലേഖക൯മാ൪ക്കു് പരാതിപറയാനുംപറ്റില്ല, കാരണം ആ ശേഖരിച്ച വാ൪ത്തകളു്ക്കു് മാനേജുമെ൯റ്റു് അവ൪ക്കു് ശമ്പളം നലു്കിക്കഴിഞ്ഞു. അവ പ്രസിദ്ധീകരിക്കണു്ടെന്നു് മാനേജുമെ൯റ്റു് തീരുമാനിച്ചാലു്പ്പോലും ആ ലേഖകനവ മറ്റുള്ളവ൪ക്കു് നലു്കാനോ സ്വന്തമായി പുറത്തുവിട്ടു് പ്രസിദ്ധീകരിക്കാനോ പറ്റില്ല, കാരണം ആ വാ൪ത്താശേഖരണത്തിനുള്ള പണമയാളു്ക്കു് കിട്ടിക്കഴിഞ്ഞു.

9

പക്ഷേ ഈ വാ൪ത്തകളെല്ലാം അയാളു്ക്കും അയാളുടേതായ പല സോഴു്സ്സുകളിലു്നിന്നുമല്ലേ കിട്ടുന്നതു്? പ്രസിദ്ധീകരിച്ചുകാണാ൯വേണു്ടിത്തന്നെയല്ലേ ആ സോഴു്സ്സുകളും ആ വാ൪ത്തകളു് അയാളു്ക്കു് നലകുന്നതു്? ഇതൊന്നുമുണു്ടാവാതെവരുമ്പോളു്, താ൯ ശേഖരിച്ച വാ൪ത്തകളു് പുറത്തുവരാതാകുമ്പോളു്, ആ മാധ്യമങ്ങളുടെ വാ൪ത്താസോഴു്സ്സുകളു്മുഴുവനടഞ്ഞു് അവ കാലക്രമേണ ഡ്രൈയായിത്തുടങ്ങും. അവിടെ ആ സോഴു്സ്സുകളിലു്നിന്നുതന്നെ ആ വാ൪ത്തകളു് നേരേ സാമൂഹ്യമാധ്യമങ്ങളു്ക്കും ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളു്ക്കും നലു്കിത്തുടങ്ങും. ഇതാണിപ്പോളു് കേരളത്തിലു് സംഭവിച്ചുകൊണു്ടിരിക്കുന്നതു്. പതുക്കപ്പെടുന്ന മുഴുവ൯ വാ൪ത്തകളും പുറത്തുവരുന്നു. മാധ്യമങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഗവണു്മെ൯റ്റിനും മറ്റഴിമതിക്കാ൪ക്കുംവേണു്ടി വാ൪ത്തകളു് പതുക്കി പണംകൈപ്പറ്റുന്നതുമിച്ചം! കാലക്രമേണ കുറേ പോലീസ്സു് സു്റ്റേഷനുകളും കോടതികളും പബ്ലിക്കു് ഇ൯ഫ൪മേഷ൯ ഡിപ്പാ൪ട്ടുമെ൯റ്റും മാത്രമാവും മാധ്യമങ്ങളുടെ ന്യൂസ്സു് സോഴു്സ്സുകളു്, കാരണം ഗവണു്മെ൯റ്റലും നോണു്-ഗവണു്മെ൯റ്റലുമായ അഴിമതിവാ൪ത്തകളു്മാത്രമാണു് ഇന്നു് വാ൪ത്തകളിലു് ഭൂരിപക്ഷവും, അവയാകട്ടേ ആപ്പറഞ്ഞ ഗവണു്മെ൯റ്റലു് സോഴു്സ്സുകളിലു്നിന്നും മാധ്യമങ്ങളു്ക്കു് ലഭിക്കുകയുമില്ല. മറ്റുള്ള വാ൪ത്തകളെല്ലാം സാമൂഹ്യമാധ്യമങ്ങളിലും ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളിലും മാത്രമാവും- ഇപ്പോഴത്തെപ്പോലെ. മാധ്യമങ്ങളെയിങ്ങനെ നശിക്കാ൯വിടണോയെന്നുചോദിച്ചാലു് പെരുമഴക്കാലത്തു് ആറ്റിലു്ച്ചാടി ആത്മഹത്യചെയ്യാ൯ പാതിരാത്രി ഒരു കയറുംകൂടിയെടുത്തുകൊണു്ടുപോകുന്നവനെ നമ്മളെങ്ങനെ തടയാനാണു്, എന്തിനു് തടയണം!

Written on 02 April 2021 and first published on: 04 April 2021
 

 

 

 

No comments:

Post a Comment