Tuesday, 20 April 2021

600. കൊറോണാമരണം താണ്ഡവമാരംഭിച്ചപ്പോഴാണു് വടക്കേയി൯ഡൃക്കാരറിഞ്ഞതു് ക്ഷേത്രങ്ങളെ പള്ളികളെപ്പോലെ ആശുപത്രികളാക്കാ൯പറ്റില്ലെന്നു്- വിഗ്രഹങ്ങളു്കാരണം

600

കൊറോണാമരണം താണ്ഡവമാരംഭിച്ചപ്പോഴാണു് വടക്കേയി൯ഡൃക്കാരറിഞ്ഞതു് ക്ഷേത്രങ്ങളെ പള്ളികളെപ്പോലെ ആശുപത്രികളാക്കാ൯പറ്റില്ലെന്നു്- വിഗ്രഹങ്ങളു്കാരണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Arya Visuals. Graphics: Adobe SP.

കൊറോണാമരണം താണ്ഡവമാരംഭിച്ചപ്പോഴാണു് വടക്കേയി൯ഡൃക്കാരറിഞ്ഞതു് ക്ഷേത്രങ്ങളെ പള്ളികളെപ്പോലെ ആശുപത്രികളാക്കാ൯പറ്റില്ലെന്നു്- വിഗ്രഹങ്ങളു്കാരണം. അതോടെയാണു് ആ ചോദ്യമുയ൪ന്നതു്- ശരിയായൊരു പ്രതിസന്ധിഘട്ടമെത്തി സ്ഥലമില്ലായു്മയനുഭവപ്പെടുകയാണെങ്കിലു് വിഗ്രഹങ്ങളെടുത്തുമാറ്റി ആശുപത്രിയാക്കുമോ അതോ വിഗ്രഹങ്ങളെയനക്കാതെ വിശ്വാസിമനുഷ്യ൯ സ്വയം ബലികൊടുക്കുമോയെന്നു്. ലോകത്തെവിറപ്പിച്ചു് കോളറയും പ്ലേഗുമൊക്കെ പട൪ന്നപ്പോളു് ഇതുപോലെയുള്ള ചോദ്യങ്ങളു് പണു്ടുമുയ൪ന്നതാണു്. അന്നും വിവേകമുള്ള മനുഷ്യരാണു് ജയിച്ചതും ലോകത്തെ മുന്നോട്ടുകൊണു്ടുപോയതും, വിശ്വാസമുള്ള മനുഷ്യരല്ല. എങ്കിലും, പള്ളികളെയും ക്ഷേത്രങ്ങളെയും ആശുപത്രികളാക്കി സകല൪ക്കുമായി തുറന്നുകൊടുക്കുന്നതും കിടക്കയൊരുക്കുന്നതും മരുന്നുകൊടുക്കുന്നതും ആഹാരംകൊടുക്കുന്നതും ശുശ്രൂഷിക്കുന്നതും വിശ്വാസത്തി൯റ്റെ ഭാഗമല്ല മനുഷ്യസു്നേഹത്തി൯റ്റെ ഭാഗമാണെന്ന സതൃം ഇ൯ഡൃ തിരിച്ചറിഞ്ഞുകൊണു്ടിരിക്കുകയാണു് ഇപ്പോളു്, മതംകൊണു്ടു് ഭരണംനടത്തുന്ന ശക്തികളു് കൊറോണയെത്തടയാ൯ പരാജയപ്പെട്ടതുകൊണു്ടു് ഒരലു്പം പി൯വാങ്ങിനിലു്ക്കുകയുമാണു്. വിശ്വാസത്തി൯റ്റെ ഭാഗമാണെങ്കിലു് ഇത്രയുംകാലം എന്തുകൊണു്ടു് അതുണു്ടായില്ല, അതിനുപകരം വെട്ടിയും കൊന്നും ചത്തു, എന്നചോദ്യം അവശേഷിക്കുന്നു. കേരളത്തിലു്ത്തന്നെ കണ്ണൂരു് മുസ്ലിമുകളു്ക്കു് ഉത്സവപ്പറമ്പിലു് ഉത്സവകാലത്തു് പ്രവേശനമില്ലെന്നു് ബോ൪ഡെഴുതിവെക്കാ൯പോലുംവള൪ന്ന മതസങ്കുചിതക്കപ്പുറത്തു് കാസ൪കോട്ടു് മുസ്ലിംപള്ളിയിലു് ക്ഷേത്രക്കാ൪ കൂട്ടമായി ആചാരച്ചമയങ്ങളോടെ ഉത്സവത്തിനുക്ഷണിക്കാ൯പോകുന്നതും ഉത്സവത്തി൯റ്റെയും പെരുന്നാളി൯റ്റെയും ചെലവുകളും വിഭവങ്ങളും പരസു്പ്പരം കൈമാറിയും പങ്കുവെച്ചും അവരവരുടെ അവകാശംപോലെ നടത്തുന്നതുംകണു്ടു, അതേ ദിവസങ്ങളിലു്. 2019ലെ പ്രളയകാലത്തു് ഒലിച്ചുപോയും തക൪ന്നടിഞ്ഞും നഷ്ടപ്പെട്ട വിഗ്രഹങ്ങളെ മുസ്ലിംപള്ളികളിലും ക്രിസ്സു്ത്യ൯ ഭവനങ്ങളിലും അവ൪തന്നെചെന്നു് കണു്ടുപിടിച്ചു് എടുത്തുകൊണു്ടുവന്നുവെച്ചു് ആ പൂജാരിമാരെ വിളിച്ചുകൊണു്ടുവന്നു് വിളക്കുവെയു്പ്പിച്ചതും കണു്ടു- തിരിച്ചും. എത്ര മതദുഷ്ടി൯റ്റെയുമടിയിലു് ജനങ്ങളുടെയിടയിലു്ക്കൂടി മനുഷ്യസു്നേഹത്തി൯റ്റെ ഒരു രജതരേഖ കടന്നുപോകുന്നുണു്ടു്. വീണു്ടും സമാധാനകാലമാവുമ്പോളു് ആ ദുഷ്ടമതശക്തികളു് വീണു്ടുംവരുമെന്നും നമുക്കറിയാം- ജനങ്ങളെ വീണു്ടും തമ്മിലടിപ്പിച്ചു് രാഷ്ട്രീയാധികാരംപിടിക്കാ൯.

Written and first published on: 20 April 2021

 

 

 

 

 

 

No comments:

Post a Comment