Monday, 26 April 2021

611. കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട പ്രസിഡ൯റ്റു് ട്രംപിനെ അമേരിക്കക്കാ൪ നീക്കംചെയു്തപോലെ പ്രധാനമന്ത്രിയെ നീക്കംചെയ്യണമെന്നു് ഇ൯ഡ്യാക്കാരാഗ്രഹിച്ചാലു് ട്വിറ്റ൪ അതിലിടപെടാമോ?

611

കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട പ്രസിഡ൯റ്റു് ട്രംപിനെ അമേരിക്കക്കാ൪ നീക്കംചെയു്തപോലെ പ്രധാനമന്ത്രിയെ നീക്കംചെയ്യണമെന്നു് ഇ൯ഡ്യാക്കാരാഗ്രഹിച്ചാലു് ട്വിറ്റ൪ അതിലിടപെടാമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mikhail Mamontov. Graphics: Adobe SP.


1

കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട പ്രസിഡ൯റ്റു് ട്രംപിനെ അമേരിക്കക്കാ൪ നീക്കംചെയു്തപോലെ പ്രധാനമന്ത്രിയെ നീക്കംചെയ്യണമെന്നു് ഇ൯ഡ്യാക്കാരാഗ്രഹിച്ചാലു് ട്വിറ്റ൪ അതിലിടപെടാമോ? അതു് അമേരിക്കയിലെപ്പോലെ ഇ൯ഡൃയിലെയും ജനങ്ങളുടെ രാഷ്ട്രീയാവകാശമല്ലേ? ഔദ്യോഗികകൃത്യനി൪വ്വഹണത്തിലു് പരാജയപ്പെടുന്ന ഭരണാധികാരികളെ അതിനുള്ള മാ൪ഗ്ഗങ്ങളുപയോഗിച്ചു്- അതായതു് തെരഞ്ഞെടുപ്പിലൂടെയോ പ്രക്ഷോഭത്തിലൂടെയോ- ജനങ്ങളു് നീക്കംചെയ്യുന്നതു് ലോകത്തു് പതിവാണു്, ജനാധിപത്യത്തിലു് സ്വാഭാവികമാണു്. ഇന്ത്യയുടെ പ്രധാനമന്ത്രി ആ കൃത്യനി൪വ്വഹണത്തിലു് പരാജയപ്പെട്ടാലു് അതു് ചൂണു്ടിക്കാണിക്കുകയും പ്രധാനമന്ത്രിയോടു് രാജിവെക്കാനാവശ്യപ്പെടുകയുംചെയ്യുന്നതു് ഇ൯ഡൃയിലെ ജനങ്ങളുടെ രാഷ്ട്രീയാവകാശമാണു്. കൊറോണാവ്യാപനം നടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെയാണു് ഭരണാധിപ൯റ്റെ വീഴു്ച്ചയെ വിമ൪ശ്ശിക്കേണു്ടതു്. അതുകഴിഞ്ഞു് വിമ൪ശ്ശിച്ചിട്ടെന്തുകാര്യമാണു്? ജനങ്ങളു്മുഴുവ൯ ചത്തൊടുങ്ങിയിട്ടുപിന്നെ ആരുവന്നുനിന്നുവിമ൪ശ്ശിക്കാനാണു്? കഴിവുകെട്ട ഒരു ഭരണാധിപനെ മാറ്റിയാലു് കുറച്ചുപേരെങ്കിലും ചാവാതെ രക്ഷപ്പെടുമെങ്കിലു് അതുതന്നെയല്ലേ ചെയ്യേണു്ടതു്? അതുതന്നെയല്ലേ അമേരിക്കയിലു് ജനങ്ങളു് ചെയു്തതും? കൊറോണാവ്യാപനം നിന്നുകഴിഞ്ഞാലു്പ്പിന്നെ വിമ൪ശ്ശിക്കുന്നതുതന്നെയെന്തിനു്?

2

അമേരിക്കയിലു് കൊറോണാവ്യാപനത്തി൯റ്റെ നടുക്കുവെച്ചാണോ അതോ അതു് അവസാനിച്ചുകഴിഞ്ഞതിനുശേഷമാണോ ജനങ്ങളു് അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപിനെ പ്രസിഡ൯റ്റുസ്ഥാനത്തുനിന്നും നീക്കംചെയു്തതു്? ആ വ്യാപനത്തി൯റ്റെ നടുക്കുവെച്ചുതന്നെയായിരുന്നില്ലേയതു്? പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊറോണാനിയന്ത്രണവീഴു്ച്ചയു്ക്കു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ലോകു്സ്സഭാനേതാവുസ്ഥാനത്തുനിന്നും മാറ്റുന്നതിലൂടെ അവ൪ക്കുതന്നെ പ്രധാനമന്ത്രിപദത്തിലു്നിന്നും നീക്കംചെയ്യാമെന്നു് മറന്നുപോകരുതു്. ഇപ്പോളു് അതിനുള്ള കാരണവും ഉണു്ടായിരിക്കുകയാണു്. ഇന്ത്യയുടെ പ്രധാനമന്ത്രിയും ഒരു ജനപ്പ്രതിനിധിമാത്രമാണു്, വിമ൪ശ്ശിക്കുന്നതാകട്ടേ തെരഞ്ഞെടുത്ത ജനങ്ങളുമാണു്. കൊറോണാസംബന്ധിച്ച പ്രധാനമന്ത്രിക്കെതിരെയുള്ള ഇന്ത്യയിലെ ജനങ്ങളുടെ വിമ൪ശ്ശനങ്ങളു് നീക്കംചെയ്യാ൯ ട്വിറ്ററിനെന്തവകാശമാണുള്ളതു്? അതു് ഇ൯ഡൃയിലെ ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളി൯മേലുള്ള കൈയ്യേറ്റമാണു്. ജനാധിപത്യവിരുദ്ധമായ ഇതുപോലുള്ള കൈയ്യേറ്റങ്ങളു്ക്കും കടന്നുകയറ്റങ്ങളു്ക്കും അക്രമങ്ങളു്ക്കും ട്വിറ്റ൪തന്നെയല്ലേ അമേരിക്ക൯ പ്രസിഡ൯റ്റായിരുന്ന ഡൊണാളു്ഡു് ട്രംപി൯റ്റെ ട്വിറ്ററക്കൗണു്ടു് മരവിപ്പിച്ചതും അയാളുടെ ചിലയു്ക്കലുകളു്, അതായതു് ട്വീറ്റുകളു്, നീക്കംചെയു്തതും?

Written and first published on: 26 April 2021






 

No comments:

Post a Comment