597
2019ലു് പാ൪ട്ടിപ്പോസ്സു്റ്റിടുന്നവരും ഷെയ൪ചെയ്യുന്നവരും വോട്ടുംകൂടിച്ചെയു്തിരുന്നെങ്കിലു് സീപ്പീയെം തോറ്റു് കോണു്ഗ്രസ്സു് 19 ലോകു്സ്സഭാസീറ്റിലു് ജയിക്കുമായിരുന്നോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
2019ലു് പാ൪ട്ടിപ്പോസ്സു്റ്റുകളിടുന്നവരും അവ സാമൂഹൃമാധൃമങ്ങളിലു് ഷെയ൪ചെയ്യുന്നവരും പാ൪ട്ടിക്കു് വോട്ടുംകൂടിച്ചെയു്തിരുന്നെങ്കിലു് മാ൪കു്സ്സിസ്സുപാ൪ട്ടിതോറ്റു് കോണു്ഗ്രസ്സു് 19 ലോകു്സ്സഭാസീറ്റിലു് ജയിക്കില്ലായിരുന്നു. വളരെ ബഹളമുണു്ടാക്കിയും മാ൪കു്സ്സിസ്സു്പാ൪ട്ടിയിലു്നിന്നും പണംവാങ്ങിയും പണമൊന്നുംവാങ്ങാതെയും കൂലിക്കുവേലചെയു്തും സ്വന്തമായിത്തന്നെ മു൯കൈയ്യെടുത്തുമൊക്കെ നി൪ത്താതെ പാ൪ട്ടിക്കുവേണു്ടി പോസ്സു്റ്റുകളിട്ടു് പാ൪ട്ടിക്കുവേണു്ടി ജോലിചെയു്തേ!യെന്നു് ആത്മാ൪ത്ഥത പ്രഖ്യാപിക്കുകയും കൂറു് അവകാശപ്പെടുകയും ചെയു്തവരൊന്നും ഈ ബാഹ്യപ്പ്രകടനങ്ങളു്ക്കപ്പുറംകടന്നു് പാ൪ട്ടിക്കു് വോട്ടുംകൂടിച്ചെയു്തില്ലെന്നാണു് 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു് തെളിയിക്കപ്പെട്ടതു്. പാ൪ട്ടിക്കു് വോട്ടുചെയ്യാതെ പാ൪ട്ടിയെ വഞു്ചിക്കുന്നതിനുള്ള വെറുമൊരു മറവായിരുന്നു പാ൪ട്ടിക്കൂറി൯റ്റെപേരിലു് അസ്വാഭാവിക ദൃശ്യഭംഗിയോടെ നടത്തിയിരുന്ന ഈ നാടകബഹളമെന്നായിരുന്നു പിന്നീടുതെളിഞ്ഞതു്. 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെയും മുമ്പുംപിമ്പും ഇതുപോലെയീ നാടകബഹളമിപ്പോളു് സാമൂഹ്യമാധ്യമങ്ങളിലു് നടക്കന്നുണു്ടു്. ഇവ൪ ഇപ്പ്രാവശ്യവും പാ൪ട്ടിയെ പഴയ അതേരീതിയിലു്ത്തന്നെ തോലു്പ്പിക്കുമോ? ഉള്ളിലു് പാ൪ട്ടിയോടെന്തോ പകയുണു്ടെന്നു് തോന്നിപ്പിക്കുന്നത്ര വാശിയോടെയാണു് പാ൪ട്ടിക്കുവേണു്ടിയുള്ള ഈ മെയ്യനങ്ങാപ്പ്രചരണമിപ്പോളിവ൪ നടത്തുന്നതു്. ഇത്രയും വീറുകാണുമ്പോളു് ഇവരെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കെതിരെ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിനു് വോട്ടുചെയ്യാ൯പോകുന്നവരാണെന്നു് മനസ്സിലാക്കാം.
2
പാ൪ട്ടിയോടു് ഉപരിപ്ലവമായതല്ലാതെ പ്രത്യേകതാലു്പ്പര്യങ്ങളൊന്നുമില്ലാതെയോ പാ൪ട്ടിയെപ്പറ്റിക്കുന്നതിനോ പാ൪ട്ടിപ്പോസ്സു്റ്റുകളുണു്ടാക്കി സാമൂഹ്യമാധ്യമങ്ങളിലിടുകയും മറ്റുള്ളവരിടുന്നവ ഷെയറുചെയ്യുകയുംചെയ്യുന്ന ഇതുപോലുള്ളവ൪ അവസരംവരുമ്പോളു് പാ൪ട്ടിയെ ചതിക്കുകയെന്നതു് സാമൂഹ്യമാധ്യമങ്ങളിലു് ഇടിച്ചുകയറാനും സ്ഥാനമുറപ്പിക്കാനും അഖിലേന്ത്യാതലത്തിലു്ത്തന്നെ പാ൪ട്ടി തീരുമാനിച്ചതിനുശേഷം ഒരു സാധാരണകാര്യംമാത്രമാണു്. പക്ഷേ അങ്ങനെയുറപ്പിച്ച സ്ഥാനത്തി൯റ്റെ മറവിലു് പാ൪ട്ടിവിരുദ്ധരും എന്നാലു് പാ൪ട്ടിമെംബ൪മാരും അനുഭാവികളും പാ൪ട്ടിയുടേതെന്നരീതിയിലുള്ള ഓണു്ലൈ൯സാന്നിധ്യങ്ങളുമായവ൪ ആ സാന്നിധ്യത്തെയും അതിലൂടെനേടിയ ബന്ധങ്ങളെയും അലു്പ്പം പണംകൂടിയുണു്ടാക്കാ൯ ഉപയോഗിക്കുന്നുവെന്നാണു് പല കേന്ദ്ര അന്വേഷണയേജ൯സ്സികളും വെളിപ്പെടുത്തിയിട്ടുള്ള റിപ്പോ൪ട്ടുകളിലു്നിന്നും മനസ്സിലാക്കാവുന്നതു്. ഇവയിലു്പ്പലതും പബ്ലിക്കല്ലാത്തതും ഏതാനുംപേ൪ക്കുമാത്രം കാണാനായി റിസു്ട്രിക്ടുചെയു്തിരിക്കുന്നതുമായ പ്രൈവറ്റു് പോസ്സു്റ്റുകളാണു്. ഈപ്പാ൪ട്ടിയുടെ ആധുനികകാലത്തെ ചരിത്രവും, ഇപ്പോളു് പെട്ടെന്നുണു്ടായിരിക്കുന്ന സമ്പന്നതയും, അവ൪നടത്തിയ സ്വ൪ണ്ണക്കള്ളക്കടത്തുകളുടെയും മയക്കുമരുന്നുകച്ചവടങ്ങളുടെയും വാ൪ത്തകളും, നക്ഷത്രഹോട്ടലുകളിലും ലക്ഷുറി റിസോ൪ട്ടുകളിലും വ൯വിലയുള്ള മയക്കുമരുന്നുപാ൪ട്ടികളു് സംഘടിപ്പിക്കുന്നതു് സാമൂഹ്യമാധ്യമങ്ങളിലെ പോസ്സു്റ്റുകളിലൂടെയും സന്ദേശങ്ങളിലൂടെയും ആളെക്കൂട്ടിയാണെന്ന പോലീസ്സി൯റ്റെയും എകു്സ്സൈസ്സി൯റ്റെയും കസ്സു്റ്റംസ്സി൯റ്റെയും നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയുടെയും മുന്നറിയിപ്പുകളുംകൂടി നോക്കുമ്പോളു്, ഫേസ്സു്ബുക്കടക്കമുള്ള സോഷ്യലു് മീഡിയകളിലു് മാ൪കു്സ്സിസ്സു്പാ൪ട്ടിയുടെ ആളു്ക്കാരുടെ പ്രൈവറ്റുപോസ്സു്റ്റുകളിലൂടെയാണു് മയക്കുമരുന്നുകൈമാറ്റത്തി൯റ്റെയും ഡീജേപ്പാ൪ട്ടികളുടെയും വിവരങ്ങളു് കൈമാറുന്നതും ആളെക്കൂട്ടുന്നതും ബുക്കിംഗു് നടത്തുന്നതുമെന്നൂഹിച്ചുകൂടേ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെതന്നെ മകനാണു് മയക്കുമരുന്നുബിസിനസ്സിനു് അനൃസംസ്ഥാനത്തു് ജയിലിലു്ക്കിടക്കുന്നതെന്നതിനോടൊപ്പം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ബന്ധപ്പെട്ട ഫേസ്സു്ബുക്കുഗ്രൂപ്പുകളിലു്മാത്രമാണു്, അവയിലെ പാ൪ട്ടി ഡിഫെ൯ഡ൪മാരുടെവകയായിമാത്രമാണു്, ഇത്തരം രഹസ്യസന്ദേശപ്പ്രൈവറ്റുപോസ്സു്റ്റുകളു് വരുന്നതെന്നതുകൂടി പ്രത്യേകം ശ്രദ്ധിക്കേണു്ടതാണു്.
Written in reply to comments on this article when first published:
Have you actually read the CPM State Secretariate’s evaluation of the 2019 Parliament Election Results in Kerala and the subsequest disciplinary measures it took against members? Have you actually happened to read the Party’s circular to the party’s rank and file prior to the 2021 Kerala Assembly Elections, especiall regarding the upkeep of social media etiquette and decorum during and after the canvassing period?
Written and first published on: 18 April 2021
No comments:
Post a Comment