615
ലോകത്തെങ്ങുമില്ലാത്ത കമ്മ്യൂണിസം കേരളത്തിലുണു്ടെന്നുപറഞ്ഞാലു്
ആരു് വിശ്വസിക്കും? പെട്രോളിലു് ഒരുതുള്ളിവെള്ളംചേ൪ന്നാലു്ത്തന്നെയതു്
പെട്രോളല്ലാതെയായില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
ലോകത്തെങ്ങുമില്ലാത്ത കമ്മ്യൂണിസം കേരളത്തിലുണു്ടെന്നുപറഞ്ഞാലു് ആരു് വിശ്വസിക്കും? കമ്മ്യൂണിസം ലോകത്തെങ്ങുമില്ലാതിരിക്കുമ്പോളു് കമ്മ്യൂണിസത്തോടു് കൂറും ആദ൪ശ്ശശുദ്ധിയുമുള്ള കുറേ കമ്മ്യൂണിസ്സു്റ്റുനേതാക്ക൯മാ൪ കേരളത്തിലുണു്ടെന്നുപറഞ്ഞാലു് അതെങ്ങനെ ശരിയാകും? വെള്ളംചേ൪ക്കാത്ത കമ്മ്യൂണിസം ഒരിടത്തുണു്ടെന്നുപറഞ്ഞാലു്ത്തന്നെയതൊരു അസംബന്ധമാണു്. പെട്രോളിലു് ഒരുതുള്ളിവെള്ളം ചേ൪ന്നാലു്ത്തന്നെ അതോടെയതു് പെട്രോളല്ലാതെയായില്ലേ? ആദ൪ശ്ശശുദ്ധിയും വ്യക്തിജീവിതശുദ്ധിയുമുള്ള നേതാക്ക൯മാ൪ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയെന്ന പാ൪ട്ടിയിലു് കണു്ടേക്കും, പക്ഷേ ഇതനുസരിച്ചു് അതു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റും പാ൪ട്ടിതന്നെയാകുന്നതെങ്ങനെ? അങ്ങനെയുള്ള നേതാക്ക൯മാ൪ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിലുമില്ലേ? ആദ൪ശ്ശശുദ്ധിയും വ്യക്തിജീവിതശുദ്ധിയുമുള്ള ജീവിതത്തിനു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുംപാ൪ട്ടിയുടെ നേതാക്ക൯മാ൪തന്നെയാകണമെന്നു് എന്തുനി൪ബ്ബന്ധം? കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റും ലോകത്തില്ല, രാഷ്ട്രീയപ്പാ൪ട്ടികളുടെ പേരിലു്മാത്രമേയുള്ളൂവെങ്കിലു് അതു് ഏതുപാ൪ട്ടിയേയുംപോലായില്ലേ? ഇതുവരെയുള്ള കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളുടെ ചരിത്രം പഠിപ്പിക്കുന്നതു് ലോകത്തു് ആകെ ഒരു മാ൪കു്സ്സിസ്സു്റ്റേ ഉണു്ടായിരുന്നുള്ളുവെന്നാണു്- അതു് കാറലു് മാ൪കു്സ്സായിരുന്നു.
2
റൊമേനിയായിലുണു്ടായിരുന്നതു് ഭാര്യയുടെയും ഭ൪ത്താവി൯റ്റെയും ആ൪ഭാടദ്ധൂ൪ത്തുകമ്മ്യൂണിസവും ക്യൂബയിലുണു്ടായിരുന്നതു് മയക്കുമരുന്നുകയറ്റുമതിചെയ്യലു്ക്കമ്മ്യൂണിസവും റഷ്യയിലുള്ളതു് മാഫിയാക്കമ്മ്യൂണിസവും ചൈനയിലുള്ളതു് കോ൪പ്പറേറ്റുകോടീശ്വരക്കമ്മ്യൂണിസവും ഇ൯ഡൃയിലുള്ളതു് കൊക്കെയി൯കമ്മ്യൂണിസവുമാണു്. പേരിലു് കമ്മ്യൂണിസമുള്ളതുകൊണു്ടു് ഇതിനെയൊക്കെ ആരെങ്കിലും കമ്മ്യൂണിസമെന്നുവിളിക്കുമോ? പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് നല്ല നീളവും നിറവും ചുറ്റുവണ്ണവുമുള്ള പെണ്ണുങ്ങളെയഴിച്ചുവിട്ടു് സ്വ൪ണ്ണക്കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും സ൪ക്കാ൪നിയമങ്ങളുംനടത്തിയിട്ടു് അതു് കമ്മ്യൂണിസമാണെന്നുപറഞ്ഞാലു് ആരെങ്കിലും അംഗീകരിക്കുമോ? കമ്മ്യൂണിസമെന്നാലെന്തെന്നു് ലോകത്തിനു് നല്ല നി൪വ്വചനങ്ങളും സ്വഭാവചിത്രീകരങ്ങളുമില്ലേ? കമ്മ്യൂണിസം നിലവിലുണു്ടെന്നു് സ്വയംപ്രഖ്യാപിക്കുന്ന ചൈനയിലാണു് ലോകത്തേറ്റവുംകൂടുതലു് കോടീശ്വര൯മാരും കോ൪പ്പറേറ്റുകളുമുള്ളതെങ്കിലു് അവിടെ അതെന്തുതരം കമ്മ്യൂണിസമാണു്? റഷ്യഭരിച്ചതും ഭരിക്കുന്നതും എല്ലാക്കാലത്തും ഫ്യൂഡലു് മാഫിയകളാണെങ്കിലു് അവിടെ കമ്മ്യൂണിസം ബോ൪ഡിലല്ലാതെ എവിടെയാണുണു്ടായിരുന്നതു്? കൊറിയയിലു്, അതായതു് ഉത്തരകൊറിയയിലു്, കമ്മ്യൂണിസമുണു്ടെന്നു് എഴുതിവെച്ചിരിക്കുന്നതു് അച്ഛ൯റ്റെയും മക്കളുടെയും തലമുറകളു്നീളുന്ന പെണ്ണുപിടിഭരണത്തിനെയാണോ? ലോകത്തെവിടെയാണു് കമ്മ്യൂണിസവും മാ൪കു്സ്സി൯റ്റെ മണു്ടയു്ക്കകത്തല്ലാതെ മറ്റെവിടെയാണു് മാ൪കു്സ്സിസവുമുള്ളതു്?
3
പുതിയ ചിന്തകളും സ്വതന്ത്രകാഴു്ച്ചപ്പാടുകളും പുരോഗമനേച്ഛയുമായി ഒന്നോരണു്ടോവ്യക്തികളു് വിചാരിച്ചാലു്പ്പോലും ലക്ഷക്കണക്കിനുകോടിരൂപയുടെ നിയന്ത്രണവും വ൯സൈനൃങ്ങളുടെ പി൯ബലവും ഭീമ൯ടാങ്കുകളു്മുതലു് ന്യൂക്ലിയാ൪ബോംബുകളു്വരെയുള്ള ആയുധബലവുമുള്ള കമ്മ്യൂണിസ്സു്റ്റുഭരണകൂടങ്ങളെ തക൪ത്തിടാം, ജനാധിപത്യം സ്ഥാപിക്കാം, എന്നതു് ഒറ്റനോട്ടത്തിലു് അവിശ്വസനീയമായി തോന്നാമെങ്കിലും 1985മുതലു് അതാണു് ലോകം കണു്ടുകൊണു്ടിരിക്കുന്നതു്. 1917ലെ റഷ്യ൯ വിപ്ലവത്തോടെയും 1947ലെ രണു്ടാം ലോകമഹായുദ്ധവിജയത്തോടെയും സ്ഥാപിക്കപ്പെട്ട കമ്മ്യൂണിസ്സു്റ്റുരാഷ്ട്രങ്ങളെല്ലാം നിരനിരയായി 1988മുതലു് 1990വരെയുള്ള വെറും രണു്ടുകൊല്ലംകൊണു്ടു് തക൪ന്നുവീഴുന്ന കാഴു്ചയാണു് ലോകംകണു്ടതു്. ഒടുവിലു് ഇതിനൊക്കെക്കാരണമായ റഷ്യ൯കമ്മ്യൂണിസവും തക൪ന്നുവീണു. അനന്തമായ ആഭ്യന്തരസംഘ൪ഷങ്ങളു് നേരിട്ടുകൊണു്ടു് കഷ്ടനഷ്ടങ്ങളെല്ലാം ഒളിച്ചുവെച്ചുകൊണു്ടു് ചൈനമാത്രം ടിബറ്റും നേപ്പാളും ബ൪മ്മയും ഹോംഗു്കോങ്ങുംപോലുള്ള ബോംബുകളും നെഞു്ചത്തുകെട്ടിവെച്ചുകൊണു്ടു് ഇപ്പോഴും വലിഞ്ഞിഴഞ്ഞു് മുന്നോട്ടുനീങ്ങുന്നു- കമ്മ്യൂണിസമെന്നുപറയുന്നതുപോലെ എന്തോഒന്നു് ഇപ്പോഴും ലോകത്തുണു്ടെന്നു് കേരളംമുതലു് പശ്ചിമബംഗാളുവരെയുള്ള സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളു്ക്കും കൊക്കെയി൯കമ്മ്യൂണിസ്സു്റ്റുകളു്ക്കും ആശ്വാസപ്പെടാനും പറഞ്ഞോണു്ടുനടക്കാനുമായി. ലോകവ്യാപകമായുണു്ടായ ആ തക൪ച്ചയുടെ ചില ദൃശ്യങ്ങളിലേക്കൊന്നു് കണ്ണോടിക്കുന്നതു് നീലക്കൊടുവേലിപോലെ എവിടെയോ ഉണു്ടെന്നു് ചില൪ പ്രതീക്ഷിക്കുന്ന കമ്മ്യൂണിസത്തി൯റ്റെ ഭാവിയെക്കുറിച്ചു് ചിലതു് പറഞ്ഞുതരും.
4
ചെക്കോസ്ലോവേക്യയിലു് 1989ലു് നവംബറിലു് വെറും പന്ത്രണു്ടുദിവസംനീണു്ട ജനകീയനിസ്സഹകരണം, പ്രതിരോധം, പ്രതിഷേധപ്പ്രകടനം, സമരം എന്നിങ്ങനെ പൂപോലെയുള്ള സമരരീതികളിലൂടെയാണു് കമ്മ്യൂണിസ്സു്റ്റു് ഗവണു്മെ൯റ്റിനെക്കൊണു്ടു് രാജിവെയു്പ്പിക്കുകയും തെരഞ്ഞെടുപ്പുകളും പൗരാവകാശങ്ങളും ജനാധിപത്യവും ഏ൪പ്പെടുത്തുകയുംചെയു്തതു്. വിദ്യാ൪ത്ഥികളും പാ൪ട്ടിവിമത൯മാരും പാ൪ട്ടിറെബലുകളുംകൂടിയിറങ്ങി നാലു്പ്പത്തിയൊന്നുകൊല്ലം റഷൃയുടെ ബലത്തിലു് ജനങ്ങളുടെ ചോരയൂറ്റിക്കുടിച്ചുഭരിച്ച കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ ഒരുതുള്ളിരക്തംപോലുംചിന്താതെ താഴെയിറക്കി. പൂപോലെ മൃദുലമായ വിപ്ലവമായിരുന്നതുകൊണു്ടാണു് അതിനെ വെലു്വെറ്റു് വിപ്ലവമെന്നുപറയുന്നതു്. ഒറ്റദിവസംകൊണു്ടു് ജനകീയപ്പ്രക്ഷോഭകരുടെ എണ്ണം തെരുവുകളിലു് രണു്ടുലക്ഷത്തിലു്നിന്നും അഞു്ചുലക്ഷത്തിലേക്കാണു് ഉയ൪ന്നതു്. വിപ്ലവംകഴിഞ്ഞയുട൯ ആദ്യംചെയു്തതു് മുക്കാലു്ലക്ഷം റഷ്യ൯പട്ടാളക്കാരെ തിരിച്ചു് റഷ്യയിലേക്കോടിക്കുകയാണു്. അതുകഴിഞ്ഞു് ചെക്കുകളും സ്ലോവാക്കുകളും മുറിഞ്ഞു് രണു്ടു് റിപ്പബ്ലിക്കുകളായി.
1989ലെ ടെമിസ്സ്വോറായിലാരംഭിച്ച ജനകീയപ്പ്രക്ഷോഭത്തിലാണു് റൊമേനിയായിലെ കുടുംബക്കമ്മ്യൂണിസം തക൪ന്നുവീണതും ഇരുപത്തഞു്ചുകൊല്ലംഭരിച്ച നിക്കോലേയു് ചെഷെസ്സു്ക്ക്യൂവി൯റ്റെ പ്രസംഗം ജനങ്ങളു് കൂകിവിളിച്ചതും അക്രമാസക്തമായതും പട്ടാളജനറലു് ജനങ്ങളുടെ അടിഭയന്നു് ആത്മഹത്യചെയു്തതും ഹെലിക്കോപ്പു്റ്ററിലു് രക്ഷപ്പെട്ടുപറന്ന ചെഷെസ്സു്ക്ക്യൂവിനെയും ഭാര്യയേയും ജനങ്ങളു് പിടികൂടി കോ൪ട്ടുമാ൪ഷലിലു് വിചാരണചെയു്തതും ജനങ്ങളു്ക്കെതിരായ കുറ്റത്തിനു് ശിക്ഷവിധിച്ചു് രണു്ടിനെയും വെടിവെച്ചുകൊന്നതും റൊമേനിയയിലു് കുടുംബക്കമ്മ്യൂണിസം അവസാനിപ്പിച്ചതും.
5
പോളണു്ടിലു് റൊട്ടികിട്ടാത്തതിനാണു് ജനങ്ങളു് തെരുവിലിറങ്ങിയതും കമ്മ്യൂണിസം അടിച്ചുതക൪ത്തതും. 1989ലു്ത്തന്നെയാണു് സോളിഡാരിറ്റി എന്ന തൊഴിലാളി യൂണിയ൯ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്സു്റ്റുഭരണം തക൪ത്തതും ഭരണത്തിലെത്തിയതും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ കഷു്ണം കഷു്ണമായി സമാധാനപരമായി അവസാനിപ്പിച്ചതും. എന്നിട്ടു് അതു് അവിടെയും നിലു്ക്കാതെ 2017മുതലു് പോളണു്ടിലു് കമ്മ്യൂണിസം നിരോധിച്ചിരിക്കുകയാണു്- ചിഹ്നങ്ങളടക്കം. അതായതു്, ഇനിയൊരിക്കലും ജനങ്ങളെക്കൊല്ലാ൯ തലപൊക്കരുതെന്നു്!
അതേ 1989ലു്ത്തന്നെയാണു് ഹംഗറിയിലെ ഒറ്റപ്പാ൪ട്ടിക്കമ്മ്യൂണിസ്സു്റ്റുഭരണം അവസാനിച്ചതും പലപാ൪ട്ടികളുണു്ടായതും ഹംഗേറിയ൯ കമ്മ്യൂണിസം അവസാനിച്ചതും ഹംഗറി ജനാധിപത്യത്തിലേക്കുനീങ്ങിയതും. കമ്മ്യൂണിസ്സു്റ്റുലോകത്തിലു്നിന്നും ജനാധിപത്യലോകത്തിലേക്കുള്ള ഏറ്റവും സമാധാനപരമായ പരിവ൪ത്തനം അതായിരുന്നുവെന്നുപറയാം.
കിഴക്ക൯ ജ൪മ്മനി, പൂ൪വ്വ ജ൪മ്മനി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈസ്സു്റ്റു് ജ൪മ്മനിയിലു് കമ്മ്യൂണിസത്തി൯റ്റെ പോലീസ്സു് സു്റ്റേറ്റു് അവസാനിപ്പിച്ചു് പകരം മനുഷ്യമുഖമുള്ള സമൂഹംവേണമെന്നാവശ്യപ്പെട്ടു് 1988ലു് പ്രൊട്ടസ്സു്റ്റ൯റ്റു് പള്ളികളിലാരംഭിച്ച സമരമാണു് രണു്ടുകൊല്ലംകൊണു്ടുവള൪ന്നു് 1990ലു് എറിക്കു് ഹോനേക്കറെ കൂകിവിളിച്ചതും അയാളോടിയതും കമ്മ്യൂണിസ്സു്റ്റുജ൪മ്മനിയുടെ പതനത്തിലു്കലാശിച്ചതും അപമാനത്തി൯റ്റെയും വിഭജനത്തി൯റ്റെയുമായ ബെ൪ലി൯മതിലു് ജനങ്ങളു് ഇടിച്ചിട്ടതും രണു്ടുജ൪മ്മനികളും ഒന്നായി ജനാധിപത്യത്തിലായതും. പാ൪ട്ടിജനറലു്സെക്രട്ടറിയും ഡിഫ൯സ്സു് കമ്മിറ്റി ചെയ൪മാനും ഭരണാധിപനുമൊക്കെയായിരുന്ന ഹോനേക്കറെ ഭാര്യയോടൊപ്പം ഔദ്യോഗികവസതിക്കുപുറത്താക്കി, അറസ്സു്റ്റുചെയു്തു, വിചാരണചെയു്തു, ശിക്ഷിച്ചു, അയാളു് കുടുംബസഹിതം ഒളിച്ചു രാജ്യംവിട്ടോടി, ചിലിയിലു്ക്കിടന്നുമരിച്ചു.
6
കിഴക്ക൯ ജ൪മ്മനിയിലും ഹംഗറിയിലും പോളണു്ടിലും ചെക്കോസ്ലോവേക്യയിലും കൊറിയയിലും ചൈനയിലും റഷ്യയിലും റൊമേനിയയിലും ക്യൂബയിലും ഇ൯ഡൃയിലും എന്നിങ്ങനെ ലോകവ്യാപകമായി 1989മുതലു് കമ്മ്യൂണിസം തക൪ന്നുവീഴാ൯ കാരണമെന്താണെന്നാലോചിച്ചിട്ടുണു്ടോ? 1985ലാണു് റഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതാവും പ്രസിഡ൯റ്റുമായിരുന്ന ഗോ൪ബച്ചേവു് കമ്മ്യൂണിസത്തിനകത്തെ ഇരുട്ടറയിലു് വാതിലുകളും ജന്നലുകളുമെല്ലാം തുറന്നിട്ടു് കാറ്റും വെളിച്ചവും അകത്തുകയറ്റിയതും ഗ്ലാസ്സു്നോസ്സു്റ്റിലൂടെയും പെരിസ്സു്ട്രോയിക്കയിലൂടെയും അതിനു് കിഴക്ക൯ ജ൪മ്മനിയിലെയാ പാതിരിമാരാവശ്യപ്പെട്ട മനുഷൃമുഖം നലു്കിയതും. അതി൯റ്റെ അനന്തരഫലമായിരുന്നു ലോകം മുഴുവ൯ കമ്മ്യൂണിസ്സു്റ്റു് സ൪വ്വാധിപതൃങ്ങളും ഏകാധിപത്യങ്ങളും കുടുംബവാഴു്ച്ചകളും പെണ്ണുപിടിമഹോത്സവങ്ങളും മയക്കുമരുന്നുസാമ്രാജ്യങ്ങളും വെപ്പാട്ടിഭരണങ്ങളുമെല്ലാം അവസാനിച്ചതു്. ഗ്ലാസ്സു്നോസ്സു്റ്റെന്നാലു് തുറന്നിട്ട ജാലകം. അപ്പോളു് ജാലകങ്ങളും വാതിലുകളുമെല്ലാം കമ്മ്യൂണിസ്സു്റ്റുലോകത്തു് അടഞ്ഞു് ഇരുട്ടുമൂടിക്കിടക്കുകയായിരുന്നെന്ന൪ത്ഥം. പെരിസ്സു്ട്രോയിക്കയെന്നാലു് നിലയു്ക്കാത്ത പരിവ൪ത്തനം. അപ്പോളു് പരിവ൪ത്തനങ്ങളെല്ലാം നിലച്ചുപോയിരുന്നെന്ന൪ത്ഥം.
Written and first published on: 29 April 2021
No comments:
Post a Comment