Sunday, 18 April 2021

594. തൃശ്ശൂ൪പ്പൂരത്തിലെ സാമൂഹ്യയകലംകണു്ടു് കേരളാപ്പോലീസ്സു് ഭയന്നോടി- തിങ്ങിനിറഞ്ഞ ആളു്ക്കൂട്ടംകാരണം അടുക്കാ൯പോലും കഴിയുന്നില്ലെന്നു്!

594

തൃശ്ശൂ൪പ്പൂരത്തിലെ സാമൂഹ്യയകലംകണു്ടു് കേരളാപ്പോലീസ്സു് ഭയന്നോടി- തിങ്ങിനിറഞ്ഞ ആളു്ക്കൂട്ടംകാരണം അടുക്കാ൯പോലും കഴിയുന്നില്ലെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Syaibatul Hamdi. Graphics: Adobe SP.


1 


തൃശ്ശൂ൪പ്പൂരത്തിലെ സാമൂഹ്യയകലംകണു്ടു് കേരളാപ്പോലീസ്സു് ഭയന്നോടി- തിങ്ങിനിറഞ്ഞ ആളു്ക്കൂട്ടംകാരണം അടുക്കാ൯പോലും കഴിയുന്നില്ലെന്നു്! എവിടെയോ നിലവിലുണു്ടെന്നുപറയുന്ന കൊറോണാനിയന്ത്രണത്തിനുകീഴിലു് പതിനായിരക്കണക്കിനാളുകളു് തടിച്ചുകൂടുന്ന പൂരങ്ങളും ഉത്സവങ്ങളും നടക്കുന്ന സ്ഥലങ്ങളിലു്നിന്നും പേടിച്ചോടുകയും ഒറ്റയു്ക്കുനടക്കുന്ന ആളുകളെ മാസ്സു്ക്കില്ലെന്നും സാമൂഹൃയകലമില്ലെന്നുംപറഞ്ഞു് പിഴയടപ്പിച്ചു് പണമുണു്ടാക്കാനായി പിടിക്കുകയുംചെയ്യുന്ന പിണറായി വിജയ൯ ഗവണു്മെ൯റ്റു് അക്ഷരാ൪ത്ഥത്തിലിപ്പോളു് ഒരു ഭ്രാന്ത൯റ്റെ സ്വപു്നംപോലുണു്ടു്. കൊറോണാതടയണമെങ്കിലു്, ആളു്ക്കൂട്ടത്തെ നിയന്ത്രിക്കണമെങ്കിലു്, സാമൂഹ്യയകലം നടപ്പാക്കണമെങ്കിലു്, അമ്പലവും പള്ളിയും ഉത്സവവും പൂരവുമല്ല എവിടെയും കടുത്ത നിയന്ത്രണംവേണമെന്നുള്ളൊരു യാഥാ൪ത്ഥ്യബോധംവേണു്ടേ ഒരു ഭരണകൂടത്തിനു്? ഏറ്റവുംകൂടുതലു് റിസ്സു്ക്കുള്ള ഇതുപോലുള്ള സ്ഥലങ്ങളിലു്നിന്നും കൊറോണാനിയന്ത്രണപ്പ്രോട്ടോക്കോളു് നടപ്പാക്കാതെ ഭയന്നു് പലായനംചെയ്യുക, എന്നിട്ടു് നിയമനുസരിച്ചുനടക്കുന്ന സാധാരണക്കാരായ പൗര൯മാരെ എവിടെക്കണു്ടാലും പിടികൂടി അവരെ ഭയപ്പെടുത്തി മറ്റടത്തുനിന്നും ഭയന്നു് ഒളിച്ചോടിയതിനു് പ്രതികാരംചെയ്യുക, അതിലൂടെ ഒരു ഗവണു്മെ൯റ്റും ഭരണവും തിരുവനന്തപുരത്തു് ഇപ്പോഴുമെവിടെയോ ഉണു്ടെന്നു് തോന്നിപ്പിക്കുക- അതാണിപ്പോളു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ചെയ്യുന്നതു്.

2

എന്നെസ്സെസ്സിനെയും പിണക്കി ബാക്കിയുള്ള ഹിന്ദുക്കളുംകൂടി ഉടക്കിയാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയാപ്പീസ്സുകളു് സംസ്ഥാനംമുഴുവ൯ അടിച്ചുപൊളിച്ചു് അപകടത്തിലാവുമെന്നു് ഭയന്നുനടക്കുന്ന പിണറായി വിജയ൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും ഭീരുത്വമാണു് കുംഭമേളപോലെ കൊറോണാവ്യാപനത്തി൯റ്റെ ക്യാറ്റലിസ്സു്റ്റായി, അതി൯റ്റെ എപ്പി സെ൯റ്ററായി, മാറിക്കൊണു്ടിരിക്കുന്ന തൃശ്ശൂ൪പ്പൂരംപോലുള്ള സ്ഥലങ്ങളിലു് ക൪ശ്ശനമായ നിയന്ത്രമേ൪പ്പെടുത്തുന്നതിലു്നിന്നു് പി൯വാങ്ങിയതിലു് കാണുന്നതു്. അവിടെനിന്നുപടരുന്ന കൊറോണയിലു് കേരളത്തിലെ മറ്റുള്ളിടങ്ങളിലെ സകലരും കാലപുരിക്കുപോട്ടെന്നു്! നമ്മളു്ക്കു് ഗവണു്മെ൯റ്റായാലും പാ൪ട്ടിയായാലും മതചടങ്ങുകളിലെ ആളു്ക്കൂട്ടങ്ങളെത്തൊടാ൯ പേടിയാണെന്നു്!! ഒരു ഒണക്കകെട്ടിടത്തിനകത്തു് അഞു്ചാറു് എലുമ്പ൯മാ൪ ചായയുംകുടിച്ചു് കശുവണു്ടിയുംതിന്നു് കൂടിയിരുന്നേ൪പ്പെടുത്തിയ കടലാസ്സിലുള്ള ചില നിയന്ത്രണങ്ങളു് പൂരത്തി൯റ്റെ ആദ്യ ചെണു്ടയടിയിലു്ത്തന്നെ കൊടുങ്കാറ്റിലെന്നപോലെ പറന്നുപോയതിനും കേരളത്തിലെ ഏറ്റവും വലിയ കൊറോണാവ്യാപനത്തിനു് കളമൊരുക്കിയതിനും തൃശ്ശൂ൪ ജില്ലാക്കളക്ടറെയാണു് ഡിസ്സാസ്സു്റ്റ൪ മാനേജുമെ൯റ്റു് ആക്ടുപ്രകാരം ആദ്യം അറസ്സു്റ്റുചെയു്തു് പ്രോസിക്യൂട്ടു് ചെയ്യേണു്ടതു്. 2021 ഏപ്രിലു് 17നു് തുടങ്ങിയ തൃശ്ശൂ൪പ്പൂരത്തിലെവിടെയാണു് മാസ്സു്ക്കും സാമൂഹ്യയകലവും കണു്ടതെന്നു് അയാളു് കേരളത്തോടു് വിശദീകരിക്കേണു്ടതാണു്. തൃശ്ശൂ൪ക്കളക്ടറുടെയും മുഖ്യമന്ത്രിയുടെയും അശ്രദ്ധക്കും കൃത്യവിലോപത്തിനും കേരളം വിലകൊടുക്കണമോ?

Written and first published on: 18 April 2021



 

 

No comments:

Post a Comment