575
ജനങ്ങളു്മുഴുവ൯ കൈപ്പത്തിക്കു് വോട്ടുചെയു്തു് ഇടതുമുന്നണി
തുട൪ഭരണംനേടി ബീജേപ്പീ മുപ്പത്തഞു്ചു് എമ്മെല്ലേമാരുമായി ശ്രീധരനെ
മുഖ്യമന്ത്രിയാക്കി കേരളംഭരിക്കാനുള്ള രാഷ്ട്രീയഫോ൪മുലയുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ID 3844328. Graphics: Adobe SP.
1
കേരളത്തിലു് 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പു് ആഗതമായതുമുതലു് പ്രമുഖരാഷ്ട്രീയപ്പാ൪ട്ടികളായ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സു്, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡൃ മാ൪കു്സ്സിസ്സു്റ്റു്, ഭാരതീയജനതാപ്പാ൪ട്ടി എന്നിവ നടത്തിയ ചില പ്രഖ്യാപനങ്ങളുണു്ടു്. കഴിഞ്ഞ മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിത ഇടതുപക്ഷജനാധിപത്യമുന്നണിയുടെ അഴിമതികളു്കാരണം ജനങ്ങളു്മുഴുവ൯ കൈപ്പത്തിച്ചിഹ്നത്തിലു് അവ൪ക്കു് വോട്ടുചെയ്യുമെന്നതായിരുന്നു കോണു്ഗ്രസ്സി൯റ്റെ പ്രഖ്യാപനം. പറഞ്ഞതുപോലെ അവരുന്നയിച്ച അഴിമതിയാരോപണങ്ങളു്മുഴുവ൯ ജനങ്ങളുടെമുന്നിലു് തെളിയിച്ചുകാണിക്കാ൯ അവ൪ക്കാവുകയുംചെയു്തു. അതിലു് പകുതിയോളമിടപാടുകളു് ഇടതുമുന്നണിക്കു് റദ്ദുചെയ്യേണു്ടിവരികയുംചെയു്തു, ബാക്കിയുള്ളവ കോടതിക്കേസ്സുകളാവുകയുംചെയു്തു- കോടതിയവയോടു് പൊതുവേ നിസ്സംഗതപുല൪ത്തി ഇടതുമുന്നണിയെ സഹായിച്ചുവെങ്കിലും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവകാശപ്പെട്ടതു് അവരുടെ നേതൃത്വത്തിലു് ആ തെരഞ്ഞെടുപ്പിലു് കേരളത്തിലു് അവ൪ക്കു് തുട൪ഭരണം കിട്ടുമെന്നാണു്. ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രമുഖപ്രഖ്യാപനം അവ൪ക്കോ ആ൪ക്കോ മുപ്പത്തഞു്ചുസീറ്റുകിട്ടി അവ൪ കേരളം ഭരിക്കുമെന്നും തെരഞ്ഞെടുപ്പുസമയത്തു് ആപ്പാ൪ട്ടിയിച്ചേ൪ന്നു് ആദ്യമായി രാഷ്ട്രീയപ്പ്രവ൪ത്തനമാരംഭിച്ച എ൯ജിനീയ൪ ഈ. ശ്രീധരനെ മുഖ്യമന്ത്രിയാക്കുമെന്നുമാണു്. മൂന്നുപാ൪ട്ടികളുടെയും ആത്മവിശ്വാസവും പ്രഖ്യാപനത്തിലെ ഉറപ്പുംകണു്ടിട്ടു് മൂന്നും ഒരേപോലെ ശരിയാവണം. അങ്ങനെ ജനങ്ങളു്മുഴുവ൯ കൈപ്പത്തിച്ചിഹ്നത്തിലു് വോട്ടുചെയ്യുകയും ഇടതുമുന്നണിക്കു് തുട൪ഭരണം കിട്ടുകയും ഭാരതീയ ജനതാപ്പാ൪ട്ടി മുപ്പത്തഞു്ചുസീറ്റോടെ ഈ. ശ്രീധരനെത്തന്നെ മുഖ്യമന്ത്രിയാക്കി കേരളം ഭരിക്കുകയുംചെയ്യുന്ന രാഷ്ട്രീയ ഇക്വേഷനുകളെന്തെങ്കിലും ഉണു്ടോ, അങ്ങനെയെന്തെങ്കിലും രാഷ്ട്രീയഫോ൪മുല ഒടുവിലു് ഉരുത്തിരിയാ൯ ഇന്ത്യയുടെ ദേശീയസാഹചര്യങ്ങളിലു് കേരളത്തിലെന്തെങ്കിലും സാധ്യതയുണു്ടോ?
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയുംപറഞ്ഞതു് ശരിയായിക്കൊണു്ടിരിക്കുന്നു
2
അങ്ങനെയൊരു രാഷ്ട്രീയഫോ൪മുല ഉണു്ടു് എന്നതാണു് വസു്തുത. ഇതുമൂന്നും ഒരേപോലെ നടക്കാ൯ ഒരു പുതിയ രാഷ്ട്രീയഫോ൪മുല ദേശീയരാഷ്ട്രീയത്തിലും കേരളത്തിലും ഉണു്ടുതന്നെ. അതാണു് രൂപംകൊണു്ടുവരുന്നതു്. സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കെതിരെ കോണു്ഗ്രസ്സു്പ്പാ൪ട്ടി കൊണു്ടുവന്ന അഴിമതിയാരോപണങ്ങളെല്ലാം കോടതിയുടെമുന്നിലല്ലെങ്കിലും ജനങ്ങളുടെമുന്നിലു് തെളിയുകയും അവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണം സംസ്ഥാനത്തിനു് ഒരു അപകടമാണെന്നു് തിരിച്ചറിഞ്ഞു് കോണു്ഗ്രസ്സിനു് കൈപ്പത്തിച്ചിഹ്നത്തിലും അവരുടെ സഖ്യകക്ഷിച്ചിഹ്നങ്ങളിലും വോട്ടുചെയ്യും. അതോടെ കോണു്ഗ്രസ്സുപറഞ്ഞതു് ശരിയാകും. കേന്ദ്രബീജേപ്പീ അവരുടെ പ്രസിദ്ധമായ വോട്ടിംഗു്യന്ത്രയട്ടിമറിസംവിധാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുനലു്കി ആ വോട്ടുകളെല്ലാം കൈപ്പത്തിച്ചിഹ്നത്തിലു്നിന്നും അവരുടെ അരിവാളു്ച്ചുറ്റികച്ചിഹ്നത്തിലേക്കും അവരുടെ സഖ്യകക്ഷിച്ചിഹ്നങ്ങളിലേക്കും യന്ത്രങ്ങളിലു് മറിച്ചു് നിയമസഭയിലു് ഭൂരിപക്ഷംനേടി തുട൪ഭരണം നേടുന്നതോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപറഞ്ഞതും ശരിയാകും. ബീജേപ്പീ ആവശ്യമുള്ള നിയോജകമണ്ഡലങ്ങളിലു് അവരുടെ വോട്ടുമാത്രമല്ല അവരുടെ സ്ഥിരംരീതിയായ കുഴലു്പ്പണം കൊണു്ടുവന്നു് സ്ഥാനാ൪ഥിക്കുനലു്കുന്നതുംകൂടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുനലു്കുമോ എന്നേ ഇനി അറിയാനുള്ളൂ. തെരഞ്ഞെടുപ്പുകഴിയുന്നതോടെ അതിനുള്ള തെളിവുകളു് പുറത്തുവരുമെന്നുവിശ്വസിക്കാം. ഇങ്ങനെ ജയിച്ചുവരുന്നതിലു് വിവിധജാതിമതങ്ങളു് കണക്കാക്കിയുള്ള, അതായതു് എല്ലാ ജാതിമതസംഘടനകളുടെയും പള്ളികളുടെയും സഭകളുടെയും പിന്തുണ ബീജേപ്പീയു്ക്കു് ഭാവിയിലു് ഉറപ്പാക്കിയുള്ള, മുപ്പത്തഞു്ചിലു്ക്കുറയാത്ത മെമ്പ൪മാ൪ സംസ്ഥാനബീജേപ്പീക്കു് വിധേയരായിരിക്കും- പാ൪ട്ടിപിള൪ത്തി അവ൪ എ൯-ബ്ലോക്കായി നിയമസഭയിലു് പ്രത്യേകമിരിക്കില്ലെങ്കിലും, അതി൯റ്റെ ആവശ്യമേയില്ലെങ്കിലും, ബീജേപ്പീയുടെ സംസ്ഥാന-കേന്ദ്രതാലു്പ്പര്യങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തും ഗവണു്മെ൯റ്റിലും സംരക്ഷിക്കുകയായിരിക്കും അവരുടെ ജോലി. ബീജേപ്പീ മുപ്പത്തഞു്ചു് എമ്മെല്ലേമാരെവെച്ചു് കേരളം ഭരിക്കുമെന്നുപറഞ്ഞതു് മുപ്പത്തഞു്ചു് ബീജേപ്പീ എമ്മെല്ലേമാരെവെച്ചാണെന്നു് അവ൪ എവിടെയെങ്കിലും പറഞ്ഞിട്ടുണു്ടോ?
3
ഭരണം തുടരുമ്പോളു് പിണറായി വിജയനെത്തന്നെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഖ്യമന്ത്രിയാക്കി ഭരിക്കുന്നതെങ്കിലു് സുപ്രീംകോടതിയിലു് നടക്കുന്ന അഴിമതിക്കേസ്സുകളിലോ സംസ്ഥാനത്തെ വിവിധകോടതികളിലു് ആരംഭിച്ചിട്ടുള്ള അഴിമതിക്കേസ്സുകളിലോ ശിക്ഷിക്കപ്പെടുകയോ, രാഷ്ട്രീയമായി കുതറി ബീജേപ്പീയു്ക്കെതിരേ പൂ൪ണ്ണമായും തിരിയുകയാണെങ്കിലു് കേന്ദ്രയേജ൯സ്സികളു് കേരളത്തിലു് ഗവണു്മെ൯റ്റിനെതിരേനടത്തുന്ന വിവിധയന്വേഷണങ്ങളിലു് അറസ്സു്റ്റുചെയ്യപ്പെടുകയോ ചെയ്യുകയാണെങ്കിലു്, അതായതു് അങ്ങനെയൊരു രാഷ്ട്രീയസ്ഥിതി ബീജേപ്പീ പിന്നീടു് പലയിടത്തുമെന്നപോലെ ഉണു്ടാക്കുകയാണെങ്കിലു്, പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നുമാറ്റുമ്പോളു്, ഇപ്പോളു് ഈ. ശ്രീധര൯ വിജയിച്ചുവരുന്നില്ലെങ്കിലു് ഏതെങ്കിലും മാ൪കു്സ്സിസ്സു്റ്റുനിഴലു് മെമ്പറെക്കൊണു്ടു് രാജിവെയു്പ്പിച്ചു് അവിടെനിന്നും ശ്രീധരനെ പിന്നീടു് വിജയിപ്പിച്ചെടുക്കാമെന്ന ധാരണയിലു് അഡ്വാ൯സ്സായിത്തന്നെ മുഖ്യമന്ത്രിയാക്കാനും കേരളത്തിലു് പൂ൪ണ്ണമായും ബീജേപ്പീഭരണം നടപ്പിലാക്കാനും എന്തുവിഷമം? അതോടെ ബീജേപ്പീപറഞ്ഞതും ശരിയാകും. ആ ഫോ൪മുലയാണു് രൂപംകൊണു്ടുവരുന്നതെന്നു്, അല്ലെങ്കിലു് ഇതിനകംതന്നെ രൂപംകൊണു്ടുകഴിഞ്ഞിട്ടുള്ളതെന്നു്, ബലമായും വിശ്വസിക്കാം. ഇതോടെ കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയും- മൂന്നുംപറയുന്നതു് കേരളത്തിലു് ശരിയാകും, നടപ്പിലുമാകും. തുട൪ന്നും ഭരണംനുണയാ൯കഴിയുമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ലിക്വിഡേഷനിലേക്കുപോകുന്നതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാന-കേന്ദ്രനേതൃത്വങ്ങളു്ക്കില്ലാത്ത വിഷമം മറ്റുള്ളവ൪ക്കെന്തിനു്?
4
ഇവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരെ വിജയിപ്പിച്ചെടുക്കാനുള്ള യന്ത്രസംവിധാനങ്ങളും വോട്ടും പണവും നലു്കുകയും കേരളത്തിലു് കേന്ദ്രയേജ൯സ്സികളെടുത്ത കേസ്സുകളു് മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ നിയമസഭാസ്സു്പ്പീക്കറെയോ അവരുടെ ഉദ്യോഗസ്ഥ൯മാരെയോ സു്പ൪ശ്ശിക്കാതെ തെരഞ്ഞെടുപ്പിനുമുമ്പു് ധാരണയനുസരിച്ചു് സൗമനസ്യപൂ൪വ്വം മരവിപ്പിച്ചുകൊടുക്കുകയുംചെയു്ത ഭാരതീയജനതാപ്പാ൪ട്ടിയോടു് ഭരണംകിട്ടിയശേഷം കുതറുകയെന്നുപറഞ്ഞതു് ബീജേപ്പീയെ ഇപ്പോളു്ത്തക൪ത്തുകളയുമെന്നമട്ടിലു് ജനങ്ങളെ കേളു്പ്പിക്കാ൯വേണു്ടി അവ൪ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനോ പാ൪ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷു്ണനോ ഇടതുമുന്നണിക്കണു്വീന൪ വിജയരാഘവനോ ചില അപ്രസക്തയിളതുകളോ ഇടയു്ക്കിടയു്ക്കു് ചില പ്രസു്താവനായുദ്ധപ്പ്രഹസനങ്ങളു് നടത്തുന്നതോ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണു്ടി ചില ബീജേപ്പീക്കാ൪ക്കെതിരേ അവിടവിടെ ചില കേസ്സ്സുകളെടുക്കുന്നതോ അല്ല, പശ്ചിമബംഗാളിലു് നിയമസഭാത്തെരഞ്ഞെടുപ്പിലു് മമതാബാന൪ജ്ജിയോടൊപ്പം ബീജേപ്പീയു്ക്കെതിരേ മുന്നണിചേരാതെ ബീജേപ്പീക്കും മമതയുടെ തൃണമൂലു്ക്കോണു്ഗ്രസിനുമെതിരെ ഒരേപോലെ മത്സരിച്ചു് വോട്ടുപിള൪ത്തി ബീജേപ്പീയെ സഹായിക്കുന്നതിനുപകരം മമതയെപ്പോലുള്ളവരുമായിച്ചേ൪ന്നു് മുന്നണിയുണു്ടാക്കി സംയുക്തമായി ബീജേപ്പീയെ പരാജയപ്പെടുത്താ൯ വാസു്തവമായും ശ്രമിക്കുന്നതാണു്. അതു് കേരളത്തിലെ ഇപ്പോഴത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനഘടകംകാരണം അഖിലേന്ത്യാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ചെയ്യുന്നുമില്ല.
കുറിപ്പു്: നിയമസഭാത്തെരഞ്ഞെടുപ്പുകഴിഞ്ഞു് രണു്ടുദിവസമായപ്പോളു് റിസ്സളു്ട്ടുവരുന്നതിനുമുമ്പു് 2021 ഏപ്രിലു് 8നു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണിതു്. ഇതു് ഒന്നുകൂടി വായിക്കുന്നതു് പ്രയോജനകരമായേക്കും.
Written and first published on: 08 April 2021
No comments:
Post a Comment