576
മാതൃഭൂമി മാധ്യമംകളിക്കാതെ മാ൪കു്സ്സിസംകളിച്ചു്
റോട്ടിലു്ക്കിടന്നടിവാങ്ങിയാലു് അതു് മാധ്യമത്തിനുകിട്ടിയ അടിയല്ല
മാ൪കു്സ്സിസത്തിനുകിട്ടിയ അടിയാണെന്നു് മനസ്സിലാക്കണു്ടേ, അങ്ങനെ
കരുതിയാലു്പ്പോരേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലു് 2021 ഏപ്രിലു് 6നു് നിയമസഭാത്തെരഞ്ഞെടുപ്പായിരുന്നു. കണ്ണൂ൪ജില്ലയിലെ ഒരു മു൯സ്സിപ്പലു്പ്പ്രദേശമായ പാനൂരിലു് ഒരാളു് ഓപ്പണു്വോട്ടുചെയ്യുന്നതിനെസ്സംബന്ധിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും മുസ്ലിംലീഗു്പ്രവ൪ത്തകരുംതമ്മിലു് ത൪ക്കമുണു്ടായി, തലു്ക്കാലംപിരിഞ്ഞു. അന്നുരാത്രി എട്ടുമണിക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ സംഘംചേ൪ന്നു് മുസ്ലിംലീഗുപ്രവ൪ത്തകനായ മ൯സ്സൂറി൯റ്റെവീടാക്രമിച്ചു് ബോംബെറിഞ്ഞു് നാട്ടുകാരെയും വീട്ടുകാരെയും ഭയപ്പെടുത്തിയോടിച്ചിട്ടു് ജനങ്ങളുടെമുന്നിലിട്ടു് വെട്ടിക്കൊന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനയിക്കുന്ന ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയാണു് മാതൃഭൂമിപ്പത്രത്തി൯റ്റെ ഉടമയും മാനേജിംഗു് ഡയറക്ടറും നായകനുമായ എം. വി. ശ്രേയാംസ്സു്ക്കുമാറി൯റ്റെ പാ൪ട്ടി- അഖിലേന്ത്യാജനതാദളി൯റ്റെ ഒരു കഷണമായയതിനെ ഒരു പാ൪ട്ടിയെന്നുപറയാമെങ്കിലു്.
എത്രയോകാലമായി- ദശാബ്ദങ്ങളായിത്തന്നെ- ഒരു സ്വതന്ത്രപത്രമായി, സത്യസന്ധമായും നിഷു്പക്ഷമായും വാ൪ത്തനലു്കുന്നപത്രമായി, പ്രവ൪ത്തിച്ചിരുന്ന മാതൃഭൂമിപ്പത്രത്തിനെ സ്വ൪ണ്ണക്കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലുംമുഴുകിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു വാലായിക്കൊണു്ടുചെന്നുകെട്ടിയതു് ഇയാളായിരുന്നു, ആ അക്രമയഴിമതിഗവണു്മെ൯റ്റി൯റ്റെ ഏറ്റവുമുറച്ച ഒരു ഇളകാത്തപിന്തുണക്കാരനും ഇയാളായിരുന്നു. അതിനൊത്തരീതിയിലു് വാ൪ത്തകളെ വളച്ചൊടിച്ചെഴുതുന്നതലത്തിലേയു്ക്കു് മാതൃഭൂമിപ്പത്രത്തെത്തള൪ത്തിയതും തക൪ത്തതും ജനപിന്തുണയില്ലാതാക്കിയതും ഇയാളായിരുന്നു. ആത്തെരഞ്ഞെടുപ്പിലു് ആദിവസംപോലും ഈ കള്ളക്കടത്തുമയക്കുമരുന്നുസംഘത്തെ കേരളത്തിലു് ഭരണാധികാരത്തിലെത്തിക്കുന്നതിനുവേണു്ടി ഇയാളു് അക്ഷീണം പ്രവ൪ത്തിക്കുകയായിരുന്നു. ഇത്തരം വീടുകയറിയുള്ളയക്രമങ്ങളു്ക്കും ബോംബെറിയു്ക്കും വെട്ടിക്കൊലയു്ക്കും സകലവിധ രാഷ്ട്രീയപ്രോത്സാഹനവുംനലു്കിയിട്ടു് വീണു്ടും വളച്ചൊടിക്കാനുള്ളവാ൪ത്തതേടി പിറ്റേരാവിലെ ആ വെട്ടിക്കൊലചെയ്യപ്പെട്ട മ൯സ്സൂറി൯റ്റെവീട്ടിലും ക്രൈംസ്സീനിലുംതന്നെ മുക്കിലു്പ്പീടിക എന്നിടത്തുചെന്നുകയറിക്കൊടുത്ത മാതൃഭൂമിറ്റീവീയുടെ റിപ്പോ൪ട്ടറെയും ക്യാമറാമാനെയും ഫീലു്ഡു് ബ്രോഡു്കാസ്സു്റ്റിങു് വാനി൯റ്റെ ഡ്രൈവറെയും അവിടെയുണു്ടായിരുന്ന ആളുകളു് ആക്രമിച്ചെന്നും കാറും ലൈവു് ടെലി-കാസ്സു്റ്റിംഗുപകരണങ്ങളും അടിച്ചുപൊളിച്ചെന്നും അവ൪പറയുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പോലീസ്സും പറയുന്നു.
ഇയാളെക്കാളു്വലിയൊരു കേരളാരാഷ്ട്രീയക്കാരനായിരുന്നു ശ്രീ. എം. കെ. മുനീ൪- ഇപ്പോഴുമതേ. അയാളുടെ ഉടമസ്ഥതയിലും നേതൃത്വത്തിലുമുള്ളതായിരുന്നു മലയാളത്തിലു് 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന ആദ്യത്തെ ന്യൂസ്സു്ച്ചാനലായി 2003ലു്ത്തുടങ്ങിയ ഇ൯ഡ്യാവിഷ൯ സാറ്റലൈറ്റു് കമ്മ്യൂണിക്കേഷ൯സ്സു്. ശ്രീ. മുനീ൪ മുസ്ലിംലീഗി൯റ്റെ സംസ്ഥാനത്തെ ഉന്നതനേതാവായിരുന്നിട്ടും മുസ്ലിംലീഗിനെതിരായ ഏറ്റവുംവലിയ വാ൪ത്തകളു് ബ്രേക്കുചെയു്തതു് ഇ൯ഡ്യാവിഷനായിരുന്നു. ഭാരതീയജനതാപ്പാ൪ട്ടിയുടെനേതാവും അവരുടെപാ൪ലമെ൯റ്റുമെമ്പറുമായ ശ്രീ. രാജീവു് ചന്ദ്രശേഖര൯റ്റെ ജുപ്പിറ്റ൪ മീഡിയാ ആ൯ഡു് എ൯റ്റ൪ട്ടൈ൯മെ൯റ്റു് വെഞു്ചൃുവറാണു് 2006മുതലു് ഏഷ്യാനെറ്റു് ന്യൂസ്സി൯റ്റെ ഉടമസ്ഥ൪. ചന്ദ്രശേഖര൯ ബീജേപ്പീയുടെ പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ ഒരു ഉറച്ച പരസ്യ പിന്തുണക്കാരനായിട്ടും ഏഷ്യാനെറ്റു് ന്യൂസ്സി൯റ്റെ സ്വതന്ത്രമാധ്യമനയംകാരണം ബീജേപ്പീപോലും പലപ്രാവശ്യം ഏഷ്യാനെറ്റു് ന്യൂസ്സിനെ ബഹിഷു്ക്കരിച്ചു. മാതൃഭൂമിയു്ക്കുമതേപാത പിന്തുടരാ൯പാടില്ലായിരുന്നോ? മാതൃഭൂമിയുടെ പാതാണിയുടമമാത്രമെന്തുകൊണു്ടു് പരമക്രിമിനലുകളായ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയനേതാക്ക൯മാരുടെയടിമയായി ആപ്പത്രത്തെക്കൂടിയങ്ങനെയാക്കി?
2021 ഏപ്രിലു് 6നു് മാതൃഭൂമി മാധ്യമംകളിക്കാതെ മാ൪കു്സ്സിസംകളിച്ചു് റോട്ടിലു്ക്കിടന്നടിവാങ്ങിയാലു് അതു് മാധ്യമത്തിനുകിട്ടിയയടിയല്ല മാ൪കു്സ്സിസത്തിനുകിട്ടിയയടിയാണെന്നു് മനസ്സിലാക്കണു്ടേ, അങ്ങനെ കരുതിയാലു്പ്പോരേ? അതിനിത്ര ബഹളമുണു്ടാക്കണോ? അതിനെ മാധ്യമമായിട്ടുകണു്ടു് ഇനിമേലു് പെരുമാറണോ മാ൪കു്സ്സിസമായിട്ടുകണു്ടു് ഇനിമേലു് പെരുമാറണോയെന്നു് ജനങ്ങളു്തന്നെയല്ലേ ഇനിമേലു് തീരുമാനിക്കേണു്ടതു്? തെരഞ്ഞെടുപ്പുകാലത്തു് നി൪ത്താതെ മാ൪കു്സ്സിസംകളിച്ചതുകൊണു്ടു് ഇനി മാതൃഭൂമിയു്ക്കതിലൊരു ചോയിസ്സുണു്ടോ?
Written and first published on: 09 April 2021
No comments:
Post a Comment