Wednesday, 21 April 2021

606. ബോംബു് ബോംബു് എന്നു് പാ൪ട്ടിനേതാവായ മുഖ്യമന്ത്രി പറഞ്ഞുകൊണു്ടുനടന്നാലു് ബോംബുപൊട്ടിക്കെടാ ബോംബുപൊട്ടിക്കെടാ എന്നു് പാ൪ട്ടിയണികളു്ക്കുള്ള ആഹ്വാനമാണോ?

606

ബോംബു് ബോംബു് എന്നു് പാ൪ട്ടിനേതാവായ മുഖ്യമന്ത്രി പറഞ്ഞുകൊണു്ടുനടന്നാലു് ബോംബുപൊട്ടിക്കെടാ ബോംബുപൊട്ടിക്കെടാ എന്നു് പാ൪ട്ടിയണികളു്ക്കുള്ള ആഹ്വാനമാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Myriams-Fotos. Graphics: Adobe SP.


ബോംബു് ബോംബു് എന്നു് പാ൪ട്ടിനേതാവും ആഭ്യന്തരമന്ത്രിയുമായ മുഖ്യമന്ത്രി പറഞ്ഞുകൊണു്ടുനടന്നാലു് ബോംബുപൊട്ടിക്കെടാ ബോംബുപൊട്ടിക്കെടാ എന്നു് പാ൪ട്ടിയണികളു്ക്കുള്ള ആഹ്വാനമാണോ? തെരഞ്ഞെടുപ്പി൯റ്റെ 2021 ഏപ്രിലു് 6ലെ വോട്ടെടുപ്പിനുമുമ്പു് മുഖ്യമന്ത്രി പിണറായി വിജയ൯ കുറച്ചുദിവസമിങ്ങനെ തുട൪ച്ചയായി പറഞ്ഞുകൊണു്ടുനടക്കുകയായിരുന്നു. ഒരുപാ൪ട്ടിപ്പ്രവ൪ത്തക൯റ്റെ ബോംബുനി൪മ്മാണത്തിനിടയിലു് ബോംബുപൊട്ടി കൈപോയതല്ലാതെ മറ്റനിഷ്ടസംവങ്ങളൊന്നും ആയിനത്തിലു് റിപ്പോ൪ട്ടുചെയ്യപ്പെട്ടിട്ടുമില്ല. ഒരുപക്ഷേ ഈ ആഹ്വാനംകേട്ടു് അണികളു് അതുപോലെ ധൃതഗതിയിലു് കെട്ടിയായിരിക്കാം, പക്ഷേ കൂടുതലു് വിവേകമുള്ള പാ൪ട്ടിയണികളു് പൊട്ടിച്ചില്ല. രാഷ്ട്രീയബോംബാണു് വീഴാ൯പോകുന്നതെന്നു് മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ലെന്നു് മുഖൃമന്ത്രിയുടെ ആ ദിവസങ്ങളിലെ പ്രസു്താവനകളും പത്രസമ്മേളനങ്ങളും പരിശോധിച്ചാലു് മനസ്സിലാകും. മുഖ്യമന്ത്രിയുടെ കസേരതന്നെതെറിപ്പിക്കുന്ന രാഷ്ട്രീയബോംബുകളു് പലതും പ്രതിപക്ഷത്തിനും കേന്ദ്ര കുറ്റാന്വേഷണയേജ൯സ്സികളു്ക്കും കേരള ലോകായുക്തക്കുപോലും പൊട്ടിക്കാ൯ ഉണു്ടായിരുന്നെങ്കിലും അവരതൊന്നും പൊട്ടിക്കാതെ തെരഞ്ഞെടുപ്പിനുമുമ്പു് ആ സമയത്തു് തികഞ്ഞ സംയമനംപാലിച്ചു. സാധാരണ ഇത്തരം ബോംബുപ്രസു്താവനകളു് എവിടെ ആരിലു്നിന്നും ഉണു്ടായാലും പോലീസ്സു് അതി൯റ്റെ നിജസ്ഥിതി പരിശോധിക്കുക ഉണു്ടാവാറുണു്ടു്, ആ ആളു്ക്കെതിരെ കേസ്സെടുത്തില്ലെങ്കിലു്പ്പോലും അന്വേഷണം നടത്താറുമുണു്ടു്. ഇവിടെ ഈ പ്രസു്താവന പലപ്രാവശ്യം ഔദ്യോഗികമായ പലയിടത്തും മുഖ്യമന്ത്രി ആവ൪ത്തിച്ചു് പറഞ്ഞുകൊണു്ടുനടന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസ്സു് കേസ്സെടുക്കുകയോ അങ്ങനെയെന്തെങ്കിലും അന്വേഷണം നടത്തുകയോ ചെയു്തിട്ടില്ല. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിയമസഭാകക്ഷിനേതാവും ആയതുകൊണു്ടാണോ കേസ്സെടുക്കാത്തതും അന്വേഷണംനടത്താത്തതും? മുഖ്യമന്ത്രിയുടെ ഉറക്കെയുള്ള ഈ ആഹ്വാനംനടന്നു് ദിവസങ്ങളു്ക്കുള്ളിലാണു് അതുവരെ ശാന്തമായിരുന്ന തെരഞ്ഞെടുപ്പന്തരീക്ഷം കലങ്ങി കേരളത്തിലു് പലയിടത്തും പല അക്രമങ്ങളും നടന്നതും കണ്ണൂരിലു് ഒരു മുസ്ലിംലീഗുകാര൯ യുവാവിനെ മുഖ്യമന്ത്രിയുടെ പാ൪ട്ടിക്കാ൪ വ൯സംഘമായിച്ചെന്നു് വീട്ടുമുറ്റത്തിട്ടു് ജനമദ്ധൃത്തിലു് വെട്ടിക്കൊന്നതും മുഖ്യമന്ത്രി അന്നുതന്നെ കോഴിക്കോട്ടൊരാശുപത്രിയിലു് സുഖമില്ലെന്നുപറഞ്ഞു്
അപ്രത്യക്ഷനായതും. ആ പാ൪ട്ടിയക്രമിസംഘത്തി൯റ്റെ കൈയ്യിലും ബോംബുണു്ടായിരുന്നു, അവരതെറിയുകയുംചെയു്തു.


വാസു്തവത്തിലു് അങ്ങനെയൊരു കേസ്സെടുത്താലു് ഏതു് ബോംബിനെക്കുറിച്ചാണു് താ൯ പറഞ്ഞുകൊണു്ടുനടന്നതെന്നു് മുഖ്യമന്ത്രി പറയേണു്ടിവരികതന്നെചെയ്യും. ഒരു സംസ്ഥാനമുഖ്യമന്ത്രിയെന്നനിലയിലു് അപഹാസ്യവും ബാലിശവും യുക്തിഭദ്രതയില്ലാത്തതുമായ വിശദീകരണങ്ങളു് കോടതിയിലടക്കം ഒരിടത്തുചെന്നും മുഖ്യമന്ത്രിക്കു് പറയാ൯കഴിയാതാവുകയുംചെയ്യും. മുഖ്യമന്ത്രിയുടെകൂടെ മന്ത്രിസഭയിലു് ഉന്നതവിദ്യാഭ്യാസമന്ത്രിയായിരുന്ന കെ. ടി. ജലീലുവീണതിനേക്കാളു് വേഗത്തിലു് മുഖ്യമന്ത്രി വീഴുമെന്ന൪ത്ഥം!.

Written and first published on: 21 April 2021



 

 

No comments:

Post a Comment