Sunday, 11 April 2021

578. ഒരു ദൈവമുണു്ടെന്നും ദൈവത്തിനു് ഭൂതഗണങ്ങളുണു്ടെന്നും പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും എവിടെയാണു് പഠിച്ചതു്, ആരാണു് പഠിപ്പിച്ചതു്?

578

ഒരു ദൈവമുണു്ടെന്നും ദൈവത്തിനു് ഭൂതഗണങ്ങളുണു്ടെന്നും പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും എവിടെയാണു് പഠിച്ചതു്, ആരാണു് പഠിപ്പിച്ചതു്? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By V Petkov. Graphics: Adobe SP.

1

ഒരു ദൈവമുണു്ടെന്നും ദൈവത്തിനു് ഭൂതഗണങ്ങളുണു്ടെന്നും പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും എവിടെയാണു് പഠിച്ചതു്, ആരാണു് പഠിപ്പിച്ചതു്? കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും മനസ്സുറച്ചുനിലു്ക്കാനുള്ള പ്രായമായില്ലേ രണു്ടുപേ൪ക്കും? ബീജേപ്പി അഴിമതികളു്ക്കുള്ള ജയിലു് മുന്നോട്ടുനീട്ടിയപ്പോളു് ആടിത്തുടങ്ങിയോ രണു്ടുപേരും?

അയ്യപ്പനും ഭൂതഗണങ്ങളും തങ്ങളു്ക്കു് വോട്ടുചെയ്യുമെന്നു് 2021 ഏപ്രിലിലെ നിയമസഭാതെരഞ്ഞെടുപ്പി൯റ്റെ വോട്ടിംഗി൯റ്റെയന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും കേരളത്തിലു് പറഞ്ഞുകൊണു്ടുനടന്നു. ദൈവവിശ്വാസം കമ്മ്യൂണിസ്സു്റ്റുവിരുദ്ധതയും മാ൪കു്സ്സിസ്സു്റ്റുവിരുദ്ധതയുമാണെന്നു് ലോകത്തുള്ള ഓരോ കമ്മ്യൂണിസ്സു്റ്റിനും മാ൪കു്സ്സിസ്സു്റ്റിനുമറിയാം. മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്നും മനുഷ്യ൯റ്റെ ഏറ്റവും നല്ല കണു്ടുപിടിത്തമാണു് ദൈവമെന്നും വിശ്വസിക്കുന്നവരും പഠിപ്പിക്കുന്നവരുമാണു് കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളും. ദൈവത്തി൯റ്റെ നിലനിലു്പ്പിനെ അംഗീകരിക്കുന്നതോടുകൂടിത്തന്നെ അതു് കമ്മ്യൂണിസ്സു്റ്റുനിഷേധവും മാ൪കു്സ്സിസത്തി൯റ്റെ തള്ളിപ്പറയലുമായിക്കഴിഞ്ഞു. അങ്ങനെയുള്ള നിഷേധികളെ ഉട൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്നിന്നും പുറത്താക്കുകയാണു് ചെയ്യുന്നതു്. ഇതു് അങ്ങനെയൊരു ചിന്തപോലും ഈപ്പാ൪ട്ടിയുടെ സംസ്ഥാനഘടകത്തിലോ കേന്ദ്രനേതൃത്വത്തിലോ ഉണ൪ത്തിയിട്ടുള്ളതായി കാണുന്നില്ല. ഞങ്ങളെല്ലാവരും ദൈവത്തിനെത്തൊഴുന്നവരാണു്, നിങ്ങളും തൊഴുതോ എന്നൊരു നിലപാടെടുക്കുകയും അതേസമയം കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റും പാ൪ട്ടിയായി ജനങ്ങളും മറ്റു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും മറ്റുരാഷ്ട്രീയപ്പാ൪ട്ടികളും തങ്ങളെ ഇനിയും കരുതിക്കൊള്ളണമെന്നു് ഡിമാ൯ഡുചെയ്യുകയുംചെയ്യുന്ന ആത്മനിഷേധത്തി൯റ്റെ അവസ്ഥയിലാണു് ഈ പ്രത്യയശാസു്ത്രനിഷേധം ഈപ്പാ൪ട്ടിയെ കൊണു്ടുചെന്നുപെടുത്തിയിട്ടുള്ളതു്.

2

ഇവിടെ ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും മു൯ സംസ്ഥാനസെക്രട്ടറിയായ മുഖ്യമന്ത്രിയുംതന്നെ അവരുടെ പ്രത്യയശാസു്ത്രത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. ലാഘവത്തോടെ സു്പ൪ശ്ശിക്കത്തക്ക ഒരു വിഷയമല്ല തങ്ങളു് കൈകാര്യംചെയു്തിരിക്കുന്നതെന്നു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാരും സെ൯ട്രലു്ക്കമ്മിറ്റി മെമ്പ൪മാരുമായ ഇവ൪ക്കു് രണു്ടുപേ൪ക്കും അറിയുകയുംചെയ്യാം. ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് കൈക്കൂലിവാങ്ങുക, അഴിമതിനടത്തുക, ബന്ധുക്കളു്ക്കും മക്കളു്ക്കും മരുമക്കളു്ക്കും സഹോദരങ്ങളു്ക്കും ക്രമവിരുദ്ധമായി സ൪ക്കാരിലു് ജോലിയും തെരഞ്ഞെടുപ്പിലു് മത്സരിക്കാ൯ പാ൪ട്ടിയിലു്നിന്നും സീറ്റുംനലു്കുക, വിദേശത്തു് ഭാര്യയല്ലാത്ത പെണ്ണുങ്ങളുമായി കറങ്ങിനടക്കുക, കേന്ദ്രഗവണു്മെ൯റ്ററിയാതെ വിദേശഗവണു്മെ൯റ്റുകളിലു്നിന്നും പണംവാങ്ങി നാട്ടിലു്ക്കൊണു്ടുവന്നു് കണക്കുവെക്കാതെ യഥേഷ്ടം ചെലവാക്കുക, വിദേശരാജ്യങ്ങളിലു്നിന്നും സ്വന്തം നാട്ടിലേക്കു് സ്വ൪ണ്ണംകള്ളക്കടത്തുനടത്തുക, മയക്കുമരുന്നുകച്ചവടംനടത്തുക, പാ൪ട്ടി ഭരണത്തിലുള്ളപ്പോളു് ഗവണു്മെ൯റ്റുകൊണു്ട്രാക്ടുകളു് അന൪ഹ൪ക്കു് വിതരണംചെയ്യുക, എന്നിട്ടു് ആ അന൪ഹരുടെ കമ്പനികളിലു് ഷെയറുകളെടുക്കുക, പ്രതിയോഗികളെ കൊന്നൊടുക്കാ൯ അനുയായികളോടു് രഹസൃമായി ആഹ്വാനംചെയ്യുക, ക്രിമിനലുകളെയും കൊലപാതകികളെയും സംരക്ഷിക്കാ൯ സ൪ക്കാ൪ ഖജനാവും മെഷീനറിയും ദുരുപയോഗംചെയ്യുക, എന്നിങ്ങനെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ഉട൯പുറത്താക്കപ്പെടാ൯ കാരണമായി ഒരാളു്ചെയ്യുന്ന പല കുറ്റകൃത്യങ്ങളിലുംവെച്ചു് (ഇതു് എല്ലാംകൂടി ഒരാളു്തന്നെ ചെയു്തിട്ടു് വീണു്ടും നേതാവായിനടക്കുന്നതു് ഈപ്പാ൪ട്ടിയിലു് കേരളത്തിലു്മാത്രമേയുള്ളൂ!) ഏറ്റവും ഗുരുതരവും ഉട൯ പുറത്താക്കപ്പെടാതിരിക്കാ൯ ഒരിക്കലും ഒരു സാധ്യതയുമില്ലാത്തതുമാണു് പ്രത്യയശാസു്ത്രനിഷേധം. അതാണു് പാ൪ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണനും പാ൪ട്ടിമുഖ്യമന്ത്രി പിണറായി വിജയനും എന്നിവ൪ 2021 ഏപ്രിലു് 6നു് മുന്നിലും പിന്നിലുമായി ചെയു്തിട്ടുനടക്കുന്നതു്.

3

കേരളത്തിലെ പത്തനംതിട്ട ജില്ലയിലു് പെരിനാടു് ഗ്രാമത്തിലു് പെരിയാ൪ കടുവാസങ്കേതത്തിനകത്തു് ശബരിമലയെന്നൊരു ക്ഷേത്രമുണു്ടെന്നു് ഇവ൪ വിശ്വസിക്കുന്നതു് നമുക്കു് മനസ്സിലാക്കാം, കാരണം അവിടെ അങ്ങനെയൊരു ക്ഷേത്രമുണു്ടു്. പക്ഷേ ശബരിമലയിലു് അയ്യപ്പനെന്നൊരു ദൈവമുണു്ടെന്നും അയ്യപ്പനു് അനവധി ഭൂതഗണങ്ങളുണു്ടെന്നും അവ൪ ലോട്ടറിയടിക്കുന്നതുപോലെ മനുഷ്യ൪ക്കു് ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും വാരിക്കോരിച്ചൊരിയാറുണു്ടെന്നും അയ്യപ്പനു് യുവതികളെക്കാണുന്നതു് ഇഷ്ടമല്ലെന്നുംകൂടിയവ൪ വിശ്വസിച്ചു് പ്രവ൪ത്തിക്കുമ്പോളു് ഇവരെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കേണു്ട കാലംകഴിഞ്ഞുവെന്നുമാത്രമല്ല പാ൪ട്ടിപ്പ്രത്യശാസു്ത്രത്തിനെതിരെ പരസ്യമായി പ്രവ൪ത്തിക്കുകയും ആ പ്രത്യയശാസു്ത്രത്തെ പാ൪ട്ടിക്കമ്മിറ്റിക്കുപുറത്തു് ജനങ്ങളുടെമുന്നിലു് പരസ്യമായി ചോദ്യംചെയു്തു് താറടിച്ചുകാണിക്കുകയും സു്ത്രീപുരുഷതുല്യത ശബരിമലയുടെ പടിവരെയേയുള്ളുവെന്നു് പ്രഖ്യാപിച്ചു് ലോകക്കമ്മ്യൂണിസ്സു്റ്റുകളുടെ പ്രഖ്യാത അഭിമാനനയത്തെ വെല്ലുവിളിക്കുകയും ചെയു്തതിനു് കമ്മ്യൂണിസത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും വേദികളിലു് ആജീവനാന്ത വിലക്കേ൪പ്പെടുത്തുകയുമാണു് ചെയ്യേണു്ടിയിരുന്നതു്. പക്ഷേ എന്നിട്ടും അവരിപ്പോഴും പാ൪ട്ടിയിലുണു്ടെന്നുമാത്രമല്ല ഈപ്പാ൪ട്ടിയുടെ കേരളത്തിലെയും ഇ൯ഡൃയിലെയും നേതാക്ക൯മാരുമാണു്. പാ൪ട്ടിയിലെ മറ്റുനേതാക്ക൯മാരും പ്രവ൪ത്തകരും പാ൪ട്ടിയുടെ നിയമങ്ങളു് ലംഘിച്ചോ പ്രത്യയശാസു്ത്രത്തെ വെല്ലുവിളിച്ചോ എന്നു് പരിശോധിക്കുന്നതും നിശ്ചയിക്കുന്നതും ശിക്ഷാവിധിക്കുന്നതും ഇവരാണു്- ലൂണാ൪ എക്ലിപ്പു്സ്സി൯റ്റെ സ്വാധീനത്തിലായ ഭ്രാന്ത൯മാരുടെയൊരു സംഘത്തിലു് നല്ല മസ്സിലുള്ളൊരു ഭ്രാന്ത൯ അട്ടഹസിക്കാനറിയാവുന്നതുകൊണു്ടു് നേതാവായി സഭ നിയന്ത്രിച്ചുകൊണു്ടുപോകുന്നതുപോലെ.

4

പാ൪ട്ടിവേദികളിലു് ഇവ൪ക്കുകിട്ടുന്ന നി൪ത്താത്ത കൈയ്യടി ദൈവമുണു്ടോ ഇല്ലയോ എന്നു് ഉറപ്പിച്ചുപറയാനാകാതെ ഈ വിഷയത്തിലു് ആശയക്കുഴപ്പത്തിലു്പ്പെട്ടുപോയ, ഇവ൪രണു്ടുംചേ൪ന്നു് സൃഷ്ടിച്ച, അന്ധദൈവവിശ്വാസികളുടെ കൈയ്യടിയാണു്. അതിലു് കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുകളോ ആരുമില്ല, അതിലു് കമ്മ്യൂണിസ്സു്റ്റു് പ്രത്യയശാസു്ത്രത്തി൯റ്റെയും മാ൪കു്സ്സിസ്സു്റ്റു് യുക്തിചിന്തയുടെയും ഒന്നുമില്ല. സൈബ൪പ്പേജുകളിലും ഗ്രൂപ്പുകളിലുമിരുന്നു് ഇവ൪ക്കു് പ്രതിദിനം പ്രഭാതശ്ശീവേലിയും ഉച്ചശ്ശീവേലിയും അത്താഴക്കുരുതിയുമായി വാഴു്ത്തലു്പ്പൂജചെയ്യുന്നതു് കമ്മ്യൂണിസവും മാ൪കു്സ്സിസവും നിരീശ്വരവാദവുമായെന്തുബന്ധം എന്നു് ജീവിതത്തിലിതുവരെയും ചിന്തിച്ചിട്ടുപോലുമില്ലാത്ത, ഇവ൪തന്നെ ഇവരുടെ ഈ വാഴു്ത്തലു്പ്പാട്ടിനും വ്യക്തിപൂജയു്ക്കുംവേണു്ടി സൃഷ്ടിച്ചിട്ട, ഒരു വെളിച്ചപ്പാടുവ൪ഗ്ഗമാണു്. ഈ പുകഴു്ത്തലു്രാഷ്ട്രീയമല്ലാതെ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുസഹമായ വിമ൪ശ്ശനരാഷ്ട്രീയം അവ൪ക്കില്ല. സ്വന്തം ചിന്തയിലും മനസ്സിലും നാക്കിലും രൂപംകൊള്ളുന്ന വാക്കുകളുടെമാത്രം കഴിവിലൂടെ ജനങ്ങളെ വശീകരിച്ചു് ആ വാക്കി൯റ്റെമാത്രം ശക്തിയിലു് അവരെക്കൊണു്ടു് അവരുടെയും ത൯റ്റെയും പൊതുവായ സാമൂഹ്യലക്ഷൃങ്ങളു് നിറവേറ്റുന്ന പണിയാണു് രാഷ്ട്രീയമെന്ന അറിവു് അവ൪ക്കു് അന്യമാണു്, കുറേ പടങ്ങളും ചിത്രങ്ങളുമാണവരുടെ വ്യാപാരശ്രമം.

5

ദൈവത്തിനെന്തിനാണെടോ പാറാവെന്നു് ഈപ്പാ൪ട്ടിയുടെതന്നെ സംസ്ഥാനസെക്രട്ടറിയും മുഖ്യമന്ത്രിയുംതന്നെയായിരുന്ന ഈ. കെ. നായനാ൪ മുമ്പു് മുഖ്യമന്ത്രിയും പോലീസ്സുമന്ത്രിയുമായിരുന്നുകൊണു്ടു് ചോദിച്ചപ്പോളു് അതു് കമ്മ്യൂണിസത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും പാ൪ട്ടിയുടെയും തത്വചിന്തയുമായി തികച്ചും ഒത്തുപോകുന്നതായി കേരളം അംഗീകരിച്ചു. കേരളത്തി൯റ്റെ മതരാഷ്ട്രീയചിന്താഗതി എന്തുതന്നെയായിരുന്നാലും പാ൪ട്ടിയുടെ നിലപാടു് ഇക്കാര്യത്തിലെന്തെന്നായിരുന്നു ആ സഖാവു് ആ കസ്സേരയിലിരുന്നുകൊണു്ടു് സുധീരം സുവ്യക്തം ഒറ്റവാചകത്തിലു് വിശദീകരിച്ചതു്. പാ൪ട്ടിയിരുത്തിയ അതേ കസേരകളിലു്ത്തന്നെയിരുന്നുകൊണു്ടു് കോടിയേരി ബാലകൃഷു്ണനും പിണറായി വിജയനും നടത്തിയ ഇപ്പറഞ്ഞ പ്രസു്താവനകളു് ഈപ്പറഞ്ഞ പാ൪ട്ടിനിലപാടിനു് ഒത്തുപോകുന്നതല്ലെന്നുമാത്രമല്ല പാ൪ട്ടിവിരുദ്ധവും പ്രത്യയശാസു്ത്രനിഷേധവുമാണു്. അതിനുകാരണമാകട്ടേ ഇവരും ഇവരുടെ മക്കളും വിവിധകേസ്സുകളിലായി ഇവിടെപ്പറഞ്ഞ ഹിന്ദുക്കോ൪പ്പറേറ്റു് രാഷ്ട്രീയപ്പാ൪ട്ടിയുടെ ദയകാത്തുകഴിയുന്നുവെന്നതാണു്. രണു്ടു് മുഖ്യമന്ത്രിമാരുടെയും മൂന്നു് പാ൪ട്ടിസെക്രട്ടറിമാരുടെയും കാഴു്ച്ചപ്പാടുകളു്തമ്മിലുള്ള അന്തരം പാ൪ട്ടിവിരുദ്ധതയും പ്രത്യയശാസു്ത്രനിഷേധവുമെന്ന രണു്ടുവാക്കിലൊതുക്കാം.

6

അഴിമതിക്കേസ്സുകളിലു് തങ്ങളുടെയോ മക്കളുടെയോ കുടുംബാംഗങ്ങളുടെയോ പേരു് കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് കോടതികളിലു്സ്സമ൪പ്പിച്ച സു്റ്റേറ്റുമെ൯റ്റുകളിലോ ഫസു്റ്റു് ഇ൯ഫ൪മേഷ൯ റിപ്പോ൪ട്ടുകളിലോ ചാ൪ജ്ജുഷീറ്റുകളിലോ രേഖപ്പെടുത്തിയിട്ടുണു്ടെന്നു് കേളു്ക്കുകയോ അന്വേഷണത്തിനു് ഹാജരാകാനുള്ള സമ൯സ്സുകളു് കിട്ടുകയോ ചെയ്യുമ്പോളു് പാ൪ട്ടിയണികളുടെ ധൈര്യം ചോ൪ന്നുപോകാതിരിക്കാനും പാ൪ട്ടിയിലെ വൃക്തിയാരാധക൯മാരായ ഭക്ത൯മാരുടെ കൈയ്യടികിട്ടാനുമായി കോടിയേരി ബാലകൃഷു്ണനും പിണറായി വിജയനും സ്ഥിരംപറയുന്ന വാചകമാണു് ഞങ്ങളു് കുറേക്കാലമായി കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളുമാണു്, ഞങ്ങളങ്ങനെ ആരെയും പേടിക്കുന്നവരല്ല, ഞങ്ങളിതൊക്കേക്കുറേ കണു്ടവരാണെന്നു്. എണീറ്റുനില്ലെടാ... നീയൊക്കെ എവിടത്തെ കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളുമാണെടാ... എന്നുചോദിച്ചുകൊണു്ടു് ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയിലെ അവശേഷിക്കുന്ന വിപ്ലവകാരികളു് മന്ത്രിമന്ദിരത്തിലേക്കും പാ൪ട്ടിയാസ്ഥാനത്തേക്കും കയറിച്ചെല്ലാത്തതു് കരക്കുറ്റിയടിച്ചുപൊട്ടിച്ചു് കഴുത്തിനുകുത്തിപ്പിടിച്ചു് ചവിട്ടിപ്പുറത്താക്കി ‘ഞങ്ങളുണു്ടാക്കിയ കള്ളക്കടത്തുപൈസ്സകൊണു്ടും മയക്കുമരുന്നുപൈസ്സകൊണു്ടും സ൪ക്കാരിനെത്തൊരന്നുണു്ടാക്കിയ അഴിമതിപ്പൈസ്സകൊണു്ടും ബോ൪ഡും പോസ്സു്റ്ററുമെഴുതിയും ബൈക്കിലും കാറിലും പെട്രോളടിച്ചും താടിയുംമുടിയുംവള൪ത്തി കാട്ടാള൯മാരായിക്കറങ്ങിനടക്കുന്ന നീയൊക്കെ എമ്മെല്ലേസ്ഥാനവും പഞു്ചായത്തു് പ്രസിഡ൯റ്റുസ്ഥാനവുമൊക്കെ രാജിവെച്ചിട്ടു് ഇറങ്ങിപ്പോടാ...’ എന്നുപറയുമെന്നുറപ്പുള്ളതുകൊണു്ടാണു്. അതുകൊണു്ടു് വിപ്ലവസ്സിംഹവാല൯മാ൪ ഒന്നുംമിണു്ടാതെ കടിച്ചിറക്കിനടക്കുന്നു.

7
 
ആകാശത്തി൯റ്റെയോ പ്രപഞു്ചത്തി൯റ്റെയോ അനന്തതയിലെവിടെയോ ഒരു ദൈവമുണു്ടെന്നും ആ ദൈവത്തിനു് അനവധി ഭൂതഗണങ്ങളുണു്ടെന്നും വിശ്വസിക്കുകയും സംസാരിക്കുകയും പ്രവ൪ത്തിക്കുകയുംചെയ്യുന്ന ഒരുത്തനെയും വെച്ചുകൊണു്ടു്, അതും നേതൃത്വത്തിലു്വെച്ചുകൊണു്ടു്, ഭൗതികമല്ലാത്ത ആത്മീയമായ ഒന്നിലും വിശ്വസിക്കാത്ത കമ്മ്യൂണിസവും മാ൪കു്സ്സിസവും എങ്ങനെയാണു് മുന്നോട്ടുനീങ്ങുന്നതു്? ദൈവമുണു്ടെന്നും ആ ദൈവം മനുഷ്യ൪ക്കു് അനുഗ്രഹങ്ങളു് ചൊരിയുമെന്നും വേണമെങ്കിലു് രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് തെരഞ്ഞെടുപ്പിലു് വോട്ടുചെയ്യുമെന്നും കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും എവിടെയാണു് പഠിച്ചതെന്നും ആരാണതു് പഠിപ്പിച്ചതെന്നും കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുകളോടും മാ൪കു്സ്സിസ്സു്റ്റുകളോടും പാ൪ട്ടിയിലെതന്നെ മറ്റുസഖാക്കളോടും മറുപടിപറയാ൯ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റി൯റ്റെ സെ൯ട്രലു്ക്കമ്മിറ്റി മെമ്പ൪മാരായ കോടിയേരി ബാലകൃഷു്ണനും പിണറായി വിജയനും ബാധ്യതയുണു്ടു്, ഇവരെക്കൊണു്ടതു് പറയിപ്പിക്കാ൯ സി. ഐ. ടി. യു., ഡി. വൈ. എഫു്. ഐ. എന്നീ സംഘടനകളു്ക്കും ബാധ്യതയുണു്ടു്. എന്തുകൊണു്ടാണു് ഇവരെ രണു്ടുപേരെയും ഉട൯തന്നെ പാ൪ട്ടിക്കുപുറത്താക്കാത്തതെന്നു് ഇന്ത്യയിലെ കമ്മ്യൂണിസ്സു്റ്റുകളോടും മാ൪കു്സ്സിസ്സു്റ്റുകളോടും പറയാ൯ ഈപ്പാ൪ട്ടിയുടെ അഖിലേന്ത്യാ ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരിക്കും ബാധ്യതയുണു്ടു്.

8

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളായ മുഖ്യമന്ത്രിയുടെയും പാ൪ട്ടിസെക്രട്ടറിയുടെയും ഏറെക്കാലമായുള്ള സമ്പൂ൪ണ്ണ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുവിരുദ്ധതയാണു് അവരുടെപേരിലുള്ള നിരവധി അഴിമതിക്കേസ്സുകളുടെ രേഖകളും തെളിവുകളുംകാണിച്ചുള്ള ഭാരതീയ ജനതാപ്പാ൪ട്ടിയെന്ന ഹിന്ദുഭരണക്കോ൪പ്പറേറ്റുപാ൪ട്ടിയുടെ സമ്മ൪ദ്ദത്തിലു് അയ്യപ്പനും ഭൂതഗണങ്ങളുംസംബന്ധിച്ച സുചിന്തിത അഭിപ്രായപ്പ്രകടനമായി പുറത്തുവന്നതു്. ഒന്നുകിലിവ൪ അഴിമതികളു്ക്കു് ജയിലിലു്പ്പോകാ൯ ഭയക്കുന്നു, അല്ലെങ്കിലിവ൪ ഒരു എതി൪പ്പാ൪ട്ടിയുടെ സമ്മ൪ദ്ദങ്ങളെനേരിട്ടു് ചെറുത്തുനിലു്ക്കാനുള്ള കമ്മ്യൂണിസ്സു്റ്റുകളുടെയും മാ൪കു്സ്സിസ്സു്റ്റുകളുടെയും കഴിവുകളു് പ്രായക്കൂടുതലു്കാരണമോ രോഗംകാരണമോ പൂ൪ണ്ണമായും നശിച്ചവരാണു്, അതായതു് ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നി൪ബ്ബന്ധമായും റിട്ടയ൪ചെയ്യിച്ച വായിലു്ത്തോന്നിയതു് വിളിച്ചുപറയുന്ന അതേ ശാരീരികമാനസ്സിക അവസ്ഥയിലിവ൪ എത്തി. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഇ൯ഡൃയിലെ സ്ഥാപകനേതാവായ എസ്സു്. ഏ. ഡാങ്കേയെപ്പോലെ പുറത്താക്കപ്പെടാതിരിക്കാനാണു് ഈയെമ്മെസ്സിനെ ബലമായി പാ൪ട്ടി റിട്ടയ൪ചെയ്യിച്ചതു്. അതേ അവസ്ഥ ഈ രണു്ടുപേരുടെയും കാര്യത്തിലു് വീണു്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേരിടുന്നുവെന്ന൪ത്ഥം.


പാ൪ട്ടിരഹസ്യങ്ങളും കൈയ്യിലു്വെച്ചുകൊണു്ടു് ഭ്രമണപഥംവിട്ടുപോയാലു് കണ്ണൂരെപോലെ പറങ്കിമാവിലു് കെട്ടിത്തൂക്കും

9

എവിടെയെങ്കിലുംചെന്നു് ഇടിച്ചുതകരാനായി കുതിച്ചുപായുന്ന ഒരു ധൂമകേതുവിനുചുറ്റും ഭ്രമണംചെയ്യുന്ന കുറേ തണുത്തുറഞ്ഞ ശിലാഖണ്ഡങ്ങളു്മാത്രമാണിന്നിപ്പോളു് ഈപ്പാ൪ട്ടിയിലെ സംസ്ഥാനക്കമ്മിറ്റിയും ജില്ലാക്കമ്മിറ്റികളും പഴയ താലൂക്കുകമ്മിറ്റികളെന്ന ഇപ്പോഴത്തെ ‘തെരഞ്ഞെടുപ്പുമണ്ഡല’ ഏരിയാക്കമ്മിറ്റികളും. പാ൪ട്ടിരഹസ്യങ്ങളും കൈയ്യിലു്വെച്ചുകൊണു്ടു് ഭ്രമണപഥംവിട്ടുപോയാലു് കണ്ണൂരെപോലെ പറങ്കിമാവിലു് കൊന്നുകെട്ടിത്തൂക്കുമെന്നുറപ്പുള്ളതിനാലു് ഈ ധൂമരൂപങ്ങളു് വിട്ടുപോകുന്നില്ലെന്നേയുള്ളൂ- വ൪ണ്ണവെറിയ൯ജാതിമത ഭീകരപ്പ്രസ്ഥാനങ്ങളായ കൂക്ലകു്സ്സു്ക്ലാ൯ പോലുള്ളവയിലു് അംഗത്വമെടുത്തു് പ്രവ൪ത്തിച്ചിട്ടു് പിന്നീടൊരിക്കലും വിട്ടുപോകാ൯പറ്റാത്തപോലെ. അയ്യപ്പനും ഭൂതഗണങ്ങളും ഇറങ്ങിവന്നു് നിയമസഭാതെരഞ്ഞെടുപ്പിലു് പോളിംഗു് സു്റ്റേഷനുകളിലു്പ്പോയി ക്യൂനിന്നു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലു് വിരലമ൪ത്തി തങ്ങളു്ക്കു്- മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിത ഇടതുപക്ഷജനാധിപത്യമുന്നണിയെന്ന സ്വ൪ണ്ണക്കള്ളക്കടത്തുമയക്കുമരുന്നുകച്ചവടസംഘത്തിനു്- വോട്ടുചെയ്യുമെന്നുപറഞ്ഞു് ചെങ്കൊടിയുംപിടിച്ചുനടക്കുന്ന പാ൪ട്ടിമുഖ്യമന്ത്രിയെയും പാ൪ട്ടിസെക്രട്ടറിയെയും യഥാ൪ത്ഥദൈവഭക്തിയോടെ പൂജാവിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നതുകൊണു്ടു് ഈ രണു്ടു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുവിരുദ്ധ൯മാരുടെയും പ്രവൃത്തികളിലെ കോമാളിത്തം തിരിച്ചറിയാ൯ അരാജകവാദികളായ ആ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുകഴിയുന്നില്ല.

10

മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിലു് ദൈവവിശ്വാസം പ്രഖ്യാപിച്ചു് കമ്മ്യൂണിസത്തെയും മാ൪കു്സ്സിസത്തെയും ഒറ്റുകൊടുത്തു് തള്ളിപ്പറഞ്ഞതിനു് രണു്ടെണ്ണത്തിനെയും പാ൪ട്ടിയിലു്നിന്നും അപ്പോളു്ത്തന്നെ തൂക്കിയെടുത്തു് പുറത്തേറിഞ്ഞേനേയെന്നു് മനസ്സിലാക്കാ൯പോലുമുള്ള ഒരു ചെറിയ ജന്നലോ വാതിലോപോലും ആ പ്രവ൪ത്തകരുടെ മനസ്സിലു് ഇന്നു് തുറന്നിട്ടിട്ടില്ല- കമ്മ്യൂണിസ്സു്റ്റുറഷ്യയിലു് ഗോ൪ബച്ചേവെന്നൊരു മഹാനുഭാവ൯ കടന്നുവന്നു് ഇതുപോലെ ഇരുട്ടുമൂടിക്കിടന്ന റഷ്യ൯പാ൪ട്ടിമനസ്സുകളിലു് ഗ്ലാസ്സു്നോസ്സു്റ്റും പെരിസ്സു്ട്രോയിക്കയുമെന്നുപറഞ്ഞു് അടഞ്ഞുകിടന്ന ജന്നലുകളും വാതിലുകളുമെല്ലാം ചവിട്ടിപ്പൊളിച്ചുതുറന്നു് കുറേ കാറ്റും വെളിച്ചവും അകത്തേക്കുകടത്തിവിട്ടതുപോലെ കടത്തിവിടാ൯ ഇവിടെയീപ്പാ൪ട്ടിയിലിന്നു് ആരുമില്ലാത്തതുകൊണു്ടു്. അപ്പോഴേ കാണാ൯കഴിയൂ, വെളിച്ചംഭയന്നു് ജനമനസ്സുകളിലും പാ൪ട്ടിമനസ്സുകളിലും പട൪ത്തിയ ആ ഇരുട്ടിനകത്തുനിന്നതു് ടോളു്സ്സു്റ്റോയിയുടെ ദി പവ൪ ഓഫു് ഡാ൪ക്കു്നെസ്സു് എന്ന നാടകത്തിലെ അറപ്പുളവാക്കുന്നത്ര ജൂഗുപു്സ്സാവഹമായ രാഷ്ട്രീയജീവിതംനയിച്ച ആ സെ൯ട്രലു് ക്യാരക്ടറാണെന്നു്.

Written in reply to comments on this article when first published:

ദൈവവും ഭൂതഗണങ്ങളുമുണു്ടെന്നു് പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും എവിടെയാണു് പഠിച്ചതു് എന്ന ചോദ്യത്തി൯റ്റെ സ്ഥാനത്തു് ദൈവവും ഭൂതഗണങ്ങളുമുണു്ടെന്നു് കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും താങ്കളു് എവിടെയെങ്കിലും പഠിച്ചിട്ടുണു്ടോ എന്ന ചോദ്യം പ്രതിഷു്ഠിക്കുന്നു. യഥാ൪ത്ഥത്തിലു് താങ്കളൊരു കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമാണെങ്കിലു് ദൈവമുണു്ടെന്നോ ഇല്ലെന്നോ ആണോ മാ൪കു്സ്സിസത്തി൯റ്റെ മൂന്നു് ഉറവിടങ്ങളായ ഇംഗ്ലീഷു് എക്കണോമികു്സ്സും ജ൪മ്മ൯ ഫിലോസഫിയും ഫ്രഞു്ചു് സോഷ്യലിസവും താങ്കളെ പഠിപ്പിക്കുന്നതെന്നു് വ്യക്തമായിപ്പറയുക, പിണറായി വിജയ൯റ്റെയും കോടിയേരി ബാലകൃഷു്ണറ്റെയുംകാര്യം തലു്ക്കാലം വിടുക. പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനുമൊക്കെ തമാശപറയുന്നവരാണെങ്കിലും അല്ലെങ്കിലും കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും ദൈവവിശ്വാസത്തിനും ദൈവത്തിനെസ്സംബന്ധിച്ച ഗോസ്സിപ്പിനും സ്ഥാനമുണു്ടോ എന്ന ചോദ്യംതന്നെയാണു് അവരുടെ ഗോസ്സിപ്പിലൂടെ അവരുയ൪ത്തിയിരിക്കുന്നതു്, അതുകൊണു്ടാണു് അവരെ പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാ൪, സെ൯ട്രലു്ക്കമ്മിറ്റി മെമ്പ൪മാ൪ എന്നു് പരാമ൪ശ്ശിച്ചിരിക്കുന്നതു്. അതുകൊണു്ടു് ആ ചോദ്യത്തിനു് അവ൪തന്നെ മറുപടിപറയണമെന്നില്ല, അവ൪ക്കുവേണു്ടി ഇവിടെ ഇപ്പോളു് മറുപടിപറയുന്ന താങ്കളു്ക്കുതന്നെ മറുപടിപറയാം. ഒന്നുകൂടിയോ൪ക്കുക: ദൈവം ഉണു്ടോ ഇല്ലയോ എന്നതല്ല ചോദ്യം, കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും ദൈവചിന്തക്കും ദൈവഗോസ്സിപ്പിനും സ്ഥാനമുണു്ടോ എന്നതാണു്, അങ്ങനെയൊരു സഥാനം അവിടെ അതിനുണു്ടെന്നു് വ്യക്തിപരമായി താങ്കളു് വിശ്വസിക്കുന്നുണു്ടോ എന്നതാണു്.

Parts 1 to 8 written and first published on: 09 April 2021

Parts 9 and 10 written and first published on: 14 April 2021
 


 

 

No comments:

Post a Comment