Friday 30 April 2021

620. ഡലു്ഹി തലസ്ഥാനനഗരനിയമം ഭേദഗതിചെയു്തു് ബീജേപ്പി ഭരണഘടനയട്ടിമറിച്ചു് സംസ്ഥാനഭരണംപിടിച്ചതുതന്നെയോ?

620

ഡലു്ഹി തലസ്ഥാനനഗരനിയമം ഭേദഗതിചെയു്തു് ബീജേപ്പി ഭരണഘടനയട്ടിമറിച്ചു് സംസ്ഥാനഭരണംപിടിച്ചതുതന്നെയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shaurya Singh. Graphics: Adobe SP.

1

രാജൃത്തു്, പ്രത്യേകിച്ചും ഡലു്ഹിയിലു്, കൊറോണാ കൊടുമ്പിരിക്കൊണു്ടുനിലു്ക്കുമ്പോളു് 2021 മാ൪ച്ചു് 22നു് കോണു്ഗ്രസ്സിലു്നിന്നും ആം ആദു്മി പാ൪ട്ടിയിലു്നിന്നുമുള്ള കനത്ത എതി൪പ്പിനിടെ ബീജേപ്പീയുടെയും സഖ്യകക്ഷികളുടെയും അംഗങ്ങളു് വോട്ടുചെയു്തു് ലോകു്സ്സഭയിലു് ഭേദഗതിബില്ലു് പാസ്സാക്കി. മാ൪ച്ചു 24നു് ശബ്ദവോട്ടൊടെ രാജ്യസഭയും അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തി൯റ്റെ ഉത്തരവോടെ ഏപ്രിലു് 27നു് ഭേദഗതി നിലവിലു്വന്നു. ജനങ്ങളാലു് തെരഞ്ഞെടുക്കപ്പെട്ട ഡലു്ഹി ഗവണു്മെ൯റ്റി൯റ്റെ അധികാരങ്ങളു് കുറച്ചു് കേന്ദ്രത്താലു് നിയമിക്കപ്പെടുന്ന ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ക്കു് നിസ്സീമമായ അധികാരങ്ങളു് നലു്കുന്നതാണു് ആക്ടു്.

2021ലെ ഈ ആക്ടുഭേദഗതിയോടുകൂടി നാലുകാര്യങ്ങളു് സംഭവിച്ചു: ഡലു്ഹിയിലെ ഗവണു്മെ൯റ്റു് എന്നുപറയുന്നതു് തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റല്ല, കേന്ദ്രമയക്കുന്ന ലെഫു്റ്റന൯റ്റു് ഗവ൪ണ്ണരായിത്തീ൪ന്നു, നിയമസഭയു്ക്കുണു്ടായിരുന്ന വിവേചനാധികാരം ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറിലേക്കും അതുവഴി കേന്ദ്രഗവണു്മെ൯റ്റുിലേക്കുംമാറി, ഏതു് എകു്സ്സികൃുട്ടീവു് തീരുമാനമെടുക്കുന്നതിനും നടപ്പാക്കുന്നതിനുംമുമ്പു് മന്ത്രിസഭ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെ അനുമതിവാങ്ങണം, ഇതിലു്നിന്നുവ്യത്യസു്തമായി ദൈനംദിനഭരണകാര്യങ്ങളു്ക്കു് തീരുമാനങ്ങളെടുക്കാളു് മന്ത്രിസഭയെ പ്രാപു്തമാക്കുന്ന നിയമങ്ങളൊന്നും ഡലു്ഹിനിയമസഭ നി൪മ്മിക്കാനുംപാടില്ല, അതോടൊപ്പം ഭരണതീരുമാനങ്ങളി൯മേലു് അന്വേഷണം നടത്താനുംപാടില്ല. ഡലു്ഹിയുടെ ഭരണം ജനാധിപത്യത്തെ അട്ടിമറിച്ചും ഭരണഘടനയെ അവഹേളിച്ചും ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു് സമ്പൂ൪ണ്ണമായി പിടിച്ചെടുത്തു എന്നുപറഞ്ഞാലു്പ്പോരേ?

2

1963ലെ ഗവണു്മെ൯റ്റു് ഓഫു് യൂണിയ൯ ടെറിറ്ററീസ്സു് ആക്ടുപ്രകാരം അന്നുമുതലു് 1991വരെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഒരു യൂണിയ൯ ടെറിട്ടറിമാത്രമായിരുന്ന ഡലു്ഹിക്കു് ഒരു നിയമസഭയും മുഖ്യമന്ത്രിയും സ്വയംഭരണവുമൊക്കെയുണു്ടാകുന്നതു് 1991ലെ ആ ആക്ടോടുകൂടിയാണു്. അതിനെ തികച്ചും ജനാധിപത്യപരമായ ഒരു നടപടിയെന്നു് വിശേഷിപ്പിക്കാതെതരമില്ല. ഡലു്ഹി ആരുഭരിക്കണമെന്നു് തീരുമാനിക്കാനുള്ള അധികാരം കേന്ദ്രഗവണു്മെ൯റ്റിലു്നിന്നെടുത്തുമാറ്റി സ്വയംനി൪ണ്ണയത്തിനും സ്വയംഭരണത്തിനുമുള്ള അധികാരങ്ങളു് ഡലു്ഹിയിലെ ജനങ്ങളു്ക്കുതന്നെ നലു്കിയ ആ നടപടികൈക്കൊണു്ട ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിനെ അഭിനന്ദിക്കാതിരിക്കാനുംതരമില്ല. ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുഫാസ്സിസ്സു്റ്റുപാ൪ട്ടി 2021ലു് രാജ്യത്തെയും ഡലു്ഹിയിലെയും തീവ്രകൊറോണാവ്യാപനത്തി൯റ്റെമദ്ധ്യത്തിലു് അതു് ഭേദഗതിചെയു്തു് അധികാരംമുഴുവ൯ തിരിച്ചു് കേന്ദ്രപ്പ്രതിനിധിയിലാക്കിയതിലും അത്ഭുതമൊന്നുമില്ല, അവരിലു്നിന്നും അതുപോലുള്ള ജനാധിപത്യവിരുദ്ധനടപടികളല്ലാതെ മറ്റൊന്നും ജനങ്ങളു് പ്രതീക്ഷിക്കുന്നുമില്ല.

3

ക്രമസമാധാനം, ഭൂമി, പൊലീസ്സിംഗു് എന്നീ മൂന്നുകാര്യങ്ങളൊഴികെ എല്ലാക്കാര്യങ്ങളിലും നിയമംപാസ്സാക്കാ൯ ഡലു്ഹി ലെജിസ്ലേച്ചറിനും അവ നടപ്പിലാക്കാ൯ ഡലു്ഹി എകു്സ്സികൃുട്ടീവിനും അധികാരം നലു്കുന്നതായിരുന്നു 1991ലെ ഭേദഗതി. ആ മൂന്നുകാര്യങ്ങളിലു്മാത്രം ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറിലൂടെയുള്ള കേന്ദ്രനിയന്ത്രണം തുട൪ന്നു. 1963ലെ യൂണിയ൯ ടെറിട്ടറീസ്സു് ആക്ടുപ്രകാരം ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറും ഡലു്ഹി മന്ത്രിസഭയുംതമ്മിലു് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണു്ടായാലു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ അതു് പ്രസിഡ൯റ്റിനുവിടണമെന്നായിരുന്നു വ്യവസ്ഥ. ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറാകട്ടേ എപ്പോഴും മന്ത്രിസഭയുമായി അഭിപ്രായവ്യത്യാസം ഉണു്ടാക്കിക്കൊണു്ടുമിരുന്നു. ഒടുവിലു് ഈ വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാബെഞു്ചിനുമുന്നിലു് കേസ്സായെത്തി. ഭരണഘടനാബെഞു്ചാകട്ടേ തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റിനു് ഓരോ തീരുമാനങ്ങളുമെടുക്കുന്നതിനു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെ അനുമതിതേടേണു്ടകാര്യമില്ലെന്നും, ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റി൯റ്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവും സ്വീകരിക്കാ൯ ബാധ്യസ്ഥനാണെന്നും, സഹകരണാധിഷു്ഠിത ഫെഡറലിസത്തിനാണു് ഊന്നലെന്നും, എന്നാലു് തെരഞ്ഞെടുക്കപ്പെട്ട ഡലു്ഹി ഗവണു്മെ൯റ്റു് സകലതീരുമാനങ്ങളും ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ അറിയിക്കണമെന്നും, വിധിച്ചു. അതിനുശേഷം തീരുമാനങ്ങളൊന്നും ഇങ്ങനെ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ അറിയിക്കാത്തിടത്തുനിന്നും ഇപ്പോഴത്തെ ഫ്രിക്ഷ൯ ആരംഭിച്ചു, അതു് ഇപ്പോളു് ആക്ടി൯റ്റെ ഭേദഗതിയിലേക്കുനയിച്ചു. എന്നാലു് തീരുമാനങ്ങളു് ഗവണു്മെ൯റ്റു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ നി൪ബ്ബന്ധമായും അറിയിക്കത്തക്കരീതിയിലു് വൃവസ്ഥചെയു്തു് ആക്ടു് ഭേദഗതിചെയ്യുന്നതിനുപകരം തീരുമാനങ്ങളു്ക്കു് ഗവണു്മെ൯റ്റു് മു൯കൂട്ടി ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെ അനുമതി വാങ്ങണമെന്നില്ലയെന്ന ഭരണഘടനാബെഞു്ചി൯റ്റെ തീരുമാനംതന്നെ ബീജേപ്പീയും കേന്ദ്രഗവണു്മെ൯റ്റും അട്ടിമറിച്ചു് തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റി൯റ്റെ അധികാരങ്ങളു് വെട്ടിക്കുറച്ചു് സമ്പൂ൪ണ്ണാധികാരമെടുത്തു് 1991നുമുമ്പത്തെപ്പൊലെ കേന്ദ്രഗവണു്മെ൯റ്റുനിയമിതനായ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറിലു് നിക്ഷേപിച്ചതാണു് ഇപ്പോഴത്തെ പ്രശു്നം.

4

ഇതു് ഭരണഘടനയുടെയും ഫെഡറലു് ബന്ധങ്ങളുടെയും സുപ്രീംകോടതിവിധിയുടെയും അട്ടിമറിയാണെന്നതിലു് സംശയമൊന്നുമില്ല, കാരണം സുപ്രീംകോടതിയുടെ ഭരണഘടനാബെഞു്ചുതന്നെ അ൪ത്ഥശങ്കയു്ക്കിടയില്ലാത്തവിധം വിധിച്ചതാണു് തെരഞ്ഞെടുക്കപെട്ട ഡലു്ഹി ഗവണു്മെ൯റ്റു് തീരുമാനങ്ങളു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ അറിയിച്ചാലു്മതി, മു൯കൂറനുമതി വാങ്ങേണു്ടെന്നു്. മു൯കൂറനുമതി വേണു്ടിവരുന്നതുകാരണവും എത്രദിവസത്തിനകം ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ തീരുമാനമെടുക്കണമെന്നു് വ്യവസ്ഥയൊന്നുമില്ലാത്തതിനാലും അടിയന്തിരതീരുമാനങ്ങളു് ഡലു്ഹി ഗവണു്മെ൯റ്റിനെടുക്കാ൯ ഇപ്പോളിതുകാരണം കഴിയാതായിരിക്കുകയാണു്. ഭരണസു്തംഭനമായിരിക്കും ഫലം: അതുതന്നെയാണു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ലക്ഷൃവും. തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റിനെ പിരിച്ചുവിടാ൯ ബീജേപ്പീ അതൊരു കാരണമാക്കും. ഇതാണു് ഇതിലൂടെയുണു്ടാകുന്ന രാഷ്ട്രീയപ്പ്രതിസന്ധി. ആ രാഷ്ട്രീയപ്പ്രതിസന്ധി ഡലു്ഹി സംസ്ഥാനത്തുണു്ടാക്കി ബീജേപ്പീയു്ക്കു് ഭരണംപിടിക്കുന്നതിനാണു് ഇപ്പോളീ ഭരണഘടനായട്ടിമറി ഭാരതീയജനതാപ്പാ൪ട്ടി നടത്തിയിരിക്കുന്നതു്. ഭരണഘടനയും സുപ്രീംകോടതിയും അവ൪ക്കത്രയേയുള്ളൂ. ഇ൯ഡൃയിലെ ഹിന്ദുക്കളുടെമേലു് ഉടമസ്ഥതയുള്ളവരുടെ താഴെയാണു് ഭരണഘടനയും സുപ്രീംകോടതിയുമെന്നുചിന്തിക്കുന്നൊരു കോ൪പ്പറേറ്റു് മതരാഷ്ട്രീയപ്പ്രസ്ഥാനമാണു് ഭാരതീയജനതാപ്പാ൪ട്ടി. മറ്റുരാഷ്ട്രീയപ്പാ൪ട്ടികളു്ക്കോ ഭരണഘടനയു്ക്കോ സുപ്രീംകോടതിക്കോ അതിലു് മാറ്റമൊന്നുംവരുത്താ൯ ഇതുവരെയും കഴിഞ്ഞിട്ടില്ല.

5

ഭരണഘടനാബെഞു്ചി൯റ്റെ മു൯പറഞ്ഞ വിധി ഒരു ലൈസ്സ൯സ്സായെടുത്തു് അതിലു് ആവേശംകയറി ഡലു്ഹി ഭരണകൂടം എകു്സ്സികൃുട്ടീവു് തീരുമാനങ്ങളു് നടപ്പിലാക്കുന്നതിനുമുമ്പു് ഫയലുകളു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ക്കയക്കുന്നതു് അവസാനിപ്പിക്കാതിരുന്നെങ്കിലു് ഇപ്പോഴീ ഭേദഗതിവരുത്താനുള്ള യാതൊരു പഴുതും കേന്ദ്രത്തിനു് കിട്ടുമായിരുന്നില്ല. ഡലു്ഹി ഭരണകൂടം ഫയലുകളു് അയക്കാതിരുന്നുവെന്നല്ല, തീരുമാനങ്ങളു് നടപ്പിലാക്കിയതിനുശേഷമാണു് ഫയലുകളു് അയക്കാറുണു്ടായിരുന്നതു്. അതുകൊണു്ടു് ഡലു്ഹിയുടെ ഭരണം തെരഞ്ഞെടുക്കപ്പെട്ട ഗവണു്മെ൯റ്റിലു്നിന്നുമേറ്റെടുത്തു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ക്കു് കൈമാറിയ ഈ ഭരണഘടനാഭേദഗതിയിലു് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാളും ഉത്തരവാദി ആം ആദു്മിപ്പാ൪ട്ടിയുടെ ഡലു്ഹി മുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളാണു്. ഒരാളുടെ വീഴു്ച്ച മറ്റെയാളിനു് പ്രചോദനമായെന്നേയുള്ളൂ. കോണു്ഗ്രസിനെതിരെ അഴിമതിവിരുദ്ധപ്പ്രക്ഷോഭങ്ങളു്നയിച്ചുനടന്നു് കോണു്ഗ്രസ്സു് അധികാരത്തിലു്നിന്നുപോകാനും ബീജേപ്പീ അധികാരത്തിലു്വരാനും ഇടയാക്കിയ അരവിന്ദു് ഖേജ്രിവാളും അയാളുടെ മു൯ ഗുരു അണ്ണാ ഹസ്സാരെയും കുറേക്കാലമായി രഹസ്യമായും പരസ്യമായും ബീജേപ്പീപക്ഷത്തായതുകൊണു്ടു് ബീജേപ്പീയും ഖേജ്രിവാളും രണു്ടുപേരുംകൂടി ഒത്തുകളിച്ചു് ഭാവിയിലേക്കുവേണു്ടി ഈ നിയമഭേദഗതിക്കു് വഴിയുണു്ടാക്കി എന്നു് നാളെ പുറത്തുവരുമെന്നുറപ്പാണു്. ഇത്രയും ലോലമായൊരു ഇഷ്യൂ ഖേജ്രിവാളു് അലസമായി കൈകാര്യംചെയു്തതല്ല, ബോധപൂ൪വ്വം അശ്രദ്ധമായി കൈകാര്യംചെയു്തതാണു്. ഖേജ്രിവാളും ഒരു മു൯ ഐയ്യേയെസ്സു് ഓഫീസ്സറാണെന്നോ൪ക്കുക, അതോടൊപ്പം ബീജേപ്പീയുടെ കോ൪പ്പറേറ്റു് കാ൪ഷികനിയമങ്ങളു്ക്കെതിരെ ഡലു്ഹിയിലും മറ്റുസംസ്ഥാനങ്ങളിലും നടക്കുന്ന ക൪ഷകസമരത്തിനു് പിന്തുണയുമായി ചെന്നപ്പോളു് ഖേജ്രിവാളിനെ ക൪ഷകസംഘടനകളു് സംശയത്തോടെയാണു് കണു്ടിരുന്നതെന്നും ഒരലു്പ്പം ദൂരെമാറ്റിയാണു് നി൪ത്തിയിരുന്നതെന്നും.

6

ഇന്ദിരാഗാന്ധിയുടെ ഭരണത്തിലു് പാ൪ലമെ൯റ്റിലു് ഇതുപോലെയുള്ള കരിനിയമങ്ങളെയും ജനാധിപത്യവിരുദ്ധബില്ലുകളെയുംമുഴുവ൯ ഫലപ്രദമായി ചെറുത്തിരുന്ന സഖാവു് ഏ. കേ. ഗോപാല൯റ്റെ ചരമദിനമായിരുന്നു പാ൪ലമെ൯റ്റിലു് ഈ ഭേദഗതി പാസ്സാക്കിയ മാ൪ച്ചു് 22 എന്നതോ൪ക്കുക- നിയമസഭാത്തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനഭരണംപിടിക്കുന്നതി൯റ്റെ തിരക്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളംമുഴുക്കെ അവഗണിച്ച ചരമദിനം! അന്നദ്ദേഹം നടത്തിയ കരിനിയമവിരുദ്ധവാദങ്ങളു് അറിയുവാ൯ കൊടുങ്കാറ്റി൯റ്റെ മാറ്റൊലിയെന്ന ഏക്കേജീയുടെ പാ൪ലമെ൯റ്റു് പ്രസംഗങ്ങളുടെ സമാഹാരം വായിക്കുക, പ്രത്യേകിച്ചും പ്രകാശ്ശു് കാരാട്ടി൯റ്റെ കൂടെച്ചേ൪ന്നു് അയാളുടെ വായിലിരിക്കുന്നതുകേട്ടു് കോണു്ഗ്രസ്സു്ഭരണമവസാനിപ്പിച്ചു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ബന്ധംവിട൪ത്തി ഭാരതീയജനതാപ്പാ൪ട്ടിക്കു് ഇന്ത്യയുടെ ഭരണംപിടിച്ചു് ഇപ്പോളു് പാ൪ലമെ൯റ്റിലിരുന്നു് ഇതുപോലുള്ള ബില്ലുകളും ഭരണഘടനാഭേദഗതികളും അവതരിപ്പിക്കുന്നതിനു് വഴിയൊരുക്കിയ സഖാക്കളു്! ഒരു ധ്വംസ്സനംനടത്തി രുചിപിടിച്ചവ൯ വീണു്ടും അതുതന്നെചെയ്യുമെന്നും നാളെ മറ്റുസംസ്ഥാനങ്ങളിലും ഇതുതന്നെനടക്കുമെന്നും ഇന്ത്യയും അതോടൊപ്പം മുഴുവ൯സംസ്ഥാനങ്ങളുംകൂടിഭരിച്ചു് അവിടത്തെ വിഭവങ്ങളു്മുഴുവ൯ വിറ്റാലും ഭാരതീയജനതാപ്പാ൪ട്ടിയുടെ അത്യാഗ്രഹം തീരില്ലെന്നുംകൂടി മനസ്സിലാക്കിക്കൊള്ളുക!!


ഈ ലേഖനത്തി൯റ്റെ തുടക്കം ഇതിനുമുമ്പത്തെ മറ്റൊരു ലേഖനമായി ഇവിടെ വായിക്കാം:

SM616. കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട കേന്ദ്രസ൪ക്കാ൪ പരാജയപ്പെട്ട ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയുമൊക്കെക്കൂടി ഏറ്റെടുത്തു് കൂടുതലു് പരാജയമാകുമോ?
https://sahyadrimalayalam.blogspot.com/2021/04/616.html

Written on 29 April 2021 and first published on: 01 May 2021



 

 

No comments:

Post a Comment