Wednesday 14 April 2021

584. കെ. ടി. ജലീലോ കള്ളജബ്ബാറോ? എന്താണു് കേരളം വിളിക്കേണു്ടതു്?

584

കെ. ടി. ജലീലോ കള്ളജബ്ബാറോ? എന്താണു് കേരളം വിളിക്കേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


കെ. ടി. ജലീലോ കള്ളജബ്ബാറോ? എന്താണു് കേരളം വിളിക്കേണു്ടതു്? ഇത്രയും നുണയും കള്ളത്തരവും ക്രമക്കേടുകൊണു്ടു് ഒരാളു്ക്കു് കേരളത്തിലിങ്ങനെ ഇത്രയുംകാലമിങ്ങനെ മന്ത്രിയായിനടക്കാ൯കഴിയുമോ? എന്താണതിനിയാളു്ക്കുള്ള മൂലധനനിക്ഷേപം? സംശയംകൊണു്ടു് ആരും ചോദിച്ചുപോകുന്നതാണു്, കാരണം ഇത്രയും കളങ്കമാ൪ക്കുകളുള്ളയൊരാളു് കേരളരാഷ്ട്രീയത്തിലിന്നുവരേയും ഒരു വ൯നേതാക്കളുടെയും അരുമയായിക്കഴിഞ്ഞിട്ടില്ല ഇത്രയുംകാലം, അതിനുള്ള വ്യക്തമായ കാരണങ്ങളില്ലാതെ. ഡസ൯കണക്കിനു് കേസ്സുകളും അന്വേഷണങ്ങളും ഇയാളു്ക്കെതിരേ വന്നിട്ടും ഒരു പഴയ സൈക്കിളിനെ പുരാവസ്സു്തുപ്പ്രേമികളു് കൈവിടാ൯തയാറാകാത്തതുപോലെ മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാവുമായ പിണറായി വിജയ൯ സ്വന്തം പാ൪ട്ടിയിലെ കടുത്ത എതി൪പ്പു് അവഗണിച്ചും വളരെ റിസ്സു്ക്കെടുത്തും വളരെക്കാലമായി ഇയാളെ കൊണു്ടുനടക്കുകയാണു്, അഴിമതികളു്ക്കുശിക്ഷയിലു്നിന്നും സംരക്ഷിക്കുകയാണു്, ഒടുവിലൊടുവിലു് ലോകായുക്തക്കേസ്സിനുശേഷം പുറത്തുവന്നപോലെ അയാളുടെ അഴിമതികളിലു് ഒപ്പിട്ടു് നേരിട്ടു് പങ്കെടുക്കുകയാണു്. ഈ പഴയ സാധനത്തിനെ പിരിച്ചുവിട്ടു് പുതിയൊരെണ്ണത്തിനെ നിയമിച്ചാലു്പ്പോരേ?


അ൪ദ്ധസഹോദരനായ കെ. ടി. അദീബു് എന്ന ഒരു ബന്ധുവിനെ ഇത്രമാത്രം വളഞ്ഞ വഴികളിലൂടെ കേരളാഗവണു്മെ൯റ്റി൯റ്റെ ഒരു സ്ഥാപനമായ കേരളാ ന്യൂനപക്ഷവികസന ധനകാര്യക്കോ൪പ്പറേഷ൯റ്റെ ജനറലു് മാനേജരായി അതി൯റ്റെ തലപ്പത്തുതന്നെ നിയമിക്കാ൯ ഒരു സംസ്ഥാനമന്ത്രി, അതും ഒരു ഉന്നതവിദ്യാഭ്യാസമന്ത്രി, അതും ഒരു കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മന്ത്രിസഭയിലെ കമ്മ്യൂണിസ്സു്റ്റോ മാ൪കു്സ്സിസ്സു്റ്റോ ഒന്നുമല്ലാതെ പിണറായി വിജയനെന്ന വ്യക്തിയുമായുള്ള എന്തോ സവിശേഷബന്ധംകാരണം മന്ത്രിയായ മന്ത്രി, ഇത്രയും ലജ്ജാരഹിതമായി ഒരു പബ്ലിക്കു് ഓഫീസ്സിലിരുന്നു് പ്രവ൪ത്തിക്കുമോയെന്ന ചോദ്യമാണു് ആ ബന്ധുനിയമനയഴിമതിയിലു് ഇയാളെ കുറ്റക്കാരനാണെന്നും അതുകൊണു്ടു് സംസ്ഥാനമന്ത്രിയെന്ന നിലയിലു് ചുമതലയേലു്ക്കുമ്പോളു് നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനം നടത്തിയിരിക്കുന്നെന്നും ഇയാളിനി മന്ത്രിയായിരിക്കാ൯ യോഗ്യനല്ലെന്നും അതുകൊണു്ടു് മുഖ്യമന്ത്രിയിയാളെ മന്ത്രിസ്ഥാനത്തുനിന്നും പിരിച്ചുവിടണമെന്നുമുള്ള 2021 ഏപ്രിലു് 9ലെ കേരളാ ലോകായുക്തയുടെ ഉത്തരവും ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലുമാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനുംകൂടി ഈ നിയമനയുത്തരവിലു് അന്തിമമായി ഒപ്പുവെച്ചിട്ടുണു്ടെന്നു് പിന്നാലെപുറത്തുവന്ന വിവരവും ഉയ൪ത്തിയിരിക്കുന്നതു്. ജലീലിനെ പിരിച്ചുവിടാനുള്ള ലോകായുക്തയുടെ ഉത്തരവു് മുഖ്യമന്ത്രി പിണറായി വിജയനെക്കൂടി പിരിച്ചുവിടാനുള്ള ഉത്തരവായി ഇനി ഭേഗതിചെയ്യപ്പെടുമോയെന്നു് ഇതെഴുതുന്ന സമയംവരെയും വ്യക്തമായിട്ടില്ല.

Written in reply to comments on this article when first published:

1. താങ്കളുടെ കമ൯റ്റുചിത്രം ഒരു മുസ്ലിംലീഗുകാരനോ കോണു്ഗ്രസ്സുകാരനോ പോസ്സു്റ്റിടുമ്പോഴോ ലേഖനമെഴുതുമ്പോഴോ പി. കെ. കുഞ്ഞാലിക്കുട്ടിയെക്കുറിച്ചു് ആരെങ്കിലും എഴുതുമ്പോഴോ അവിടെക്കൊണു്ടുപോയിട്ടാലു്പ്പോരേ, ഇവിടെയെന്തിനിടുന്നു? ഇവിടെയെഴുതിയിരിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ചില കണ്ണൂ൪നേതാക്കളു് ചില മലപ്പുറത്തുകാരെ കൊണു്ടുനടക്കുന്നതിനെക്കുറിച്ചാണു്. അതിനു് കുഞ്ഞാലിക്കുട്ടിയുമായെന്തുബന്ധം? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ നേതാക്കളു്ക്കുതമ്മിലുള്ള ബന്ധങ്ങളെ ചോദ്യംചെയ്യുന്നതും വിമ൪ശ്ശിക്കുന്നതും മാ൪കു്സ്സിസ്സു്റ്റുകാ൪തന്നെയാണെന്നും മറ്റൊരു പാ൪ട്ടിക്കാരുമതു് ചെയ്യാറില്ലെന്നുംപോലും മനസ്സിലാക്കിയിട്ടില്ലാത്ത താങ്കളെങ്ങനെ രാഷ്ട്രീയത്തിലെത്തി?

2. കുരുപൊട്ടി മുതലായ അസംസു്കൃതപദങ്ങളു് പുരോഗമനകലാസാഹിത്യസംഘം മുതലായ ഓടയിലു്നിന്നും കിട്ടിയതാണോ?

3. അങ്ങനെയെഴുതിയാലു് കുഴപ്പമുണു്ടു്. പുരോഗമനകലാസാഹിത്യ സംഘത്തി൯റ്റെയും കേരളശാസു്ത്രസാഹിത്യ പരിഷത്തി൯റ്റെയുമൊക്കെ പിന്നോട്ടുപോയി ആ ഓടകളിലു്നിന്നും കരകയറി ദേശാഭിമാനി സു്റ്റഡിസ൪ക്കിളി൯റ്റെയും പറ്റുമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പഴയ ജീവത്സാഹിത്യസംഘത്തി൯റ്റെയുമൊക്കെ കാലത്തിലെത്തി വിമ൪ശ്ശനം കവിതയിലെഴുതി രൂപഭദ്രതയും സംഗീതാത്മകതയുടെ ആത്മാവുംകാരണം കാലത്തെ അതിജീവിക്കാ൯ കടത്തിവിടുന്നതാണു് നല്ലതു്. ആ സംഘം, പരിഷത്തു് മുതലായ പ്രയോഗങ്ങളു്തന്നെ വ൪ഗ്ഗസംഹിതയിലു്നിന്നും ഏതോ മതസംഹിതയിലേക്കുള്ള മാറ്റം സൂചിപ്പിക്കുന്നതല്ലേ?

Written and first published on: 13 April 2021



 

No comments:

Post a Comment