വിലക്കുകളു്ലംഘിച്ചു് കൊഴുപ്പുകാണിക്കാനായി കൊറോണാപട൪ത്തി പൂരംകളിക്കുന്ന പാറമേക്കാവു് ദേവസ്വത്തിനെതിരെ കേസ്സെടുക്കണം
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Oleg Gamulinskiy. Graphics: Adobe SP.
1
വിലക്കുകളു് ലംഘിച്ചു് കൊഴുപ്പുകാണിക്കാനായി വെടിക്കെട്ടുനടത്തി ആളുകളെക്കൊന്ന പുറ്റിംഗലു്ക്ഷേത്രക്കേസ്സുപോലെ കേരളത്തിലു് കൊറോണാപട൪ത്തി പൂരംകളിക്കുന്ന പാറമേക്കാവു് ദേവസ്വത്തിനെതിരെയും കേസ്സെടുക്കണം. പല ദേവസ്വങ്ങളും പൂരഘടകങ്ങളും സംസ്ഥാനത്തെ അടിയന്തിര രോഗസാഹചര്യം കണക്കിലെടുത്തു് പി൯മാറിയിട്ടും കൊഴുപ്പുകാണിക്കാനായി അഹങ്കാരപൂ൪വ്വം കേരളത്തി൯റ്റെ സുരക്ഷയെ വെല്ലുവിളിച്ചുകൊണു്ടു് മുന്നോട്ടുപോകുന്ന ഈ ദേവസ്വത്തി൯റ്റെ മുഴുവ൯ ഭാരവാഹികളു്ക്കെതിരെയും ഡിസ്സാസ്സു്റ്റ൪ മാനേജുമെ൯റ്റാക്ടുപ്രകാരം കേസ്സെടുക്കണം. പുറ്റിംഗലിലു് നിരോധനംലംഘിച്ചുനടത്തിയ വെടിക്കെട്ടപകടത്തിലു് അനേകമാളുകളു് കൊല്ലപ്പെട്ടപ്പോളു് അതുതടയാ൯ ചുമതലപ്പെട്ടിരുന്ന ജില്ലാക്കളക്ട൪ വീഴു്ച്ചയുടെ ഉത്തരവാദിത്വം പോലീസ്സി൯റ്റെ മണു്ടയു്ക്കുവെച്ചുകെട്ടി രക്ഷപ്പെട്ടു. അതുപോലെ തൃശ്ശൂ൪പ്പൂരക്കേസ്സിലു് മു൯കൂ൪നടപടിയെടുക്കാത്ത കളക്ട൪ രക്ഷപ്പെടാ൯ അനുവദിക്കരുതു്. കൂട്ടമരണംനടന്നിട്ടു് അന്വേഷണം പ്രഖ്യാപിക്കുന്ന കോമളിത്തം ഇനിനടക്കരുതു്. സംഘാടകരായിമാത്രം മൂവായിരംപേ൪ക്കു് പാസ്സുനലു്കണമെന്നാവശ്യപ്പെടുന്ന ഈ ദേവസ്വം അപ്പോളു് മൊത്തം എത്രയാളുകളുടെയും ആനകളുടെയും ഉത്സവമായിരിക്കും നടത്തുക? മൂന്നാളുകളിലു്ക്കൂടുതലു് കേരളത്തിലു് എവിടെക്കൂടിയാലും പോലീസ്സുസംഘങ്ങളെയിറക്കി അടിച്ചോടിക്കുകയും അച്ഛനെവിളിക്കുകയും കേസ്സെടുക്കുകയും പിഴപിടിച്ചുപറിക്കുകയുംചെയ്യുന്ന പിണറായി വിജയ൯ ഗവണു്മെ൯റ്റിലു് ഇതിനനുമതികൊടുത്തതു് ഏതുഭ്രാന്തനാണു്?
2
അടിയന്തിരരോഗസാഹചര്യത്തിലു് ആളു്ക്കൂട്ടങ്ങളു്മുഴുവ൯ നിരോധിച്ചിരിക്കേ ശുഷു്ക്കരൂപത്തിലായാലു്പ്പോലും പൂരംനടത്താനനുമതിനലു്കിയ ജില്ലാക്കളക്ടറുടെ നടപടിയെപ്പറ്റി അന്വേഷിക്കേണു്ടതുമാണു്. അതു് കേരളത്തിലു് കൊറോണാവ്യാപനത്തെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും അനുയോജ്യമായ ഒരു നടപടിയായിരുന്നോ എന്നാണു് അന്വേഷിക്കേണു്ടതു്. 2021 ഏപ്രിലു് 20നു് സ്ഥിരീകരിക്കപ്പെട്ടിടത്തോളംതന്നെ പതിനെട്ടിലേറെപ്പേ൪ക്കും അതിനുപുറമേ സ്ഥിരീകരിക്കപ്പെടാത്തവരും കണു്ടുപിടിക്കപ്പെടാത്തവരുമായി എത്രയോയനേകംപേ൪ക്കും വ്യാപാരികളു്ക്കും സന്ദ൪ശ്ശക൪ക്കും ഒരേപോലെ കൊറോണാപട൪ത്തിയ പൂരപ്പ്രദ൪ശ്ശനം അനുവദിക്കപ്പെടാനിടയായ സാഹചര്യവും ഭവിഷ്യത്തുകളെക്കുറിച്ചു് യാതൊരുബോധവുമില്ലാതെ ആരാണതനുവദിച്ചതെന്നതും അന്വേഷിക്കപ്പെടണം. അധികാരം അമിതമായി നിയന്ത്രണമില്ലാതെ പ്രയോഗിക്കുന്നതിനൊപ്പം ശിക്ഷാ൪ഹംതന്നെയാണു് അധികാരം വേണു്ടയിടത്തു് സമയത്തിനെടുത്തു് പ്രയോഗിക്കാതിരിക്കുന്നതും. ഇനിയഥവാ സകലവിലക്കുകളും ലംഘിച്ചു് പൂരംകളിച്ചേ അവ൪ അടങ്ങൂവെങ്കിലു് പൂരപ്പറമ്പിനകത്തേക്കുകടക്കുന്ന ആ നിമിഷംമുതലു് അവരെ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തി൯റ്റെ ഭാഗമായി സ്വാഭാവിക ക്വാറ൯റ്റൈ൯ കാലാവധിയായ പതിന്നാലുദിവസംകഴിഞ്ഞേ പൂരപ്പറമ്പിലു്നിന്നും പുറത്തുകടക്കാ൯ അനുവദിക്കാവൂ. അതിനകത്തുകിടന്നവ൪ ജാലിയ൯വാലാബാഗുപോലെ വല്ലതുമാവ൪ത്തിക്കുന്നെങ്കിലു് ആവ൪ത്തിക്കട്ടെ.
3
ഈ അപകടസമയത്തു് അവിവേകപൂ൪വ്വം എടുത്തുചാടി ഈ പൂരം മാറ്റിവെക്കുകയോ പി൯വലിക്കുകയോ ചെയ്യുന്നതിനുപകരം അതുനടത്തുന്നതുമായി മുന്നോട്ടുപോയി അതുമായി ബന്ധപ്പെട്ട പോലീസ്സുവിന്യസനംമുതലു് മുഴുവ൯ സുരക്ഷാക്ക്രമീകരണങ്ങളു്ക്കും ഗവണു്മെ൯റ്റിനു് അതിഭീമമായ അനാവശ്യച്ചെലവുണു്ടാക്കിയ പൂരം ഭാരവാഹികളിലു്നിന്നും ആ മുഴുവ൯തുകയും ഈടാക്കുകയുംകൂടിവേണം. കൊറോണയല്ല എന്തെല്ലാം എതി൪പ്പുകളു്വന്നാലും പൂരം പ്രൗഢഗംഭീരമായിത്തന്നെ നടത്തുമെന്നുവിളംബരംചെയു്ത ആ ദേവസ്വത്തിനെതിരേ കേസ്സെടുക്കുന്നതും വേണു്ടിവന്നാലു് അറസ്സു്റ്റുചെയ്യുന്നതും പ്രൗഢഗംഭീരമായിത്തന്നെയായിരിക്കണം. അവരെപ്പോലെതന്നെയുള്ള തിരുവമ്പാടി ദേവസ്വവും എട്ടു് ഘടകക്ഷേത്രങ്ങളും അടിയന്തിരസാഹചര്യം കണക്കിലെടുത്തു് അന്തസ്സും മാന്യവുമായി പൂരാഘോഷത്തിലു്നിന്നും പി൯മാറിയതല്ലേ? അവ൪തന്നെപറഞ്ഞതു് എത്രയോലക്ഷംരൂപാ (അതോ കോടിയോ?) ഇതിനകംതന്നെ അവ൪ പൂരത്തിനായി ചെലവാക്കിക്കഴിഞ്ഞെന്നല്ലേ? കൊറോണാപ്പ്രതിരോധത്തിനായി അത്രയുംലക്ഷംരൂപാ മാറ്റിവെക്കാ൯മടിച്ച ആ അതിസമ്പന്ന൪ അവരുടെയവിവേകം ഗവണു്മെ൯റ്റിനുണു്ടാക്കിയ ആ അമിതച്ചെലവുംകൂടിയടയു്ക്കുന്നതു് തികച്ചും ന്യായയുക്തമല്ലേ?
Written and first published on: 21 April 2021
No comments:
Post a Comment