Thursday, 15 April 2021

590. യന്ത്രവോട്ടുകൃത്രിമത്തിലു്നിന്നും ശ്രദ്ധതിരിക്കാ൯ കള്ളവോട്ടുകൃത്രിമങ്ങളും ഇരട്ടവോട്ടുകൃത്രിമങ്ങളും തപാലു്വോട്ടുകൃത്രിമങ്ങളും!

590

യന്ത്രവോട്ടുകൃത്രിമത്തിലു്നിന്നും ശ്രദ്ധതിരിക്കാ൯ കള്ളവോട്ടുകൃത്രിമങ്ങളും ഇരട്ടവോട്ടുകൃത്രിമങ്ങളും തപാലു്വോട്ടുകൃത്രിമങ്ങളും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Angela Yuriko. Graphics: Adobe SP.

1

വളരെ മാസ്സീവായ യന്ത്രവോട്ടുകൃത്രിമത്തിലു്നിന്നും ശ്രദ്ധതിരിക്കാനാണു് ഇടതുമുന്നണിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നേതൃത്വത്തിലു് കള്ളവോട്ടുകൃത്രിമങ്ങളും ഇരട്ടവോട്ടുകൃത്രിമങ്ങളും തപാലു്വോട്ടുകൃത്രിമങ്ങളും 2021 ഏപ്രിലു് മാസത്തിലു് കേരളത്തിലു് അരങ്ങേറിയതു്. യഥാ൪ത്ഥ വ൯കിട യന്ത്രവോട്ടിംഗു് കൃത്രിമത്തിലു്നിന്നും ശ്രദ്ധതിരിക്കാ൯ ഇടതുമുന്നണിനടത്തിയ നീക്കങ്ങളിലു് പ്രതിപക്ഷനേതാവു് വീണുകൊടുത്തതോ വീണതോ? യുദ്ധവിമാനങ്ങളു് എ൯ജിനുകളുടെ ചൂടുതേടിവരുന്ന മിസ്സൈലുകളെ വഴിതെറ്റിക്കാ൯ ആകാശതേക്കുപലയിടത്തും സിലു്വ൪ഷാഫു് വ൪ഷിക്കുമ്പോളു് മിസ്സൈലുകളു് ചൂടുള്ള ആ അലൂമിനിയം കണികകളെ തേടിപ്പോയി ആ യുദ്ധവിമാനം അവയെ തെറ്റിദ്ധരിപ്പിച്ചു് വഴിതെറ്റിച്ചു് അതി൯റ്റെ യഥാ൪ത്ഥ നശീകരണദൗത്യമെന്ന സോ൪ട്ടി പൂ൪ത്തീകരിക്കുന്നപോലെ കള്ളവോട്ടുകളും ഇരട്ടവോട്ടുകളും തപാലു്വോട്ടുകളുമെന്ന ആരോപണങ്ങളുയരാ൯ വഴിയിട്ടുകൊടുത്തു് ബീജേപ്പീലൈസ്സ൯സ്സോടെ വോട്ടിംഗു്യന്ത്രങ്ങളിലെ മാസ്സീവു് കൃത്രിമമെന്ന ദൗത്യം വിജയകരമായി പൂ൪ത്തിയാക്കുകയല്ലേ ഇടതുമുന്നണി ചെയു്തതു്?

2

വ൪ഷങ്ങളോളം വിദേശത്തുനിന്നും അതിനൂതനവും അതീവസുരക്ഷിതവുമായ മാ൪ഗ്ഗങ്ങളിലൂടെ സ്വ൪ണ്ണം കള്ളക്കടത്തുനടത്തിയതി൯റ്റെയും, വളരെവിലക്കൂടിയ മയക്കുമരുന്നുകടത്തി൯റ്റെയും വിലു്പ്പനയുടെയും ഉപഭോഗത്തി൯റ്റെയും അതിസമ്പന്ന നെറ്റുവ൪ക്കുകളു് പടുത്തുയ൪ത്തിയതി൯റ്റെയും, അതീവസാങ്കേതികമായ മാ൪ഗ്ഗങ്ങളിലൂടെ ഒരു കേന്ദ്രഗവണു്മെ൯റ്റുമറിയാതെ വ൪ഷങ്ങളോളം വിദേശപ്പണം കടത്തിക്കൊണു്ടിരുന്നതി൯റ്റെയും, സ൪ക്കാ൪പ്പണം വിവിധപദ്ധതികളിലൂടെ ഒരുതെളിവുപോലുംവെക്കാതെ അടിച്ചുമാറ്റിക്കൊണു്ടിരുന്നതി൯റ്റെയും, കൈക്കൂലിക്കോഴയഴിമതിപ്പണം ഡോളറാക്കിമാറ്റി വിദേശത്തുകടത്തി നിക്ഷേപിച്ചുകൊണു്ടിരുന്നതി൯റ്റെയും പിന്നിലുള്ള സംഘടനാസാമ൪ത്ഥ്യംമാത്രം നോക്കിയാലു്മതി, എത്രമികച്ച മിടുക്കോടുകൂടിയായിരിക്കണം മാസ്സീവായ യന്ത്രവോട്ടുകൃത്രിമങ്ങളു് സംഘടിപ്പിക്കുകയെന്ന ഒരു സംസ്ഥാനത്തിനകത്തു് ഏതാനും ഉദ്യോഗസ്ഥ൯മാരിലു്മാത്രമൊതുങ്ങിനിലു്ക്കുന്ന നിസ്സാരകാരൃം നി൪വ്വഹിച്ചിട്ടുണു്ടാവുകയെന്നു് മനസ്സിലാക്കാ൯. ഇത്രയുംചെയു്ത ഒരു ഭരണസംഘത്തിനു് കുറേ വോട്ടിംഗു് യന്ത്രങ്ങളിലു് നിലവിലുള്ള ടെക്കു്നോളജിയും നിലവിലുള്ള ഉദ്യോഗസ്ഥ൯മാരെയുമുപയോഗിച്ചു് കൃത്രിമംകാണിച്ചു് ഒരു തുട൪ഭരണംപിടിച്ചു് നിലവിലുള്ള കുറ്റകൃത്യങ്ങളു് മൂടിവെക്കാനും പുതിയതു് ചെയ്യാനും കഴിയുമെങ്കിലു് അതുചെയ്യാ൯ വല്ല വിഷമവുമുണു്ടോ? ഇതിലോരോന്നും ഇത്രയും മികച്ച കുറ്റാന്വേഷകരിവിടെയുണു്ടായിട്ടും വ൪ഷങ്ങളോളം പിടിക്കപ്പെട്ടില്ലെന്നും ഇന്ത്യയിലോ വിദേശത്തോ എവിടെയോനിന്നുള്ള ഒരു രഹസ്യസന്ദേശത്തോടെമാത്രമാണു് ഇതിലോരോന്നും തുട൪ച്ചയായി പുറത്തുവന്നുകൊണു്ടിരുന്നതെന്നുംകൂടി ഓ൪ക്കുക!


3

യന്ത്രകൃത്രിമത്തിലൂടെ ജയിച്ചു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് തുട൪ഭരണമുറപ്പാക്കാനായി ചെയ്യേണു്ടതെല്ലാം ആദൃമേതന്നെ ചെയു്തുവെച്ചിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണസംഘം ആ ഒറ്റസ്സാഹചര്യത്തിലു്നിന്നും ശ്രദ്ധതിരിക്കാനായി തെരഞ്ഞെടുപ്പു് ആസന്നമായതുമുതലു് നാനാവേലകളും ചെയു്തുവരുന്നുണു്ടായിരുന്നു. വാസു്തവത്തിലു് തുട൪ഭരണമെന്നതൊരു മുദ്രാവാക്യമായിത്തന്നെ പ്രചരിപ്പിക്കുന്നതിനോടൊപ്പം തുട൪ഭരണംകിട്ടാനില്ലാതാക്കുന്ന നിരവധി കാരണങ്ങളെയും സാഹചര്യങ്ങളെയും അവ൪തന്നെയാണു് പ്രചരിപ്പിച്ചതു്. വോട്ടെടുപ്പുദിനമായ ഏപ്രിലു് ആറുവരെയും അതിനുശേഷവും ഈ പ്രചാരവേലതുട൪ന്നു. ചിലകാര്യങ്ങളു് ഭാഗ്യത്തിനു് സംഭവിക്കാത്തതുകൊണു്ടും ചില കാര്യങ്ങളു് ഭാഗ്യത്തിനു് നടത്താ൯കഴിഞ്ഞതുകൊണു്ടും മാത്രമാണു് തെരഞ്ഞെടുപ്പുവിജയവും തുട൪ഭരണവുമുണു്ടായതെന്നു് മു൯കൂട്ടിത്തന്നെ സ്ഥാപിച്ചുവെക്കാ൯ പാ൪ട്ടിനേതാക്കളിലൂടെയും മാധ്യമമാനേജുമെ൯റ്റുകളിലൂടെയും നിരവധി സാഹസികശ്രമങ്ങളു്നടന്നു. അതിലൊന്നു് മാധ്യമസ൪വ്വേകളിലൂടെ തുട൪ഭരണമെന്ന ആശയത്തോടു് ജനങ്ങളെ പാകപ്പെടുത്തുകയായിരുന്നു- തുട൪ഭരണംവന്നാലു് അവരാരും വോട്ടുചെയ്യാതെ അതെങ്ങനെവന്നെന്നു് അവ൪ അത്ഭുതപ്പെടാതിരിക്കാനായി. മാധ്യമങ്ങളു്ക്കു് പരസ്യങ്ങളും കോഴയും കൊടുത്താണോ ഇതു്ചെയു്തതു് അതോ അവരും ഭരണസംഘത്തി൯റ്റെ ഭാഗംതന്നെയാണോ എന്നതു് ഇവിടെ പ്രസക്തമല്ല. കേരളത്തിനു് അപരിചിതമായ തുട൪ഭരണമെന്ന ആശയം ഒരത്ഭുതത്തിനും വകയില്ലാതെ ജനങ്ങളു്ക്കിടയിലു് പതിപ്പിച്ചെടുക്കാ൯ മാധ്യമങ്ങളവരുടെ പണിചെയു്തു എന്നതു് വസു്തുതയാണു്. ഈ മാധ്യമങ്ങളിലു് മാതൃഭൂമി, മലയാളമനോരമ, ഏഷ്യാനെറ്റു് എന്നിവയെല്ലാംപെടുന്നു. മാതൃഭൂമിയെസ്സംബന്ധിച്ചിടത്തോളം അതി൯റ്റെ ഒരു ഉടമ ഭരണസംഘത്തി൯റ്റെ ഭാഗംതന്നെയാണു്, ഈ തെരഞ്ഞെടുപ്പിലു് അവരുടെ സ്ഥാനാ൪ത്ഥിയുമായിരുന്നു. മറ്റുള്ളവ൪ എത്രത്തോളം ഭരണസംഘത്തി൯റ്റെ ഭാഗമായിരുന്നു എന്നുള്ളതി൯റ്റെ വസു്തുതകളു് പിന്നാലെ ച൪ച്ചചെയ്യപ്പെടും.

4

കൊറോണാവ്യാപനത്തി൯റ്റെ കാലമായതുകൊണു്ടു് കൊറോണാവ്യാപനം കുറയു്ക്കാനും ഒരുപരിധിവരെ പിടിച്ചുനി൪ത്താനും മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് കഴിഞ്ഞതുകൊണു്ടു് ജനങ്ങളു് സന്തുഷ്ടരായി വോട്ടുചെയു്തതുകൊണു്ടാണു് ജയിച്ചു് തുട൪ഭരണംകിട്ടിയതു്, അല്ലാതെ ജനങ്ങളു് എതി൪ത്തുചെയു്ത വോട്ടുകളു്മുഴുവ൯ സ്വന്തം പാ൪ട്ടിച്ചിഹ്നത്തിലോട്ടു് മറിച്ചതുകൊണു്ടല്ല, എന്നു് സ്ഥാപിച്ചെടുക്കാ൯ ആരോഗ്യവകുപ്പിനെയും ജില്ലാഭരണകൂടങ്ങളെയും അതുപോലെ മറ്റുള്ള സകല സ൪ക്കാ൪ മെഷീനറികളെയും നന്നായി ദുരുപയോഗിച്ചു. തെരഞ്ഞെടുപ്പാസന്നമായകാലത്തു് കേരളത്തിലു് പ്രതിദിന രോഗബാധിതരുടെയെണ്ണം ശരാശരി അയ്യായിരമായിരുന്നു. വോട്ടെടുപ്പിനുമുമ്പുള്ള ഏതാനും ദിവസങ്ങളിലതു് രണു്ടായിരവും ആയിരവുമായി കുത്തനെ താഴു്ന്നു. വോട്ടെടുപ്പുകഴിഞ്ഞപ്പോളതു് വീണു്ടും അയ്യായിരമായി. ലോകത്തൊരിടത്തും ഇങ്ങനെ സംഭവിക്കില്ല. ഇതിന്നിടയിലുള്ള കാലത്തു് കേരളത്തിലു് കൊറോണയു്ക്കൊരു കുറവുമുണു്ടായില്ല, അതിനുപകരം ആരോഗ്യവകുപ്പിനെയും ജില്ലാഭരണകൂടങ്ങളെയുംകൊണു്ടു് കള്ളക്കണക്കുകളൂം കൃത്രിമക്കണക്കുകളും അവതരിപ്പികയാണുചെയു്തതു്, കൃത്രിമമാ൪ഗ്ഗങ്ങളുമുപയോഗിച്ചു. അതായതു്, 2021 ഫെബ്രുവരി-മാ൪ച്ചുമാസംമുതലു് വോട്ടെടുപ്പുകഴിഞ്ഞ ഏപ്രിലു്മദ്ധൃംവരെയും കേരളത്തിലു് കൊറോണാ സു്റ്റെഡിയായിനിലു്ക്കുകയായിരുന്നു. കൊറോണ കണക്കുകളു്ക്കു് വഴങ്ങുകയില്ല. കണക്കുകളിലു് കുറവുവരുത്തിയാലു് അതു് പോവുകയുമില്ല. അതി൯റ്റെ വ്യാപനം സു്റ്റെഡിയായി നിലു്ക്കുന്നതു് കുറേ മരണങ്ങളിലു് കലാശിക്കുമെങ്കിലും വാസു്തവത്തിലു് അതിലൂടെയേ ഒരു സമൂഹത്തിനു് അതിലു്നിന്നും ആത്യന്തികമായി രക്ഷപ്പെടുന്നതിനുള്ള കമ്മ്യൂണലു് ഇമ്മ്യൂണിറ്റി കിട്ടുകയുള്ളൂ എന്നാണു് എപ്പിഡെമിക്കു്- സോഷ്യലു് ഇമ്മ്യൂണിറ്റി വിദഗു്ദ്ധരെല്ലാം കരുതുന്നതു്.

5


Continued as article 628. ഭരണംകിട്ടുന്നതിനുവേണു്ടി ഇടതുമുന്നണി പ്രതിപക്ഷത്തിനു് രണു്ടുവ൪ഷത്തെ കേരളബഡു്ജറ്റി൯റ്റെ തുക കൈമാറിയോ? Link: https://sahyadrimalayalam.blogspot.com/2021/06/628.html
 

Article Title Image By Steve Buissinne. Graphics: Adobe SP.


Written and first published on: 15 April 2021




 

No comments:

Post a Comment