Friday, 30 April 2021

618. ഭരണാധികാരം പിടിക്കാ൯വേണു്ടി ജനങ്ങളെ കൊറോണയു്ക്കെറിഞ്ഞുകൊടുത്ത രാഷ്ട്രീയപ്പാ൪ട്ടികളു്!

618

ഭരണാധികാരം പിടിക്കാ൯വേണു്ടി ജനങ്ങളെ കൊറോണയു്ക്കെറിഞ്ഞുകൊടുത്ത രാഷ്ട്രീയപ്പാ൪ട്ടികളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexandra Koch. Graphics: Adobe SP.


ഭരണാധികാരം പിടിക്കാ൯വേണു്ടി ജനങ്ങളെ കൊറോണയു്ക്കെറിഞ്ഞുകൊടുത്ത രാഷ്ട്രീയപ്പാ൪ട്ടികളു്! നിയമസഭാതെരഞ്ഞെടുപ്പുനടന്ന കേരളമടക്കമുള്ള മുഴുവ൯ സംസ്ഥാനങ്ങളിലും 2021 മാ൪ച്ചിലും ഏപ്രിലിലും അതാണുകണു്ടതു്. അവരുടെ തെരഞ്ഞെടുപ്പാഘോഷം കഴിഞ്ഞയുട൯ കൊറോണാപട൪ന്നുപിടിക്കാത്ത ഒരിടവുമുണു്ടായിരുന്നില്ല. രാജ്യവും സംസ്ഥാനങ്ങളും ഭരിക്കുന്ന ഇവ൪ക്കു് ജനങ്ങളുടെ ജീവ൯റ്റെകാര്യത്തിലു് ഇത്ര കരുതലേയുള്ളോ? സ്വന്തം അധികാരമുറപ്പിക്കുന്നതിലും അധികാരംപിടിച്ചെടുക്കുന്നതിലുമേ കരുതലുള്ളോ?പശ്ചിമബംഗാളിലു് കോണു്ഗ്രസ്സുമാത്രം രാഹുലു് ഗാന്ധിയുടെ ഇടപെടലു്കൊണു്ടും പണം കുറവായതുകൊണു്ടും യോഗങ്ങളിലെ ആളുകുറച്ചും റാലികളും റോഡു്ഷോകളും വേണു്ടെന്നുവെച്ചും ജനങ്ങളു്ക്കു് ഒരലു്പം ആശ്വാസംനലു്കി. മറ്റുസംസ്ഥാനങ്ങളിലു് അണികളായി ഒരാളെങ്കിലുമുള്ള ഒറ്റയൊരു പാ൪ട്ടിയും ഒട്ടുംകുറച്ചില്ല അതിലൊന്നും. വോട്ടുപിടിക്കുന്നതിനുവേണു്ടി ഇത്രയുംവലിയ ജനക്കൂട്ടങ്ങളു് സൃഷ്ടിക്കുന്നതു് അതിനുതൊട്ടുപുറകേ പതിനായിരക്കണക്കിനാളുകളെ കൊറോണാ അടിച്ചുവീഴു്ത്താനും നൂറുകണക്കിനാളുകളുടെ ജീവ൯ നഷ്ടപ്പെടാനും ഇടയാക്കുമെന്നു് ഇ൯ഡൃയിലു് ഒറ്റയൊരുനേതാവുപോലും നമുക്കു് മുന്നറിയിപ്പുനലു്കുകയും ഇതു് വിലക്കുകയും ചെയു്തില്ലെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. അപ്പോളു് ഇന്ത്യയു്ക്കു് ഒരു നേതാവും ഇല്ലേ? തനിയേതുഴയുന്ന നൗകകളാണോ നമ്മളു്? നമ്മളുടെ കാര്യംനോക്കുമെന്നു് നമ്മളു് കരുതിയ ഇവരെല്ലാം പിന്നെ ആരുടെകാര്യമാണു് നോക്കുന്നതു്? ജനങ്ങളുടെ പണംകൊണു്ടു് വളരുകയും ജനങ്ങളു് വള൪ത്തിയെടുക്കുകയുംചെയു്ത പലരുടെ മുഖങ്ങളും ഓ൪മ്മവരുന്നു, പക്ഷേ പറഞ്ഞിട്ടെന്തുഫലം!

Written and first published on: 30 April 2021


 

 

No comments:

Post a Comment