Sunday, 18 April 2021

595. മുഖ്യമന്ത്രിക്കു് കൊറോണ സ്ഥിരീകരിച്ചു് നാലുദിവസം പഴക്കമുണു്ടെന്നുപറഞ്ഞാലു് ഡോക്ടറതെങ്ങനെയറിഞ്ഞെന്നു് ചോദിക്കുന്ന ആരോഗ്യമന്ത്രി ഷൈലജ

595

മുഖ്യമന്ത്രിക്കു് കൊറോണ സ്ഥിരീകരിച്ചു് നാലുദിവസം പഴക്കമുണു്ടെന്നുപറഞ്ഞാലു് ഡോക്ടറതെങ്ങനെയറിഞ്ഞെന്നു് ചോദിക്കുന്ന ആരോഗ്യമന്ത്രി ഷൈലജ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Michal Jarmoluk. Graphics: Adobe SP.


1

ഒരു മെഡിക്കലു്ക്കോളേജുഡോക്ട൪ മുഖ്യമന്ത്രിക്കു് 2021 ഏപ്രിലു് എട്ടാംതീയതി കൊറോണാ സ്ഥിരീകരിച്ചിട്ടു് അതിനു് നാലാംതീയതിമുതലു് നാലുദിവസം പഴക്കമുണു്ടെന്നു് പറഞ്ഞാലു് അയാളു്ക്കതെങ്ങനെ തിരിച്ചറിയാ൯ കഴിയുമെന്നു് ചോദിക്കുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ! ഇവരെയൊക്കെക്കുറിച്ചു് എന്തുവിശേഷണംചേ൪ത്തു് പറയാനാണു്- പോത്തെന്നോ എരുമയെന്നോ ചേ൪ത്താലു് അതൊക്കെ എത്ര വിവരമുള്ള ജീവികളാണു്! ഇത്ര പ്രാഥമികമായ മെഡിക്കലു്ജ്ഞാനംപോലുമില്ലാത്ത ഇവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്തിനാണു് കേരളത്തിലെ ആരോഗ്യമന്ത്രിയാക്കിയതെന്നുചോദിച്ചിട്ടു് കാര്യമില്ല, കാരണം ഇങ്ങനെയുള്ളവരെ നല്ല യെതമായി നേതൃത്വത്തിനും പാ൪ട്ടിക്കും അഴിമതിയു്ക്കെടുതിട്ടുപയോഗിക്കാം. എന്നാലു് ഇവ൪ ഇത്രയുംകാലം ഈ സു്പെഷ്യലിസ്സു്റ്റുകളുടെ ഡിപ്പാ൪ട്ടുമെ൯റ്റിലു്, അതും ഉന്നതവിദ്യാഭ്യാസവും മിടുമിടുക്കുമുള്ള മെഡിക്കലു് സു്പെഷ്യലിസ്സു്റ്റുകളുടെ ഈ ഡിപ്പാ൪ട്ടുമെ൯റ്റിലു്, എന്തെടുക്കുകയായിരുന്നുവെന്നു് അന്വേഷിക്കേണു്ടതല്ലേ? ഇവ൪ ഇത്രയുംകാലംകൊണു്ടു് എന്തൊക്കെ തെറ്റായ നടപടിക്രമങ്ങളാണു് അവിടെ തുടങ്ങിവെച്ചിരിക്കുന്നതെന്നും, ഏതെല്ലാം ക്രിമിനലുകളെയാണു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ താക്കോലു്സ്ഥാനങ്ങളിലു് കൊണു്ടുവന്നുവെച്ചിരിക്കുന്നതെന്നും, ഇതി൯റ്റെയൊക്കെ ഫലമായി ഡിപ്പാ൪ട്ടുമെ൯റ്റിലെ ആരോഗ്യവകുപ്പുഡയറക്ടറേറ്റും ജില്ലാമെഡിക്കലാപ്പീസ്സുകളും മെഡിക്കലു്ക്കോളേജാശുപത്രികളുംമുതലു് ജില്ലാ ആശുപത്രികളും താലൂക്കാശുപത്രികളും വില്ലേജാശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും റൂറലു് ഡിസ്സു്പ്പെ൯സ്സറികളുംവരെയുള്ള ഡോക്ടറും നേഴു്സ്സും ഫാ൪മസിസ്സു്റ്റും ലബോറട്ടറി ടെക്കു്നീഷ്യനുംമുതലു് അറ്റ൯ഡ൯റ്റും പി. ടി. സ്വീപ്പറുംവരെയുള്ള ജീവനക്കാരിലു് എത്ര അസംതൃപു്തിയും അച്ചടക്കരാഹിത്യവും അഴിമതിയുമാണു് പട൪ന്നിരിക്കുന്നതെന്നും, അന്വേഷിക്കേണു്ടതല്ലേ?

2

ഇവരിതുവരെ ചെയു്തുവെച്ചിരിക്കുന്ന കാര്യങ്ങളും നടപ്പിലാക്കിയിരിക്കുന്ന നടപടിക്രമങ്ങളും നോക്കുമ്പോളു് അതിസമ൪ത്ഥനായ ഒരു ആരോഗ്യവകുപ്പുമന്ത്രിക്കുകീഴിലു് പത്തുവ൪ഷമെടുത്താലു്പ്പോലും ആരോഗ്യവകുപ്പി൯റ്റെ പഴയ ആരോഗ്യവും കാര്യക്ഷമതയും തിരിച്ചുപിടിക്കുക സാധ്യമല്ല. അത്ര സ്ഥിരമായ നാശമാണു് പി. കെ. ശ്രീമതി, കെ. കെ. ഷൈലജ തുടങ്ങിയ അനഭിജ്ഞ അനഭിലഷണീയകുടുംബവാഴു്ചയിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആരോഗ്യവകുപ്പിലുണു്ടാക്കിവെച്ചിരിക്കുന്നതു്. ഇനിയുള്ളകാലത്തു് ഒരു ആരോഗ്യമന്ത്രിയെ തെരഞ്ഞെടുക്കാ൯ ഒരു വഴിയേയുള്ളൂ- ലളിതമായ ഒരു ടെസ്സു്റ്റുനലു്കുക, ഏതെങ്കിലുമൊരു ഡോക്ടറുടെ ഒരു മുടിഞ്ഞ പ്രിസ്സു്ക്രിപു്ഷ൯ നലു്കിയിട്ടു് അതു് വായിക്കാ൯ പറയുക. തെറ്റാതെ വായിച്ചാലു് ധൈര്യമായി ആരോഗ്യമന്ത്രിയായി നിയമിക്കാം, ഇല്ലെങ്കിലു്പ്പോയി വേറേവല്ലപ്പണിയുംനോക്കാ൯ പറയുക. കൈയ്യക്ഷരത്തി൯റ്റെ കാര്യം പറയുകയാണെങ്കിലു് എങ്ങനെയോ സമയംകിട്ടിയപ്പോളു് ഡോക്ടറെഴുതിയ പ്രേമലേഖനംപോലും വായിക്കാ൯ കാമുകി കൊണു്ടുപോകുന്നതു് മെഡിക്കലു് സു്റ്റോറിലാണു്. അവിടെ അവ൪മാത്രം ഉട൯ ഡ്രൈവ൪വശം ആയിരംരൂപാ കൊടുത്തുവിടുക എന്നു് ഡോക്ട൪ ഭാര്യയു്ക്കെഴുതിയതു് അവിടെക്കൊണു്ടുകൊടുത്താലു് അതുനോക്കിയിട്ടു് ഉട൯ 1000 എം.ജി. സു്ട്രെംഗു്തുള്ള മരുന്നുകൊടുത്തുവിടുകയില്ല.

3

കേരളത്തിലു് അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ പോളിംഗുനടന്ന 2021 ഏപ്രിലു്മാസം ആറാംതീയതി ഒരു വ൯അകമ്പടിയോടെ വോട്ടുചെയു്തുകഴിഞ്ഞതിനുശേഷമാണു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ കൊറോണാരോഗബാധിതനാണെന്നുപറഞ്ഞു് കോഴിക്കോടു് മെഡിക്കലു്ക്കോളേജിലു് അഡു്മിറ്റായതു്. അലു്പ്പംകഴിഞ്ഞു് രാത്രിയായപ്പോഴാണു് മുഖ്യമന്ത്രിയുടെ പാ൪ട്ടിക്കാ൪ കണ്ണൂരിലു് മുസ്ലിംലീഗുകാരനായ ഒരു ചെറുപ്പക്കാരനെ ബോംബെറിഞ്ഞും വെട്ടിയും കൊന്നതു്. അന്നു് അവിടെ ആ ആശുപത്രിയിലു്വെച്ചാണു് ശരീരപരിശോധനക്കും രക്ത-സ്രവപരിശോധനക്കുംശേഷം സ്ഥാപനമേലധികാരിയായ ആ സീനിയ൪ ഡോക്ട൪ പറഞ്ഞതു് മുഖ്യമന്ത്രിക്കു് അതിനും നാലുദിവസംമുമ്പാണു് കൊറോണാബാധിച്ചതെന്നു്. അതായതു് ഏപ്രിലു് രണു്ടാംതീയതിമുതലു് ഏപ്രിലു് ആറാംതീയതിവരെയുള്ള നാലുദിവസങ്ങളിലു് അസുഖമുണു്ടന്നറിഞ്ഞിട്ടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു് പതിനായിരക്കണക്കിനാളുകളെ സംഘടിപ്പിച്ചു് സ്വന്തംപാ൪ട്ടിനടത്തിയ പൊതുയോഗങ്ങളിലും റോഡു്ഷോകളിലും പങ്കെടുത്തു് പക൪ച്ചവ്യാധിനിയന്ത്രണനിയമങ്ങളു് ലംഘിച്ചു് ജനങ്ങളു്ക്കിടയിലു് രോഗം വിതരണംചെയു്തുനടക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നു്! ഇതി൯റ്റെ രാഷ്ട്രീയ-മെഡിക്കലു് പ്രത്യാഘാതങ്ങളു് മനസ്സിലാക്കിയപ്പോളാണു് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലു് കോഴിക്കോടു് മെഡിക്കലു് കോളേജിലെ ആ ഡോക്ടറെ തിരുത്തിയതും മുഖ്യമന്ത്രിക്കു് രണു്ടാംതീയതിമുതലേ കൊറോണാബാധിച്ചിരുന്നുവെന്നു് ആ ഡോക്ട൪ക്കു് എങ്ങനെയറിയാ൯കഴിയുമെന്നു് ചോദിച്ചതും. ഒരാളുടെ ബ്ലഡ്ഡി൯റ്റെ സാമ്പിളുകളെടുത്തു് പരിശോധിക്കുന്നതു് പിന്നെ എന്തിനാണെന്നാണു് ഈ ആരോഗ്യമന്ത്രി മനസ്സിലാക്കിവെച്ചിട്ടുള്ളതു്?

Written and first published on: 18 April 2021




 

 

No comments:

Post a Comment