Thursday, 15 April 2021

588. കൊറോണക്കിറ്റു് വിതരണംചെയു്തു് വോട്ടുപിടിച്ച മുഖ്യമന്ത്രിയിപ്പോളു് കൊറോണതന്നെ വിതരണംചെയു്തു് കറങ്ങിനടക്കുന്നു

588

കൊറോണക്കിറ്റു് വിതരണംചെയു്തു് വോട്ടുപിടിച്ച മുഖ്യമന്ത്രിയിപ്പോളു് കൊറോണതന്നെ വിതരണംചെയു്തു് കറങ്ങിനടക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Photos For You. Graphics: Adobe SP.


1

കൊറോണക്കിറ്റു് വിതരണംചെയു്തു് വോട്ടുപിടിച്ച മുഖ്യമന്ത്രിയിപ്പോളു് കൊറോണതന്നെ വിതരണംചെയു്തു് കറങ്ങിനടക്കുന്നു. കൊറോണാപ്പ്രോട്ടോക്കോളു് ലംഘിച്ചെന്നപേരിലു് ലഘുകുറ്റങ്ങളു്, അതായതു് മാസ്സു്ക്കുവെയു്ക്കാതിരിക്കലു്, സാമൂഹ്യയകലം പാലിക്കാതിരിക്കലു് എന്നിവ, ചെയ്യുന്ന ആയിരക്കണക്കിനാളുകളു്ക്കെതിരേ പോലീസ്സു്, അതായതു് മുഖ്യമന്ത്രിയുടെ പോലീസ്സു്, പ്രതിദിനം കേസ്സുകളെടുക്കുന്നു, വിഷവസു്തുക്കളു് തുപ്പുന്ന ടാ൪ മികു്സ്സിംഗു് യൂണിറ്റുകളും ക൪ണ്ണാടകമുതലാളികളുടെ ഇരുമ്പയിരുഖനനമേഖലകളും സ്ഥാപിക്കുന്നതിനെതിരേ സമരംചെയ്യുന്ന അമ്പതുമറുപതും നാട്ടുകാരെ തടിച്ചുകൂടി സംഘടിച്ചു് ആരോഗ്യവകുപ്പി൯റ്റെ കൊറോണാപ്പ്രോട്ടോക്കോളുകളു് ലംഘിച്ചെന്നാരോപിച്ചു് കേസ്സെടുത്തറസ്സു്റ്റുചെയു്തുനീക്കുന്നു, അതേസമയം കൊറോണാബാധിച്ചെന്നറിഞ്ഞിട്ടും പതിനായിരക്കണക്കിനാളുകളെ വിളിച്ചുകൂട്ടി അവരുടെയിടയിലൂടെ റോഡു്ഷോ നടത്തിയും പൊതുയോഗങ്ങളിലു് പ്രസംഗിച്ചും മാധൃമയഭിമുഖങ്ങളു് നടത്തിയും കുടുംബാംഗങ്ങളെയുംകൂട്ടി കൊറോണാവിതരണംചെയു്തുനടന്ന മുഖ്യമന്ത്രിക്കെതിരേ ഒരുകേസ്സുപോലുമെടുത്തില്ല എന്നല്ല മുഖ്യമന്ത്രിയുടെ ഈ ദുരന്തനിവാരണനിയമവിരുദ്ധ നടപടികളു്ക്കെല്ലാം അകമ്പടിയായി പോലീസ്സു് സംരക്ഷണമുണു്ടായിരുന്നു. മുഖ്യമന്ത്രി ഈ ഓരോ നിയമവും ലംഘിച്ചപ്പോഴെല്ലാം പോലീസ്സും ആ ഓരോ നിയമവും ലംഘിച്ചു് കൂടെയുണു്ടായിരുന്നു. ഇവ൪ക്കാ൪ക്കുമെതിരേ ആരോഗ്യവകുപ്പു് പക൪ച്ചരോഗപ്പ്രോട്ടോക്കോളു്ലംഘനത്തിനു് ഒരുകേസ്സുപോലുമെടുത്തില്ല.


2

കൊറോണാപ്പ്രതിരോധത്തിനുള്ള ആദ്യഡോസ്സു് വാകു്സ്സിനെടുത്തിട്ടു് രണു്ടാമത്തെ ഡോസ്സു് എടുക്കാതെ മുങ്ങിനടന്ന മുഖ്യമന്ത്രിക്കെതിരേ ആരോഗ്യവകുപ്പു് യാതൊരുനടപടിയുമെടുത്തില്ല, ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുടെ സാന്നിധ്യത്തിലാണു് തിരുവനന്തപുരത്തു് തൈക്കാടു് സു്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലു്വെച്ചു് 2021 മാ൪ച്ചു് മൂന്നാംതീയതി മുഖ്യമന്ത്രി ആദ്യഡോസ്സു് വാകു്സ്സിനെടുത്തതായിട്ടുപോലും. രഹസ്യമായി രണു്ടാമത്തെ ഡോസ്സു് വാകു്സ്സിനെടുത്തെങ്കിലു്പ്പോലും അതു് ആദൃത്തെപ്പോലെ പൊതുജനശ്രദ്ധയിലു്വരാതെ ഒളിച്ചുവെച്ചതു് സൗകര്യംപോലെ പലപ്പോഴായി കൊറോണാവന്നുവെന്നുവരുത്തി ഈ രോഗത്തെ രാഷ്ട്രീയമായി പിന്നീടു് ദുരുപയോഗിക്കാനായിരുന്നു. വാകു്സ്സിനെടുത്ത മുഖ്യമന്ത്രിക്കെങ്ങനെ രാഷ്ട്രീയപ്പ്രതിസന്ധിവരുമ്പോഴെല്ലാം കൊറോണാവരുന്നുവെന്ന ചോദ്യത്തോടു് ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പു് ഡയറക്ടറും ഇപ്പോഴും നിശ്ശബ്ദതപുല൪ത്തുകയാണു്. ഒരു രാഷ്ട്രീയമെഗാപ്ലാനി൯റ്റെ ഭാഗമായിവരുന്ന മുഖ്യമന്ത്രിയുടെ കൊറോണാബന്ധങ്ങളു് എന്നാണെങ്കിലും ജനശ്രദ്ധയിലു്പ്പെട്ടു് ച൪ച്ചാവിഷയമാകുമ്പോളു് ഈ ചോദ്യത്തിനു് ഉത്തരംപറയേണു്ടിവരുമെന്നുകണു്ടു് അതിനു് മറുപടിപറയുന്നതിനാണു് രണു്ടാമത്തെ ഡോസ്സു് വാകു്സ്സിനെടുത്തോ എടുത്തില്ലേയെന്നകാര്യം ആരോഗ്യമന്ത്രിയെന്ന കൃത്രിമി റിസ൪വ്വിലു്വെച്ചതു്. കേരളത്തിലേറ്റവുംകൂടുതലാളുകളു്ക്കു് പകയോടെ കൊറോണാപട൪ത്തിയതും കൊറോണയെ ഒരു രാഷ്ട്രീയപ്പ്രതിരോധായുധമായും ഇടയു്ക്കിടയു്ക്കു് സുരക്ഷിതമായി ഗൂഢാലോചനകളു് നടത്തുന്നതിനായി ഒളിവിലു്പ്പോകുന്നതിനായി ഏറ്റവുംകൂടുതലുപയോഗപ്പെടുത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണു്. മുഖ്യമന്ത്രിയിതുപോലെ ആശുപത്രിയഭയം തേടിയപ്പോഴെല്ലാം കേരളത്തിലു് നടന്നിട്ടുള്ളതു് അത്രനല്ല കാര്യങ്ങളല്ല.

Written and first published on: 15 April 2021

 

 

No comments:

Post a Comment