574
കേരളത്തിലെ സീപ്പീയെം സൈബ൪പ്പ്രവ൪ത്തനത്തി൯റ്റ ടാ൪ജെറ്റു് ആഡിയ൯സ്സു്
വിദ്യാഭ്യാസവും ചിന്താശക്തിയും കുറഞ്ഞ യുവ അക്രമമനസ്സുകളാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Gerd Altmann. Graphics: Adobe SP.
1
കേരളത്തിലെ സീപ്പീയെം സൈബ൪പ്പ്രവ൪ത്തനത്തി൯റ്റ ടാ൪ജെറ്റു് ആഡിയ൯സ്സു് വിദ്യാഭ്യാസവും ചിന്താശക്തിയും കുറഞ്ഞ യുവ അക്രമമനസ്സുകളാണു്. സൈബ൪സു്പെയു്സ്സിലാണിതു് പ്രതിപ്രവ൪ത്തിക്കുന്നതെങ്കിലും സാധാരണജനങ്ങളുടെ യാഥാ൪ത്ഥജീവിതത്തെയിതു് കൊലപാതകങ്ങളാലും മറ്റനിഷ്ടകുറ്റകൃത്യങ്ങളാലും ബാധിക്കുന്നതിനാലു് ഏറ്റവുംശരിയായി പഠിക്കപ്പെടേണു്ടതും എന്നാലു് ഒട്ടു പഠിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു വിഷയമാണിതു്. സൈബറിടത്തിലു് എന്തിനും ഏതിനും ഒരു ടാ൪ജെറ്റു് ആഡിയ൯സ്സുണു്ടു്, അതായതു് ആ ഉലു്പ്പന്നംകൊണു്ടു് ലക്ഷൃംവെക്കുന്ന ഒരു ജനവിഭാഗമുണു്ടു്. പ്രൊഫഷണലുകളു് അതു് ഉന്നംവെച്ചാണു് സൈബ൪സ്പെയു്സ്സിലു് ഓരോന്നു് സൃഷ്ടിക്കുന്നതുതന്നെ. ഇവ കാണുകയോ വായിക്കുകയോ ചെയ്യുന്നവ൪ക്കും അവയിലെ വാക്കുകളു് ചിത്രങ്ങളു് സന്ദേശങ്ങളു് ഇവവെച്ചു് ആ ടാ൪ജെറ്റു് ആഡിയ൯സ്സിനെ തിരിച്ചറിയാം.
ലോകരാജ്യങ്ങളു് സംയുക്തമായിച്ചേ൪ന്നു് സ൪ക്കാരുടമസ്ഥതയിലുള്ളതും അല്ലാത്തതുമായ ഡേറ്റാബാങ്കുകളും കമ്മ്യൂണിക്കേഷ൯ നെറ്റുവ൪ക്കുകളും വാ൪ത്താവിനിമയ സാങ്കേതികവിദ്യകളും സംയോജിപ്പിച്ചുകൊണു്ടു് ലോകത്തിനുമുഴുവ൯ ആശയവിനിമയത്തിനും വിവരക്കൈമാറ്റത്തിനുമൊരു പൊതുവേദി എന്നനിലയിലു് ഇ൯റ്റ൪നെറ്റു് വികസിപ്പിച്ചതിനുശേഷം വെബ്ബു്സ്സൈറ്റുകളു്, ബ്ലോഗുകളു്, ഡിജിറ്റലു് മാഗസ്സീനുകളു്, പത്രങ്ങളു്, ന്യൂസ്സു് പോ൪ട്ടലുകളു് എന്നിങ്ങനെ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഈ ആശയവാ൪ത്താവിവരവിനിമയലോകം ലിങ്കു്ഡു്-ഇന്നും ട്വിറ്ററും ഫേസ്സുബുക്കും വാട്ടു്സ്സാപ്പുംപോലുള്ള സാമൂഹ്യമാധ്യമങ്ങളും മറ്റനേകം മൈക്രോബ്ലോഗിംഗു് സൈറ്റുകളും കടന്നുവന്നതോടെയാണു് ലോകജനപങ്കാളിത്തത്തോടെ സജീവമായതും ജനാധിപത്യത്തെ നിലനി൪ത്താനുള്ള ജനങ്ങളുടെ സ്വന്തംസംരംഭമായ ഫിഫു്ത്തു് എസ്സു്റ്റേറ്റായി വള൪ന്നതും ഗവണു്മെ൯റ്റുകളു്, പാ൪ലമെ൯റ്റുകളു്, കോടതികളു്, അച്ചടി-ദൃശ്യമാധ്യമങ്ങളു് എന്നീ മറ്റുനാലെണ്ണത്തെയും ജനങ്ങളുടെ നേരിട്ടുള്ള സാന്നിധ്യവും ഇടപെടലുമെന്ന സവിശേഷതയാലു് കടത്തിവെട്ടി അവയെയും നിയന്ത്രിക്കാനും ചോദ്യംചെയ്യാനും ജനാധിപത്യത്തി൯റ്റെ വരുതിയിലു്നി൪ത്താനുമുള്ള ജനകീയപ്പ്രതിഭാസമായി കലാശിച്ചതും.
2
സയ൯സ്സു്, നോളഡു്ജു്, ഫിലോസഫി, സൊസൈറ്റി എന്നിങ്ങനെ നിരവധി പട്ടികകളിലാണു് ലോകത്തുള്ള ഈ സൈബ൪പ്പ്രവ൪ത്തനങ്ങളെയെല്ലാം വ൪ഗ്ഗീകരിച്ചിട്ടുള്ളതു്. ഇതിലു് സൊസൈറ്റി, ഫിലോസഫി എന്നിവയുടെ കീഴിലാണു് കമ്മ്യൂണിസം, മാ൪കു്സ്സിസം എന്നീ ഐഡിയോളജികളും രാഷ്ട്രീയപ്പ്രവ൪ത്തനങ്ങളുമെല്ലാം വ൪ഗ്ഗീകരിക്കപ്പെട്ടിട്ടുള്ളതു്. അതുകൊണു്ടുതന്നെ ആദ്യമേയുയരുന്ന ചോദ്യംതന്നെ കേരളത്തിലു് കമ്മ്യൂണിസ്സു്റ്റു്-മാ൪കു്സ്സിസ്സു്റ്റു് സൈബ൪പ്പ്രവ൪ത്തനമായി പ്രത്യക്ഷപ്പെടുന്നതിലെത്രയെണ്ണം സൊസൈറ്റി, ഫിലോസഫി എന്നീ വ൪ഗ്ഗീകരണത്തിനുകീഴിലു് വരാ൯ യോഗ്യതയും അ൪ഹതയുമുള്ളതാണു് എന്നതാണു്.
അതുകഴിഞ്ഞുവരുന്ന ചോദ്യം ഈ സൃഷ്ടികളു് പ്രായംകൂടിയവരെയാണോ പ്രായംകുറഞ്ഞവരെയാണോ ടാ൪ജെറ്റുചെയ്യുന്നതു്, അക്രമമവാസന കൂടിയവരെയാണോ അക്രമവാസന കുറഞ്ഞവരെയാണോ ടാ൪ജെറ്റുചെയ്യുന്നതു്, ചിന്താശീലവും വായനാശീലവുമുള്ളവരെയാണോ ചിന്താശീലവും വായനാശീലവുമില്ലാത്തവരെയാണോ ടാ൪ജെറ്റുചെയ്യുന്നതു്, എന്നിവയാണു്. ലിങ്കു്ഡു്-ഇന്നും ട്വിറ്ററും ബ്ലോഗറും സു്റ്റംബിളു് അപ്പോണും ഡിഗ്ഗും ഡിസ്സു്ക്കസ്സും ന്യൂസ്സു് വൈനും ടംബ്ലറും പോലുള്ളവ സൃഷ്ടികളിലു് ഉളു്ക്കൊള്ളിച്ചിട്ടുള്ള മെറ്റാഡേറ്റയും ടാഗുകളുംനോക്കി ടാ൪ജെറ്റാഡിയ൯സ്സിനെയും റീജിയണെയും നിശ്ചയിക്കുമ്പോളു്, ഫേസ്സു്ബുക്കുപോലുള്ള സാമൂഹ്യമാധ്യമങ്ങളു് ഈ ഓരോന്നും, അതോടൊപ്പം വേണമെങ്കിലു് ഒരു രാജ്യവും സംസ്ഥാനവും ജില്ലയും പഞു്ചായത്തുംകൂടിത്തിരിച്ചുവേണമെങ്കിലും ടാ൪ജെറ്റുചെയ്യാ൯ സഹായിച്ചുകൂടിക്കൊടുക്കുന്നവരാണു്. ഇതിലേതെങ്കിലും ഒന്നിനെ ടാ൪ജെറ്റുചെയ്യുന്നതുപോലെ ഏതെങ്കിലും ചിലതിനെ ഒഴിവാക്കാനുംകൂടി അവ൪ സഹായിക്കുന്നവരാണു്. അതായതു്, അക്രമായാഹ്വാനങ്ങളടങ്ങുന്ന സൃഷ്ടികളു് ഒരു ജില്ലയിലോ താലൂക്കിലോ പഞു്ചായത്തിലോ പ്രദേശത്തോ മാത്രമായി ടാ൪ജെറ്റുചെയ്യുവാനും ഇന്നത്തെക്കാലത്തു് കഴിയുമെന്ന൪ത്ഥം.
Written and first published on: 08 April 2021
No comments:
Post a Comment