Thursday 29 April 2021

616. കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട കേന്ദ്രസ൪ക്കാ൪ പരാജയപ്പെട്ട ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയുമൊക്കെക്കൂടി ഏറ്റെടുത്തു് കൂടുതലു് പരാജയമാകുമോ?

616

കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട കേന്ദ്രസ൪ക്കാ൪ പരാജയപ്പെട്ട ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയുമൊക്കെക്കൂടി ഏറ്റെടുത്തു് കൂടുതലു് പരാജയമാകുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mikhail Mamontov. Graphics: Adobe SP.

1

കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ട കേന്ദ്രസ൪ക്കാ൪ പരാജയപ്പെട്ട ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയുമൊക്കെക്കൂടി ഏറ്റെടുത്തു് കൂടുതലു് പരാജയമാകുമോ? ലോകത്തി൯റ്റെമുന്നിലും ഇ൯ഡ്യാക്കാരുടെമുന്നിലും കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെട്ടുനിലു്ക്കുമ്പോളു് കൂടുതലു് ഭാരമേറ്റെടുക്കാതെ ഉള്ളഭാരംതന്നെ വീതംവെച്ചുനലു്കുന്നതല്ലേ കൊറോണാരോഗവ്യാപനസാഹചര്യത്തിലു് ദേശസുരക്ഷയു്ക്കു് നല്ലതു്? കൊറോണയുടെ ഒന്നാംതരംഗമുണു്ടായപ്പോളു് പിടിച്ചുനി൪ത്താ൯കഴിയാതെ രണു്ടാംതരംഗത്തിനു് ഇടയാക്കുന്നതിനെത്തന്നെയല്ലേ പരാജയമെന്നുപറയുന്നതു്? ആ സ്ഥിതിയിലു് പരാജിത൯റ്റെ കൈയ്യിലു് രോഗവ്യാപനത്തി൯റ്റെ പിടിയിലു്പ്പെട്ട സംസ്ഥാനങ്ങളുടെ ഭരണവുംകൂടി ഏലു്പ്പിച്ചുകൊടുക്കുന്നതിലു് ജനങ്ങളു്ക്കു് ശരിയായ ഉലു്ക്കണു്ഠയുണു്ടു്. കൊറോണാനിയന്ത്രണത്തിലു് പരാജയപ്പെടുന്ന സംസ്ഥാനങ്ങളുടെ ഭരണവുംകൂടി കേന്ദ്രഗവണു്മെ൯റ്റു് ഏറ്റെടുക്കുന്നതോടുകൂടി അവിടങ്ങളിലെ സ്ഥിതി മെച്ചപ്പെടുമെന്നു് എന്താണൊരു ഉറപ്പുള്ളതു്? സ്ഥിതി കൂടുതലു് വഷളാവുകയാണെങ്കിലു്പ്പിന്നെ കേന്ദ്രഗവണു്മെ൯റ്റിനെ ആരേറ്റെടുക്കും, അതോ ഉത്തരവാദിത്വത്തിലു്നിന്നും ആ നി൪ണ്ണായകഘട്ടത്തിലു് രാജിവെച്ചോടുമോ?

രാഷ്ട്രീയമായും രോഗനിയന്ത്രണപരമായും ദൂരവ്യാപകഫലങ്ങളുള്ള ഇത്തരം തീരുമാനങ്ങളു് കേന്ദ്രഗവണു്മെ൯റ്റെടുക്കുമ്പോളു് ജനങ്ങളിലു്നിന്നുയരുന്ന ഈച്ചോദ്യങ്ങളു്ക്കുത്തരംപറഞ്ഞു് ഈ വിഷമസന്ധിയിലു് ജനങ്ങളുടെ ആശങ്കയകറ്റേണു്ടതല്ലേ? സംശയങ്ങളുണു്ടാക്കാതിരിക്കാനും ഉള്ളവ അകറ്റാനുമല്ലേ പലവാ൪ത്തകളുടെയും നിജസ്ഥിതി ഗവണു്മെ൯റ്റു് പരിശോധിക്കുന്നതുതന്നെ? സംശയങ്ങളോടൊപ്പം ജനങ്ങളുടെ ആശങ്കകളുമകറ്റണു്ടേ? ഡലു്ഹിയുടെഭരണം ആം ആദു്മിപ്പാ൪ട്ടിയുടെ കൈയ്യിലു്നിന്നും കേന്ദ്രഗവണു്മെ൯റ്റു് ഏറ്റെടുത്തുകഴിഞ്ഞു. അതോടൊപ്പം വഷളായ ഉത്ത൪പ്പ്രദേശ്ശിലെ സ്ഥിതി കണക്കിലെടുത്തു് ഭാരതീയജനതാപ്പാ൪ട്ടിയിലു്നിന്നും അവിടത്തെ ഭരണവും ഉടനേ ഏറ്റെടുക്കുമല്ലോ. അതുകഴിഞ്ഞു് രോഗസ്ഥിതിവഷളായ വേറെയും എത്രയോ സംസ്ഥാനങ്ങളു്കിടക്കുന്നു! അതോ കേന്ദ്രഭരണത്തിലെ ഉന്നത൯മാരെല്ലാം താമസിക്കുന്നതു് ഡലു്ഹിയിലായതുകൊണു്ടു് അവരുടെ ജീവ൯ രക്ഷിക്കുന്നതിനുമാത്രമായി ദലു്ഹി ഏറ്റെടുത്തതാണോ? മറ്റുസംസ്ഥാനങ്ങളിലെ പാവങ്ങളുടെ ജീവനു് ഒരുവിലയുമില്ലേ?

2

രാജ്യതലസ്ഥാനനഗരമെന്നനിലയിലു് ഭരണഘടനാപ്രകാരംതന്നെ ഡലു്ഹിക്കു് ഒരു പ്രത്യേകപദവി നലു്കപ്പെട്ടിരുന്നു. രാജ്യംഭരിക്കുന്ന കേന്ദ്രഗവണു്മെ൯റ്റിനു് കേന്ദ്രഭരണപ്പ്രദേശങ്ങളു് ഒരു ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറെ നിയമിച്ചു് അയാളിലൂടെ നേരിട്ടു് ഭരിക്കാമെങ്കിലും ഡലു്ഹിക്കു് അതുംപോരാതെവരുമെന്നുതോന്നിയപ്പോളു് കേന്ദ്ര-സംസ്ഥാനബന്ധങ്ങളെന്ന ഫെഡറലു് സങ്കലു്പ്പത്തിനുകീഴിലു് ഒരു സംസ്ഥാനമെന്ന പദവിനലു്കുകയും മുഖ്യമന്ത്രിയും നിയമസഭയുമെന്ന ഭരണസംവിധാനത്തോടെ മറ്റുസംസ്ഥാനങ്ങളിലെപോലെ ഒരു ഗവ൪ണ്ണറെയും അനുവദിക്കുകയുംചെയു്തു. കേന്ദ്രഗവണു്മെ൯റ്റി൯റ്റെ മുഴുവനാപ്പീസ്സുകളും അതോടൊപ്പം പാ൪ലമെ൯റ്റും സുപ്രീംകോടതിയടക്കം മറ്റനേകം ഭരണഘടനാസ്ഥാപങ്ങളും അവയിലെ ജീവനക്കാരും രാഷ്ട്രപതി, ചീഫു് ജസ്സു്റ്റിസ്സു്, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭാംഗങ്ങളു്, പാ൪ലമെ൯റ്റംഗങ്ങളു്, വിവിധരാജ്യങ്ങളുടെ അംബാസ്സഡ൪മാരും ജീവനക്കാരും, മൂന്നു സൈനികവിഭാഗങ്ങളുടെയും ആസ്ഥാനങ്ങളും തലവ൯മാരും എന്നിവയെല്ലാം ഡലു്ഹി നഗരത്തിലു്ത്തന്നെയായതിനാലു് ഡലു്ഹിഭരണത്തിലു് അന്തിമതീരുമാനമെടുക്കുന്നതാരു് എന്നചോദ്യം വ൪ഷങ്ങളോളം തലവേദനയായിത്തുട൪ന്നു, ഇന്നും തുടരുന്നു.

ഡലു്ഹി ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെയും ഡലു്ഹി നിയമസഭയുടെയും അധികാരങ്ങളും ചുമതലകളും വ്യതിരിക്തമായി നി൪വ്വചിക്കുന്നതിനും ഡലു്ഹി ഗവണു്മെ൯റ്റെന്നതുകൊണു്ടുദ്ദേശിക്കുന്നതു് നിയമസഭാനിയോഗിതമായ ബോഡിയാണോ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറാണോ എന്ന ത൪ക്കം പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളു് വളരെക്കാലമായി നടക്കുന്നുണു്ടു്. 1991ലു് നിയമസഭയുടെ ഐഡ൯റ്റിറ്റിയും അധികാരങ്ങളും നിലനി൪ത്തിക്കൊണു്ടും, ഏതൊക്കെ വിഷയങ്ങളും നി൪ദ്ദേശങ്ങളുമാണു് ഉത്തരവിറക്കുന്നതിനുമുമ്പു് ലെഫു്റ്റന൯റ്റു് ഗവ൪ണ്ണ൪ക്കു് സമ൪പ്പിച്ചു് അനുമതി വാങ്ങേണു്ടതെന്നു് വ്യക്തമാക്കിക്കൊണു്ടും, രണു്ടു് എ൯റ്റിറ്റികളുടെയും അധികാരങ്ങളും ചുമതലകളും ഉത്തരവാദിത്വങ്ങളും വേ൪തിരിച്ചുകൊണു്ടും, ഗവണു്മെ൯റ്റു് ഓഫു് നാഷണലു് ടെറിറ്ററി ഓഫു് ഡലു്ഹി ആക്ടു് എന്നൊരെണ്ണം പാ൪ലമെ൯റ്റിലു്ക്കൊണു്ടുവന്നുപാസ്സാക്കി.

3

2021 ഏപ്രിലിലു് കൊറോണാവ്യാപനത്തി൯റ്റെ നടുക്കുവെച്ചു് 1991ലെ ഡലു്ഹി തലസ്ഥാനനഗരനിയമം വീണു്ടും ഭേദഗതിചെയു്തു് ബീജേപ്പീ ഡലു്ഹിയിലു് കാര്യങ്ങളു് പഴയപടിയാക്കി ഭരണം കേന്ദ്രഗവണു്മെ൯റ്റുനിയമിതനായ ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെകീഴിലു് കൊണു്ടുവരുകയും സംസ്ഥാനനിയമസഭയു്ക്കും മന്ത്രിസഭയു്ക്കും തീരുമാനങ്ങളെടുക്കാനുള്ള അധികാരം വെട്ടിക്കുറക്കുകയല്ല കാര്യമായി എടുത്തുകളയുകയുംചെയു്തു. 2021 ഏപ്രിലു് 27മുതലു് ഇതു് പ്രാബല്യത്തിലു്വന്നു. ഇതി൯റ്റെ വിശദാംശങ്ങളു് എന്നൊരു ലേഖനത്തിലു് ഇതി൯റ്റെ തുട൪ച്ചയായി പ്രസിദ്ധീകരിക്കുന്നുണു്ടു്. അതിവിടെ വായിക്കാം:

SM620. ഡലു്ഹി തലസ്ഥാനനഗരനിയമം ഭേദഗതിചെയു്തു് ബീജേപ്പി ഭരണഘടനയട്ടിമറിച്ചു് സംസ്ഥാനഭരണംപിടിച്ചതുതന്നെയോ?
https://sahyadrimalayalam.blogspot.com/2021/04/620.html

Written and first published on: 29 April 2021

 

 

 

No comments:

Post a Comment