Friday 16 April 2021

592. ഒന്നുകിലു് ജനങ്ങളു്ക്കെതിരെ കേരളാപ്പോലീസ്സെടുത്ത മുഴുവ൯ കൊറോണക്കേസ്സുകളും പി൯വലിക്കണം, അല്ലെങ്കിലു് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേസ്സെടുക്കണം

592

ഒന്നുകിലു് ജനങ്ങളു്ക്കെതിരെ കേരളാപ്പോലീസ്സെടുത്ത മുഴുവ൯ കൊറോണക്കേസ്സുകളും പി൯വലിക്കണം, അല്ലെങ്കിലു് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേസ്സെടുക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fleimax. Graphics: Adobe SP.


1

ഒന്നുകിലു് കൊറോണാപ്പ്രോട്ടോക്കോളു് ലംഘിച്ചെന്നുംപറഞ്ഞു് ജനങ്ങളു്ക്കെതിരെ കേരളാപ്പോലീസ്സെടുത്ത മുഴുവ൯കേസ്സുകളും പി൯വലിക്കണം, അല്ലെങ്കിലു് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേസ്സെടുക്കണം. ഒരു നിയമം രണു്ടുരീതിയിലു് വിവേചനത്തോടെ ഇവിടെ നടപ്പാക്കാ൯പറ്റില്ല. കൊറോണപ്പ്രോട്ടോക്കോളു് ബുക്കിലുള്ള മുഴുവ൯ നിയമങ്ങളും ലംഘിച്ചു് എന്തോ പകയോടെ ജനങ്ങളു്ക്കു് കൊറോണപകരാ൯ മാനിയാക്കിനെപ്പോലെ നാടുമുഴുവ൯ കുതിച്ചുപാഞ്ഞുനടന്ന മുഖ്യമന്ത്രിക്കെതിരെ കേസ്സെടുക്കാത്തതു് എന്തുകൊണു്ടെന്നു് ചീഫു് സെക്രട്ടറിയും ആരോഗ്യവകുപ്പു് ഡയറക്ടറും ആരോഗ്യവകുപ്പുമന്ത്രിയും വിശദീകരിക്കണം. ജനങ്ങളെയും അവരുടെയൊരു പ്രതിനിധിമാത്രമായ ജനപ്പ്രതിനിധിയെയും രണു്ടുരീതിയിലു് വിവേചനത്തോടെ കണു്ടതെന്ത്കൊണു്ടാണെന്നു് ചീഫു് സെക്രട്ടറിയിലു്നിന്നും ജനങ്ങളു്ക്കറിയണം.

കേരളത്തിലിന്നു് കുതിച്ചുയരുന്ന കൊറോണാവ്യാപനത്തിനു് പൂ൪ണ്ണമായും ഉത്തരവാദികളു് വ൯ക്രമക്കേടുകളു് വോട്ട൪ലിസ്സു്റ്റിലു്പ്പോലും ചൂണു്ടിക്കാണിക്കപ്പെട്ടിട്ടും പോളിംഗു് നീട്ടിവെക്കാ൯ തയാറാവാത്ത ചീഫു് ഇലക്ടറലു് ഓഫീസ്സറായ ടിക്കാറാം മീണയും മുഖ്യമന്ത്രിയടക്കമുള്ള ഉന്നത൯മാരുടെ അസുഖവുംകൊണു്ടുള്ള നാടുചുറ്റലു് കണു്ടില്ലെന്നുനടിച്ച ആരോഗ്യമന്ത്രി കെ. കെ. ഷൈലജയും ആരോഗൃവകുപ്പു് ഡയറക്ട൪ ഡോ. സരിതയുമാണു്. സംസ്ഥാനത്തു് മുഖ്യമന്ത്രിയടക്കമുള്ള ഉന്നത൯മാരുടെ കണു്വെട്ടത്തുപെട്ടുപോയാലു് കൊറോണാപിടിച്ചിരിക്കുമെന്ന സ്ഥിതിയുണു്ടാക്കിയതു് ഇവരാണു്. രാജ്യംമുഴുവ൯ ഒരു എപ്പിഡമിക്കി൯റ്റെ പിടിയിലു്ക്കഴിയുമ്പോളു് അതു് പിടിച്ചുനി൪ത്തുന്നതിനും ജനങ്ങളെ രക്ഷിക്കുന്നതിനുമുള്ള നിയമങ്ങളിലും പ്രോട്ടോക്കോളുകളിലുംനിന്നു് ഉന്നത൯മാ൪ക്കിളവുനലു്കിയ അവരാണിതിനുത്തരവാദികളു്. അതിലേറ്റവുംകൂടുതലു് ഉത്തരവാദിത്വമുള്ള ആരോഗ്യവകുപ്പു് ഡയറക്ട൪ ഡോ. സരിത ഈ മുഴുവ൯ ഉത്തരവാദിത്വത്തിലു്നിന്നും ഓടിരക്ഷപ്പെടാ൯ ഈ നി൪ണ്ണായകസമയത്തു് ഭരണാധികാരികളുടെ രഹസൃസഹായത്തോടെ ഇപ്പോളു് വോള൯റ്ററി റിട്ടയ൪മെ൯റ്റിനു് അപേക്ഷിച്ചിട്ടുനടക്കുകയാണു്. ഈ എപ്പിഡമിക്കിനെ കേരളം വിജയകരമായി അതിജീവിച്ചതിനുശേഷമല്ലാതെ അവ൪ക്കു് വോള൯റ്ററി റിട്ടയ൪മെ൯റ്റിനുള്ള അനുവാദംകൊടുക്കുന്നതും ഈ വിഷയത്തിലെ അവരുടെ ഇതുവരെയുള്ള വീഴു്ച്ചകളിലു്നിന്നും രക്ഷപ്പെടാനനുവദിക്കുന്നതും മന്ത്രിതല അഴിമതിയാണു്.

2

ഭാരതീയജനതാപ്പാ൪ട്ടി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ 2021 ഏപ്രിലു് 10-14ലെ കുംഭമേളയിലു് ഒറ്റയടിക്കു് 1700പേരാണു് കൊറോണാബാധിതരായതു്. ഈ കുംഭമേള ഏപ്രിലു് 30വരെ നീട്ടുമെന്നുപറഞ്ഞ ഉത്തരാഖണ്ഡു് മുഖ്യമന്ത്രിയെ ഒരു കൊലപാതകിയെന്നല്ലാതെ മറ്റെന്താണു് വിളിക്കേണു്ടതു്? ഇതു് അങ്ങുദൂരെ ഹരിദ്വാറിലെ പന്ത്രണു്ടുവ൪ഷത്തിലൊരിക്കലു്മാത്രമുള്ള ഹിന്ദു ഉത്സവമാണെന്നുപറയാം, ഒരിക്കലു് മിസ്സുചെയു്താലു് പന്ത്രണു്ടുവ൪ഷംകഴിഞ്ഞുമാത്രമേ അതിലു് പങ്കെടുക്കാ൯ കഴിയുകയുള്ളൂവെന്നുപറയാം- ആറുവ൪ഷത്തിലൊരിക്കലു് മറ്റുരണു്ടിടങ്ങളിലു് അ൪ദ്ധകുംഭമേള നടക്കാറുണു്ടെങ്കിലും. ഓരോവ൪ഷവുമുള്ള ലക്ഷങ്ങളു് തടിച്ചുകൂടുന്ന കേരളത്തിലെ തൃശ്ശൂ൪പ്പൂരത്തിനു് ഒരുപൊലിമയും കുറയാതെ നടത്താ൯ നാഷണലു് ഡിസാസ്സു്റ്റ൪ ആക്ടു് നിലവിലിരിക്കുമ്പോളു്ത്തന്നെ തൃശ്ശൂ൪ ജില്ലാഭരണകൂടം അനുമതികൊടുത്തതോ? കുംഭമേളമുതലു് തൃശ്ശൂ൪പ്പൂരംവരെ ആളുകളു് തുള്ളിച്ചാടിക്കൂട്ടംകൂടിയാടുന്ന ഉത്സവങ്ങളു്ക്കു് അനുവാദംകൊടുക്കുന്ന ജില്ലാഭരണകൂടങ്ങളും ഗവണു്മെ൯റ്റുമല്ലാതെ മറ്റാരാണു് കൊറോണാവ്യാപനത്തിനുത്തരവാദികളു്? ഒരുവ൪ഷം തൃശ്ശൂ൪പ്പൂരം നടത്തിയില്ലെങ്കിലു് വടക്കുംനാഥനിറങ്ങിയോടുമോ? ത൯റ്റെ പ്രജകളു് ആരോഗ്യത്തോടെ അസുഖമില്ലാതെ സസുഖം കഴിയണമെന്നല്ലേ വടക്കുംനാഥനാഗ്രഹിക്കയുള്ളൂ? ഈ പൂരം കഴിയുമ്പോളു് കേരളത്തിലെയിന്നത്തെ രോഗസാഹചര്യങ്ങളിലു് നേരിട്ടു് അതിലു്പ്പങ്കെടുത്തവരും അവരിലു്നിന്നും നാടുമുഴുവ൯ രോഗം പക൪ന്നുകിട്ടിയവരുമായി എത്രയായിരംപേ൪ രോഗബാധിതരാകും, അതിലെത്രപേ൪ മരണപ്പെടും? ഈ അനുമതിനലു്കിയ ഉദ്യോഗസ്ഥ൪ക്കെതിരെ മനഃപൂ൪വ്വമല്ലാത്ത നരഹത്യയു്ക്കു് കേസ്സെടുക്കുമോ? ജില്ലാക്കളക്ടറെ ജോലിയിലു്നിന്നു് പിരിച്ചുവിടുമോ? അവരിലു്നിന്നും മനുഷ്യമരണങ്ങളു്ക്കു് നഷ്ടം ഈടാക്കിനലു്കുമോ? സ്വന്തം ഭരണവീഴു്ച്ചകളു്കാരണം എല്ലാം കുഴയുമ്പോളു് നാടുമുഴുവ൯ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടു് ഓടിരക്ഷപ്പെടാ൯ ഇവരെ ജനങ്ങളനുവദിക്കണമോ?

Written and first published on: 16 April 2021



 

 



 

 

No comments:

Post a Comment