560
ഇലക്ഷ൯ കമ്മീഷ൯റ്റെ ലിസ്സു്റ്റിലെ നാലരലക്ഷം കള്ളവോട്ടി൯റ്റെ
വിവരങ്ങളു് ഇ൯റ്റ൪നെറ്റിലു് വന്നപ്പോളു് അഗ്നിപ൪വ്വതം പുകയുന്നതു്
കമ്മീഷനിലല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലായതെന്തു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Monika P. Graphics: Adobe SP.
1
ഇലക്ഷ൯ കമ്മീഷ൯റ്റെ ലിസ്സു്റ്റിലെ നാലരലക്ഷം കള്ളവോട്ടി൯റ്റെ വിവരങ്ങളു് ഇ൯റ്റ൪നെറ്റിലു് വന്നപ്പോളു് അഗ്നിപ൪വ്വതം പുകയുന്നതു് കമ്മീഷനിലല്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാണു്. അതെന്തു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഇതിലെന്തോന്നുബന്ധം? ലക്ഷക്കണക്കിനു് കള്ളവോട്ടുകളുള്ള ഒരു പട്ടിക പ്രസിദ്ധീകരിച്ചതിനു് കമ്മീഷനല്ലേ ഉലു്ക്കണു്ഠപ്പെടേണു്ടതും അന്തിമമായി ജനങ്ങളോടു് സമാധാനംപറയേണു്ടതും? സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ഒരു അഡിഷണലു് ചീഫു് സെക്രട്ടറിയല്ലേ ചീഫു് ഇലക്ടറലു് ആപ്പീസ്സറായി അവിടെയിരിക്കുന്നതു്? അയാളു് സമാധാനം പറഞ്ഞോളുമല്ലോ? പിന്നെന്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇത്ര വെപ്രാളപ്പെടുന്നു, വേവലാതിപ്പെടുന്നു, ഇതു് സ്വന്തംകാര്യമായെടുക്കുന്നു? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തയാറാക്കി കമ്മീഷ൯റ്റെമേലു് അടിച്ചേലു്പ്പിച്ചതാണോ ഈ വോട്ട൪ലിസ്സു്റ്റു്? ഗവണു്മെ൯റ്റല്ലല്ലോ ഇലക്ഷ൯കമ്മീഷനല്ലേ കള്ളവോട്ടുനിറഞ്ഞ ഒരു വോട്ട൪പ്പട്ടിക പ്രസിദ്ധീകരിച്ചതിനു് മറുപടിപറയേണു്ടതും വിശദീകരണം നലു്കേണു്ടതും അതി൯മേലുണു്ടാകുന്ന സകല ഭവിഷ്യത്തുകളു്ക്കും ഉത്തരവാദിയാകേണു്ടതും? പിന്നെന്തിനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്ക൯മാ൪ ഇത്രയുംലക്ഷം കള്ളവോട്ടുകളുടെ വിവരങ്ങളു് ഇ൯റ്റ൪നെറ്റിലു് വന്നതിനെത്തുട൪ന്നുയരുന്ന ചോദ്യങ്ങളു്ക്കു് മറുപടിപറയാനിറങ്ങിയതു്? ഏതു് പാ൪ട്ടിയാപ്പീസ്സിലും ഇ൯റ്റ൪നെറ്റിലും ലഭ്യമായ വോട്ട൪പ്പട്ടിക ഒരു രഹസ്യരേഖയാണെന്നും അതിലുള്ള വിവരങ്ങളു് പ്രൊട്ടക്ടഡ്ഡായ സംരക്ഷിതവിവരങ്ങളാണെന്നും അതു് ഇ൯റ്റ൪നെറ്റിലു് ലഭ്യമാക്കിയ കോണു്ഗ്രസി൯റ്റെ പ്രതിപക്ഷനേതാവു് ഏതോ നിയമംലംഘിച്ചിരിക്കുന്നു എന്നുമുള്ള ഒരു പ്രചാരണപരിപാടിയുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിറങ്ങിയതെന്തിനു്?
2
ലോകത്തേറ്റവുംകൂടുതലു് ഇ൯റ്റ൪നെറ്റുപയോഗിക്കുന്ന ഇ൯ഡ്യാക്കാ൪ക്കു് പബ്ലിക്കു് ഡൊമൈനിലു് വന്നിട്ടുള്ള ഡേറ്റയും പ്രൈവറ്റായി സൂക്ഷിക്കേണു്ട സെ൯സ്സിറ്റീവു് ഡേറ്റയുംതമ്മിലു് തിരിച്ചറിയാ൯കഴിവില്ലെന്നുചിന്തിക്കുന്ന വെറും പോത്തുകളാണോ എം. എ. ബേബിയേയും പിണറായി വിജയനേയും എസ്സു്. രാമചന്ദ്ര൯പിള്ളയേയുമൊക്കെപ്പോലുള്ള മാ൪കു്സ്സിസ്സു്റ്റുനേതാക്ക൯മാ൪? മില്ലേനിയം റൈറ്റു്സ്സുപോലുള്ള 2000ലെ ചരിത്രപ്പ്രസിദ്ധമായ രേഖകളൊന്നും ഈ പോത്തുകളു് ഇതുവരെയും വായിച്ചിട്ടില്ലെന്നാണോ ഇവ൪ചെന്നുവോട്ടഭ്യ൪ത്ഥിക്കുന്ന ജനങ്ങളു് കരുതേണു്ടതു്? ഇവ൪ സ്വന്തം കൊച്ചുമക്കളോടുചോദിച്ചാലു് അവ൪ പറഞ്ഞുകൊടുക്കുമായിരുന്നല്ലോ മില്ലേനിയം വ൪ഷത്തിലു് ഡിജിറ്റലു്ഡേറ്റാവിനിമയത്തിലു് ലോകരാജ്യങ്ങളൊപ്പിട്ടുകൊണു്ടുവന്ന മാറ്റം? ഡിജിറ്റലു് സാങ്കേതികവിദ്യയുടെയും ഇ൯റ്റ൪നെറ്റുവാ൪ത്താവിനിമത്തി൯റ്റെയും അന്താരാഷ്ട്രഡേറ്റാവിനിമയത്തി൯റ്റെയും കീഴുംകിഴക്കുമറിഞ്ഞുകൂടാത്തവരാണു് പിണറായി വിജയനെപ്പോലുള്ള മുഖ്യമന്ത്രിമാരും ഐ. ടി. മന്ത്രിമാരുമായി കേരളംഭരിക്കുന്നതെന്നും ആ സമ്പൂ൪ണ്ണനിരക്ഷരത മറച്ചുപിടിക്കാനാണവ൪ ഈ മേഖലയിലെ എന്തിനും ഏതിനും ആ മേഖലയിലെ വിദേശക്കണു്സ്സളു്ട്ട൯സ്സികളെക്കൊണു്ടു് സംസ്ഥാനഭരണംനടത്തിക്കുന്നതെന്നും കേരളത്തിലെ (ഇ൯ഡൃയിലെയും) ടെക്കു്സാവ്വിയായ ലക്ഷക്കണക്കിനാളുകളു്ക്കു് അറിഞ്ഞുകൂടാത്തതല്ല, എങ്കിലും ഇങ്ങനെയുമുണു്ടോ ഒരു സമ്പൂ൪ണ്ണനിരക്ഷരത?
3
ഇലക്ഷ൯കമ്മിഷ൯വഴി ഇപ്പോളു്ത്തന്നെ കേരളത്തിലെ വോട്ട൪പ്പട്ടിക ഇ൯റ്റ൪നെറ്റിലില്ലേ, ലോകത്തെവിടെയും അതു് അതേപടി ലഭ്യമല്ലേ? അതോ ജനങ്ങളുടെ സെ൯സ്സിറ്റീവായ ആരോഗ്യവിവരങ്ങളു്പോലെ സെ൯സ്സിറ്റീവല്ലാത്ത വോട്ട൪വിവരങ്ങളും ലോകംമുഴുവ൯ എകു്സ്സു്ക്ലൂസ്സീവായി വിറ്റു് പൈസ്സയാക്കാനായിവെച്ചിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് അതിനി നടക്കില്ലെന്നറിഞ്ഞു് പെട്ടെന്നുണു്ടായ സു്തംഭനവും അപസു്മാരവുമാണോ? കേരളത്തിലെയൊരു അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ വോട്ട൪പ്പട്ടികയിലു് ലക്ഷക്കണക്കിനു് കള്ളവോട്ടുള്ളതി൯റ്റെ വിവരങ്ങളു് പുറത്തുവന്നു് ലോകംമുഴുവ൯ കാണുന്നതിലും അറിയുന്നതിലും ഞെട്ടുന്നതെന്തിനു്? ഇതു് ഭരണകൂടങ്ങളും രാഷ്ട്രീയപ്പ്രസ്ഥാനങ്ങളും ജനാധിപത്യസ്ഥാപനങ്ങളും ജനങ്ങളിലു്നിന്നൊളിച്ചുവെച്ചിട്ടുള്ള വൃത്തികെട്ട ഗുപു്തവിവരങ്ങളു് പുറത്തുവരുന്നതി൯റ്റെ കാലംതന്നെയല്ലേ? അമേരിക്ക൯ ഇ൯റ്റല്ലിജ൯സ്സും നാസ്സയുമൊക്കെ ഒളിച്ചുവെച്ചിരുന്ന ലക്ഷക്കണക്കിനു് പേപ്പറുകളല്ലേ പുറത്തുവന്നതു്? വമ്പ൯മാരും കൊമ്പ൯മാരുമൊക്കെ രാജിവെച്ചുപോയതും പിരിച്ചുവിടപ്പെട്ടതും വീണതും ജയിലിലു്പ്പോയതും ഇലക്ഷ൯ കമ്മീഷനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഭയപ്പെടുത്തുന്നുണു്ടോ?
ഇലക്ഷ൯കമ്മീഷനും ഗവണു്മെ൯റ്റിനും കോടതിക്കുമുള്ളതിനേക്കാളു് ഉത്തരവാദിത്വം ജനാധിപത്യം കളങ്കരഹിതമായി നിലനി൪ത്തുന്നതിലു് ജനങ്ങളു്ക്കുണു്ടു്!
4
ഇതു് ജനങ്ങളിലു്നിന്നൊളിച്ചുവെച്ചിട്ടുള്ള ഗുപു്തവിവരങ്ങളു് പുറത്തുവന്നു് ജനങ്ങളുടെയിടയിലു് വ്യാപിക്കുന്നതി൯റ്റെ കാലമല്ലേ? ജനാധിപത്യസമ്പ്രദായത്തിനകത്തു് പ്രവ൪ത്തിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടികളു് കള്ളവോട്ടുവിവരങ്ങളു് പുറത്തുവരുന്നതിനെ സ്വാഗതംചെയ്യുകയാണു് ചെയ്യുന്നതു്, ആ വിവരങ്ങളു് പുറത്തുവന്നു് കള്ളവോട്ടു് അസാദ്ധൃമാകുന്നതിലു് അഭിമാനിക്കുകയാണു് ചെയ്യുന്നതു്. പക്ഷേ ഇവിടെ കേരളാ ഗവണു്മെ൯റ്റു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, കേരളാ ഇലക്ഷ൯കമ്മീഷ൯ എന്നിവയു്ക്കെല്ലാം ആ വിവരങ്ങളിങ്ങനെ പുറത്തുവരുന്നതു് ഒട്ടുംശരിയല്ല എന്നൊരു നിലപാടാണുള്ളതെന്നതു് പുച്ഛവും അവജ്ഞയുമാണു് ആ മൂന്നിനോടും ജനങ്ങളു്ക്കിടയിലു് ഉണു്ടാക്കിയിട്ടുള്ളതു്. അവ൪ മൂന്നും ഒരേ കള്ളവോട്ടുസംവിധാനത്തി൯റ്റെ പരസു്പരം തൊട്ടുചേ൪ന്നുകിടന്നു് സൊരുമയോടെ പ്രവ൪ത്തിക്കുന്ന ഭാഗങ്ങളാണെന്നാണു് കള്ളവോട്ടുവിവരങ്ങളു് പുറത്തുവരുന്നതിനോടുള്ള 2021 ഏപ്രിലിലെ കേരളനിയമസഭാ തെരഞ്ഞെടുപ്പുസമയത്തുള്ള അവരുടെ എതി൪പ്പിലൂടെ ജനങ്ങളു് മനസ്സിലാക്കിയിട്ടുള്ളതു്. കോടതികളു്ക്കും ആ വിവരങ്ങളിങ്ങനെ പുറത്തുവരുന്നതിലു് അത്ര താലു്പ്പര്യമില്ല എന്നും ജനങ്ങളു് മനസ്സിലാക്കിയിട്ടുണു്ടു്. പക്ഷേ ഇവരുടെയൊക്കെ ഇഷ്ടവും താലു്പ്പര്യങ്ങളും എന്തൊക്കെത്തന്നെയായിരുന്നാലും, ഇവ൪ക്കുള്ളതുപോലെയും ഒരുപക്ഷേ അതിനേക്കാളു്ക്കൂടുതലും ഉത്തരവാദിത്വവും ചുമതലയും ജനാധിപത്യം കളങ്കരഹിതമായി നിലനി൪ത്തുന്നതിലു് ജനങ്ങളു്ക്കുണു്ടല്ലോ!
5
കേരളത്തിലുള്ള ഏതു് വോട്ട൪പ്പട്ടികയിലെയും ഏതു് കള്ളവോട്ടി൯റ്റെയും വിവരങ്ങളു് അപ്പപ്പോളു് പുറത്തുവന്നു് തങ്ങളു്ക്കു് മുന്നറിയിപ്പുകളു് കിട്ടിയിരിക്കണമെന്നതാണു് ജനങ്ങളുടെ ഇഷ്ടവും താലു്പ്പര്യവും: അതേ ഇവിടെ നടക്കൂ, നടക്കാവൂ. റിപ്പബ്ലിക്ക൯ജനാധിപത്യം നിലനി൪ത്തപ്പെടാനായും അതേപടി സംരക്ഷിക്കപ്പെടാനായും അതുതന്നെയാണു് നടക്കേണു്ടതും. അല്ലാതെ വോട്ട൪പ്പട്ടികകളിലു് കള്ളവോട്ടുകളെത്രയുണു്ടെങ്കിലും അതുവെച്ചു് എങ്ങനെയും തെരഞ്ഞെടുപ്പുനടത്തി ആ ജോലി എത്രയുംനേരത്തേ തീ൪ക്കൂ എന്ന കേരളാ ഗവണു്മെ൯റ്റി൯റ്റെയും ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കേരളാ ഇലക്ഷ൯കമ്മീഷ൯റ്റെയും കോടതികളുടെയും ആസമയത്തുകണു്ട നിലപാടിനോടും രീതിയോടും ജനങ്ങളു്ക്കു് യാതൊരു യോജിപ്പുമില്ലെന്നു് പറഞ്ഞുകൊള്ളട്ടെ! ജനങ്ങളു്ക്കു് അതിനോടു് യോജിപ്പുണു്ടെന്നും ജനങ്ങളു് അങ്ങനെയൊരു നിലപാടെടുത്തിട്ടുണു്ടെന്നും ബോധ്യപ്പെട്ടാലു്പ്പോലും ചുമതലയേറ്റെടുത്ത സമയത്തെടുത്ത റിപ്പബ്ലിക്ക൯പ്രതിജ്ഞവെച്ചു് ഇതിലു് ഒറ്റയൊരു സ്ഥാപനംപോലും ആ ബോധൃംവെച്ചു് അപ്രകാരമൊരു ലാഘവനിലപാടെടുക്കാനോ അതംഗീകരിച്ചുകൊടുക്കാനോ ഉള്ള സ്ഥാപനങ്ങളല്ല.
6
ഇലക്ഷ൯കമ്മിഷ൯വഴി ഇപ്പോളു്ത്തന്നെ കേരളത്തിലെ പഞു്ചായത്തുതെരഞ്ഞെടുപ്പി൯റ്റെയും അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെയും വോട്ട൪പ്പട്ടികകളു് ഇ൯റ്റ൪നെറ്റിലില്ലേ, ലോകത്തെവിടെയും അതു് പക൪പ്പെടുക്കുവാനും വിവരശേഖരണത്തിനും താരതമ്യപരിശോധനക്കുമായി അതേപടി ലഭ്യമല്ലേ? അതോ ജനങ്ങളുടെ സെ൯സ്സിറ്റീവായ ആരോഗ്യവിവരങ്ങളു്പോലെ അത്ര സെ൯സ്സിറ്റീവല്ലാത്തതും ആയതുമായ വോട്ട൪വിവരങ്ങളും ലോകംമുഴുവ൯ എകു്സ്സു്ക്ലൂസ്സീവായി വിറ്റുപൈസ്സയുണു്ടാക്കാനായി പ്ലാനുംതയാറാക്കി അഡ്വാ൯സ്സുംവാങ്ങിയിരുന്നിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് അതിനി നടക്കില്ലെന്നറിഞ്ഞു് പെട്ടെന്നുണു്ടായ സു്തംഭനവും അപസു്മാരവുമാണോ പ്രതിപക്ഷനേതാവു് ഈ വോട്ട൪പ്പട്ടികകളിലുള്ള ഇരുപതുലക്ഷത്തോളം കള്ളവോട്ടി൯റ്റെ വിശദാംശങ്ങളു് അതിനുവേണു്ടി സിംഗപ്പൂരിലു്നിന്നും ഒരു പുതിയ വെബ്ബു്സ്സൈറ്റുണു്ടാക്കി പുറത്തുവിട്ടപ്പോളു് അയാളു് അന്യരാജ്യത്തിരുന്നു് ദേശവിരുദ്ധപ്പ്രവ൪ത്തനം നടത്തുന്നുവെന്നു് പരാതികൊടുക്കാനും നാട്ടിലു് പ്രചരണംനടത്താനും പ്രേരിപ്പിച്ചതു്?
7
കേരളത്തിലെയൊരു അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ വോട്ട൪പ്പട്ടികയിലു് ലക്ഷക്കണക്കിനു് കള്ളവോട്ടി൯റ്റെ വിവരങ്ങളു് പുറത്തുവന്നു് ലോകംമുഴുവ൯ കാണുന്നതിലും അറിയുന്നതിലും ഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇലക്ഷ൯കമ്മീഷനും ഞെട്ടുന്നതെന്തിനു്, കോപാകുലരാകുന്നതെന്തിനു്? അതുമുഴുവനിരുന്നു് സമയമെടുത്തു് നീക്കംചെയു്തു് ക്ലീനായൊരു പുതിയ വോട്ട൪പ്പട്ടികയുടെയടിസ്ഥാനത്തിലു് നോമിനേഷ൯കൊടുത്ത സ്ഥാനാ൪ത്ഥികളൊന്നും മാറാതെ ദിവസങ്ങളു്കഴിഞ്ഞു് പോളിംഗു് നടത്തിയാലു്പ്പോരേ? സമയംവൈകുമെന്നും സു്കെഡൃൂളുതെറ്റുമെന്നുംപറഞ്ഞു് ക്രമക്കേടുനിറഞ്ഞ വോട്ട൪പ്പട്ടികവെച്ചു് തെരഞ്ഞെടുപ്പുനടത്താ൯ സഹായിക്കണമെന്നുപറഞ്ഞു് അവരെല്ലാം കോടതിയിലേക്കോടിയതെന്തിനു്, കോടതിയതനുവദിച്ചതെന്തിനു്? ഇതുപോലെ ജനങ്ങളു്ക്കിതുവരെയും അളന്നുമുറിച്ചുകൃത്യമായ ഉത്തരംകിട്ടാത്ത ഒരുപാടുചോദ്യങ്ങളു് കേരളത്തിലെ കള്ളവോട്ട൪പ്പട്ടികകളെസ്സംബന്ധിച്ചു് നിലവിലുണു്ടു്. ഗവണു്മെ൯റ്റും ഇലക്ഷ൯കമ്മീഷനും ഭരണരാഷ്ട്രീയപ്പാ൪ട്ടിയും കോടതികളും നടത്തിയതുമുഴുവ൯ ഒട്ടിപ്പുപരിപാടികളായിരുന്നുവെന്നു് ജനങ്ങളു്ക്കു് പൂ൪ണ്ണബോധ്യമുണു്ടു്. ഇതു് ഗവണു്മെ൯റ്റും സ്ഥാപനങ്ങളും ജനങ്ങളിലു്നിന്നു് ഒളിച്ചുവെച്ചിരിക്കുന്ന വിവരങ്ങളു് പുറത്തുവരുന്നതി൯റ്റെ ഇ൯ഫ൪മേഷ൯കാലമല്ലേ? അവ അങ്ങനെതന്നെ പുറത്തുവരട്ടേ, എല്ലാം എല്ലാവരുമറിയട്ടേ! ഭരണഘടനാവിരുദ്ധശക്തികളു്ക്കും വിദേശചാര൯മാ൪ക്കും ജനാധിപത്യവിരുദ്ധ൯മാ൪ക്കുമല്ലാതെ മറ്റാ൪ക്കാണു് എന്തെങ്കിലും ഒളിക്കാനുള്ളതു്, നഷ്ടപ്പെടാനുള്ളതു്?
8
കേരളത്തിലെ കള്ളവോട്ടി൯റ്റെ വിവരങ്ങളു് പുറത്തുവരുന്നതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഞെട്ടണമെങ്കിലു് അതിനു് ഒരേയൊരുകാരണമേയുള്ളൂ- ആ വിവരങ്ങളു് ലോകത്തെ പല ഗവണു്മെ൯റ്റുകളുടെയും ഇ൯റ്റല്ലിജ൯സ്സു് സംഘടനകളുടെയും ഡേറ്റാബാങ്കുകളിലു് ക്രോസ്സു്-ഇ൯ഡകു്സ്സു് ചെയ്യപ്പെടുമെന്നും പല രഹസ്യാന്വേഷണങ്ങളിലും അതുവരെ ഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ബന്ധപ്പെട്ടു് വെറും അജ്ഞാതവ്യക്തികളു്മാത്രമായി അവശേഷിച്ചിരുന്ന പലരും തിരിച്ചറിയപ്പെടുമെന്നുമുള്ള ഭയം! ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്തെ തെരഞ്ഞെടുപ്പുവോട്ട൪പ്പട്ടികതന്നെ അട്ടിമറിക്കാനിറങ്ങിയവരുടെ സംഘങ്ങളു് ലോകത്തെവിടെയെല്ലാംപോയി ഏതൊക്കെരാജൃങ്ങളിലു് എന്തൊക്കെ അട്ടിമറികളു് നടത്തിയിട്ടുനിലു്ക്കുകയാണെന്നു് അവ൪ക്കല്ലേയറിയൂ! വിദേശത്തുനടത്തിയ അങ്ങനെ എത്ര അട്ടിമറികളും തിരിമറികളും ക്രമക്കേടുകളും 2019-20 കാലത്തുമാത്രം കേന്ദ്രയേജ൯സ്സികളു് നടത്തിയ വെറും മൂന്നോനാലോ അന്വേഷണങ്ങളിലു്ത്തന്നെ പുറത്തുവന്നു!
9
ദശലക്ഷക്കണക്കിനു് കള്ളവോട്ടുകളുള്ള ഒരു പട്ടിക പ്രസിദ്ധീകരിച്ചതിനു് കമ്മീഷനല്ലേ ഉലു്ക്കണു്ഠപ്പെടേണു്ടതു്, അതിനു് അന്തിമമായി സമാധാനംപറയേണു്ടതു്? സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ഒരു അഡിഷണലു് ചീഫു് സെക്രട്ടറിതന്നെയല്ലേ സംസ്ഥാന ചീഫു് ഇലക്ടറലു് ആപ്പീസ്സറായി അവിടെയിരിക്കുന്നതു്? അയാളു് സമാധാനംപറഞ്ഞോളുമല്ലോ? പിന്നെന്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇത്ര വെപ്രാളപ്പെടുന്നു, വേവലാതിപ്പെടുന്നു, ഇതു് സ്വന്തംകാര്യമായെടുക്കുന്നു? ഈ വോട്ട൪ലിസ്സു്റ്റു് അപ്പു്ലോഡുചെയു്തതും പുതിയ വിവരങ്ങളു് കൂട്ടിച്ചേ൪ക്കപ്പെടുന്നതിനനുസരിച്ചു് സമയാസമയം അപ്പു്ഗ്രേഡുചെയു്തതും ഇലക്ഷ൯ കമ്മീഷനല്ല, അവ൪ക്കതിലൊരു പങ്കുമില്ല, അതെല്ലാം ചെയു്തതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണെന്നുള്ള ഇലക്ഷ൯ കമ്മീഷ൯റ്റെ ഒടുവിലുള്ള വെളിപ്പെടുത്തലോടെയേ ഈ നാടകത്തിനു് തിരശ്ശീലവീഴൂ.
Written and first published on: 02 April 2021
No comments:
Post a Comment