Sunday, 11 April 2021

583. ആരോഗ്യവകുപ്പി൯റ്റെ നി൪ബ്ബന്ധിത പ്രതിരോധകൊറോണാവാകു്സ്സി൯ സ്വീകരിച്ച മുഖ്യമന്ത്രിക്കും സു്പീക്ക൪ക്കും എങ്ങനെ കൊറോണാവന്നെന്നു് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ വിശദീകരിക്കണം

583

ആരോഗ്യവകുപ്പി൯റ്റെ നി൪ബ്ബന്ധിത പ്രതിരോധകൊറോണാവാകു്സ്സി൯ സ്വീകരിച്ച മുഖ്യമന്ത്രിക്കും സു്പീക്ക൪ക്കും എങ്ങനെ കൊറോണാവന്നെന്നു് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ വിശദീകരിക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fernando Zhiminaicela. Graphics: Adobe SP.

പ്രായംകൊണു്ടും പദവികൊണു്ടും ആരോഗ്യവകുപ്പി൯റ്റെ നി൪ബ്ബന്ധിത പ്രതിരോധകൊറോണാവാകു്സ്സി൯ സ്വീകരിച്ച കേരളാ മുഖ്യമന്ത്രിക്കും കേരള നിയമസഭാ സു്പീക്ക൪ക്കും എങ്ങനെ കൊറോണാവന്നെന്നു് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ വിശദീകരിക്കണം. 2021 ഏപ്രിലു് ആറിനാണു് മുഖ്യമന്ത്രി പിണറായി വിജയനും പത്തിനാണു് സു്പീക്ക൪ ശ്രീരാമകൃഷു്ണനും കൊറോണാവന്നെന്നു് പൊതുജനങ്ങളെയറിയിച്ചിട്ടുള്ളതു്. എന്താണു് ആരോഗ്യവകുപ്പുമന്ത്രിയുടെ വിശദീകരണം? ഇതു് കള്ളക്കൊറോണയാണോ കള്ളവാകു്സ്സിനാണോ? ആരോഗ്യമന്ത്രി കള്ളക്കളികളിക്കുകയാണോ ഉന്നതരുടെ ജീവ൯കൊണു്ടുകളിക്കുകയാണോ? സംസ്ഥാന ആരോഗൃവകുപ്പുമന്ത്രി കെ. കെ. ഷൈലജയു്ക്കു് ഓ൪മ്മയിലെങ്കിലു് 2021 മാ൪ച്ചു് മൂന്നാംതീയതി 75 വയസ്സുള്ള മുഖൃമന്ത്രി പിണറായി വിജയ൯ തിരുവനന്തപുരത്തു് തൈക്കാട്ടു് ഗവണു്മെ൯റ്റി൯റ്റെ സു്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലു്വെച്ചു് ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുടെ സാന്നിധ്യത്തിലു്ത്തന്നെ ആദൃഡോസ്സു് കൊറോണാപ്പ്രതിരോധ വാകു്സ്സി൯ കുത്തിവെയു്പ്പെടുത്തു് സംസ്ഥാനത്തിനു് മാതൃകകാട്ടിയെന്നു് ഓ൪മ്മിപ്പിച്ചുകൊള്ളട്ടെ! അതി൯റ്റെ ഫോട്ടോ പ്രസ്സു് ട്രസ്സു്റ്റു് ഓഫു് ഇ൯ഡൃ പ്രസിദ്ധീകരിച്ചിട്ടുമുണു്ടു്. അന്നു് അപ്പോളു്ത്തന്നെയവിടെ മുപ്പതുമിനിട്ടു് നിരീക്ഷണമടക്കമുള്ള സകല കൊറോണാപ്പ്രോട്ടോക്കോളുകളും പാലിച്ചു് ഈ വാകു്സ്സി൯ എവിടെക്കണു്ടാലും വിടരുതു്, നി൪ബ്ബന്ധമായും സകലരും കുത്തിപ്പിടിച്ചു് സ്വീകരിച്ചുകൊള്ളണമെന്നു് അന്നുതന്നെ ട്വിറ്ററിലെഴുതുകയുംകൂടിച്ചെയു്ത മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെക്കുറിച്ചിപ്പോളു് എന്താണു് പറയാനുള്ളതെന്നറിയാനും കേരളത്തിലെ ജനങ്ങളു്ക്കവകാശമുണു്ടു്. ഇവിടെപ്പറഞ്ഞ 2021 മാ൪ച്ചു് മൂന്നാംതീയതിയിലെയും 2021 ഏപ്രിലു് ആറാംതീയതിയിലെയും വാ൪ത്തകളുടെ നാനാ ഇമ്പ്ലിക്കേഷനുകളിലേക്കു് ഇവിടെക്കടക്കുന്നില്ല.

Image: PTI Photo

Written and first published on: 11 April 2021

 

 

No comments:

Post a Comment