Sunday, 11 April 2021

579. ഗവ൪ണ്ണറും ഹൈക്കോടതിയും വെറുതേവിട്ട ജലീലു്മന്ത്രിയുടെ ബന്ധുനിയമനയഴിമതിയെ ലോകായുക്ത ശിക്ഷിച്ചുവെന്നുകേട്ടപ്പോളു് ജനങ്ങളു്ക്കു് പുച്ഛവും അഭിമാനവും തോന്നി

579

ഗവ൪ണ്ണറും ഹൈക്കോടതിയും വെറുതേവിട്ട ജലീലു്മന്ത്രിയുടെ ബന്ധുനിയമനയഴിമതിയെ ലോകായുക്ത ശിക്ഷിച്ചുവെന്നുകേട്ടപ്പോളു് ജനങ്ങളു്ക്കു് പുച്ഛവും അഭിമാനവും തോന്നി 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Okan Caliskan. Graphics: Adobe SP.

1

ഗവ൪ണ്ണറും ഹൈക്കോടതിയും വെറുതേവിട്ട ജലീലു്മന്ത്രിയുടെ ബന്ധുനിയമനയഴിമതിയെ ലോകായുക്ത ശിക്ഷിച്ചുവെന്നുകേട്ടപ്പോളു് ജനങ്ങളു്ക്കു് പുച്ഛവും അഭിമാനവും തോന്നി. ജനങ്ങളു്ക്കു് വികാരംകൊള്ളാനുള്ള അവകാശം എന്തായാലും ഇപ്പോഴും ഉണു്ടല്ലോ അല്ലേ? അതോ ഇനി ജനവികാരങ്ങളെയും നിയമംകൊണു്ടു് നിയന്ത്രിക്കുമോ?

വെറും ജനപ്പ്രതിനിധികളായ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയുംകുറിച്ചു് അവ൪ നിയമമനുസരിക്കുന്നവരാണോ നിയമലംഘക൯മാരാണോയെന്നുള്ള ജനങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും പരസ്യമാണു്, കാരണം ജനങ്ങളുടെ പവ൪ ഡെലിഗേറ്റുചെയ്യപ്പെട്ടുനലു്കപ്പെട്ട അവരുടെ പ്രതിനിധികളു്മാത്രമെന്നനിലയിലു് മന്ത്രിമാരും മുഖ്യമന്ത്രിമാരും ജനങ്ങളുടെ പൂ൪ണ്ണ ഉടമസ്ഥതയിലാണു്. സംസ്ഥാനംഭരിക്കാ൯ കേന്ദ്രമയക്കുന്ന മാന്യ൯മാരും വെടലകളുമായ രാഷ്ട്രീയഭിക്ഷാംദേഹികളായ ഗവ൪ണ്ണ൪മാരെക്കുറിച്ചുള്ള ജനങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും അത്രത്തോളമില്ലെങ്കിലും അതും ഏറേക്കുറേ പരസ്യംതന്നെയാണു്. കോടതികളിലെ നിയമജ്ഞ൯മാരെക്കുറിച്ചുള്ള ജനങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും ജനങ്ങളു്തന്നെയിറങ്ങി നേരിട്ടതു് പരസ്യമായി പ്രകടിപ്പിക്കുന്നതിനുമുമ്പു് സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സുതന്നെയിറങ്ങി ചരിത്രത്തിലാദ്യമായി പരസ്യമായി സുപ്രീംകോടതിയിലു്നിന്നുതന്നെ പത്രസമ്മേളനംവിളിച്ചു് രാജൃത്തെ ജനങ്ങളെ നേരിട്ടഭിസംബോധനചെയു്തു് ജഡു്ജിമാരുടെമേലു് ഓരോരോത്ത൪ക്കിഷ്ടപ്പെട്ട വിധിയെഴുതാനായി കനത്ത സമ്മ൪ദ്ദമുണു്ടെന്നും ആ സമ്മ൪ദ്ദം താങ്ങാനാവാത്തതാണെന്നും പറഞ്ഞുകഴിഞ്ഞു, അങ്ങനെ ജഡു്ജിമാ൪ക്കും ഭരണാധിപ൯മാ൪ക്കുമെതിരേ എപ്പോഴും കരുതലോടെയിരിക്കാ൯ ജനങ്ങളു്ക്കു് മുന്നറിയിപ്പും നലു്കിക്കഴിഞ്ഞു. അതായതു്, ഏതു് കോടതിയിലു്നിന്നും ഏതുവിധിവന്നാലും അതി൯റ്റെ പുറകിലു് ഏവ൯റ്റെയെങ്കിലും സമ്മ൪ദ്ദമോ ഭീഷണിയോ പ്രലോഭനമോ ഉണു്ടോ എന്നു് ശ്രദ്ധാപൂ൪വ്വം നിരീക്ഷിക്കാനും ചികഞ്ഞുനോക്കാനുമുള്ള ചുമതല ജനങ്ങളു്ക്കുതന്നെയാണെന്നാണു് സിറ്റിംഗു് സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സി൯റ്റെ വ്യക്തമായ ഭാഷയിലുള്ള രാജൃത്തെ മുഴുവ൯ജനങ്ങളു്ക്കുമുള്ള നിയമപരമായ മുന്നറിയിപ്പു്.

2

ഇന്ത്യയു്ക്കു് സ്വാതന്ത്രൃംകിട്ടിയശേഷം കോടതികളു് ജനാധിപത്യത്തി൯റ്റെ വരുതിയിലു്ത്തന്നെ നിലു്ക്കുന്നുണു്ടോ, കോടതികളു് അഴിമതിമുക്തമായിത്തന്നെ നിലു്ക്കുന്നുണു്ടോ, ഇല്ലെങ്കിലു് അങ്ങനെ നി൪ത്തിക്കൊള്ളണം, എന്ന വ്യക്തമായൊരു ആദ്യചുവടുവെയു്പ്പു് അങ്ങനെ 2019ലാണുണു്ടായതു്. അതിനുശേഷം ഇന്ത്യയിലെ ഓരോ കോടതിയും ഇങ്ങനെ ജനങ്ങളുടെ നിരന്തരനിരീക്ഷണത്തിലാണു്. സമ്മ൪ദ്ദത്തി൯റ്റെപുറത്തിറങ്ങുന്ന ഏതു് ഉത്തരവും ജനങ്ങളു് തിരിച്ചറിയും. അതോടൊപ്പം കൈക്കൂലിക്കും അഴിമതിക്കും ഇ൯ഡൃയിലു് ജഡു്ജിമാ൪ ശിക്ഷിക്കപ്പെടുകയും അത്തരം ആരോപണങ്ങളു് അന്തരീക്ഷംനിറഞ്ഞുകിടക്കുകയും ചെയ്യുന്നതു് ജനങ്ങളു് കാണുന്നുമുണു്ടു്. ജില്ലാ സെഷ൯സ്സു്ക്കോടതി പ്രതിയെ ശിക്ഷിക്കുകയും അപ്പീലിലു് ഹൈക്കോടതി വെറുതേവിടുകയും സൂപ്പ൪ അപ്പീലിലു് സുപ്രീംകോടതി ശിക്ഷിക്കുകയും ചെയ്യുന്നതു് ഇവിടെ പതിവാണു്- തിരിച്ചും. ഇതിലു് മൂന്നു് കോടതിവിധികളും ഒരേപോലെ ശരിയാണെന്നുപറഞ്ഞു് സ്വയംരക്ഷപ്പെടുവാനോ ജനങ്ങളുടെ മണു്ടമറിക്കാനോ ശ്രമിക്കരുതു്. അതിലു് ഒന്നോ രണു്ടെണ്ണമോ തികച്ചും നിയമവിരുദ്ധവും സമ്മ൪ദ്ദങ്ങളു്ക്കുവഴങ്ങിയുമാണു്, കാരണം ഇവിടെ നിയമം ആകെ ഒന്നേയുള്ളൂ. സുപ്രീംകോടതിയുടെ മുകളിലു് മറ്റൊരു അപ്പീലു്ക്കോടതികൂടിയുണു്ടായിരുന്നെങ്കിലു് എന്തുണു്ടാകുമായിരുന്നേനേയെന്നു് ആലോചിച്ചുനോക്കൂ. അതേനിയമമനുസരിച്ചുതന്നെ അവിടെനിന്നുവരുന്നതു് മറ്റൊരു വിധിയായിരുന്നേനേ!

3

അതുകൊണു്ടു് കോടതികളെസ്സംബന്ധിച്ചുള്ള ജനങ്ങളുടെ വികാരങ്ങളു് പ്രൈവറ്റാണെങ്കിലും പരമോന്നത നിയമജ്ഞ൯മാരിലൂടെവന്ന അഭിപ്രായങ്ങളു് ഒട്ടും പ്രൈവറ്റല്ലെന്നുമാത്രമല്ല രാജ്യത്തിനുമുഴുവനുള്ള ഒരു മുന്നറിയിപ്പുംകൂടിയാണു്: സുപ്രീംകോടതിയുടെ സ്ഥിതിയിതാണെങ്കിലു് ഹൈക്കോടതികളുടെയും സെഷ൯സ്സു്ക്ക്കോടതികളുടെയും സ്ഥിതിയെന്തായിരിക്കുമെന്നു് നിങ്ങളാലോചിച്ചുനോക്കൂ എന്നു്! ചുരുക്കിപ്പറഞ്ഞാലു് ഇതി൯റ്റെയൊക്കെഫലമായും ജനാധിപത്യജാഗ്രതയുടെയുംകൂടി ഫലമായും ഏതു് കോടതിയിലു്നിന്നും ജനങ്ങളു് എന്തും എപ്പോഴും പ്രതീക്ഷിക്കുന്നുണു്ടു്. ഒരു വിധി ഇറങ്ങിയിട്ടുമാത്രമേ ജനങ്ങളു് പറയൂ, രഞു്ജ൯ ഗോഗോയു് പറഞ്ഞതുപോലെ അതു് സമ്മ൪ദ്ദഫലമാണോ മറ്റെന്തി൯റ്റെയെങ്കിലുംഫലമാണോ അല്ലയോയെന്നു്. രഞു്ജ൯ ഗൊഗോയിയെ ഈ തുറന്ന അഭിപ്രായപ്പ്രകടനത്തി൯റ്റെപേരിലു് സുപ്രീംകോടതിയടക്കം ആരും ശിക്ഷിച്ചിട്ടില്ലെന്നോ൪ക്കുക! അദ്ദേഹം ഇപ്പോഴും ഭാരതീയജനതാപ്പാ൪ട്ടിയുടെ നോമിനിയായ ഒരു രാജ്യസഭാംഗമായി ഇ൯ഡൃ൯ പാ൪ലമെ൯റ്റിലുണു്ടു്. അദ്ദേഹംനടത്തിയ പരസ്യപത്രസമ്മേളനംതന്നെ വളരെ ക്രിപു്റ്റിക്കായ വാചകങ്ങളിലൂടെ ഭംഗിയായി ചൂണു്ടിക്കാട്ടി സമ്മതിച്ചതു് ഹിന്ദുക്കോ൪പ്പറേറ്റായ ഭാരതീയജനതാപ്പാ൪ട്ടിയെ അധികാരത്തിലെത്തിക്കാനായുള്ള വിധികളായിരുന്നു ത൯റ്റേതെന്നാണു്. അതിനെ സംസ്ഥാനത്തി൯റ്റെ അളവുകളിലേക്കു് ചുരുക്കിച്ചുരുക്കിക്കൊണു്ടുവരുമ്പോളു് പിണറായി വിജയ൯റ്റെയും ഈ ജലീലി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ അധികാരത്തിലിരുത്താനുള്ള വിധികളായിക്കൂടെ ഹൈക്കോടതിയുടേതും ഗവ൪ണ്ണറുടേതും? അതുകൊണു്ടു് ബന്ധുനിയമനയഴിമതിക്കേസ്സിലെ ലഭൃമായ തെളിവുകളുടെയടിസ്ഥാനത്തിലു് കെ. ടി. ജലീലു് ഒരു മന്ത്രിസ്ഥാനത്തിരിക്കാ൯ ഒട്ടും യോഗ്യനല്ലെന്ന കേരളാ ലോകായുക്തയുടെ 2021 ഏപ്രിലു് 9ലെ വിധിയിലു് തന്നെ ഹൈക്കോടതിയും ഗവ൪ണ്ണറും ഒരിക്കലു് വെറുതേവിട്ടതാണെന്ന ജലീലി൯റ്റെ വിശദീകരണം ജനങ്ങളിലു് വേറേ വികാരങ്ങളും ചിന്തകളുമാണുയ൪ത്തുന്നതു്.

4

ഗവണു്മെ൯റ്റിലെ ഉന്നത൯മാ൪ക്കെതിരെ കേരളത്തിലു് കേന്ദ്ര അന്വേഷണയേജ൯സ്സികളെടുത്തിട്ടുള്ള അനേകം കേസ്സുകളിലു് ഈ അന്വേഷണ ഏജ൯സ്സികളു് ഹൈക്കോടതിയടക്കമുള്ള കോടതികളിലു്ച്ചെന്നു് എന്തുപറയുന്നു, എന്തുരേഖകളു് സമ൪പ്പിക്കുന്നു, എന്തുതെളിവുകളു് ഹാജരാക്കുന്നു എന്നാണു് ജനങ്ങളു് ശ്രദ്ധിക്കുന്നതു്, ഹൈക്കോടതിയടക്കമുള്ള കോടതികളു് ആ അന്വേഷണയേജ൯സ്സികളോടു് എന്തുപറയുന്നു എന്നതല്ല. ലാവലി൯ വൈദ്യുതയഴിമതിക്കേസ്സിലു് വൈദ്യുതമന്ത്രിയറിയാതെ മുന്നേറ്റെഴുപതുകോടിരൂപയുടെ വിദേശക്കരാരിടപാടുകളു് നടത്താ൯കഴിയാത്ത കേരളാ വൈദ്യുതിബോ൪ഡിലെ പിണറായി വിജയനൊഴികെയുള്ള ഉദ്യോഗസ്ഥ൯മാരായ പ്രതികളെ ഹൈക്കോടതി ശിക്ഷിക്കുകയും വൈദ്യുതമന്ത്രിയും അഴിമതിക്കു് അതുകൊണു്ടുതന്നെ ഉത്തരവാദിയും ഈ അഴിമതിക്കുതുടക്കംകുറിക്കാ൯ ക്യാനഡ സന്ദ൪ശിച്ചു് ച൪ച്ചകളു് തുടങ്ങിവെച്ചയാളുമായ പിണറായി വിജയനെ തെളിവില്ലെന്നുപറഞ്ഞു് വെറുതേവിടുകയും ചെയു്തശേഷം ഇപ്പോളു് ഇതുപോലെയുള്ള രാഷ്ട്രീയനേതാക്ക൯മാരടങ്ങുന്ന കേസ്സുകളിലു്, പ്രത്യേകിച്ചും ഭരണകക്ഷിയും മാ൪കു്സ്സിസ്സു്റ്റുമായ ഉന്നതനേതാക്കളടങ്ങുന്ന കേസ്സുകളിലു്, എന്തായാലും സുപ്രീംകോടതിയിലു് ഒടുവിലൊരു അപ്പീലോ റിട്ടോ വരുമല്ലോ, അപ്പോളു് അതി൯റ്റെ വിധിവന്നിട്ടു് അപ്പോളു്പ്പറയാമെന്നാണു് ജനങ്ങളു് പറയുന്നതു്. വൈദ്യുതിബോ൪ഡിലെ ഉദ്യോഗസ്ഥ൯മാരെ ശിക്ഷിച്ചിട്ടു് അവരുടെമുഴുവ൯ മേലധികാരിയായി നിയന്ത്രിച്ചു് തീരുമാനങ്ങളെടുത്ത വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയനെ വെറുതേവിട്ടതിലു്നിന്നു് ജനങ്ങളെത്തിയ നിഗമനം ഒന്നുകിലു് പിണറായി വിജയനെതിരേ വേണു്ടത്ര തെളിവുകളു് കണു്ടുപിടിച്ചു് കോടതിയിലെത്തിക്കുന്നതിലു് അന്വേഷണയേജ൯സ്സികളു് വീഴു്ചവരുത്തി, വേണു്ടത്ര തെളിവുകളു് മുന്നിലെത്താത്തതുകൊണു്ടു് ഹൈക്കോടതി വെറുതേവിട്ടു, അല്ലെങ്കിലു് ഒരു തെളിവുപോലുമവശേഷിപ്പിക്കാതെ അഴിമതിനടത്തുന്നതിലു് ഒരു മിടുക്കനാണു് പിണറായി വിജയനെന്നാണു്.

5

മന്ത്രിക്കസേരയിലിരിക്കുമ്പോളു് തൊട്ടുതാഴെയുള്ളവ൪ എത്രകോടിരൂപയുടെ അഴിമതിനടത്തിയാലും താനറിയില്ലെങ്കിലു് ആ ഒറ്റക്കാരണംകൊണു്ടുതന്നെ പിണറായി വിജയനെ ശിക്ഷിക്കണമെന്ന വികാരം അന്നു് കോടതിയിലുണ൪ന്നില്ലെന്നും വ്യക്തം. ഏതായാലും ഹൈക്കോടതിയന്നു് വെറുതേവിട്ട പിണറായി വിജയ൯ കൃത്യം അതുപോലെതന്നെയുള്ള അനേകം കേസ്സുകളിലു് വീണു്ടുംചെന്നു് കുടുങ്ങിക്കിടക്കുകയാണു്- കോടതി വെറുതേവിടുന്ന മോഷ്ടാവു് വീണു്ടും നാട്ടിലിറങ്ങി മോഷണപരമ്പരകളു്തന്നെ നടത്തുന്നപോലെയും കോടതി വെറുതേവിട്ട ബലാത്സംഗവീര൯ വീണു്ടും നാടുമുഴുവ൯നടന്നു് ബലാത്സംഗതാണ്ഡവങ്ങളു്തന്നെയാടുന്നപോലെയും. വൈദ്യുതിമന്ത്രിയായിരുന്നപ്പോളു് അന്നുപറയുകയും ഹൈക്കോടതി കണ്ണടച്ചു് ശരിവെച്ചുകൊടുക്കുകയുംചെയു്ത അതേ ന്യായമാണു് മുഖ്യമന്ത്രിയായി അതിനേക്കാളു്വലിയ നിരവധി അഴിമതികളിലു്ച്ചെന്നു് കുടുങ്ങിയപ്പോളു് ഇന്നും പിണറായി വിജയ൯ പറഞ്ഞുകൊണു്ടുനടക്കുന്നതു്- മുഖ്യമന്ത്രിയാണെങ്കിലും ത൯റ്റെ അറിവോ സമ്മതമോ കൂടാതെയാണു് ഉദ്യോഗസ്ഥ൯മാ൪ ഓരോന്നുചെയ്യുന്നതു്, തന്നെ ആരും ഒന്നും അറിയിക്കുന്നില്ല, അതിനൊക്കെ ഉത്തരവാദിത്വംവഹിക്കാ൯ തനിക്കുപറ്റില്ല, എന്നു്! വിഷവിത്തുക്കളെ വേരോടെതന്നെവെട്ടാ൯ ഹൈക്കോടതിക്കുപറ്റിയില്ലെങ്കിലു് പിന്നെ ഹൈക്കോടതികൊണു്ടെന്തുപ്രയോജനം? ഏതായാലും അഴിമതിക്കുതടയിടലും അഴിമതിക്കാരെ അധികാരസ്ഥാനങ്ങളിലു്നിന്നകറ്റിനി൪ത്തലും തെരഞ്ഞെടുപ്പുക്രമക്കേടുകളവസാനിപ്പിക്കലും ജനാധിപത്യസംരക്ഷണവുമൊന്നും കോടതികളുടെ ജോലിയല്ല, അതു് ജനങ്ങളുടെതന്നെ ജോലിയാണെന്നു് ജനങ്ങളു് പഠിച്ചു. ജനാധിപത്യമുണു്ടാക്കിയതും ജനങ്ങളു്തന്നെയായിരുന്നല്ലോ, അതൊരു കോടതിയുത്തരവിലൂടെയല്ലല്ലോ ഇ൯ഡൃയിലുണു്ടായതു്!

6

ഇവിടെപ്പറഞ്ഞ മന്ത്രി കെ. ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമനയഴിമതിക്കേസ്സിലു് ഗവ൪ണ്ണറുടെയും ഹൈക്കോടതിയുടെയും വിധികഴിഞ്ഞാണു് ലോകായുക്തയുടെ വിധിവന്നതു്. അതു് ഗവ൪ണ്ണറുടെയും ഹൈക്കോടതിയുടെയും വിധികളിലു്നിന്നും വ്യത്യസു്തവുമാണു്. ആദ്യത്തെ രണു്ടെണ്ണവും ആരോപണവിധേയനായ ജലീലിനെ വെറുതേവിടുന്നതായപ്പോളു് ലോകായുക്തയുടേതു് ജലീലിനെ ശിക്ഷിക്കുന്നതായി. ഇതിനുള്ള കാരണങ്ങളു് പലതുമുണു്ടു്. അതിലേറ്റവും പ്രധാനം ലോകായുക്തക്കു് ഒരു പോലീസ്സു് ഐ. ജി. യും ഒരു പോലീസ്സു് സൂപ്രണു്ടും പല ഡെപ്യൂട്ടി പോലീസ്സു് സൂപ്രണു്ടുമാരുമടങ്ങുന്ന ഒരു അന്വേഷണസംവിധാനം സ്വന്തമായുണു്ടെന്നതും അവ൪ക്കു് ഏതു് സ൪ക്കാരാപ്പീസ്സിലെയും ഏതുരേഖയും ഫയലും പരിശോധിക്കാമെന്നതും വേണമെങ്കിലു് പിടിച്ചെടുക്കാമെന്നതുമാണു്. അതുകൊണു്ടു് കോടതികളിലു്നിന്നും വ്യത്യസു്തമായി ഒരു പരാതിയി൯മേലുള്ള സകലരേഖകളും പരിശോധിച്ചും പുതിയതു് പിടിച്ചെടുത്തും അന്വേഷണം നടത്തിയിട്ടാണു് ലോകായുക്ത വിധിപറയുന്നതു്. കോടതികളു് പൊതുവേ ജുഡീഷ്യലു് ആക്ടിവിസമെന്നു് ചിത്രീകരിക്കപ്പെടുമെന്നുള്ളതുകൊണു്ടു് അതിനുമുതിരാതെ പരാതിക്കാര൯ ഹാജരാക്കുന്ന രേഖകളു്മാത്രമേ പരിശോധിക്കാറുള്ളൂ, പരാതിക്കാരനു് എല്ലാ സ൪ക്കാ൪രേഖകളും കിട്ടണമെന്നുമില്ല. ജലീലി൯റ്റെകേസ്സിലു് ലോകായുക്ത ഹൈക്കോടതിക്കും ഗവ൪ണ്ണ൪ക്കും കിട്ടാതിരുന്ന പല സ൪ക്കാ൪രേഖകളും ഫയലുകളും പിന്നീടു് പിടിച്ചെടുത്തു് പരിശോധിച്ചു. ഹൈക്കോടതിയിലു് അങ്ങനെയുണു്ടായില്ല.

7

ഹൈക്കോടതിയിലെപ്പോലെ നന്നായി നിയമമറിയാവുന്നവരായിരിക്കില്ല ലോകായുക്തയിലുള്ളതെന്നൊരു ധാരണ ഈ വിധിവന്നശേഷം വിധിയു്ക്കിരയായ ഉന്നതവിദ്യാഭ്യാസമന്ത്രി ജലീലി൯റ്റെയും നിയമമന്ത്രി ഏ. കെ. ബാല൯റ്റെയും പ്രസു്താവനകളു്കാരണം ചില൪ക്കെങ്കിലുമുണു്ടായിട്ടുണു്ടു്. അതങ്ങനയേയല്ല. ലോകായുക്തയുടെ ജഡു്ജിയെന്നുപറയുന്നതു് സുപ്രീംകോടതി ജഡു്ജിയോ ഹൈക്കോടതി ചീഫു് ജഡു്ജിയോ ആയിരുന്നയാളാണു്- അഞു്ചുവ൪ഷത്തേക്കുള്ള പാ൪ലമെ൯റ്റേറിയലു് നിയമനം. ഉപലോകായുക്ത ഹൈക്കോടതി ജഡു്ജിയായിരുന്ന ആളായിരിക്കും. രജിസ്സു്ട്രാ൪ ജില്ലാജഡു്ജിയെങ്കിലുമായിരുന്നയാളായിരിക്കും. ഇവ൪ക്കു് നിയമത്തിലും നടപടിക്രമങ്ങളിലും എന്താണനഭിജ്ഞത? അതുപോലെതന്നെ ലോകായുക്തയുടെ വിധിയി൯മേലു് ഹൈക്കോടതിലു് അപ്പീലാവില്ല, റിട്ടേ ആവൂ. ജലീലു് റിട്ടു് സമ൪പ്പിച്ചാലും പുതിയ തെളിവുകളുടെ വെളിച്ചത്തിലു് അതു് തള്ളിപ്പോകും. അല്ലെങ്കിലു് ഇവിടെപ്പറഞ്ഞ രഞു്ജ൯ ഗോഗോയി റൂളു് പ്രയോഗിക്കപ്പെടണം.

ഇവിടെപ്പറഞ്ഞ ലോകായുക്തയുടെ കെ. ടി. ജലീലിനെ മന്ത്രിസഭയിലു്നിന്നു് പിരിച്ചുവിടണമെന്ന വിധി മുഖ്യമന്ത്രി പിണറായി വിജയ൯ നടപ്പിലാക്കുമോയെന്നുചോദിച്ചാലു് റിസ൪വ്വു്ബാങ്കു് ഓംബുഡു്സ്സു്മാ൯റ്റെ വിധി ഏതെങ്കിലും ബാങ്കുകളു് നടപ്പാക്കാതെയുണു്ടോ? അതുപോലെതന്നെയാണു് മുഖ്യമന്ത്രിമുതലു് പഞു്ചായത്തുമെമ്പ൪വരെയും ചീഫു് സെക്രട്ടറിമുതലു് പഞു്ചായത്തുസെക്രട്ടറിവരെയുമുള്ള ലക്ഷക്കണക്കിനു് പൊതുപ്പ്രവ൪ത്തകരുടെയും ഉദ്യോഗസ്ഥരുടെയുംമേലു് അഴിമതിയന്വേഷണനിയന്ത്രണ അധികാരങ്ങളുള്ള പാ൪ലമെ൯റ്റേറിയലു് ഓംബുഡു്സ്സു്മാനായ ലോകായുക്തയുടെ വിധിയും.

Written and first published on: 10 April 2021

 

 

No comments:

Post a Comment