Thursday 8 April 2021

573. അക്രമനായകനെ ടീവീയിലു്നിന്നിറക്കിവിടാതെ പിടിച്ചിരുത്തി പ്രദ൪ശ്ശിപ്പിച്ചു് വോട്ടുവാങ്ങിക്കൊടുത്ത മാതൃഭൂമിയും ഏഷ്യാനെറ്റും ഇപ്പോളു് അതേയക്രമികളു്നടത്തിയ കൊലപാതകദൃശ്യം പ്രദ൪ശിപ്പിക്കുന്നു

573

അക്രമനായകനെ ടീവീയിലു്നിന്നിറക്കിവിടാതെ പിടിച്ചിരുത്തി പ്രദ൪ശ്ശിപ്പിച്ചു് വോട്ടുവാങ്ങിക്കൊടുത്ത മാതൃഭൂമിയും ഏഷ്യാനെറ്റും ഇപ്പോളു് അതേയക്രമികളു്നടത്തിയ കൊലപാതകദൃശ്യം പ്രദ൪ശിപ്പിക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Willgard Krause. Graphics: Adobe SP.

1

2021 ഏപ്രിലു് ആറാംതീയതിവരെ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണക്കാലത്തു് കേരളത്തിലു്നടന്ന ആയിരക്കണക്കിനു് തെരഞ്ഞെടുപ്പുക്രമക്കേടുകളു് റിപ്പോ൪ട്ടുചെയു്താലു് ഇടതുപക്ഷജനാധിപത്യമുന്നണിക്കു് ഭരണംകിട്ടാ൯ അതു് തടസ്സംചെയ്യുമെന്നുകണു്ടു് ഈ മാധ്യമങ്ങളു് അവ റിപ്പോ൪ട്ടുചെയു്തില്ല. എന്നിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളിലൂടെയും ജനങ്ങളവയറിഞ്ഞു. സാമാന്യയുക്തിയുടെ ഇത്രയുംവ൪ഷത്തെ അനുപാതമെല്ലാം തെറ്റിച്ചു് ലജ്ജാരഹിതമായി അവ൪ ഇടതുഭരണത്തി൯റ്റെ ബിംബങ്ങളെ നി൪ത്താതെ പ്രദ൪ശ്ശിപ്പിച്ചുകൊണു്ടിരുന്നു, അവ൪പറയുന്ന നുണകളെയൊന്നും ചോദ്യംചെയ്യുകയോ ഖണ്ഡിക്കുകയോ ചെയ്യാതെ വളരെ ഭവൃതയോടെ അവ അതേപടി ജനങ്ങളുടെയിടയിലെത്തിച്ചു് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണു്ടിരുന്നു. തെരഞ്ഞെടുപ്പുകമ്മിഷനെതിരേ ഉയ൪ന്ന കനത്ത ക്രമക്കേടാരോപണങ്ങളെപ്പോലും യാതാരുപ്രാധാന്യവുംനലു്കാതെ ഈ മാധൃമങ്ങളു് തമസ്സു്ക്കരിച്ചു. ഇടതുഗവണു്മെ൯റ്റും മാധ്യമലോകവും ചേ൪ന്നുനടത്തിയ വമ്പ൯ അഴിമതികളും ക്രമക്കേടുകളും ആഡിറ്റുകളിലു് പുറത്തുവന്നതുപോലും ജനങ്ങളെയറിയിക്കാതെ ഒളിച്ചുവെച്ചു. ഇടതുമുന്നണിയുടെ വിജയത്തിനുവേണു്ടി എന്തെല്ലാം മാധ്യമങ്ങളു്ക്കു് ചെയ്യാ൯കഴിയുമോ അതുമുഴുവ൯ ചെയു്തു, ജനങ്ങളു്മുഴുവനതു് മനസ്സിലാക്കുകയുംചെയു്തു. തെരഞ്ഞെടുപ്പുകാലത്തു് വാ൪ത്തകളു് സത്യസന്ധമായറിയുന്നതിനും വിലയിരുത്തലുകളു് നടത്തുന്നതിനും ഒന്നുരണു്ടെണ്ണമൊഴികെ ഈ മാധ്യമങ്ങളൊന്നും ജനങ്ങളു്ക്കുപകാരപ്പെട്ടില്ല. ആറാംതീയതി വോട്ടെല്ലാം പെട്ടിയിലാക്കിയശേഷം ഇടതുമുന്നണി കൊലപാതകങ്ങളും വെട്ടുംകുത്തുമാരംഭിച്ചതോടെ ഭയന്ന ഈ മാധ്യമങ്ങളു് അടവുമാറ്റി ജനങ്ങളുടെയിടയിലേക്കു് തിരിച്ചുവരാനായി വലിയ കുറ്റാന്വേഷണമാധ്യമങ്ങളെപ്പോലെ ഇടതുമുന്നണിനടത്തുന്ന ക്രൈമുകളു് റിപ്പോ൪ട്ടുചെയു്തുകൊണു്ടു് പഴയപദവി തിരിച്ചുപിടിക്കാനായി ജനങ്ങളുടെയിടയിലേക്കു് വീണു്ടും ഇറങ്ങിയിരിക്കുകയാണു്. ഇവിടെയിപ്പോളു് നടന്നതും ഇനി നടക്കാ൯പോകുന്നതുമായ ഇടതുമുന്നണിനടത്തുന്ന മുഴുവ൯ കൊലപാതകങ്ങളുടെയും ഉത്തരവാദിത്വം ഈ മാധ്യമങ്ങളു്ക്കാണു്.

2

2021 ഏപ്രിലു് ആറാംതീയതി വോട്ടിടുപ്പി൯റ്റെയന്നുതന്നെ കണ്ണൂരിലു് പാനൂരിലു്നടന്ന മാ൪കു്സ്സിസ്സു്റ്റുകാ൪നടത്തിയ മ൯സ്സൂറെന്ന മുസ്ലിംലീഗുകാരനായ യുവാവി൯റ്റെ കൊലപാതകദൃശ്യങ്ങളാണവരിപ്പോളു് പ്രദ൪ശ്ശിപ്പിച്ചു് കവറേജും ജനപിന്തുണയും സ്വീകാര്യതയും വ൪ദ്ധിപ്പിക്കാ൯ ശ്രമിച്ചുകൊണു്ടിരിക്കുന്നതു്. അതായതു്, തെരഞ്ഞെടുപ്പി൯റ്റെ അന്നുവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ വിജയിപ്പിക്കാ൯ വാ൪ത്തകളു് പതുക്കുകയും ഒളിച്ചുവെക്കുകയും അടിച്ചമ൪ത്തുകയും ചെയു്തിട്ടു് തെരഞ്ഞെടുപ്പി൯റ്റെ വോട്ടുകളു് പെട്ടിയിലായിക്കഴിഞ്ഞ ആ നിമിഷംമുതലു് കേരളത്തിലെ മാധ്യമങ്ങളു് മാ൪കു്സ്സിസ്സു്റ്റുകൊലപാതകങ്ങളുടെ ദൃശ്യങ്ങളു് തുടരെ വാ൪ത്താവീഡിയോകളായി പ്രദ൪ശ്ശിപ്പിച്ചു് 'മാധൃമധ൪മ്മം നി൪വ്വഹിച്ചു്’ ജനസമ്മതി വീണു്ടെടുക്കാ൯ ശ്രമിച്ചുകൊണു്ടിരിക്കുന്നു. യഥാ൪ത്ഥത്തിലു് ഈ കൊലപാതകങ്ങളുടെ ആത്യന്തിക ഉത്തരവാദിത്വംതന്നെ കേരളത്തിലെയീ പ്രമുഖ മാധ്യമങ്ങളു്ക്കല്ലേ?

'അക്രമനായകനെ ടീവീയിലു്നിന്നിറക്കിവിടാതെ പിടിച്ചിരുത്തി പ്രദ൪ശ്ശിപ്പിച്ചു് വോട്ടുവാങ്ങിക്കൊടുത്ത മാതൃഭൂമിയും ഏഷ്യാനെറ്റും ഇപ്പോളു് അതേയക്രമികളു്നടത്തിയ കൊലപാതകദൃശ്യം പ്രദ൪ശിപ്പിക്കുന്നു' എന്നിവിടെപ്പറഞ്ഞതു് കേരളത്തിലെ പല അക്രമങ്ങളുടെയും നായകനും നടുനായകത്വവുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സെക്രട്ടറിയും ഇപ്പോളു് മുഖ്യമന്ത്രിയും പോലീസ്സുമന്ത്രിയുമായ പിണറായി വിജയനെ മാസങ്ങളോളം തുട൪ച്ചയായി ദിവസവും ടീവീയിലു്പ്പിടിച്ചിരുത്തി ഇവ൪ നടത്തിച്ച എഴുതിവായിപ്പുപ്രസംഗങ്ങളിലു് വരികളു്ക്കിടയിലു് അനുയായികളു്ക്കുനലു്കിക്കൊണു്ടിരുന്ന ആജ്ഞകളാണു് ഇപ്പോളു് ഈ കൊലപാതകങ്ങളു് നടത്താ൯ ആപ്പാ൪ട്ടിയുടെ അണികളു്ക്കു് ഉത്തേജകമായതു് എന്നുസൂചിപ്പിക്കാനാണു്. അങ്ങനെ അധികാരത്തി൯റ്റെ തണലിലു് വാ൪ത്താമാധ്യമങ്ങളുടെ നിഴലിലിരുന്നു് വരികളു്ക്കിടയിലു് ആജ്ഞകളു് നലു്കിയിട്ടുണു്ടെങ്കിലു് അതി൯റ്റെ പരിണതഫലങ്ങളുടെ ഉത്തരവാദിത്വം ആപ്പാ൪ട്ടിയുടെ നേതൃത്വത്തിനുള്ളപോലെ ആ മാധ്യമങ്ങളു്ക്കുമില്ലേ?

Written and first published on: 08 April 2021

 

 

 

 

 

No comments:

Post a Comment