Tuesday 20 April 2021

599. എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ ഒരു പുതിയ അന്വേഷക ടീം കേരളത്തിലിറങ്ങുമോ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇതുവരെയുള്ള മുഴുവ൯ പ്രതിരോധനീക്കങ്ങളെയും പൊളിച്ചുകൊണു്ടു്?

599

എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ ഒരു പുതിയ അന്വേഷക ടീം കേരളത്തിലിറങ്ങുമോ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇതുവരെയുള്ള മുഴുവ൯ പ്രതിരോധനീക്കങ്ങളെയും പൊളിച്ചുകൊണു്ടു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Roberto Lee Cortes. Graphics: Adobe SP.


എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ ഒരു പുതിയ അന്വേഷക ടീം കേരളത്തിലിറങ്ങുമോ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇതുവരെയുള്ള മുഴുവ൯ പ്രതിരോധനീക്കങ്ങളെയും പൊളിച്ചുകൊണു്ടു്? അതിനു് വളരെ സാധ്യതയുണു്ടു്, എന്നല്ല അതിനാണു് സാധ്യത. അതു് വളരെ ടാക്ടിക്കലായ ഒരു നീക്കവുംകൂടിയായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മറ്റുപല മന്ത്രിമാരും നിയമസഭാസ്സു്പ്പീക്കറുമെല്ലാം നേരിട്ടു് ബന്ധപ്പെട്ടിട്ടുള്ള അഴിമതിപ്പണവും കൈക്കൂലിപ്പണവും ഡോളറാക്കി വിദേശത്തേക്കുകടത്തിയതന്വേഷിക്കുന്ന ആ ടീംമുഴുവ൯ മാറുമെന്നല്ല അ൪ത്ഥം, അതിലു് ഒന്നുരണു്ടുപേരെമാത്രം നിലനി൪ത്തി ബാക്കിയുള്ളവരുടെ സ്ഥാനത്തു് പുതിയ ഉദ്യോഗസ്ഥ൯മാ൪ വരുമെന്നാണ൪ത്ഥം- കേരളത്തിലെ അവരുടെ ആസ്ഥാനത്തെ മൊത്തം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുന്നില്ലെങ്കിലു്. കേരളത്തിലു്നിന്നും തിരിച്ചുവിളിക്കുന്ന ഉദ്യോഗസ്ഥ൯മാ൪ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രനേതൃത്വത്തിലു് ആ൪ക്കൊക്കെ സംസ്ഥാനനേതൃത്വത്തി൯റ്റെ നിയമവിരുദ്ധ ധനസമ്പാദനയിടപാടുകളിലു് പങ്കുണു്ടെന്നായിരിക്കും മിക്കവാറും നലു്കപ്പെടുന്ന അന്വേഷണച്ചുമതല. ഏതു് സെ൯സ്സിബിളു് അന്വേഷണയേജ൯സ്സിയും കേരളത്തിലെ പിണറായി വിജയ൯റ്റെ പ്രതിരോധപരാക്രമത്തെ നേരിടാ൯ അതൊക്കെത്തന്നെയായിരിക്കും ചെയ്യുക. ആത്യന്തികലക്ഷൃം കേന്ദ്രനേതൃത്വം ഇടപെട്ടു് പിണറായി വിജയനെ പാ൪ട്ടിക്കുപുറത്താക്കിക്കുകതന്നെ- അധികാരത്തിലുണു്ടെങ്കിലുംശരി ഇല്ലെങ്കിലുംശരി. ബീജേപ്പീയുടെ ആത്യന്തികലക്ഷൃം നിറവേറണമെങ്കിലും അതുതന്നെയാണാവശ്യം- സംസ്ഥാനഭരണം നിലനി൪ത്തിച്ചു് കേന്ദ്രനേതൃത്വവുമായുള്ള ബന്ധംവിടുവിക്കുക, എന്നിട്ടുപിടിച്ചകത്തിടുക, എന്നിട്ടു് സംസ്ഥാനഭരണം ബീജേപ്പീയുടേതായി കൊണു്ടുപോവുക!

Written and first published on: 19 April 2021




 

 

No comments:

Post a Comment