Friday, 2 April 2021

561. ഇടതുപക്ഷജനാധിപത്യമുന്നണി കേരളത്തിലെ ജനങ്ങളുടെ ബുദ്ധിസ്ഥിരതയെ അലങ്കോലമാക്കി രക്ഷപ്പെടാ൯ ശ്രമിക്കുകയാണോ? ക്രൈംബ്രാഞു്ചോ ക്രൈംഫാബ്രിക്കേഷ൯ ബ്രാഞു്ചോ?

561

ഇടതുപക്ഷജനാധിപത്യമുന്നണി കേരളത്തിലെ ജനങ്ങളുടെ ബുദ്ധിസ്ഥിരതയെ അലങ്കോലമാക്കി രക്ഷപ്പെടാ൯ ശ്രമിക്കുകയാണോ? ക്രൈംബ്രാഞു്ചോ ക്രൈംഫാബ്രിക്കേഷ൯ ബ്രാഞു്ചോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rudy and Peter Skitterians. Graphics: Adobe SP.

1

ഇടതുപക്ഷജനാധിപത്യമുന്നണി കേരളത്തിലെ ജനങ്ങളുടെ ബുദ്ധിസ്ഥിരതയെ അലങ്കോലമാക്കി രക്ഷപ്പെടാ൯ ശ്രമിക്കുകയാണോ? ക്രൈംബ്രാഞു്ചോ ക്രൈംഫാബ്രിക്കേഷ൯ ബ്രാഞു്ചോ? ഏതുകടയിലു്നിന്നു് ഒരാളൊരു ഫോണു് വാങ്ങിയാലും ആ ഫോണിനു് ഒരു യൂണീക്കു് ഐഡ൯റ്റിഫിക്കേഷ൪ നമ്പറുണു്ടെന്നറിയാവുന്ന ജനങ്ങളുടെമുന്നിലു് ക്രൈംബ്രാഞു്ചു് എന്തുകളിയാണുകളിക്കുന്നതു്? നിലവിലു് അന്വേഷിക്കാ൯ ക്രൈമുകളൊന്നുമില്ലാത്തതുകൊണു്ടാണോ പുതിയ ക്രൈമുകളു് കൃത്രിമമായി സൃഷ്ടിച്ചു് അന്വേഷിക്കുന്നതു്? പിണറായി വിജയ൯പോയാലും ക്രൈംബ്രാഞു്ചു് ഇവിടെക്കാണണു്ടേ, നിലനിലു്ക്കണു്ടേ? അതോ അയാളുടെകൂടെപ്പോകുമോ? അടുത്തകാലത്തു്, പ്രത്യേകിച്ചും പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് കള്ളക്കടത്താരോപണങ്ങളിലും വിദേശപ്പണയാരോപണങ്ങളിലുംകുടുങ്ങി കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വിവിധ കുറ്റാന്വേഷണയേജ൯സ്സികളു് തെളിവുകളും രേഖകളും ശേഖരിച്ചുതുടങ്ങി കോടതിക്കേസ്സുകളുമുണു്ടായി രാഷ്ട്രീയപ്പ്രതിസന്ധിയിലായതിനുശേഷം, കേരളാപ്പൊലീസ്സിലെ ഒരു അഭിമാനവിഭാഗമായിരുന്ന ക്രൈംവിഭാഗം എടുക്കുന്ന കേസ്സുകളെല്ലാം കേന്ദ്രഗവണു്മെ൯റ്റെടുത്ത കേസ്സുകളിലു് പ്രതിഭാഗത്തായവ൪ക്കു് കേസ്സുവിചാരണവേളയിലു് ഗുണമുണു്ടാകാനും ആ കേന്ദ്രയന്വേഷണങ്ങളെ തടസ്സപ്പെടുത്താനുംവേണു്ടി അവ൪ സ്വന്തമായിത്തന്നെയുണു്ടാക്കുന്നതാണു്.

2

1957നുശേഷം ഇന്നുവരെ അതിനകത്തിങ്ങനെ ക്രൈമുകളു് സ്വന്തമായി നി൪മ്മിക്കുന്നതിനെക്കുറിച്ചു് കേട്ടിട്ടില്ല. ഇതു് അതിനെ പിണറായി വിജയനെന്ന ആഭൃന്തരമന്ത്രിയുടെ കൈയ്യിലു്ക്കിട്ടിയശേഷം സംഭവിച്ചതാണു്. Comparison of Unorthodox Policing Methods and Practices in Northern India and Southern India എന്ന ഗവേഷണപഠനപ്പ്രബന്ധം ബുദ്ധിയുള്ളവ൪ ഇപ്പോഴേ തയാറാക്കിത്തുടങ്ങിയിട്ടുണു്ടെന്നു് ഉറപ്പുള്ളതിനാലു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല. ക്രൈം ബ്രാഞു്ചി൯റ്റെ ചെലവിലു് ഏതെങ്കിലും മിടുക്ക൯മാരോ മിടുക്കികളോ പീയേച്ഛു്ഡീ നേടുന്നെങ്കിലു് നേടട്ടെ, അവ൪ താലു്പ്പര്യമുണു്ടെങ്കിലു് ക്രൈംബ്രാഞു്ചി൯റ്റെ തലപ്പത്തുതന്നെ കടന്നുവരുന്നെങ്കിലു് കടന്നുവരട്ടെ! (Aggressive Behaviour In Police Personnel എന്നൊരു പഠനവിഷയത്തിലു് മുമ്പു് സഹായിച്ചിട്ടുള്ളതുകൊണു്ടു് പറയുന്നതാണു്). പിണറായി വിജയ൯റ്റെ കാലംകഴിഞ്ഞശേഷം ഇവിടെ പൊലീസ്സിംഗും ക്രൈമന്വേഷണവുമൊന്നും വേണു്ടെന്നുവെയു്ക്കാ൯ ജനങ്ങളു്ക്കുപറ്റില്ലല്ലോ, വൈവിദ്ധൃമാ൪ന്ന പല ക്രിമിനലു്പ്പ്രവ൪ത്തനങ്ങളിലും ഉളു്പ്പെട്ടിട്ടുണു്ടെന്നു് സംശയിക്കപ്പെട്ടു് അന്വേഷിക്കപ്പെടുന്നയൊരാളു് കേരളത്തിലെ പോലീസ്സിംഗിനെമുഴുവനങ്ങനെ ത൯റ്റെ കാലശേഷം താറുമാറാക്കിയിട്ടിട്ടുപോകാ൯, അതായതു് മാസ്സു്റ്റ൪ക്ക്രിമിനലായ ഒരു കള്ള൯ ത൯റ്റെ കൃത്യനി൪വ്വഹണത്തിനുശേഷം സ൪ക്യൂട്ടു് ബ്രേക്കുചെയു്തു് കൊളാപ്പു്സ്സുചെയു്തിട്ടിട്ടുപോകുന്നതുപോലെ അങ്ങനെ പൊകാ൯, അനുവദിക്കാ൯ ജനങ്ങളു്ക്കുപറ്റില്ലല്ലോ, അതുകൊണു്ടു് ഇതൊരു പൊതുച൪ച്ചാവിഷയമാകേണു്ടതല്ലേ?

Written and first published on: 02 April 2021



 

No comments:

Post a Comment